Author: admin

  • കിഫ്ബി മസാല ബോണ്ട്; ഇഡി നോട്ടീസ് അയക്കുന്നത് രാഷ്ട്രീയ കലണ്ടർ അനുസരിച്ച്: മന്ത്രി പി രാജീവ്

    കിഫ്ബി മസാല ബോണ്ട്; ഇഡി നോട്ടീസ് അയക്കുന്നത് രാഷ്ട്രീയ കലണ്ടർ അനുസരിച്ച്: മന്ത്രി പി രാജീവ്

    കിഫ്ബി മസാല ബോണ്ട്; ഇഡി നോട്ടീസ് അയക്കുന്നത് രാഷ്ട്രീയ കലണ്ടർ അനുസരിച്ച്: മന്ത്രി പി രാജീവ്

    കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇ ഡി നോട്ടീസിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. ഇഡി നോട്ടീസ് അയക്കുന്നത് രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണെന്ന് മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

    കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങിയെന്ന് പറഞ്ഞ മന്ത്രി തദ്ദേശ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണുമെന്ന് പരിഹസിച്ചു. അതേസമയം സ്ഥലം വാങ്ങിയത് കിഫ്ബി പദ്ധതികൾക്ക് വേണ്ടിയാണെന്നും ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

    ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമ്മിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്. നാഷണൽ ഹെറാൾഡ് കേസിലെ 988 കോടിയുടെ ഇഡി നോട്ടീസ് ഏത് ഡീൽ ആയിരിക്കുമെന്നും 700 കോടിയിൽ അധികം സ്വത്തുക്കൾ പിടിച്ചെടുക്കാനും തീരുമാനമുണ്ടെന്നും അത് എന്ത് ഡീലിന്‍റെ അടിസ്ഥാനത്തിൽ ആണെന്നും വ്യക്തമാക്കണമെന്നും പി രാജീവ് പറഞ്ഞു.

  • അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

    അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

    അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. രാഹുലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റം നിസാരമായി കാണാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ട്. പ്രഥമദൃഷ്ട്യാകുറ്റം നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി.

    രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി പ്രോസിക്യൂഷന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി നിയന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

    എന്നാല്‍ രാഹുല്‍ ഈശ്വര്‍ ഒരു ഘട്ടത്തില്‍ പോലും യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. രാഹുലിന്റെ വീഡിയോയില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. അതേസമയം പൊലീസ് കോടതിയില്‍ പറഞ്ഞത് പച്ചക്കള്ളമെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ജയിലില്‍ നിരാഹാരമിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച സമയത്തായിരുന്നു രാഹുലിന്റെ പ്രതികരണം.

    ഇന്നലെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.

  • വഖഫ് രജിസ്‌ട്രേഷൻ സമയപരിധി നീട്ടില്ല; ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീം കോടതി

    വഖഫ് രജിസ്‌ട്രേഷൻ സമയപരിധി നീട്ടില്ല; ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീം കോടതി

    വഖഫ് രജിസ്‌ട്രേഷൻ സമയപരിധി നീട്ടില്ല; ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീം കോടതി

    വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിനൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. വഖഫ് (ഭേദഗതി) നിയമം, 2025 ലെ സെക്ഷൻ 3ബി പ്രകാരം സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമയപരിധി നീട്ടിനൽകുന്നതിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

    വഖഫ് (ഭേദഗതി) നിയമ പ്രകാരമുള്ള നിർബന്ധിത രജിസ്‌ട്രേഷൻ സമയപരിധി നീട്ടിനൽകണമെന്ന അപേക്ഷ തള്ളിയാണ് കോടതി നടപടി. ഈ ആഴ്ച അവസാനത്തോടെ രജിസ്‌ട്രേഷന് നൽകിയ ആറുമാസത്തെ സമയപരിധി അവസാനിക്കാനിരിക്കെയാണ് നടപടി.

    സ്വത്തുക്കൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച യു മീദ് (Unified Waqf Management, Empowerment, Efficiency, and Development) പോർട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശോധിക്കാൻ കോടതി വിസമ്മതിച്ചു. പോർട്ടലിലെ സാങ്കേതിക തകരാറുകൾ സംബന്ധിച്ച പരാതിയിൽ, തെളിവില്ലാതെ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.
     

  • തിരുവനന്തപുരത്ത് എൽഡിഎഫിന്റെ വനിതാ സ്ഥാനാർഥിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

    തിരുവനന്തപുരത്ത് എൽഡിഎഫിന്റെ വനിതാ സ്ഥാനാർഥിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

    തിരുവനന്തപുരത്ത് എൽഡിഎഫിന്റെ വനിതാ സ്ഥാനാർഥിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

    തിരുവനന്തപുരത്ത് സ്ഥാനാർഥിയ്ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. കഠിനംകുളത്ത് എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനും ബന്ധുക്കൾക്കുമാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. പത്തിലധികം പേരെ പ്രതിയാക്കി കഠിനംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ്ര

    തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെ രാത്രി 9 മണിയോടെ ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം തെറിവിളിയും ബഹളവും നടത്തുന്നത് കണ്ടത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് മാക്‌സ്വെല്ലിന് ആദ്യം മർദനമേറ്റു. തടയാനായി ചെന്ന എയ്ഞ്ചലിനെയും മർദിച്ചു.

    മർദനമേറ്റു തറയിൽ വീണ ഇവരുടെ കാലിൽ തടി കൊണ്ട് അടിച്ചു. കഠിനംകുളം പോലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്താൻ വൈകിയതോടെ എയ്ഞ്ചൽ ഭർത്താവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ എത്തിയപ്പോഴേക്കും കൂടുതൽ പേരെത്തി അവരെയും ആക്രമിക്കുകയായിരുന്നു. 

  • കാനത്തിൽ ജമീല എംഎൽഎയുടെ സംസ്‌കാരം ചൊവ്വാഴ്ച; കൊയിലാണ്ടിയിൽ ഹർത്താൽ ആചരിക്കും

    കാനത്തിൽ ജമീല എംഎൽഎയുടെ സംസ്‌കാരം ചൊവ്വാഴ്ച; കൊയിലാണ്ടിയിൽ ഹർത്താൽ ആചരിക്കും

    കാനത്തിൽ ജമീല എംഎൽഎയുടെ സംസ്‌കാരം ചൊവ്വാഴ്ച; കൊയിലാണ്ടിയിൽ ഹർത്താൽ ആചരിക്കും

    അന്തരിച്ച എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാവിലെ എട്ട് മണി മുതൽ 10 മണി വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരൻ സ്മാരക മന്ദിരത്തിൽ പൊതുദർശനം നടക്കും. ഇതിന് ശേഷം ഭൗതിക ദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും. 

    രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മൃതദേഹം കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും. 

    ബുധനാഴ്ച വൈകിട്ട് 4.20ന് കൊയിലാണ്ടിയിൽ മൗനജാഥയും അനുശോചന യോഗവും നടക്കും. എംഎൽഎയോടുള്ള ആദര സൂചകമായി കൊയിലാണ്ടിയിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ച വരെ കടകൾ അടച്ചിടുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു.
     

  • ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി; ഇരട്ട സ്‌ഫോടനം നടത്തുമെന്ന് ഇ മെയിൽ സന്ദേശം

    ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി; ഇരട്ട സ്‌ഫോടനം നടത്തുമെന്ന് ഇ മെയിൽ സന്ദേശം

    ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി; ഇരട്ട സ്‌ഫോടനം നടത്തുമെന്ന് ഇ മെയിൽ സന്ദേശം

    മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇരട്ട സ്‌ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം. ഇ മെയിൽ ആയാണ് സന്ദേശം എത്തിയത്. പിന്നാലെ സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. 

    മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. കൂടാതെ ഹൈക്കോടതിയിലും സ്‌ഫോടനം നടത്തുമെന്ന് സന്ദേശത്തിലുണ്ട്. ആദ്യത്തേത് ഫരീദാബാദ് ആണെന്നും രണ്ടാമത്തേത് കേരളം ആയിരിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. 

    നേരത്തെയും ക്ലിഫ് ഹൗസിന് നേർക്ക് ബോംബ് ഭീഷണി വന്നിട്ടുണ്ട്. കൂടാതെ വഞ്ചിയൂർ കോടതി, പോലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ഇ മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
     

  • എസ്‌ഐആറിൽ അടിയന്തര ചർച്ച വേണം: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

    എസ്‌ഐആറിൽ അടിയന്തര ചർച്ച വേണം: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

    എസ്‌ഐആറിൽ അടിയന്തര ചർച്ച വേണം: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

    എസ്‌ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് നാടകവേദി ആക്കരുതെന്നായിരുന്നു ഇതിനോട് പ്രധാനമന്ത്രിയുടെ മറുപടി. രാജ്യസഭയിൽ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിയെച്ചൊല്ലി ഭരണ-പ്രതിപക്ഷം ഏറ്റുമുട്ടി. 

    എസ്‌ഐആറിൽ സഭ നിർത്തിവെച്ച് ചർച്ച ആവശ്യപ്പെട്ട് കെസി വേണുഗോപാൽ, ജോൺ ബ്രിട്ടാസ് തുടങ്ങിയ എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ രണ്ടുതവണ നിർത്തിവെച്ചു.

    ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിൽ എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും കടമ നിർവഹിക്കണമെന്നും പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു
     

  • ആ കട്ടിൽ കണ്ട് പനിക്കേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് സണ്ണി ജോസഫ്

    ആ കട്ടിൽ കണ്ട് പനിക്കേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് സണ്ണി ജോസഫ്

    ആ കട്ടിൽ കണ്ട് പനിക്കേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് സണ്ണി ജോസഫ്

    പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ് വഴക്കമില്ല. ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു

    എംവി ഗോവിന്ദന് താനാണ് രാഹുലിനെ ഒളിപ്പിച്ചതെന്ന് തോന്നുന്നുണ്ടെങ്കിൽ സ്ഥലം പറഞ്ഞാൽ ഞാനും തിരയാൻ വരാം. രാഹുലിനോട് രാജി ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് മുകേഷിനോട് സിപിഎം ആദ്യം രാജി ആവശ്യപ്പെടട്ടെ എന്നായിരുന്നു സണ്ണി ജോസഫിന്റെ പരാതി

    രാഹുലിനെതിരെ പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. രാഹുലിനേക്കാൾ ഗൗരവമുള്ള വിഷയമാണ് ശബരിമല സ്വർണക്കൊള്ളയെന്നും സണ്ണി ജോസഫ് പറഞ്ഞു
     

  • ശബരിമലയിൽ ആദ്യ 15 ദിവസം വരുമാനം 92 കോടി രൂപ; 33.33 ശതമാനം വർധന

    ശബരിമലയിൽ ആദ്യ 15 ദിവസം വരുമാനം 92 കോടി രൂപ; 33.33 ശതമാനം വർധന

    ശബരിമലയിൽ ആദ്യ 15 ദിവസം വരുമാനം 92 കോടി രൂപ; 33.33 ശതമാനം വർധന

    മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം 69 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്

    നവംബർ 30 വരെയുള്ള കണക്കാണ് പുറത്തുവന്നത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നുള്ളതാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യ 15 ദിവസം ഇത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വർധനവ്

    അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ തവണ 22 കോടിയായിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി ഉയർന്നു.
     

  • കോൺഗ്രസ് വനിതാ എംപി നായയുമായി പാർലമെന്റിൽ; വഴിയിൽ നിന്ന് കിട്ടിയതെന്ന് വിശദീകരണം

    കോൺഗ്രസ് വനിതാ എംപി നായയുമായി പാർലമെന്റിൽ; വഴിയിൽ നിന്ന് കിട്ടിയതെന്ന് വിശദീകരണം

    കോൺഗ്രസ് വനിതാ എംപി നായയുമായി പാർലമെന്റിൽ; വഴിയിൽ നിന്ന് കിട്ടിയതെന്ന് വിശദീകരണം

    കോൺഗ്രസ് എംപി രേണുക ചൗധരി പാർലമെന്റിൽ നായയുമായി എത്തിയത് വിവാദമാകുന്നു. രേണുകയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങൾക്ക് ചില സവിശേഷാധികാരമുണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യരുതെന്ന് ബിജെപി എംപി ജഗദംബിക പാൽ പറഞ്ഞു. 

    എന്നാൽ താൻ കൊണ്ടുവന്നത് ചെറിയൊരു നായയെ ആണെന്നും അതാരെയും കടിക്കില്ലെന്നും രേണുക പറഞ്ഞു. പാർലമെന്റിലേക്ക് വരുന്നതിനിടെ വഴിയിൽ നിന്ന് കിട്ടിയതാണ് നായയെ. നായ്ക്കുട്ടി റോഡിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. അതിനെ വാഹനം ഇടിക്കുമെന്ന് തോന്നി. അതുകൊണ്ട് അതിനെ കാറിലെടുത്ത് പാർലമെന്റിലെത്തിയെന്ന് രേണുക ചൗധരി എൻഐഎ വാർത്താ ഏജൻസിയോട് പറഞ്ഞു

    ഇവിടെ എത്തിയ ശേഷം കാറും അതിനുള്ളിലെ നായയെയും തിരിച്ചയച്ചെന്നും രേണുക ചൗധരി പറഞ്ഞു. ഈ ചർച്ചകളുടെ ആവശ്യമെന്താണെന്നും രേണുക ചൗധരി ചോദിച്ചു. ശരിക്കും കടിക്കുന്നവർ പാർലമെന്റിന് അകത്താണുള്ളത്. അവരാണ് സർക്കാർ നടത്തുന്നതെന്നും രേണുക ചൗധരി പറഞ്ഞു