Blog

  • ശീതള പാനീയമെന്ന് കരുതി കുപ്പിൽ സൂക്ഷിച്ച ആസിഡ് കുടിച്ചു; ഒറ്റപ്പാലം സ്വദേശി മരിച്ചു

    ശീതള പാനീയമെന്ന് കരുതി കുപ്പിൽ സൂക്ഷിച്ച ആസിഡ് കുടിച്ചു; ഒറ്റപ്പാലം സ്വദേശി മരിച്ചു

    ശീതള പാനീയമെന്ന് കരുതി കുപ്പിൽ സൂക്ഷിച്ച ആസിഡ് കുടിച്ചു; ഒറ്റപ്പാലം സ്വദേശി മരിച്ചു

    പാലക്കാട് ഒറ്റപ്പാലത്ത് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. നവംബർ അഞ്ചാം തീയതിയാണ് രാധാകൃഷ്ണൻ അബദ്ധത്തിൽ ആസിഡ് കുടിച്ചത്

    സെവൻ അപ്പിന്റെ കുപ്പിയിലായിരുന്നു ആസിഡ് സൂക്ഷിച്ചിരുന്നത്. സെവൻ അപ് ആണെന്ന് കരുതി ആസിഡ് അബദ്ധത്തിൽ കുടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഉടനെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

    സ്ഥിതി ഗുരുതരമായതോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും പിന്നീട് അവിടെ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
     

  • ഒഡീഷയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ

    ഒഡീഷയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ

    ഒഡീഷയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ

    ഒഡീഷയിൽ പത്ത് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഭദ്രക് ജില്ലയിലാണ് സംഭവം. സ്‌കൂൾ പോയ പെൺകുട്ടി തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

    സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരു പ്രതിയുടെ വീട് ഗ്രാമവാസികൾ തകർത്തു. അതിക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയത്

    സംഭവത്തിന് പിന്നാലെ വൻ പ്രതിഷേധമാണ് ഗ്രാമത്തിൽ അരങ്ങേറുന്നത്. നാളെ പ്രദേശത്ത് നാട്ടുകാർ ബന്ദിന് ആഹ്വാനം ചെയ്തു. പോലീസ് അന്വേഷണം തുടരുകയാണ്.
     

  • 32 പന്തിൽ 100, ബിഹാർ 6ന് 574 റൺസ്

    32 പന്തിൽ 100, ബിഹാർ 6ന് 574 റൺസ്

    32 പന്തിൽ 100, ബിഹാർ 6ന് 574 റൺസ്

    വിജയ് ഹസാരെ ട്രോഫിയിൽ ബിഹാർ-അരുണാചൽ പ്രദേശ് മത്സരം റെക്കോർഡുകളുടെ ദിനമായി മാറി. അരുണാചലിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 574 റൺസ്. വൈഭവ് സൂര്യവംശി തുടങ്ങിയ വെടിക്കെട്ട് അപകടകരമാംവിധം ബിഹാർ നായകൻ സാകിബുൽ ഗനി അവസാനിച്ചപ്പോൾ പിറന്നത് ക്രിക്കറ്റിലെ ഒരുപിടി റെക്കോർഡുകളാണ്

    വൈഭവ് സൂര്യവംശി 36 പന്തിൽ സെഞ്ച്വറി നേടിയതോടെയാണ് മത്സരം തുടക്കത്തിൽ ശ്രദ്ധ നേടിയത്. എന്നാൽ അതിനേക്കാൾ അപകടകാരിയായിരുന്നു സാകിബുൽ. വെറും 32 പന്തിലാണ് സാകിബുൽ സെഞ്ച്വറി തികച്ചത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡ് സാകിബുലിന്റെ പേരിലായി

    40 പന്തിൽ 12 സിക്‌സും 10 ഫോറും സഹിതം 128 റൺസുമായി സാകിബുൽ പുറത്താകാതെ നിന്നു. 26കാരനായ സാകിബുൽ മോത്തിഹാരി സ്വദേശിയാണ്. വൈഭവ് 84 പന്തിൽ 15 സിക്‌സും 16 ഫോറും സഹിതം 190 റൺസാണ് എടുത്തത്.
     

  • 6000 രൂപ കൈക്കൂലി; ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ

    6000 രൂപ കൈക്കൂലി; ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ

    6000 രൂപ കൈക്കൂലി; ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ

    തലശ്ശേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. 

    തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ ലൈസൻസിനായി ഓൺലൈനായി നൽകിയ അപേക്ഷയിൽ ഫയൽ വേഗത്തിൽ നീക്കാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു

    വിജിലൻസ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പണം കൈമാറുകയായിരുന്നു. ട്രെയിൻ യാത്ര കഴിഞ്ഞ് വരികയായിരുന്ന ഉദ്യോഗസ്ഥക്ക് റെയിൽവേ സ്‌റ്റേഷനിൽ തുക കൈമാറുകയും പിന്നാലെ വിജിലൻസ് പിടികൂടുകയുമായിരുന്നു.
     

  • ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം ലഭിക്കണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

    ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം ലഭിക്കണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

    ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം ലഭിക്കണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

    നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നത് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ പറയുന്നു. 

    സമാന ആരോപണം ഉണ്ടായ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെ വെറുതെവിട്ട അതേ ആനൂകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിൻ ഹർജിയിൽ പറയുന്നത്. നിലവിൽ കേസിലെ മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

    ഈ ഹർജിയിൽ നാല് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. പണം വാങ്ങി വീഡിയോ പ്രചരിപ്പിച്ചവരടക്കമാണ് അറസ്റ്റിലായതെന്ന് തൃശ്ശൂർ പോലീസ് അറിയിച്ചു.
     

  • വാളയാർ ആൾക്കൂട്ട കൊലപാതകം: രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം

    വാളയാർ ആൾക്കൂട്ട കൊലപാതകം: രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം

    വാളയാർ ആൾക്കൂട്ട കൊലപാതകം: രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം

    പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിന്റെ കുടുംബത്തിന് 30ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് നടക്കുന്ന വാർത്താസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കും. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇക്കഴിഞ്ഞ 17നാണ് അതിഥി തൊഴിലാളിയെ മോഷണ കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലി കൊന്നത്.

    സംഭവത്തിൽ മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പ്രദേശവാദികളെയാണ് ചോദ്യം ചെയ്തത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ എട്ട് പേർ കൂടി പിടിയിലാകാനുണ്ട് എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

    കേസിൽ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഒരാൾ കോൺഗ്രസ് പ്രവർത്തകൻ ആണെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇത് വരെ ഏഴ് പേരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ 4 ആർഎസ്എസ് പ്രവർത്തകരും ഒരാൾ സിഐടിയു പ്രവർത്തകനുമാണ്‌
     

  • നിരന്തരമായ അച്ചടക്ക ലംഘനം: ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു

    നിരന്തരമായ അച്ചടക്ക ലംഘനം: ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു

    നിരന്തരമായ അച്ചടക്ക ലംഘനം: ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു

    ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുകയും പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ സീനിയർ സിപിഒ ആയ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടുവെന്നുമാണ് എന്നാണ് ഉത്തരവിൽ പറയുന്നത്.

    ഗുരുതരമായ അച്ചട ലംഘനം, കൃത്യവിലോപം, പെരുമാറ്റ ദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാൻ തുടങ്ങിയ കാര്യങ്ങൾ ചെയ്ത ആൾ സേനയിൽ തുടർന്നാൽ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഉത്തരവിലുണ്ട്. മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികൾക്കും ഇദ്ദേഹം വിധേയനായിരുന്നു. 

    അതേസമയം പിരിച്ചുവിടൽ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. ഡിഐജിക്ക് അപ്പീൽ നൽകും. ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ഉമേഷ് പറഞ്ഞു.

  • തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് കെഎസ് ശബരിനാഥൻ യുഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ സിപിഎമ്മും

    തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് കെഎസ് ശബരിനാഥൻ യുഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ സിപിഎമ്മും

    തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് കെഎസ് ശബരിനാഥൻ യുഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ സിപിഎമ്മും

    തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും സസ്‌പെൻസ്. കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാർഥിയായി കെഎസ് ശബരിനാഥൻ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും മത്സരിക്കും. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം

    ഭൂരിപക്ഷമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. പുന്നക്കാമുഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജി സിപിഎം നോമിനിയായി മേയർ സ്ഥാനത്തേക്ക് മത്സരിക്കും. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം

    പാർലമെന്ററി പാർട്ടി നേതാവായി എസ് പി ദീപക്കിനെയും പാർലമെന്ററി പാർട്ടി സെക്രട്ടറിയായി മുൻ മേയർ ശ്രീകുമാറിനെയും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രിയദർശിനിയെയും വൈസ് പ്രസിഡന്റായി ബി പി മുരളിയെയും സിപിഎം തീരുമാനിച്ചു
     

  • നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; ലോകകപ്പ് സ്വപ്‌നങ്ങൾക്ക് കരിനിഴൽ

    നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; ലോകകപ്പ് സ്വപ്‌നങ്ങൾക്ക് കരിനിഴൽ

    നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; ലോകകപ്പ് സ്വപ്‌നങ്ങൾക്ക് കരിനിഴൽ

    രണ്ട് വർഷം മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന് വീണ്ടും ശസ്ത്രക്രിയ. ബ്രസീൽ ഫുട്ബോൾ ലീഗിൽ സാന്റോസിന് കളിക്കുന്ന താരത്തിന്റെ ഇടത് കാൽമുട്ടിനാണ് ഇപ്പോൾ ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുന്നത്. ആർത്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ വിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 

    ബ്രസീൽ ഫുട്ബോൾ ലീഗിൽ സാന്റോസിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ചെടുത്തത് നെയ്മറിന്റെ പ്രകടനമായിരുന്നു. നെയ്മറിന്റെ ഇടത് കാൽമുട്ടിലെ മീഡിയൽ മെനിസ്‌കസുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയയെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ സാന്റോസ് എഫ്സി അറിയിച്ചിരിക്കുന്നത്. 

    നോവ ലിമയിലെ മാറ്റർ ഡി ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നേതൃത്വം നൽകിയ ഡോ. റോഡ്രിഗോ ലാസ്മാർ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും വരും ദിവസങ്ങളിൽ നെയ്മർ ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 2026ലെ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടാൻ ആഗ്രഹിച്ചിരിക്കുന്ന നെയ്മറിന് തിരിച്ചടിയാണ് നിലവിലെ പരുക്ക്‌
     

  • ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം

    ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം

    ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം

    അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിന് ക്രൂര മർദനം. ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. പാലൂർ സ്വദേശി മണികണ്ഠന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. തലയോട്ടി പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ മണികണ്ഠൻ ചികിത്സയിൽ തുടരുകയാണ്. കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് എന്നയാളാണ് മണികണ്ഠനെ മർദിച്ചത്

    ഡിസംബർ ഏഴിനാണ് സംഭവം നടന്നത്. ഡിസംബർ എട്ടിന് ആദിവാസി വാദ്യോപകരണം കൊട്ടാനായി കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണികണ്ഠൻ പോയിരുന്നു. ഇവിടെ വെച്ച് യുവാവ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു

    സംശയം തോന്നിയ ഡോക്ടർമാരാണ് പോലീസിൽ വിവരം അറിയിച്ചത്. പിന്നീട് പുതൂർ പോലീസ് കോഴിക്കോട് എത്തി വിവരങ്ങൾ ശേഖരിച്ചിട്ടും തുടർ നടപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തലയ്ക്ക് പരുക്കേറ്റിട്ടും വധശ്രമത്തിന് കേസെടുത്തിട്ടില്ല. നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത്.