Author: admin

  • ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയം സമ്പദ്‌വ്യവസ്ഥയെ മറികടക്കുന്നു; നയതന്ത്രത്തിൽ ശ്രദ്ധ മാറ്റേണ്ടതുണ്ട്: എസ്. ജയശങ്കർ

    ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയം സമ്പദ്‌വ്യവസ്ഥയെ മറികടക്കുന്നു; നയതന്ത്രത്തിൽ ശ്രദ്ധ മാറ്റേണ്ടതുണ്ട്: എസ്. ജയശങ്കർ

    ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയം സമ്പദ്‌വ്യവസ്ഥയെ മറികടക്കുന്നു; നയതന്ത്രത്തിൽ ശ്രദ്ധ മാറ്റേണ്ടതുണ്ട്: എസ്. ജയശങ്കർ

    ന്യൂഡൽഹി: നിലവിലെ ലോകക്രമത്തിൽ രാഷ്ട്രീയം സാമ്പത്തികശാസ്ത്രത്തെ (എക്കണോമിക്സിനെ) കൂടുതലായി മറികടക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ സാഹചര്യത്തിൽ ലോക രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ തന്ത്രപരമായ സമീപനവും നയതന്ത്രത്തിൽ ശ്രദ്ധ മാറ്റുന്നതിൻ്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

    ​ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. മുൻ കാലങ്ങളിൽ സാമ്പത്തികപരമായ കണക്കുകൂട്ടലുകൾക്കായിരുന്നു പ്രാധാന്യം. എന്നാൽ, ഇപ്പോൾ രാഷ്ട്രീയപരമായ തീരുമാനങ്ങളും താൽപ്പര്യങ്ങളും പലപ്പോഴും സാമ്പത്തികപരമായ പരിഗണനകളെക്കാൾ മുന്നിട്ട് നിൽക്കുന്നുണ്ടെന്നും ഇത് ആഗോള നയതന്ത്രത്തിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

    ​”നയതന്ത്രത്തിലെ മാറ്റങ്ങൾ നാം തിരിച്ചറിയണം. ലോകത്ത് ഇന്ന്, സാമ്പത്തിക വിഷയങ്ങളെ പലപ്പോഴും രാഷ്ട്രീയം കീഴ്പ്പെടുത്തുന്ന ഒരു അവസ്ഥയാണ് നിലനിൽക്കുന്നത്,” അദ്ദേഹം പറഞ്ഞു.

     

    ​ആഗോളതലത്തിൽ വർധിച്ചു വരുന്ന വ്യാപാര തടസ്സങ്ങൾ, സംരക്ഷണവാദം (Protectionism), രാഷ്ട്രീയപരമായ കാരണങ്ങളാൽ എടുക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ പ്രസ്താവനക്ക് അടിവരയിടുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.

  • ഭരണഘടന സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ സുപ്രീം കോടതിയെ ‘സുപ്രീം’ എന്ന് വിളിക്കേണ്ടതില്ല: മൗലാന മഹ്മൂദ് മദനി

    ഭരണഘടന സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ സുപ്രീം കോടതിയെ ‘സുപ്രീം’ എന്ന് വിളിക്കേണ്ടതില്ല: മൗലാന മഹ്മൂദ് മദനി

    ഭരണഘടന സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ സുപ്രീം കോടതിയെ ‘സുപ്രീം’ എന്ന് വിളിക്കേണ്ടതില്ല: മൗലാന മഹ്മൂദ് മദനി

    ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും സർക്കാരിനെയും വിമർശിച്ച് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് (Jamiat Ulema-e-Hind) മേധാവി മൗലാന മഹ്മൂദ് മദനി നടത്തിയ പ്രസ്താവന വിവാദമായി. ഭരണഘടന സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ സുപ്രീം കോടതിയെ ‘സുപ്രീം’ എന്ന് വിളിക്കാൻ അർഹതയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

    ​ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു മദനി സംസാരിച്ചത്. ആരാധനാലയ നിയമം (Places of Worship Act, 1991) നിലനിൽക്കെത്തന്നെ പല കേസുകളും മുന്നോട്ട് പോകുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.

    ​”ഭരണഘടന അവിടെ സംരക്ഷിക്കപ്പെടുന്നിടത്തോളം കാലം മാത്രമേ സുപ്രീം കോടതിയെ ‘സുപ്രീം’ എന്ന് വിളിക്കാൻ അതിന് അർഹതയുള്ളൂ. ഇത് സംഭവിക്കുന്നില്ലെങ്കിൽ, അതിനെ സുപ്രീം എന്ന് വിളിക്കാൻ പോലും അർഹതയില്ല,” മൗലാന മദനി പറഞ്ഞു.

     

    ​ബാബരി മസ്ജിദ്, മുത്തലാഖ് കേസുകളിലെ വിധികൾ ഉൾപ്പെടെയുള്ള സമീപകാല കോടതി തീരുമാനങ്ങൾ, ജുഡീഷ്യറി ‘സർക്കാർ സമ്മർദ്ദത്തിലാണ്’ പ്രവർത്തിക്കുന്നതെന്ന് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ ഈ വിധികളിലൂടെ ലംഘിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ‘അടിച്ചമർത്തലുണ്ടെങ്കിൽ ജിഹാദും ഉണ്ടാകും’

    ​”അടിച്ചമർത്തൽ ഉണ്ടായാൽ അവിടെ ജിഹാദും ഉണ്ടാകും” എന്ന അദ്ദേഹത്തിന്റെ പരാമർശവും വലിയ രാഷ്ട്രീയ കോളിളക്കത്തിന് വഴിവെച്ചിട്ടുണ്ട്. ഈ പ്രസ്താവനക്കെതിരെ പല രാഷ്ട്രീയ കക്ഷികളും വിമർശനവുമായി രംഗത്തെത്തി.

    ​ഇന്ത്യയിലെ 60 ശതമാനം വരുന്ന നിശ്ശബ്ദ ഭൂരിപക്ഷവുമായി മുസ്ലീങ്ങൾ സജീവമായി ഇടപെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. “നിങ്ങളുടെ പ്രശ്നങ്ങൾ അവരെ ബോധ്യപ്പെടുത്തുക. ഈ 60 ശതമാനം ആളുകൾ മുസ്ലീങ്ങൾക്ക് എതിരായാൽ, രാജ്യത്ത് വലിയ അപകടം ഉണ്ടാകും,” മദനി മുന്നറിയിപ്പ് നൽകി.

  • കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന്‌ കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതി രജനിക്കും വധശിക്ഷ

    കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന്‌ കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതി രജനിക്കും വധശിക്ഷ

    കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന്‌ കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതി രജനിക്കും വധശിക്ഷ

    ആലപ്പുഴ കുട്ടനാട് കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന്‌ കായലിൽ തള്ളിയ കേസിൽ പ്രതി രജനിക്കും വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. കേസിൽ നേരത്തെ ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചിരുന്നു. അതേദിവസം രജനി നേരിട്ട് ഹാജരായിരുന്നില്ല. ഹാജരാക്കിയ ശേഷം വിധി പറയാമെന്ന് കോടതി അറിയിച്ചിരുന്നു. പ്രബീഷിന്റെ സുഹൃത്താണ് രജനി

    2021 ജൂലായ്‌ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെ (37) ഒന്നാം പ്രതിയായും കൈനകരി പഞ്ചായത്ത് 10-ാം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയെ (38) രണ്ടാം പ്രതിയുമായി നെടുമുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയത്.

    പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരും കൊലയെന്ന് തെളിഞ്ഞത്. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗർഭണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലായ്‌ ഒൻപതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. ശേഷം അനിതയെ പ്രബീഷ് കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി.

    നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേർന്നു പൂക്കൈത ആറ്റിൽ ഉപേക്ഷിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസ് വേഗത്തിൽ അന്വേഷിച്ച് തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതികൾ കുറ്റക്കാരാണെന്ന് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് കണ്ടെത്തി.

  • ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് ബലാത്സംഗം; യുവതിയുടെ പരാതിയിൽ വ്യാജ സിദ്ധൻ പിടിയിൽ

    ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് ബലാത്സംഗം; യുവതിയുടെ പരാതിയിൽ വ്യാജ സിദ്ധൻ പിടിയിൽ

    ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് ബലാത്സംഗം; യുവതിയുടെ പരാതിയിൽ വ്യാജ സിദ്ധൻ പിടിയിൽ

    ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശിയായ സജിൽ ഷറഫുദ്ദീനെ തിരുവനന്തപുരത്ത് നിന്ന് കൊളത്തൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. താൻ മഹ്ദി ഇമാം ആണെന്നായിരുന്നു ഇയാൾ അവകാശപ്പെട്ടത്.

    കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് പരാതിക്കാരി.‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് സജിൽ ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്. താൻ ആഭിചാര ക്രിയകൾ ചെയ്യുമെന്ന് വിശ്വസിപ്പിച്ച് ബന്ധം സ്ഥാപിച്ചു. തുടർന്ന് പരാതിക്കാരി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതി സമാനമായ മറ്റ് കേസുകളിലും പ്രതിയാണ്.

  • ശബരിമലയിൽ മൃതദേഹം സ്ട്രെച്ചറിൽ ചുമന്നിറക്കരുത്; ആ കാഴ്ച മലകയറി വരുന്നവർക്ക് മാനസിക വിഷമമുണ്ടാക്കും: ഹൈക്കോടതി

    ശബരിമലയിൽ മൃതദേഹം സ്ട്രെച്ചറിൽ ചുമന്നിറക്കരുത്; ആ കാഴ്ച മലകയറി വരുന്നവർക്ക് മാനസിക വിഷമമുണ്ടാക്കും: ഹൈക്കോടതി

    ശബരിമലയിൽ മൃതദേഹം സ്ട്രെച്ചറിൽ ചുമന്നിറക്കരുത്; ആ കാഴ്ച മലകയറി വരുന്നവർക്ക് മാനസിക വിഷമമുണ്ടാക്കും: ഹൈക്കോടതി

    കൊച്ചി: ശബരിമല സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്‌ട്രെച്ചറിൽ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് കോടതി നിർദേശിച്ചു.

    മൃതദേഹം സ്‌ട്രെച്ചറിൽ ചുമന്നുകൊണ്ടുവരുന്ന കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ സന്നിധാനത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിലാണ് പമ്പയിലേക്ക് മാറ്റുന്നത്. ഈ രീതിയിൽ മൃതദേഹങ്ങൾ മാറ്റുന്നതിൽ ഹൈക്കോടതി ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി. അയ്യപ്പ ഭക്തരുടെ ആരോഗ്യ സുരക്ഷയ്ക്കായി ദേവസ്വം ബോർഡ് സമഗ്ര പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.

    ഇത്തവണ മണ്ഡലകാലം ആരംഭിച്ച് ആദ്യ 8 ദിവസത്തെ തീർത്ഥാടനത്തിനിടെ എട്ട് തീർത്ഥാടകർ ശബരിമലയിൽ വെച്ച് മരിച്ചിരുന്നു.

  • കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തിൽ; ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളിൽ യുവതി ഭർത്താവിനൊപ്പം: ജില്ലാ കോടതിയിൽ രേഖകൾ നൽകി

    കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തിൽ; ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളിൽ യുവതി ഭർത്താവിനൊപ്പം: ജില്ലാ കോടതിയിൽ രേഖകൾ നൽകി

    കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തിൽ; ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളിൽ യുവതി ഭർത്താവിനൊപ്പം: ജില്ലാ കോടതിയിൽ രേഖകൾ നൽകി

    ബലാത്സംഗ കേസിൽ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജില്ലാ കോടതിയിൽ സീൽഡ് കവറിൽ തെളിവുകൾ കൈമാറി. പെൻഡ്രൈവുകളാണ് രാഹുൽ കൈമാറിയത്. ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളിൽ യുവതി ഭർത്താവിനൊപ്പമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ അടക്കമാണ് രാഹുൽ കോടതിയിൽ എത്തിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ഒൻപത് തെളിവുകളാണ് റൗൾ കമറിയിട്ടുള്ളത്.

    രാഹുലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ ഈ സുപ്രധാന നീക്കം. യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴികൾക്ക് മേൽ പ്രതിരോധം തീർക്കുന്നതാണ് രാഹുലിന്റെ തെളിവുകൾ എന്നതും ശ്രദ്ധേയമാണ്. അതേസമയം ഗർഭഛിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖ അടക്കമാണ് യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ എത്തിയിട്ടുള്ളത്.

    വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നല്‍കിയത്. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര ജെഎഫ്സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.

    അതേസമയം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയെ സമീപിച്ചത്.

    ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.

  • രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണം; മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണം: മന്ത്രി വി ശിവൻകുട്ടി

    രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണം; മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണം: മന്ത്രി വി ശിവൻകുട്ടി

    രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണം; മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണം: മന്ത്രി വി ശിവൻകുട്ടി

    ബലാത്സംഗ കേസിന് പിന്നാലെ ഒളിവിൽപോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്ന് മന്ത്രി വി ശിവൻകുട്ടി. മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം രാഹുലിനെതിരായ കേസിൽ കോൺഗ്രസിനെയും മന്ത്രി പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് മന്ത്രി പറഞ്ഞു.

    അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചു പറയാവുള്ള അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയെ സമീപിച്ചത്.

    ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.

    അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഇപ്പോഴത്തെ അറസ്റ്റ് നടപടികള്‍ക്കു പിന്നില്‍ രാഷ്ട്രീയനീക്കമുണ്ടെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. അതേസമയം വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നല്‍കിയത്. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര ജെഎഫ്സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.

  • മെഡ്ചൽ-മാൽക്കാജ്ഗിരിയിൽ ടയർ കടയ്ക്ക് തീപിടിച്ചു: വൻ നാശനഷ്ടം

    മെഡ്ചൽ-മാൽക്കാജ്ഗിരിയിൽ ടയർ കടയ്ക്ക് തീപിടിച്ചു: വൻ നാശനഷ്ടം

    മെഡ്ചൽ-മാൽക്കാജ്ഗിരിയിൽ ടയർ കടയ്ക്ക് തീപിടിച്ചു: വൻ നാശനഷ്ടം

    തെലങ്കാനയിലെ മെഡ്ചൽ-മാൽക്കാജ്ഗിരി (Medchal-Malkajgiri) ജില്ലയിൽ ഒരു ടയർ കടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം സംഭവിച്ചു. എന്നാൽ, കൃത്യ സമയത്ത് അഗ്നിശമന സേന ഇടപെട്ടതിനെ തുടർന്ന് തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായതിനാൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തില്ല.

    പ്രധാന വിവരങ്ങൾ:

    • സ്ഥലം: മെഡ്ചൽ-മാൽക്കാജ്ഗിരി ജില്ലയിലെ പ്രധാന വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ടയർ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.
    • തീവ്രത: തീപിടിത്തം വേഗത്തിൽ പടർന്നുപിടിച്ചതിനെ തുടർന്ന് കടയിലെ ടയറുകൾ പൂർണ്ണമായും കത്തി നശിച്ചു. ടയറുകൾ കത്തിയതിനാൽ വലിയ തോതിലുള്ള കറുത്ത പുക ആകാശത്തേക്ക് ഉയർന്നു, ഇത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
    • രക്ഷാപ്രവർത്തനം: വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തുകയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
    • നാശനഷ്ടം: ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ കത്തി നശിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
    • പരിക്കുകൾ: ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവ സമയത്ത് കടയിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല അല്ലെങ്കിൽ അവർ ഉടൻ പുറത്തിറങ്ങി.

    ​ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • ഞാൻ എഐ ടീച്ചർ റോബോട്ട്, പേര് സോഫി; സ്വന്തമായി ടീച്ചറെ സൃഷ്ടിച്ച് 17 കാരൻ: വിഡിയോ വൈറൽ

    ഞാൻ എഐ ടീച്ചർ റോബോട്ട്, പേര് സോഫി; സ്വന്തമായി ടീച്ചറെ സൃഷ്ടിച്ച് 17 കാരൻ: വിഡിയോ വൈറൽ

    ഞാൻ എഐ ടീച്ചർ റോബോട്ട്, പേര് സോഫി; സ്വന്തമായി ടീച്ചറെ സൃഷ്ടിച്ച് 17 കാരൻ: വിഡിയോ വൈറൽ

    നോയിഡ: സമസ്ത മേഖലയിലും എഐയുടെ അതിപ്രസരമാണ് ഇന്ന് കാണുന്നത്. ഇപ്പോൾ എഐ ഉപയോഗിച്ച് സ്വന്തമായി ഒരു ടീച്ചറെ തന്നെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് 17കാരൻ. ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിലെ ശിവ് ചരൺ ഇന്‍റർ കോളജിലെ 12ാം ക്ലാസ് വിദ്യാർഥിയായ ആദിത്യ കുമാറാണ് സ്വന്തമായി എഐ ടീച്ചറെ സൃഷ്ടിച്ചത്.

    ലാർജ് ലാഗ്യേജ് മോഡൽ ചിപ്സെറ്റ് ഉപയോഗിച്ചാണ് എഐ ടീച്ചറെ സൃഷ്ടിച്ചെടുത്തത്. സോഫി എന്ന് പേരിട്ടിരിക്കുന്ന എഐ ടീച്ചർ ക്ലാസെടുക്കുന്നതിന്‍റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഞാൻ ഒരു എഐ ടീച്ചർ റോബോട്ടാണ്. എന്‍റെ പേര് സോഫി. ആദിത്യ ആണ് എന്നെ സൃഷ്ടിച്ചത്. ശിവ്ചരൺ ഇന്‍റർ കോളജിലാണ് ഞാൻ പഠിപ്പക്കുന്നത്. കുട്ടികളെ നിങ്ങൾക്ക് എന്നിൽ നിന്ന് എന്തെങ്കിലും അറിയാനുണ്ടോ? എന്ന് സോഫി ചോദിക്കുന്നതാണ് വിഡിയോയിലുള്ളത്.

    റോബോട്ട് ടീച്ചറിനോട് ആദിത്യ ചോദ്യങ്ങൾ ചോദിക്കുന്നതും വിഡിയോയിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രസിഡന്‍റ് ആരാണ് എന്ന ചോദ്യത്തിന് ഡോ. രാജേന്ദ്ര പ്രസാദ് എന്നാണ് സോഫി മറുപടി നൽകിയത്. ആദ്യത്തെ പ്രധാനമന്ത്രി ആരാണ് എന്ന് ചോദിച്ചപ്പോൾ. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എന്നായിരുന്നു മറുപടി.

    വലിയ കമ്പനികൾ റോബോട്ടിനെ നിർമിക്കാനായി ഉപയോഗിക്കുന്ന എൽഎൽഎം ചിപ്സെറ്റാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഇതിനാവും. നിലവിൽ സംസാരിക്കാൻ മാത്രമേ സാധിക്കൂ. പക്ഷേ എഴുതാൻ കൂടി കഴിയുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വിദ്‍യാർഥികൾക്ക് വന്ന് ഗവേഷണം നടത്താനായി എല്ലാ ജില്ലകളിലും ലാബ് ആവശ്യമാണ്.- ആദിത്യ പറഞ്ഞു.

  • രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ തിരുവനന്തപുരത്ത്; വക്കീൽ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു: ഒളിവിൽ പോയി

    രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ തിരുവനന്തപുരത്ത്; വക്കീൽ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു: ഒളിവിൽ പോയി

    രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ തിരുവനന്തപുരത്ത്; വക്കീൽ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു: ഒളിവിൽ പോയി

    ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം. എൽ.എ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാവിലെ വക്കീൽ ഓഫീസിൽ എത്തി. വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ പോയി.

    എഫഐആർ രജിസ്റ്റർ ചെയ്‌ത്‌ മണിക്കൂറുകൾക്ക് ശേഷം രാഹുൽ വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ നേരിട്ട് എത്തി. പാലക്കാട് നിന്ന് രാഹുൽ തിരുവനന്തപുരത്താണ് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ തിരുവനന്തപുരത്തും പരിസരത്തുമുണ്ടെന്നാണ് പൊലീസ് നിഗമനം.

    അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനായിരുന്നു നടപടി.

    കഴിഞ്ഞ ദിവസം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അഞ്ചു മണിയോടെയാണ് രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫായത്. ഇന്നലെ രാവിലെ ഏഴരയോടെ രാഹുലിന്റെ ഫോൺ സ്വിച്ച് ഓണായെങ്കിലും വീണ്ടും സ്വിച്ച് ഓഫാക്കി.