Author: admin

  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല

    ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന. പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക് ലഭ്യമായില്ല. എംഎല്‍എ ഓഫീസിലും എസ്‌ഐടി സംഘം പരിശോധന നടത്തും. സ്വകാര്യ വാഹനത്തിലാണ് അന്വേഷണ സംഘമെത്തിയത്. പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്‌ഐടി സംഘം യോഗം ചേര്‍ന്നു. പരിശോധനയ്ക്ക് പാലക്കാട്ടെ കൂടുതല്‍ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടു. രണ്ടംഗ സംഘമായാണ് പരിശോധന.

    രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ബുധനാഴ്ച്ച മുന്‍കൂര്‍ ജാമ്യം പരിഗണിക്കും വരെ അറസ്റ്റ് വേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാട്. എന്നാല്‍ പിന്നീട് എ.ഡി.ജി.പി.എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിര്‍ദേശം നല്‍കി. ഇതോടെ സംസ്ഥാന വ്യാപകമായി പോലീസ് പരിശോധന ആരംഭിച്ചു. രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷത്തിലാണ്. വിവരങ്ങള്‍ അറിയാവുന്ന ബന്ധുക്കളില്‍ ചിലരെ പോലീസ് ചോദ്യം ചെയ്‌തേക്കും.രാഹുല്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് സംശയമുണ്ട്.

    പൊലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. നടന്നത് അശാസ്ത്രീയ ഗര്‍ഭചിദ്രമെന്ന യുവതിയുടെ മൊഴിയിലും പൊലീസ് പരിശോധന നടത്തി.വീര്യം കൂടിയ മരുന്ന് നല്‍കിയെന്നും,ഗര്‍ഭഛിദ്രം നടത്തിയത് രണ്ടു മാസത്തിനു ശേഷമാണെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഗുരുതര രക്തസ്രാവത്തെ തുടര്‍ന്നു യുവതിയുടെ ആരോഗ്യ നില മോശമായതിനാല്‍ ചികിത്സ തേടിയെന്നും മൊഴിയുണ്ടായിരുന്നു. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ വിവരം ഡോക്ടര്‍മാരില്‍ നിന്നും പൊലീസ് സ്ഥിരീകരിച്ചു. യുവതി പൊലീസിന് നല്‍കിയ മെഡിക്കല്‍ രേഖകളും തെളിവുകളും സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയെ കഴിപ്പിച്ചത് ഏഴ് ആഴ്ച വരെ കഴിക്കാവുന്ന മരുന്നെന്നും ഉറപ്പിച്ചു. ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നെന്നും വിവരം നല്‍കി. ശബ്ദരേഖയിലേത് യുവതിയുടേത് തന്നെയെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ ശബ്ദ പരിശോധന നടത്തും. യുവതി സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ സംഘം നീക്കം ആരംഭിച്ചു.

  • എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം

    എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം

    എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം

    എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തിയ ബംഗാൾ സ്വദേശി സൂരജ് ലാമയുടേതാണോ മൃതദേഹം എന്നാണ് സംശയം. ലാമയുടെ മകൻ ഉടൻ എത്തും. ചതുപ്പിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾ പറഞ്ഞു.

    രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസിന്റെ പരിശോധനയിലാണ് ശരീരവാശിഷ്ടം കണ്ടെത്തിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് രാവിലെ മുതൽ പരിശോധന നടത്തിയിരുന്നു. സൂരജ് ലാമയുടേതാണെന്ന് ഉറപ്പിക്കണമെങ്കിൽ ശാസ്ത്രീയ പരിശോധന വേണം. ഇതിനായി ലാമയുടെ മകൻ ഉടൻ എത്തും. തുടർനടപടികൾ കളമശ്ശേരി പോലീസ് സ്വീകരിക്കും.

    29 അംഗ ടീം 2 പേരായി തിരിഞ്ഞായിരുന്നു തിരച്ചിൽ നടത്തിയിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം വിശദമായ പരിശോധന ഈ മേഖലയിൽ നടത്തിയിരുന്നു. ഇതിനിടയിൽ ആണ് മൃതദേഹം കണ്ടെത്തുന്നത്. 95 ശതമാനം സൂരജ് ലാമയുടേത് എന്ന് പൊലീസ് ഉറപ്പിച്ചു. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. അവസാനമായി ലഭിച്ച സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായ വസ്ത്രമാണിത്. വസ്ത്രത്തിലെ നിറം കണ്ടാണ് തിരിച്ചറിഞ്ഞത്.

  • ഗര്‍ഭസ്ഥ ശിശുവിന് 3 മാസത്തെ വളര്‍ച്ച; രാഹുല്‍ നല്‍കിയ മരുന്നുകളുടെ വിവരങ്ങള്‍ പുറത്ത്

    ഗര്‍ഭസ്ഥ ശിശുവിന് 3 മാസത്തെ വളര്‍ച്ച; രാഹുല്‍ നല്‍കിയ മരുന്നുകളുടെ വിവരങ്ങള്‍ പുറത്ത്

    ഗര്‍ഭസ്ഥ ശിശുവിന് 3 മാസത്തെ വളര്‍ച്ച; രാഹുല്‍ നല്‍കിയ മരുന്നുകളുടെ വിവരങ്ങള്‍ പുറത്ത്

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു. മൂന്ന് മാസത്തെ വളര്‍ച്ചയാണ് ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടായിരുന്നത്. അശാസ്ത്രീയ ഗര്‍ഭഛിദ്രമാണ് നടത്തിയത് എന്ന വിവരങ്ങളാണ് യുവതി പൊലീസിന് കൈമാറിയിട്ടുള്ളത്. മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിക്ക് എത്തിച്ച് നല്‍കിയത്.

    ഈ മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കാതെ കഴിച്ചാല്‍ മരണം വരെ സംഭവിച്ചേക്കാം. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്ക് ഉണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സം തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിന് കൈമാറി. ഗര്‍ഭഛിദ്രത്തിന് ശേഷം മാനസികമായി തകര്‍ന്ന യുവതി ആത്മഹ്യ ചെയ്യാനും ശ്രമിച്ചിരുന്നു.

    വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ സൗഹൃദം സ്ഥാപിച്ചെത്തിയ രാഹുല്‍ തന്നെ പറഞ്ഞു പ്രലോഭിപ്പിക്കുകയായിരുന്നു. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ്, തന്റെ വിശ്വാസം മുതലെടുത്ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.
    അതേസമയം, ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളില്‍ യുവതി ഭര്‍ത്താവിനൊപ്പമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ അടക്കം രാഹുല്‍ കോടതിയില്‍ എത്തിച്ചിട്ടുണ്ട്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ ഈ സുപ്രധാന നീക്കം.

    യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികള്‍ക്ക് മേല്‍ പ്രതിരോധം തീര്‍ക്കുന്നതാണ് രാഹുലിന്റെ തെളിവുകള്‍ എന്നതും ശ്രദ്ധേയമാണ്. ഗര്‍ഭഛിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖ അടക്കമാണ് യുവതിക്കെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ എത്തിയിട്ടുള്ളത്.

  • വിജയ്‌ക്ക് തിരിച്ചടി; ടിവികെയ്ക്ക് പുതുച്ചേരിയിൽ റാലി നടത്താൻ അനുമതിയില്ല

    വിജയ്‌ക്ക് തിരിച്ചടി; ടിവികെയ്ക്ക് പുതുച്ചേരിയിൽ റാലി നടത്താൻ അനുമതിയില്ല

    വിജയ്‌ക്ക് തിരിച്ചടി; ടിവികെയ്ക്ക് പുതുച്ചേരിയിൽ റാലി നടത്താൻ അനുമതിയില്ല

    ചെന്നൈ: ഡിസംബർ നാലിന് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പുതുച്ചേരിയിൽ വച്ച് നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി ലഭിച്ചില്ല. പുതുച്ചേരി പൊലീസ് മേധാവിയാണ് ടിവികെ സമർപ്പിച്ച അപേക്ഷ തള്ളിയത്.

    പുതുച്ചേരിയിൽ റാലി സംഘടിപ്പിച്ചാൽ വില്ലുപുരം, കടലൂർ, തിരുവണ്ണാമല എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളെത്താൻ സാധ‍്യതയുണ്ടെന്നും അത് തിക്കിനും തിരക്കിനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവി ടിവികെയുടെ അപേക്ഷ തള്ളിയത്.

  • തലശ്ശേരിയിൽ കെട്ടിടത്തിൽ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവം; ഭാര്യയെ തള്ളിയിട്ട ശേഷം കല്ലെടുത്തിട്ടെന്ന് മൊഴി

    തലശ്ശേരിയിൽ കെട്ടിടത്തിൽ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവം; ഭാര്യയെ തള്ളിയിട്ട ശേഷം കല്ലെടുത്തിട്ടെന്ന് മൊഴി

    തലശ്ശേരിയിൽ കെട്ടിടത്തിൽ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവം; ഭാര്യയെ തള്ളിയിട്ട ശേഷം കല്ലെടുത്തിട്ടെന്ന് മൊഴി

    തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ പെരിയ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ചു കുഴിയിൽ തള്ളിയിട്ടെന്നും ശേഷം കല്ലെടുത്ത് ഇട്ടെന്നുമാണ് പ്രതി അമ്പായിരത്തിന്‍റെ മൊഴി. അസ്ഥികൂടം തമിഴ്‌നാട് സ്വദേശിനി ധനകോടിയുടേതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. പൊലീസ് ഇവരുടെ മക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

    ഭർത്താവിനൊപ്പം പഴയ സാധനങ്ങൾ ശേഖരിച്ചുവരികയായിരുന്ന ധനകോടിയെ ആറ് മാസമായി കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലാത്തതിനെ കുറിച്ച് മക്കൾ ചോദിച്ചപ്പോൾ നാട്ടിൽ പോയെന്നായിരുന്നു അമ്പായിരത്തിന്റെ മറുപടി. എന്നാൽ മക്കൾ നാട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ എത്തിയില്ലെന്ന വിവരം ലഭിച്ചു. മക്കൾ വീണ്ടും അമ്പായിരത്തോട് ധനകോടിയെ കുറിച്ച് ചോദിച്ചു. ഇതോടെ അമ്പായിരം മക്കളോടും ബന്ധുക്കളോടും തലശേരിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇവർ എത്തിയപ്പോൾ അമ്പായിരം അസ്ഥികൂടമുണ്ടായിരുന്ന സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. സാരിയുടെ അവശിഷ്ടവും ചെരുപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

  • വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്പെൻഷൻ

    വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്പെൻഷൻ

    വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്പെൻഷൻ

    വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
    കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇന്നലെ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

    ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ​ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നാണ് കണ്ടെത്തൽ. പൊലീസ് പദവി ദുരുപയോ​ഗം ചെയ്തതായും ആഭ്യന്തര വകുപ്പിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ചെര്‍പ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണമായിരുന്നു അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നത്. ഇതാണ് ആദ്യം പുറത്തുവന്നത്. യുവതിയെ പീഡിപ്പിച്ച വിഷയം പറഞ്ഞ് ഡിവൈഎസ്‍പി തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും സിഐ ബിനുവിന്‍റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

  • നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

    നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

    നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

    ന‍്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. സോണിയ ഗാന്ധി കേസിൽ ഒന്നാം പ്രതിയും രാഹുൽ രണ്ടാം പ്രതിയുമാണ്.

    നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ഇരുവർക്കുമെതിരേയുള്ള ആരോപണം.

    പൊലീസ് ഇക്കണോമിക് ഒഫൻസസ് വിംഗ് ആറു പേർക്കെതിരേ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്നത്. രാഹുലിനും സോണിയയ്ക്കും പുറമെ സാം പിത്രോദ അടക്കം മൂന്നു പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്.

    കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടിയുടെ ലാഭം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വന്തമാക്കിയെന്ന് ഡൽഹി റോസ് അവന‍്യൂ കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ആരോപിച്ചിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് യങ് ഇന്ത‍്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്.

  • കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ SIR സമയ പരിധി നീട്ടി; കരട് വോട്ടർ പട്ടിക ഡിസംബർ 16ന്

    കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ SIR സമയ പരിധി നീട്ടി; കരട് വോട്ടർ പട്ടിക ഡിസംബർ 16ന്

    കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ SIR സമയ പരിധി നീട്ടി; കരട് വോട്ടർ പട്ടിക ഡിസംബർ 16ന്

    കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്ഐആർ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷൻ ഫോമുകൾ ഡിസംബർ 11വരെ നൽകാം. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നൽകിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും.

    തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ എതിർപ്പ് ആവർത്തിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ എതിർപ്പിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി ഒഴികെയുള്ള പാർട്ടികൾ. സമയപരിധി നീട്ടണമെന്ന് സിപിഐ, കോൺഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. SIR ൽ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകൾ ഡിജിറ്റൈസ് ചെയ്യാൻ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യൂ ഖേൽക്കർ യോഗത്തെ അറിയിച്ചിരുന്നു.

  • രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് നീക്കം; എല്ലാ ജില്ലകളിലും അന്വേഷണം: ബലാത്സംഗം നടന്ന ഫ്ലാറ്റിലെത്തി പൊലീസ്

    രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് നീക്കം; എല്ലാ ജില്ലകളിലും അന്വേഷണം: ബലാത്സംഗം നടന്ന ഫ്ലാറ്റിലെത്തി പൊലീസ്

    രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് നീക്കം; എല്ലാ ജില്ലകളിലും അന്വേഷണം: ബലാത്സംഗം നടന്ന ഫ്ലാറ്റിലെത്തി പൊലീസ്

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദേശം. എല്ലാ ജില്ലകളിലും വ്യാപക അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ നിർദ്ദേശമുണ്ട്. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

    അതേസമയം, പൊലീസ് ബലാത്സംഗം നടന്ന ഫ്ലാറ്റിലെത്തി പരിശോധന നടത്തി. യുവതിയെയും കൊണ്ട് ഫ്ലാറ്റിലെത്തിയ പൊലീസ് മഹസർ തയ്യാറാക്കി. ഫ്ലാറ്റിൽ നിന്ന് സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കും. പാലക്കാട്ടെ ഫ്ലാറ്റിലെത്തിയും മഹസർ തയ്യാറാക്കും.

    രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോ‍ഴും ഒളിവിലാണ്. അടുത്ത ബുധനാഴ്ച്ചയാണ് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ
    പരിഗണിക്കുന്നത്. അതേസമയം, കേസിൽ തെളിവായി ലഭിച്ച ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂർത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക.  രാഹുലിന്റെ ശബ്ദം സ്ഥിരീകരിക്കുന്നത് നിർണായക തെളിവാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ചാണ് പരിശോധന നടക്കുന്നത്.

  • മന്ത്രിമാരായ പി രാജീവും കെ രാജനും സമരപ്പന്തലിൽ എത്തും

    മന്ത്രിമാരായ പി രാജീവും കെ രാജനും സമരപ്പന്തലിൽ എത്തും

    മന്ത്രിമാരായ പി രാജീവും കെ രാജനും സമരപ്പന്തലിൽ എത്തും

    നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. മന്ത്രിമാരായ പി രാജീവും കെ രാജനും ഇന്ന് സമരപ്പന്തലിൽ എത്തും. അതേസമയം സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു.

    പള്ളിയങ്കണത്തിൽ നിന്ന് ആരംഭിച്ച് ദേശീയതലത്തിൽ വരെ ചർച്ചയായ സമരം. പിന്നിട്ടത് 414 ദിവസം . സമരത്തെ ചൊല്ലി ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും നാടകങ്ങളും അരങ്ങേറി.2019 സെപ്റ്റംബറിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർ‍ഡ് റജിസ്റ്ററിൽ ചേർക്കുന്നത്. 2021 മുതൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനതയക്ക് 2022 ൽ കരമടയ്ക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. തുടർന്നിങ്ങോട്ട് ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള ആശങ്കയിൽ ആയിരുന്നു മുനമ്പം ജനത. പിന്നീടാണ് 414 ദിവസം നീണ്ടുനിന്ന സമരം ആരംഭിച്ചത്.

    മാസങ്ങളും വർഷങ്ങളും നീണ്ട നിയമവ്യവഹരാത്തിനൊടുവിൽ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. പള്ളിയങ്കണത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെ മന്ത്രിമാരായ പി രാജീവ്, കെ രാജൻ എന്നിവർ സമരക്കാർക്ക് നാരങ്ങാനീര് നൽകിയാകും സമരം അവസാനിപ്പിക്കുക. ഇതുവരെ 250ലധികം കുടുംബങ്ങൾ കരമടച്ചു കഴിഞ്ഞു. അതേസമയം സമരം അവസാനിപ്പിക്കുന്നതിൽ സമരസമിതിയിൽ തന്നെ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.

    വഖഫ് പരിധിയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ സമരം തുടരുമെന്നാണ് വിമത പക്ഷത്തിന്റെ പ്രഖ്യാപനം. കരമടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിൻറെ ചുവടുപിടിച്ച് സമര സമിതി സമരം അവസാനിപ്പിക്കുന്നത് സർക്കാരിനും സിപിഐഎമ്മിനും വലിയ ആശ്വാസമാകും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുനമ്പത്ത് ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിന് വഴിവയ്ക്കുന്നതാണ് വിമത പക്ഷത്തിന്റെ സമര പ്രഖ്യാപനം.