Author: admin

  • സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര; രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

    സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര; രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

    സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര; രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

    രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ. ‘ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് മുഖപത്രം. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്.

    രാഹുലിനെതിരെ വ്യാജമായ ലൈംഗികാരോപണമാണുള്ളത്. സിപിഐഎം കഴുത്തോളം മാലിന്യത്തിൽ മുന്നിൽ നിൽക്കുന്നു. എന്നിട്ടും സിപിഐഎം കോൺഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നുവെന്ന് എഡിറ്റൊറിയൽ കുറ്റപ്പെടുത്തുന്നു.

    തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഐഎമ്മിൽ നിന്നുണ്ടാകുന്നത് അതിസാരവും ഛർദിയും. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്ക്രീം പാർലർ കേസും വീക്ഷണം ഓർമ്മിപ്പിക്കുന്നു. ഇപ്പോഴും സിപിഐഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നു. ജനപ്രിയ നേതാവിനെതിരെയുള്ള രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും എഡിറ്റോറിയലിൽ വിമർശിക്കുന്നു.

    പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്. കോൺ​ഗ്രസ് നേതാക്കൾ തള്ളിപ്പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന് മുഖപത്രം പിന്തുണയാണ് നൽകുന്നത്.

  • 15 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചിട്ടുണ്ട്; കെ സുരേന്ദ്രന്‍

    15 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചിട്ടുണ്ട്; കെ സുരേന്ദ്രന്‍

    15 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചിട്ടുണ്ട്; കെ സുരേന്ദ്രന്‍

    15 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പരാതികള്‍ പുറത്തുവരാതിരിക്കാന്‍ അതിജീവിതകളില്‍ സമ്മര്‍ദം ചെലുത്തിയെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. ലൈംഗികപീഡനാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വൈകുന്നത് തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരമൊരുക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

    രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസില്‍ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. അറസ്റ്റ് വൈകുന്നതിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണെന്ന് കുറ്റപ്പെടുത്തികയും ചെയ്തു കെ സുരേന്ദ്രന്‍. സംഘടിത കുറ്റകൃത്യമാണ് നടന്നതെന്നും ഇരകള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്ന ഗുരുതരമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.

    ”ഇത് ഒറ്റപ്പെട്ട സംഭവമല്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. അറസ്റ്റ് വൈകുന്നതിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസില്‍ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണ്.

    രാഹുല്‍ മുങ്ങിയതിന് പിന്നില്‍ ഉന്നതരുടെ പങ്ക് വ്യക്തമാണെന്ന് കൂടി കെ സുരേന്ദ്രന്‍ പറഞ്ഞു. രാഹുലിന് എതിരായി മുന്‍പ് വന്നിട്ടുള്ള പല കേസുകളിലും സംരക്ഷണം ലഭിച്ചിരുന്നുവെന്നും പെണ്‍കുട്ടികളെ പോലെ ഒരു ആണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഈ സംഭവത്തിന്റെയും തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ടെന്നും കെ സുരേന്ദ്രന്‍ പറയുന്നു. കുറ്റകൃത്യത്തിനു പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണം. എംഎല്‍എ ആയിട്ടുള്ള ഒരാളെ ഇതുവരെ കണ്ടെത്താനായില്ല എന്ന പ്രതികരണം വിശ്വാസയോഗ്യമല്ലെന്നും ആരൊക്കെയോ അദ്ദേഹത്തെ മുങ്ങാന്‍ സഹായിച്ചിട്ടുണ്ടാകാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ കേസുകള്‍ കൈകാര്യം ചെയ്യുന്നതുപോലെയല്ല ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

  • നിർണ്ണായക ചർച്ചകൾക്കായി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ വസതിയിലെത്തി

    നിർണ്ണായക ചർച്ചകൾക്കായി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ വസതിയിലെത്തി

    നിർണ്ണായക ചർച്ചകൾക്കായി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ വസതിയിലെത്തി

    ബെംഗളൂരു: കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള അധികാര തർക്കം രൂക്ഷമാവുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തി. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരുവരും തമ്മിൽ നിർണ്ണായകമായ ‘പ്രഭാതഭക്ഷണ കൂടിക്കാഴ്ച’ (Breakfast Meet) നടത്തുകയാണ്.

    കൂടിക്കാഴ്ചയുടെ പ്രാധാന്യം:

    • ഹൈക്കമാൻഡ് സമ്മർദ്ദം: ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കാനിരിക്കെ, ഹൈക്കമാൻഡിന് മുന്നിൽ ഐക്യത്തോടെ നിലപാടെടുക്കാൻ ഈ കൂടിക്കാഴ്ച സഹായിച്ചേക്കും.
    • അധികാര പങ്കിടൽ: രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദവി കൈമാറ്റം ചെയ്യപ്പെടണം എന്ന ഡി.കെ.എസ്. പക്ഷത്തിന്റെ ആവശ്യവും, നിലവിലെ ഭരണത്തുടർച്ച സിദ്ധരാമയ്യക്ക് നൽകണം എന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ചർച്ചയാവും.
    • കുറ്റപത്രങ്ങൾ: പരസ്പരം കുറ്റപ്പെടുത്തുന്ന റിപ്പോർട്ടുകൾ ഹൈക്കമാൻഡിന് സമർപ്പിക്കാൻ ഇരുപക്ഷവും തയ്യാറെടുക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് ഈ സൗഹൃദ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

    ​ഈ ചർച്ചയിൽ ഉണ്ടാകുന്ന ധാരണകൾ, ഹൈക്കമാൻഡ് നേതൃത്വത്തിൽ നടക്കാനിരിക്കുന്ന അന്തിമ ചർച്ചകളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

  • കോഴിക്കോട്ട് ആശുപത്രിയിൽ തീപിടിത്തം

    കോഴിക്കോട്ട് ആശുപത്രിയിൽ തീപിടിത്തം

    കോഴിക്കോട്ട് ആശുപത്രിയിൽ തീപിടിത്തം

    കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയായ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (BMH) തീപിടിത്തം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ ഏറ്റവും മുകളിലെ നിലയിൽനിന്നാണ് തീയും പുകയും ഉയർന്നത്.

    കെട്ടിടത്തിൽനിന്നുള്ള പുക നഗരത്തിലാകെ വ്യാപിച്ചു. ഒമ്പതാം നിലയിലുള്ള എസി പ്ലാന്‍റിന്‍റെ ഭാഗത്തുനിന്നാണ് കെട്ടിടത്തിൽ തീ പടർന്നതെന്ന് പ്രാഥമിക നിഗമനം.

    എന്നാൽ, തീപിടിത്തം വേഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴും പൊലീസ് സേനയും സ്ഥലത്തെത്തി.

    രോഗികളെല്ലാവരും സുരക്ഷിതരാണെന്നും, ആരെയും ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഔദ്യോഗിക വിവരം. രോഗികളെ കിടത്തി ചികിത്സിക്കുന്ന വാർഡുകൾ പ്രവർത്തിക്കുന്ന ഭാഗത്തല്ല തീപിടിത്തമുണ്ടായതെന്നാണ് അറിയുന്നത്.

    അതേസമയം, ജീവനക്കാരോ രോഗികളോ മറ്റുള്ളവരോ തീപിടിത്തമുണ്ടായ ഭാഗത്തേക്കു പോകരുതെന്ന് പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  • ഡിറ്റ് വാ ചുഴലിക്കാറ്റ്: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം: കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത

    ഡിറ്റ് വാ ചുഴലിക്കാറ്റ്: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം: കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത

    ഡിറ്റ് വാ ചുഴലിക്കാറ്റ്: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം: കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത

    തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നതിനാൽ കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത. ശനിയാഴ്ച രാത്രി 11.30 വരെയാണ് കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കടലാക്രമണത്തിനു സാധ്യതയുള്ളത്.

    ഡിറ്റ് വാ വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്കൻ തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

    തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.7 മീറ്റർ വരെയും, ഇന്നു രാത്രി 11.30 വരെ കന്യാകുമാരി തീരങ്ങളിൽ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകളോടെ കടലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം.

    മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു

  • ചെങ്കോട്ട സ്‌ഫോടനം; ‘വൈറ്റ് കോളർ ഭീകരൻ’ ഡോ. ഉമറിന് മറ്റ് ആശുപത്രികളുമായും ബന്ധം

    ചെങ്കോട്ട സ്‌ഫോടനം; ‘വൈറ്റ് കോളർ ഭീകരൻ’ ഡോ. ഉമറിന് മറ്റ് ആശുപത്രികളുമായും ബന്ധം

    ചെങ്കോട്ട സ്‌ഫോടനം; ‘വൈറ്റ് കോളർ ഭീകരൻ’ ഡോ. ഉമറിന് മറ്റ് ആശുപത്രികളുമായും ബന്ധം

    ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഡോ. ഉമർ നബിക്ക് ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ആശുപത്രി കൂടാതെ മറ്റ് ആശുപത്രികളിലെ ലാബുകളുമായും ബന്ധമുണ്ടായിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (NIA).

    പ്രധാന കണ്ടെത്തലുകൾ:

    • രാസവസ്തുക്കളുടെ ഉറവിടം: സ്ഫോടനത്തിന് ഉപയോഗിച്ച രാസവസ്തുക്കൾ (അമോണിയം നൈട്രേറ്റ് ഉൾപ്പെടെ) ഉമറും കൂട്ടാളികളും സംഭരിച്ചത് ഫരീദാബാദിലെ NIT നെഹ്‌റു ഗ്രൗണ്ടിലുള്ള ‘ബിആർ സയന്റിഫിക് ആൻഡ് കെമിക്കൽസ്’ എന്ന ലൈസൻസുള്ള സ്ഥാപനത്തിൽ നിന്നാണ്.
    • ആശുപത്രി ബന്ധം: ഈ രാസവസ്തു വിതരണ സ്ഥാപനത്തിന് ഫരീദാബാദിലെയും സമീപപ്രദേശങ്ങളിലെയും നിരവധി ആശുപത്രികളിലെയും കോളേജുകളിലെയും ലാബുകളുമായും ബന്ധമുണ്ട്.
    • വിതരണക്കാരൻ: സ്ഥാപന ഉടമയായ ലാൽ ബാബുവിന്റെ സ്ഥാപനത്തിൽ നിന്ന് ഉമറിന്റെ കൂട്ടാളി ഡോ. മുസമ്മിൽ ഗനായി രാസവസ്തുക്കൾ വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. എൻ.ഐ.എ. നടത്തിയ റെയ്ഡിൽ സ്ഥാപനത്തിലെ രേഖകൾ പിടിച്ചെടുക്കുകയും കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്തു.
    • വാർഡ് ബോയിയുടെ വെളിപ്പെടുത്തൽ: ഉമറിനും മുസമ്മിലിനും വേണ്ടി രോഗികളെ കൊണ്ടുവന്നിരുന്ന അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ വാർഡ് ബോയ് ആയ സോയാബ്, മുസമ്മിലിനെ പരിചയപ്പെട്ടത് കാൻസർ ബാധിതനായ തന്റെ മരുമകന് അൽ-ഫലാഹ് ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെയാണെന്ന് വെളിപ്പെടുത്തി. ഈ സമയത്താണ് ഇയാൾ ഡോ. ഉമർ നബിയുമായും അടുക്കുന്നത്.

    ​ഡോക്ടർമാർ ഉൾപ്പെട്ട ഈ ‘വൈറ്റ് കോളർ ഭീകരസംഘം’ സ്ഫോടനത്തിനായി രാസവളങ്ങളുടെ മറവിൽ രാസവസ്തുക്കൾ വൻതോതിൽ സംഭരിക്കുകയും, ആശുപത്രി ബന്ധങ്ങൾ ഇതിന് ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

  • ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി; ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു: ബ്ലാക്ക് മെയിൽ ചെയ്തു

    ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി; ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു: ബ്ലാക്ക് മെയിൽ ചെയ്തു

    ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി; ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു: ബ്ലാക്ക് മെയിൽ ചെയ്തു

    പാലക്കാട്: വടകര ഡിവൈഎസ്പി എ. ഉമേഷ് പീഡിപ്പിച്ചെന്ന് പരാതി നൽകി യുവതി. ചെർപ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്‍റെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലെയാണ് യുവതി നേരിട്ടെത്തി പരാതി നൽകിയത്. വീട്ടിലെത്തി ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നും ബ്ലാക്ക് മെയിൽ ചെയ്തെന്നുമാണ് മൊഴി.

    ബിനു തോമസിന്‍റെ ആത്മഹത്യക്കുറിപ്പിൽ യുവതിയെക്കുറിച്ച് വന്ന പരാമർശങ്ങൾ വടകര ഡിവൈഎസ്പി ഉമേഷ് തള്ളിയതിനു പിന്നാലെയാണ് യുവതിയുടെ പരാതി എത്തിയത്. 2014 ഏപ്രില്‍ 15നാണ് പീഡനം നടന്നതെന്നും യുവതി മൊഴി നൽകി.

    നവംബർ 15 നാണ് ബിനു ചെർപ്പുളശേരി പൊലീസ് സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിൽ ജിവനൊടുക്കിയത്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയാണ് ബിനു. ഡിവൈഎസപി ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നും യുവതിയെ പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചെന്നുമാണ് ആരോപണം. അനാശാസ്യക്കേസിൽ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അമ്മയും 2 മക്കളുമുള്ള വീട്ടിൽ രാത്രി സമയത്തെത്തിയായിരുന്നു പീഡനം. കേസ് മാധ്യമങ്ങളിൽ വരാതിരിക്കാനും പുറത്തറിയാതിരിക്കാനും തനിക്ക് വഴങ്ങണമെന്ന് ഉമേഷ് യുവതിയോട് പറയുകയായിരുന്നു. മറ്റ് വഴികളില്ലാതെ യുവതി സമ്മതിക്കുകയായിരുന്നെന്നും ബിനു കത്തിൽ ആരോപിക്കുന്നു.

  • രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെ? അറസ്റ്റിന് നീക്കവുമായി പൊലീസ്

    രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെ? അറസ്റ്റിന് നീക്കവുമായി പൊലീസ്

    രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെ? അറസ്റ്റിന് നീക്കവുമായി പൊലീസ്

    ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിന് നീക്കവുമായി പൊലീസ്. മുന്‍കൂര്‍ജാമ്യാപേക്ഷ തടസ്സമാകില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. നിരീക്ഷണം ശക്തമാക്കാന്‍ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി.

    മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തടസ്സമാകുമെന്നതില്‍ കേരളത്തിന് പുറത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റിലുണ്ട്. രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെയുണ്ടെന്നാണ് വിവരം.

    അതേസമയം പരാതിക്കാരിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വൈദ്യപരിശോധന നടത്തിയത്. പരാതിക്കാരിയുടെ സുഹൃത്തുക്കളുടെയും ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുക്കും. ഇന്ന് മുതല്‍ മൊഴിയെടുപ്പ് തുടങ്ങാനാണ് പൊലീസ് നീക്കം. യുവതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

    കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ ഉറ്റ സുഹൃത്തുമായ ജോബി ജോസഫും ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

    ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. പത്തനംതിട്ട അടൂര്‍ സ്വദേശിയായ ജോബി ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ബിനിനസ്സുകാരനാണ് ജോബി.

    ലൈംഗിക അതിക്രമ പരാതി യുവതി മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നത് അഞ്ജാതമാണ്. വ്യാഴാഴ്ച വൈകിട്ട് ഫോണ്‍ ഓഫ് ചെയ്ത രാഹുല്‍, എവിടെയെന്ന് അറിവില്ലെന്നാണ് എംഎല്‍എ ഓഫീസിലെ ജീവനക്കാരും പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തടയാന്‍ രാഹുലിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറത്തിറക്കി പ്രതിഷേധിച്ച് എസ് എഫ് ഐ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറത്തിറക്കി പ്രതിഷേധിച്ച് എസ് എഫ് ഐ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറത്തിറക്കി പ്രതിഷേധിച്ച് എസ് എഫ് ഐ

    കൊച്ചിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറത്തിറക്കി എസ് എഫ് ഐ പ്രതിഷേധം. സുഭാഷ് പാർക്കിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത വേദിക്ക് സമീപം എത്തിയ എസ് എഫ് ഐ പ്രവർത്തകർ VD സതീശന് ലുക്ക് ഔട്ട് നോട്ടീസ് നൽകാനും ശ്രമിച്ചു. ഇതിനിടെ പ്രതിഷേധവുമായി എത്തിയ എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

    അതേസമയം, രാഹുലിനെതിരെയുള്ള പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എസിപി വി എസ് ദിനരാജാണ് പീഡന പരാതിയുടെ അന്വേഷണ ഉദ്യോഗസ്ഥൻ. ഡിസിപി ദീപക് ദിൻകറിനാണ് മേൽനോട്ട ചുമതല.

    കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പെഷ്യൽ ടീം ഉടൻ തന്നെ സജ്ജമാകുമെന്ന് അദ്ദേഹം പറഞ്ഞു.

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തില്‍ ഷാഫി പറമ്പിൽ എം പിയും പ്രതികരിച്ചു. കേസ് നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും രാഹുൽ മുൻകൂർ ജാമ്യം തേടിയത് നിയമപരമായ കാര്യമെന്നും അദ്ദേഹം പ്രതികരിച്ചു.

  • രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

    രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

    രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. എസിപി വി.എസ് ദിനരാജ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിസിപി ദീപക് ദിന്‍കറിന് ആണ് മേല്‍നോട്ട ചുമതല.

    സ്‌പെഷ്യല്‍ ടീമിനെ ഉടന്‍ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പങ്കുവെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങളായിരുന്നു എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്. 2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്‌ളാറ്റില്‍ വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഹോപദ്രവമേല്‍പിച്ചു, ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. മാര്‍ച്ച് 17 ന് ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്ത്ി. അതിജീവിത ഗര്‍ഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടര്‍ന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടാതെ സുഹൃത്തും അടൂര്‍ സ്വദേശിയുമായ ജോബി ജോസഫിനെയും പ്രതി ചേര്‍ത്തിരുന്നു. 2025 മെയ് 30 ന് തിരുവനന്തപുരം കൈമനത്ത് വച്ച് കാറില്‍ കയറ്റി പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കിയത് ജോബി ജോസഫെന്നാണ് എഫ്.ഐ.ആറിലെ കണ്ടെത്തല്‍.

    കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതിയില്‍ അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ പ്രേരിതമായ പരാതിയെന്നാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. കേസിന് പിന്നില്‍ ബിജെപി – സിപിഐഎം കൂട്ടുകെട്ടാണ്. അതിജീവിത ഫേസ്ബുക്കിലൂടെ തന്നെയാണ് ബന്ധപ്പെട്ടത് എന്നും രാഹുല്‍ പറയുന്നു. നടന്നത് ഉഭയ കക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാതെ മുഖ്യമന്ത്രിക്ക് പറത്തി നല്‍കിയത് അത് വ്യക്തമാക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.