Author: admin

  • ഔദ്യോഗിക ബഹുമതികളോടെ കാനത്തില്‍ ജമീലയ്ക്ക് വിട; സംസ്‌കാരം ചൊവ്വാഴ്ച അത്തോളിയില്‍

    ഔദ്യോഗിക ബഹുമതികളോടെ കാനത്തില്‍ ജമീലയ്ക്ക് വിട; സംസ്‌കാരം ചൊവ്വാഴ്ച അത്തോളിയില്‍

    ഔദ്യോഗിക ബഹുമതികളോടെ കാനത്തില്‍ ജമീലയ്ക്ക് വിട; സംസ്‌കാരം ചൊവ്വാഴ്ച അത്തോളിയില്‍

    കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം മറ്റന്നാള്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദിലാണ് സംസ്‌കാരം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗണ്‍ ഹാളിലും പൊതുദര്‍ശനം ഉണ്ടാകും.

    അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു കാനത്തില്‍ ജമീല വിട വാങ്ങിയത്.
    സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. മൂന്ന് പതിറ്റാണ്ടായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചു.

    1995ല്‍ തലക്കുളത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കന്നിയങ്കത്തില്‍ ജയം. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായി. 2000ല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി. 2005ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസിലെ എന്‍. സുബ്രഹ്‌മണ്യനെ 8472 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി കൊയിലാണ്ടി എംഎല്‍എയായി

  • പാക് അധീന കശ്മീരും ജിഎസ്ടിക്കു കീഴിൽ; വ്യാപാരികളുടെ ഹർജി തള്ളി ജമ്മു കശ്മീർ ഹൈക്കോടതി

    പാക് അധീന കശ്മീരും ജിഎസ്ടിക്കു കീഴിൽ; വ്യാപാരികളുടെ ഹർജി തള്ളി ജമ്മു കശ്മീർ ഹൈക്കോടതി

    പാക് അധീന കശ്മീരും ജിഎസ്ടിക്കു കീഴിൽ; വ്യാപാരികളുടെ ഹർജി തള്ളി ജമ്മു കശ്മീർ ഹൈക്കോടതി

    ശ്രീനഗർ: പാക് അധീന കശ്മീരുമായുള്ള വ്യാപാര ഇടപാടുകൾ ജിഎസ്ടി നിയമത്തിനു കീഴിലെന്നു ജമ്മു കശ്മീർ, ലഡാഖ് ഹൈക്കോടതി. പാക് അധീന കശ്മീർ നിയമപരമായി അവിഭക്ത ജമ്മു കശ്മീരിന്‍റെ ഭാഗമാണെന്ന് വ്യക്തമാക്കിയാണു ഹൈക്കോടതിയുടെ വിധി.

    2017-19ൽ നിയന്ത്രണ രേഖയ്ക്കപ്പുറത്തേക്ക് ബാർട്ടർ, വിതരണ ഇടപാടുകൾ നടത്തിയിരുന്ന വ്യാപാരികളോട് ജിഎസ്ടി ആവശ്യപ്പെട്ട് നികുതിവകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ വ്യാപാരികൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ സഞ്ജീവ് കുമാർ, സഞ്ജയ് പരിഹാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്.

    നിലവിൽ പാക്കിസ്ഥാന്‍റെ കൈവശമെങ്കിലും കശ്മീരിന്‍റെ ഈ ഭാഗം ജമ്മു കശ്മീർ സംസ്ഥാനത്തിന്‍റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ ഇവിടെ നടക്കുന്ന വ്യാപാരം സംസ്ഥാനാന്തര ഇടപാടിന്‍റെ ഗണത്തിലേ വരൂ. നിലവിലെ ജിഎസ്ടി നിയമപ്രകാരം ഈ ഹർജി പരിഗണിക്കാനാവില്ല. അതിനാൽ 2017ലെ സിജിഎസ്ടി നിയമപ്രകാരമുള്ള പരിഹാരം തേടാൻ ഹർജിക്കാരോട് ഹൈക്കോടതി നിർദേശിച്ചു.

    ഇസ്‌ലാമാബാദ്- ഉറി, റവാലക്കോട്ട് (പാക് അധീന കശ്മീർ)- ചക്കൻ ഡ ബാഗ് (പൂഞ്ച്) വ്യാപാരം ഇന്ദത്യയും പാക്കിസ്ഥാനും അംഗീകരിച്ചിട്ടുള്ളതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ ഇടപാടുകൾ ബാർട്ടർ സമ്പ്രദായത്തിലുള്ളതാണെന്നും പണം വിനിമയം ചെയ്യുന്നില്ലെന്നും ഹർജിക്കാർ പറഞ്ഞു.

  • കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍ പ്രവേശിച്ചു

    കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍ പ്രവേശിച്ചു

    കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍ പ്രവേശിച്ചു

    കോഴിക്കോട്: വടകര ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍ പ്രവേശിച്ചു. ചെര്‍പ്പുളശേരിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്നതിനിടെയാണ് അവധിയില്‍ പ്രവേശിച്ചത്. പാലക്കാട് എസ്പി ഡിജിപിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. വെളളിയാഴ്ച്ചയാണ് ഡിവൈഎസ്പി അവധിയില്‍ പ്രവേശിച്ചത്. ഇന്നലെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഉമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇസിജിയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് ഉമേഷിനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    രണ്ടാഴ്ച്ച മുന്‍പ് ജീവനൊടുക്കിയ എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് എ ഉമേഷിനെതിരായ ഗുരുതര ആരോപണം ഉണ്ടായിരുന്നത്. 2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് കസ്റ്റഡിയിലെടുത്ത യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. യുവതിയുടെ അമ്മയും രണ്ട് ആൺമക്കളും വീട്ടിലുളള സമയത്താണ് ഉമേഷ് അവരുടെ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു എന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

    ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശം ശരിവെച്ച് അതിക്രമത്തിന് ഇരയായ യുവതിയുടെ മൊഴിയും പുറത്തുവന്നിരുന്നു. തന്നെ ഡിവൈഎസ്പി പീഡിപ്പിച്ചെന്ന് യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. ‘ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു’ എന്നാണ് യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് യുവതി മൊഴി നല്‍കിയത്. 

    നവംബര്‍ പതിനഞ്ചിനാണ് ചെര്‍പ്പുളശേരി എസ്എച്ച്ഒ ആയിരുന്ന കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി ബിനു തോമസിനെ (52) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരാണ് വൈകീട്ടോടെ ബിനുവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: ശബ്ദരേഖ പരിശോധന തുടങ്ങി

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: ശബ്ദരേഖ പരിശോധന തുടങ്ങി

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: ശബ്ദരേഖ പരിശോധന തുടങ്ങി

    തിരുവന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂര്‍ത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പുറത്തുവന്നത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാല്‍ ശക്തമായ തെളിവാകും.

    ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ളാറ്റിലെത്തി പൊലീസ് പരിശോധന നടത്തി. ഫ്ളാറ്റിലെത്തി മഹസർ തയ്യാറാക്കി. യുവതിയെയും കൊണ്ടാണ് പൊലീസ് ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റിൽ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. പാലക്കാട്ടെ രാഹുലിന്റെ ഫ്ളാറ്റിലെത്തിയും പൊലീസ് പരിശോധന നടത്തി മഹസർ തയ്യാറാക്കുമെന്നാണ് വിവരം.

    അതേസമയം, യുവതി പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പാലക്കാട് വ്യാപക തിരച്ചിലാണ് നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വിവിധ ഇടങ്ങളിൽ പരിശോധന നടന്നു. മംഗലംഡാം, കുഞ്ചിയാർപതി, പപ്പടപ്പാറയിലെ റിസോർട്ട് അടക്കമാണ് പൊലീസ് പരിശോധന നടത്തി. രാഹുൽ സ്ഥലത്തുണ്ടെന്ന വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

    പരാതിക്കാരിയായ യുവതിക്കെതിരെ ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിലും കൈമാറിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ജില്ലാ കോടതിക്ക് ഡിജിറ്റൽ രേഖകൾ കൈമാറിയത്. അഭിഭാഷകൻ വഴിയാണ് 9 ഫയലുകൾ അടങ്ങുന്ന കവർ കോടതിക്ക് കൈമാറിയത്. കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് നിർണായക നീക്കം. യുവതി ഗർഭച്ഛിദ്രം നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകൾ ഇതിലുണ്ടെന്നാണ് വിവരം.

    നവംബർ 27-നാണ് യുവതി രാഹുലിനെതിരെ പരാതി നൽകിയത്. സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് യുവതി പരാതി നൽകിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ട് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിരുന്നു. പിന്നാലെ രാഹുലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

  • മറ്റൊരാളുമായുള്ള ബന്ധം മകള്‍ കണ്ടു: പിന്നാലെ കൊലപാതകം: അമ്മയ്ക്ക് വധശിക്ഷ

    മറ്റൊരാളുമായുള്ള ബന്ധം മകള്‍ കണ്ടു: പിന്നാലെ കൊലപാതകം: അമ്മയ്ക്ക് വധശിക്ഷ

    മറ്റൊരാളുമായുള്ള ബന്ധം മകള്‍ കണ്ടു: പിന്നാലെ കൊലപാതകം: അമ്മയ്ക്ക് വധശിക്ഷ

    ബിഹാറില്‍ അവിഹിതം കണ്ടെത്തിയതിനെ തുടർന്ന് പതിനൊന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് വധശിക്ഷ. ബിഹാര്‍ അരറിയ ജില്ലയിലെ പൂനം ദേവി (35) ആണ് അരാരിയ ജുഡീഷ്യൽ ഡിവിഷൻ ജില്ല അഡീഷനൽ സെഷൻസ് കോടതി വധശിഷയ്ക്ക് വിധിച്ചത്. സ്വന്തം മകളെയാണ് പൂനം ദേവി അതി ദാരുണമായി കൊലപ്പെടുത്തിയത്. അപൂർവങ്ങളിൽ അപൂർവമെന്ന് വിശേഷിപ്പിച്ച കോടതി, കാമത്തിന് മുന്നിൽ മാതൃത്വം പരാജയപ്പെടുക‍യും അപമാനിക്കപ്പെടുക‍യും ചെയ്തതായി വിധിയിൽ പറഞ്ഞു.

    2023 ജൂലൈ 11ന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൻ്റെ 11കാരിയായ മകൾ ശിവാനി, അമ്മക്ക് ഗ്രാമത്തിലെ ഒരു പുരുഷനുമായി അവിഹിതമുണ്ടെന്ന് കണ്ടെത്തി. ജോലിക്കായി പഞ്ചാബിലേക്ക് പോയ അച്ഛൻ തിരികെ വരുമ്പോള്‍ ഇക്കാര്യം പറയുമെന്ന് പൂനം ദേവിയോട് പറഞ്ഞു. പിന്നാലെ മകളെ കൊല്ലാൻ തീരുമാനമെടുക്കുകയായിരുന്നു.

    മകള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ കീടനാശിനി കലർത്തി നല്‍കുകയും കു‍ഴഞ്ഞു വീണ മകളെ ക‍ഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കാമുകൻ്റെ സഹായത്തോടെ മൃതദേഹം ഒളിപ്പിച്ചു. ബന്ധുക്കള്‍ പരാതി നല്‍കാത്തതിന് പിന്നാലെ സമീപത്തെ അ‍യൽവാസിയുടെ പരാതിയിലാണ് നർപത്ഗഞ്ച് പൊലീസ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും.

  • അപകടം മുൻകൂട്ടി മനസ്സിലാക്കി ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ കൈപ്പിടി വിട്ട് പ്ലാറ്റ്ഫോമിലേക്ക് വീണ സ്ത്രീക്ക് രക്ഷകനായി പൊലീസ്

    അപകടം മുൻകൂട്ടി മനസ്സിലാക്കി ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ കൈപ്പിടി വിട്ട് പ്ലാറ്റ്ഫോമിലേക്ക് വീണ സ്ത്രീക്ക് രക്ഷകനായി പൊലീസ്

    അപകടം മുൻകൂട്ടി മനസ്സിലാക്കി ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ കൈപ്പിടി വിട്ട് പ്ലാറ്റ്ഫോമിലേക്ക് വീണ സ്ത്രീക്ക് രക്ഷകനായി പൊലീസ്

    ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ടയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്. ട്രെയിൻ ഓടിത്തുടങ്ങിയപ്പോള്‍ മറ്റൊരാളുടെ കൈപിടിച്ച് ട്രെയിനകത്തേക്ക് കയറുന്നതിനിടെയാണ് സ്ത്രീ അപകടത്തില്‍ പെടുന്നത്. സ്ത്രീയെ രക്ഷിച്ച പൊലീസുകാരനെ അഭിനന്ദിച്ചുകൊണ്ടുള്ള അടിക്കുറിപ്പോടുകൂടി പുറത്തിറക്കിയ സിസിടിവി ദൃശ്യങ്ങള്‍ കേരള പൊലീസിൻ്റെ ഔദ്യോഗിക പേജില്‍ വന്നതിന് പിന്നാലെയാണ് എല്ലാവരും അറിയുന്നത്.

    തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രെയിൻ ചെറുതായി നീങ്ങിത്തുടങ്ങിയപ്പോള്‍ സ്ത്രീ ഓടുകയായിരുന്നു. പിന്നാലെ, സ്ത്രീ ഓടുന്നത് കണ്ട് അപകടമുണ്ടായേക്കാം എന്ന തിരിച്ചറിവോടെ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഉമേഷൻ പി കൂടെ ഓടുകയായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ ട്രെയിനിൻ്റെ പിടിവിട്ട് ട്രെയിനിനും പാളത്തിനിടയിലും വീ‍ഴാൻ പോയ സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് ഉമേഷ് വലിച്ചിടുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ച എഎസ്ഐ ഉമേഷൻ പിക്ക് കേര‍ള പൊലീസ് അഭിനന്ദനങ്ങൾ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ കയറുതെന്നുള്ള മുന്നറിയിപ്പും വീഡിയോയുടെ അവസാനത്തില്‍ പൊലീസ് നല്‍കുന്നുണ്ട്.

    അതേസമയം, ഇത് സാധാരണ രക്ഷപ്പെടുത്തല്‍ അല്ലെന്നും ആ സ്ത്രീ ഓടിത്തുടങ്ങിയ ട്രെയിനില്‍  കയറിയാല്‍ അപകടമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ഓടി അവരെ പിന്‍തുടര്‍ന്ന് രക്ഷപ്പെടുത്തിയതിന് നിരവധി അഭിനന്ദനങ്ങളാണ് കമൻ്റ് ബോക്സിലുള്ളതത്. അദ്ദേഹത്തിൻ്റെ ആറാം ഇന്ദ്രിയമാണ് പ്രവര്‍ത്തിച്ചതെന്ന് മറ്റു ചിലര്‍ കമൻ്റിട്ടു.

  • അഭിഭാഷകന്റെ ഓഫീസിൽ എത്തിയിട്ടും രാഹുലിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല; ഒത്തുകളി വ്യക്തം: കെ സുരേന്ദ്രൻ

    അഭിഭാഷകന്റെ ഓഫീസിൽ എത്തിയിട്ടും രാഹുലിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല; ഒത്തുകളി വ്യക്തം: കെ സുരേന്ദ്രൻ

    അഭിഭാഷകന്റെ ഓഫീസിൽ എത്തിയിട്ടും രാഹുലിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല; ഒത്തുകളി വ്യക്തം: കെ സുരേന്ദ്രൻ

    ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പൊലീസിന് കഴിയാത്തത് സംസ്ഥാന സർക്കാരിന് താല്പര്യമില്ലാത്തതുകൊണ്ടാണെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം വഞ്ചിയൂരിൽ അഭിഭാഷകന്റെ ഓഫീസിൽ എത്തിയിട്ടും പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല എന്ന് പറയുമ്പോൾ ഒത്തുകളി വ്യക്തമായി കാണാമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

    ഒറ്റപ്പാലം അമ്പലപ്പാറയിൽ ബിജെപി യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നതെന്നും രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്നും കെ സുരേന്ദ്രൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉന്നതരിൽ നിന്നും രാഹുലിന് സഹായം ലഭിക്കുന്നുണ്ടെന്നും ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

    അതിനിടെ ബലാത്സംഗ കേസിൽ കൂടുതൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിലെത്തി. ജില്ലാ കോടതിയിൽ സീൽഡ് കവറിൽ തെളിവുകൾ കൈമാറി. പെൻഡ്രൈവുകളാണ് രാഹുൽ കൈമാറിയത്. ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളിൽ യുവതി ഭർത്താവിനൊപ്പമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ അടക്കമാണ് രാഹുൽ കോടതിയിൽ എത്തിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ഒൻപത് തെളിവുകളാണ് കോടതിക്ക് കൈമാറിയിട്ടുള്ളത്.

    രാഹുലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ ഈ സുപ്രധാന നീക്കം. യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴികൾക്ക് മേൽ പ്രതിരോധം തീർക്കുന്നതാണ് രാഹുലിന്റെ തെളിവുകൾ എന്നതും ശ്രദ്ധേയമാണ്. അതേസമയം ഗർഭഛിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖ അടക്കമാണ് യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ എത്തിയിട്ടുള്ളത്.

    വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നല്‍കിയത്. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര ജെഎഫ്സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.

  • കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

    കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

    കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

    കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 59 വയസായിരുന്നു. ടി കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളായി 1966 മേയ് 5ന് കോഴിക്കോട്ടെ കുറ്റ്യാടിയിലാണ് ജനനം. അബ്ദുൽ റഹ്‌മാനാണ് ഭർത്താവ്.

    സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. മൂന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു.

    1995ൽ തലക്കുളത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ കന്നിയങ്കത്തിൽ ജയം. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായി. 2000ൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോൺഗ്രസിലെ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്കു പരാജയപ്പെടുത്തി കൊയിലാണ്ടി എംഎൽഎയായി. ഐറീജ് റഹ്‌മാൻ, അനൂജ സൊഹൈബ് എന്നിവരാണ് മക്കൾ.

  • മൂന്നാറിലെ സ്കൈ ഡൈനിങ്ങിന് പൂട്ടു വീണു; ഉടമയ്ക്കെതിരേ കേസ്

    മൂന്നാറിലെ സ്കൈ ഡൈനിങ്ങിന് പൂട്ടു വീണു; ഉടമയ്ക്കെതിരേ കേസ്

    മൂന്നാറിലെ സ്കൈ ഡൈനിങ്ങിന് പൂട്ടു വീണു; ഉടമയ്ക്കെതിരേ കേസ്

    അടിമാലി: മൂന്നാർ ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ് അടച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർ‌ന്ന് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽ‌കുകയായിരുന്നു. സ്ഥാപനത്തിന്‍റെ ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളത്തൂവൽ പൊലീസാണ് കേസെടുത്തത്.

    കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ആനച്ചാലിലെ സതേൺ സ്കൈസ് എറോ ഡൈനാമിക്സെന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിന് പ്രവർത്തനാനുമതി നൽകിയത്. ഏതൊക്കെ സ്ഥാപനങ്ങളുടെ അനുമതിയാണ് ഇത്തരത്തിലൊരു സ്ഥാപനം നടത്താനാവശ്യം എന്നതിൽ റവന്യു വകുപ്പ് കൃത്യമായൊരു മാർഗ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. ഇത് മുതലെടുത്ത് അടിസ്ഥാനപരമായ സുരക്ഷാ ഉപകരണങ്ങൾ പോലും ഇല്ലാതെ സ്ഥാപനം നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

    ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് മതിയായ പരിശോധനകൾ നടത്തിയാണോയെന്ന് കണ്ടെത്താനായി ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതിനു ശേഷം പരിശോധനകളാരംഭിക്കാനാണ് നീക്കം.

  • തീരം തൊടാൻ 'ഡിറ്റ് വാ'; തമിഴ്നാട്ടിൽ റെഡ് അലർട്ട്

    തീരം തൊടാൻ 'ഡിറ്റ് വാ'; തമിഴ്നാട്ടിൽ റെഡ് അലർട്ട്

    തീരം തൊടാൻ 'ഡിറ്റ് വാ'; തമിഴ്നാട്ടിൽ റെഡ് അലർട്ട്

    ചെന്നൈ: ശ്രീലങ്കയിൽ വൻ നാശം വിതച്ച് 153 പേരുടെ മരണത്തിനും 130 പേരെ കാണാതായതിനും കാരണമായി ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാടൻ തീരത്തേക്ക് അടുക്കുന്നു. അഞ്ച് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

    6,000 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ളതായും ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) എന്നിവയിൽ നിന്നുള്ള 28 ടീമുകളെ തമിഴ്‌നാട്ടിൽ വിന്യസിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.

    ശക്തികുറഞ്ഞ കാറ്റാവും തമിഴ്നാട് തീരം തൊടുക എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഞായറാഴ്ച പുലർച്ചെയോടെ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾക്ക് സമീപം കരതൊടുമെന്നാണ് വിവരം. ചെന്നൈയിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.