Author: admin

  • കുരുക്ക് മുറുകുന്നു; പരിശോധിച്ച ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്‍റേത് തന്നെ; ഡബ്ബിംഗ് എഐ സാധ്യത തള്ളി

    കുരുക്ക് മുറുകുന്നു; പരിശോധിച്ച ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്‍റേത് തന്നെ; ഡബ്ബിംഗ് എഐ സാധ്യത തള്ളി

    കുരുക്ക് മുറുകുന്നു; പരിശോധിച്ച ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്‍റേത് തന്നെ; ഡബ്ബിംഗ് എഐ സാധ്യത തള്ളി

    തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു.
    പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി.

    പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. പബ്ലിക് ഡൊമെയ്‌നില്‍ നിന്നാണ് രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു. ഡബ്ബിങ്, എഐ സാധ്യതകള്‍ പൂര്‍ണമായും തള്ളി.

    ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്.

    അതേസമയം, ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ എഡിജിപി എച്ച് വെങ്കിടേഷ് നിർദ്ദേശം നൽകിയതോടെ രാഹുലിനായി വ്യാപക പരിശോധനയാണ് നടക്കുന്നത്. പരാതിക്കാരിയുടെ മൊഴിലുള്ള തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മണിക്കൂറുകൾ നീണ്ട പരിശോധനയാണ് എസ്ഐടി സംഘം നടത്തിയത്.

    നാലുമണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ പാലക്കാട്ടെ ഫ്ലാറ്റിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് ശേഖരിക്കാനായത്. ഫ്ലാറ്റിനു സമീപം ടവർ ലൊക്കേഷൻ കാണിച്ചിരുന്ന രാഹുലിന്റെ ഫോണുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫ്ലാറ്റിലുണ്ടായിരുന്ന രാഹുലിന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു.

    രാഹുലിന്റെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഇന്നും തെളിവ് ശേഖരണം തുടരും. ഫ്ലാറ്റിലെ കെയർടേക്കറിൽ നിന്ന് ഉൾപ്പെടെ പൊലീസ് വിവരങ്ങൾ ശേഖരിക്കും. രാഹുൽ ഒളിവിൽ പോയ വഴി കണ്ടെത്താൻ, പാലക്കാട് കണ്ണാടിയിൽ നിന്ന് തുടങ്ങി ഒമ്പത് ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കോയമ്പത്തൂർ, കൊച്ചി കേന്ദ്രീകരിച്ചും രാഹുലിനു വേണ്ടി തിരച്ചിൽ തുടരുകയാണ് എസ്ഐടി സംഘം.

  • പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ സഭകളുടെ സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. 

    അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം സർക്കാരിനെതിരെ പ്രധാന ആയുധമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. എസ്‌ഐആറിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സർവകക്ഷി യോഗത്തിൽ കോൺഗ്രസും തൃണമൂലം അടക്കമുള്ള പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചു

    ഡൽഹി സ്‌ഫോടനം, ലേബർ കോഡ്, വോട്ടുകൊള്ള എന്നീ വിഷയങ്ങളും പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയർത്തിക്കൊണ്ടു വരും. പാർലമെന്റിൽ സ്വീകരിക്കേണ്ട നയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യത്തിന്റെ യോഗം ഇന്ന് രാവിലെ 10 മണിക്ക് മല്ലികാർജുന ഖാർഗെയുടെ ഓഫീസിൽ ചേരും. 

     

  • രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതം; കേരളത്തിലും തമിഴ്‌നാട്ടിലും പരിശോധന

    രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതം; കേരളത്തിലും തമിഴ്‌നാട്ടിലും പരിശോധന

    രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതം; കേരളത്തിലും തമിഴ്‌നാട്ടിലും പരിശോധന

    ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണ സംഘം. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞദിവസം രാഹുലിന്റെ സുഹൃത്തുക്കളുടെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചില്ല. 

    അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. രണ്ടാംപ്രതി ജോബി ജോസഫും ഒളിവിലാണ്. അതേസമയം പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

    ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതര വകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിൽ എടുത്ത രാഹുലിനെ ചോദ്യം ചെയ്തിനൊടുവിൽ ആണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിചേർത്ത സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യും.

  • ആക്റ്റീവ് സിം ഇല്ലെങ്കിൽ ഇനി വാട്സാപ്പ് ഇല്ല

    ആക്റ്റീവ് സിം ഇല്ലെങ്കിൽ ഇനി വാട്സാപ്പ് ഇല്ല

    ആക്റ്റീവ് സിം ഇല്ലെങ്കിൽ ഇനി വാട്സാപ്പ് ഇല്ല

    ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്‍റെ ഭാഗമായി പുതിയ നിയമം പുറത്തിറക്കി കേന്ദ്ര സർക്കാർ. ആക്‌ടീവ് സിം അല്ലാത്ത നമ്പറുകളിൽ ഇനി വാട്സാപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കാനാവില്ല. സജീവമായ സിം കാർഡ് ഉണ്ടെങ്കിൽ മാത്രം വാട്ട്‌സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്പ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് പോലുള്ള ആപ്പുകൾ പ്രവർത്തിപ്പിക്കാനാവൂ എന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.

    അതായത്, ആപുകൾ സിം കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാനാവൂ. ഇതോടെ സിംകാർഡുള്ള ഡിവൈസിൽ മാത്രമേ മെസേജിങ് ആപുകൾ ഉപയോഗിക്കാനാവൂ. വെബ് ബ്രൗസറുകൾ വഴി ലോഗ് ഇൻ ചെയ്യുന്നതിനും ചില നിയന്ത്രണങ്ങൾ ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

    വെബ് ബ്രൗസറുകൾ വഴി ലോഗ് ഇൻ ചെയ്തവർ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ട് ചെയ്ത് വീണ്ടും അതാത് ആപ്പിലേക്ക് ലോഗ് ഇൻ ചെയ്യണം. ഉപഭോക്താക്കൾ ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ആപ്പിൽ നിന്നും ലോഗ് ഔട്ടാവുന്ന സംവിധാനം അവതരിപ്പിക്കണമെന്നുമാണ് ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്‍റെ നിർദേശം. 2025 നവംബർ 28-നാണ് ഇത് സംബന്ധിച്ച് നിർദേശം പുറത്തിറക്കിയത്. വിജ്ഞാപനം ഉടനടി പ്രാബല്യത്തിൽ വരും.

  • സന്ദീപ് വാര്യരും പ്രതി; അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ കൂടാതെ അഞ്ച് പ്രതികൾ

    സന്ദീപ് വാര്യരും പ്രതി; അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ കൂടാതെ അഞ്ച് പ്രതികൾ

    സന്ദീപ് വാര്യരും പ്രതി; അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ കൂടാതെ അഞ്ച് പ്രതികൾ

    തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ കോൺഗ്രസ് വക്താവ് സന്ദീപ് വാര്യരും പ്രതി. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.

    കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ് രണ്ടാംപ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയുമാണ്. അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

    അതിജീവിതയ്ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത്. എ ആർ ക്യാമ്പിലെത്തിച്ചാണ് രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്യുന്നത്. രാഹുൽ ഈശ്വറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കും.

    രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അതിജീവിതക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്. പിന്നാലെയാണ് സൈബർ ആക്രമണത്തിൽ യുവതി പരാതി നൽകിയത്. പരാതിയിൽ കേസെടുക്കാൻ എഡിജിപി എച്ച് വെങ്കിടേഷ് നിർദേശം നൽകിയിരുന്നു.

  • മുനമ്പം സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി; പുതിയ സമരം തുടങ്ങി ഒരു വിഭാഗം: ഭിന്നത തുടരുന്നു

    മുനമ്പം സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി; പുതിയ സമരം തുടങ്ങി ഒരു വിഭാഗം: ഭിന്നത തുടരുന്നു

    മുനമ്പം സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി; പുതിയ സമരം തുടങ്ങി ഒരു വിഭാഗം: ഭിന്നത തുടരുന്നു

    മുനമ്പത്തെ സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി. കരമടയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് സമരസമിതി പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്കിടയിലെ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ മറുവിഭാഗം പുതിയ പ്രതിഷേധം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. മമന്ത്രിമാരായ കെ രാജനും പി രാജീവുമെത്തി സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കിയതോടെയാണ് പ്രതിഷേധത്തിന് താത്ക്കാലിക വിരാമമായത്.

    ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മറുവിഭാഗം പറയുന്നത്. മതിയായ കൂടിയാലോചനകള്‍ നടത്താതെയാണ് സമരസമിതി സമരം അനസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും മറുവിഭാഗം ആരോപിച്ചു.

    മുനമ്പം നിവാസികള്‍ക്ക് ഭൂമിയിലുള്ള നിയമപരമായ അവകാശങ്ങള്‍ നിയമപരമായി തന്നെ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മന്ത്രിമാരായ പി രാജീവും കെ രാജനും ഉറപ്പുനല്‍കി. ഒരു ദിവസത്തെ കൈയടിക്ക് വേണ്ടിയുള്ള എന്തെങ്കിലും താത്ക്കാലികമായ പരിഹാരമല്ല മുനമ്പത്ത് സര്‍ക്കാര്‍ ലക്ഷ്യം വച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

    414 ദിവസങ്ങള്‍ നീണ്ടുനിന്ന സമരമാണ് അവസാനിച്ചിരിക്കുന്നത്. ഭൂമിയുടെ കരം മുനമ്പത്തെ ജനങ്ങള്‍ക്ക് അടയ്ക്കാമെന്ന് നവംബര്‍ 26നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ സംബന്ധിച്ച് 2022ലെ വഖഫ് സംരക്ഷണസമിതിയുടെ ഹര്‍ജിയോടെ ഉയര്‍ന്നുവന്ന ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരമാകുകയായിരുന്നു.

  • ആ മാക്രിയുടെ മൂക്കിന് താഴെയാണ് പദ്ധതി കൊടുത്തത്; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചുകളയും: സുരേഷ് ഗോപി

    ആ മാക്രിയുടെ മൂക്കിന് താഴെയാണ് പദ്ധതി കൊടുത്തത്; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചുകളയും: സുരേഷ് ഗോപി

    ആ മാക്രിയുടെ മൂക്കിന് താഴെയാണ് പദ്ധതി കൊടുത്തത്; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചുകളയും: സുരേഷ് ഗോപി

    തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുതെന്നും വന്നാല്‍ മാന്തി പൊളിച്ചു കളയുക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം നേതാവിനെ ‘മാക്രി’ എന്നു വിളിച്ച് പരിഹസിച്ചാണ് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പദ്ധതി നല്‍കിയതിനെ കുറിച്ച് വിശദീകരിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ വടകരയിലെ പി കെ ദിവാകരനെതിരെയായിരുന്നു സുരേഷ് ഗോപിയുടെ മാക്രി പരാമര്‍ശം. നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ആ മാക്രിയുടെ മൂക്കിനു താഴെയാണ് പദ്ധതി കൊടുത്തിരിക്കുന്നതെന്നും അയാള്‍ക്ക് എന്താണ് ഇതില്‍കൂടുതല്‍ അറിയേണ്ടതെന്നും സുരേഷ് ഗോപി ചോദിച്ചത്.

    വടകരയില്‍ ഉരാളുങ്കല്‍ സൊസൈറ്റിയ്ക്കാണ് പദ്ധതി കൊടുത്തതെന്നും താന്‍ കൂടി അംഗീകരിച്ച പദ്ധതിയാണ് അവര്‍ക്ക് നല്‍കിയതെന്നും 95.34 കോടിയുടെ പദ്ധതിയാണതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

    കൊല്ലത്തെ അഷ്ടമുടിയിലെ പദ്ധതിക്ക് 59.73 കോടിരൂപ അനുവദിച്ചുവെന്നും ഇതൊക്കെ കൃത്യമായി മന്ത്രിയെന്ന നിലയില്‍ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തൃശൂരിന് ഫൊറന്‍സിക് ലാബും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ട്രെയ്‌നിങ് കോളജും അനുവദിച്ചുവെന്നും 8 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തേ നല്‍കൂ എന്നു പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണെന്ന് കുറ്റപ്പെടുത്താനും സുരേഷ് ഗോപി മടിച്ചില്ല.

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ അതിജീവിതയെ അപമാനിച്ചു; രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ അതിജീവിതയെ അപമാനിച്ചു; രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ അതിജീവിതയെ അപമാനിച്ചു; രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. സൈബർ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

    യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സൈബർ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം വൈകിട്ട് ഹാജരായ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    അതേസമയം, ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. പരാതിക്കാരിയായ യുവതി ഫ്ലാറ്റിലെത്തിയ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം സെക്യൂരിറ്റി റൂമിൽ പരിശോധന നടത്തിയത്. എന്നാൽ, അന്വേഷണ സംഘത്തിന്‍റെ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം.

    അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്ഐ.ആറിലുണ്ട്. രണ്ടുതവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്

    അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്ഐ.ആറിലുണ്ട്. രണ്ടുതവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

    2025 മാർച്ച് നാലിനാണ് രാഹുൽ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റിൽവെച്ചും ബലാത്സംഗം ചെയ്തു.

    പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്‍റെ കാറിൽവെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.

    അതേസമയം, യുവതിയുമായി സൗഹൃദമുണ്ടായിരുന്നെന്നും പരാതിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും ബലാത്സംഗ കേസിൽ നൽകിയ മുൻകൂർജാമ്യ ഹരജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. സി.പി.എമ്മും ബി.ജെ.പിയുമാണ് പരാതിക്ക് പിന്നിലെന്ന് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയില്‍ പറയുന്നു.

    യുവതിയെ ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. യുവതിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ്. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണ്. ഗര്‍ഭഛിദ്രത്തിന് യുവതി മരുന്ന് കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്.

    പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നെന്ന് തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ആ ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേക്ക് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് പരാതിക്കാരി. അവർ ഗര്‍ഭിണിയായെന്ന വാദം തെറ്റാണ്.

    താനുമായുള്ള ചാറ്റ് റെക്കോ‍ഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. റെക്കോഡ് ചെയ്ത ചാറ്റുകളടക്കം തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചു. പരാതിക്കാരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതിന് തെളിവുമുണ്ട്. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത് രാഷ്ട്രീയ താൽപര്യത്തിന്റെ ഭാഗമാണ്. ശബരിമല വിവാദത്തിൽ നിന്ന് സര്‍ക്കാറിനെ രക്ഷിക്കാനാണ് പരാതി നല്‍കിയതെന്നും ഹരജിയിൽ രാഹുൽ വാദിക്കുന്നു.

  • പരാതിക്കാരിക്കെതിരെ സൈബറാക്രമണത്തില്‍ കടുത്ത നടപടിയുമായി പൊലീസ്; ഓരോ ജില്ലയിലും കേസെടുക്കാന്‍ എഡിജിപി നിര്‍ദേശം

    പരാതിക്കാരിക്കെതിരെ സൈബറാക്രമണത്തില്‍ കടുത്ത നടപടിയുമായി പൊലീസ്; ഓരോ ജില്ലയിലും കേസെടുക്കാന്‍ എഡിജിപി നിര്‍ദേശം

    പരാതിക്കാരിക്കെതിരെ സൈബറാക്രമണത്തില്‍ കടുത്ത നടപടിയുമായി പൊലീസ്; ഓരോ ജില്ലയിലും കേസെടുക്കാന്‍ എഡിജിപി നിര്‍ദേശം

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസില്‍ പരാതിക്കാരിയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസ്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയില്‍ ഒരോ ജില്ലകളിലും കേസെടുക്കാനാണ് എഡിജിപി വെങ്കിടേഷിന്റെ നിര്‍ദേശം. സൈബര്‍ ആക്രമണത്തില്‍ അറസ്റ്റുണ്ടാകുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും എഡിജിപി അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള യുവതിക്കെതിരായ സൈബര്‍ ആക്രമണത്തിലാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

    ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തേടി എസ്‌ഐടി സംഘം കോയമ്പത്തൂരിലടക്കം അന്വേഷണം വ്യാപിപ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് ഫ്‌ലാറ്റില്‍ വീണ്ടും എസ്‌ഐടി സംഘം വിശദമായ പരിശോധന നടത്തി. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. രാവിലെ ഫ്‌ലാറ്റില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തില്‍ അഞ്ചംഗ സംഘം ഫ്‌ലാറ്റിലെത്തുകയായിരുന്നു. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. യുവതി നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. രാഹുലിന്റെ പഴ്‌സനല്‍ അസിസ്റ്റന്റുമാരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്.

    പരാതിക്കാരി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ലാറ്റില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം എന്നാല്‍ പൊലീസിനു ലഭിച്ചില്ല. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവികള്‍ പരിശോധിച്ചത്. എന്നാല്‍ സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാല്‍ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നാണ് വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്‌ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്‌ഐടി സംഘം പാലക്കാട് എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

  • വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക

    വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക

    വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക

    തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പത്രിക പുറത്തിറക്കിയത്. 2036 ൽ നടക്കുന്ന ഒളിംപിക്സിന് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റമെന്നതാണ് പത്രിയിലെ പ്രധാന വാഗ്ദാനം.

    ഇതിനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും തിരുവനന്തപുരത്തെ ഇന്ത്യയിലെ മികച്ച നഗരങ്ങളിലൊന്നാക്കുമെന്നും പത്രിയിൽ പറയുന്നു. മത്രമല്ല എല്ലാവർക്കും വീടും എല്ലാ വാർഡിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയും വാഗാദാനത്തിൽ ഉൾപ്പെടുന്നു.

    ഒളിംപിക്സിന് ഇന്ത്യ വേദിയാവുമോ എന്നതിൽ പോലും വ്യക്തതയില്ലാത്ത സമയത്താണ് തിരുവനന്തപുരത്ത് ഇത്തരമൊരു വാഗ്ദാനം എത്തുന്നതെന്നത് ശ്രദ്ധേയമാണ്.