Author: admin

  • രാഹുലിനായി അന്വേഷണം ശക്തമാക്കി; ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയെ ചോദ്യം ചെയ്യും

    രാഹുലിനായി അന്വേഷണം ശക്തമാക്കി; ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയെ ചോദ്യം ചെയ്യും

    രാഹുലിനായി അന്വേഷണം ശക്തമാക്കി; ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയെ ചോദ്യം ചെയ്യും

    ലൈംഗിക പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ഒളിവിൽ കഴിയുന്ന രാഹുലിനെ അറസ്റ്റ് ചെയ്യാനായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് വന്ന ശേഷം മതി അറസ്‌റ്റെന്ന മുൻനിലപാടാണ് അന്വേഷണ സംഘം മാറ്റിയത്

    കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും രാഹുലിനായി തെരച്ചിൽ നടക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒരു യുവനടിയുടേതാണ് ഈ കാർ. നടിയെ പോലീസ് ചോദ്യം ചെയ്യും. കാർ കൈമാറാനുള്ള സാഹചര്യവും പരിശോധിക്കും

    അതേസമയം രാഹുലിനെതിരെ പരാതി നൽകിയ യുവതി രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നുണ്ടായ പീഡനത്തിനും നിർബന്ധിത ഗർഭച്ഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്ന് കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതേ തുടർന്ന് കുറേ ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ഒരു തവണ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്‌
     

  • പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

    പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

    പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

    ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോർഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയിൽ പത്മകുമാറിന്റെ ചോദ്യം.

    ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. 

    വീഴ്ചയുണ്ടെങ്കിൽ അംഗങ്ങൾക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വർണക്കവർച്ചയിൽ പങ്കില്ലെന്നും ആണ് ജാമ്യാപേക്ഷയിൽ പത്മകുമാറിന്റെ വാദം. എന്നാൽ പത്മകുമാറും  ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.

  • ബലാത്സംഗ കേസിൽ പ്രതിയായതോടെ നാട്ടിൽ നിന്ന് മുങ്ങി; 11 വർഷത്തിന് ശേഷം യുവാവ് പിടിയിൽ

    ബലാത്സംഗ കേസിൽ പ്രതിയായതോടെ നാട്ടിൽ നിന്ന് മുങ്ങി; 11 വർഷത്തിന് ശേഷം യുവാവ് പിടിയിൽ

    ബലാത്സംഗ കേസിൽ പ്രതിയായതോടെ നാട്ടിൽ നിന്ന് മുങ്ങി; 11 വർഷത്തിന് ശേഷം യുവാവ് പിടിയിൽ

    ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന യുവാവ് 11 വർഷത്തിന് ശേഷം പിടിയിൽ. കാസർകോട് ചെമ്മനാട് സ്വദേശി അബ്ദുൽ ഷഹിലാണ്(38) പിടിയിലായത്. വിദ്യാനഗർ പോലീസ് ലക്‌നൗ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 

    തിരിച്ചറിയൽ കാർഡും മറ്റും ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയെ പ്രലോഭിപ്പിച്ച് ഫ്‌ളാറ്റിലെത്തിച്ച് മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഇതിലെ രണ്ടാം പപ്രതിയാണ് ഷഹിൽ. 2014ൽ ആലംപാടിയിലെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. 

    പിന്നാലെ നാട്ടിൽ നിന്ന് മുങ്ങിയ പ്രതി 11 വർഷമായി വിദേശത്തായിരുന്നു. വിചാരണ സമയത്തും കോടതിയിൽ ഹാജരായില്ല. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ ലക്‌നൗവിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവിടെ വെച്ച് പിടിയിലായത്.
     

  • ജയിലിനുള്ളിൽ നിരാഹാരം ആരംഭിച്ച് രാഹുൽ ഈശ്വർ; വെള്ളം മാത്രം മതി, ഭക്ഷണം ഒഴിവാക്കി

    ജയിലിനുള്ളിൽ നിരാഹാരം ആരംഭിച്ച് രാഹുൽ ഈശ്വർ; വെള്ളം മാത്രം മതി, ഭക്ഷണം ഒഴിവാക്കി

    ജയിലിനുള്ളിൽ നിരാഹാരം ആരംഭിച്ച് രാഹുൽ ഈശ്വർ; വെള്ളം മാത്രം മതി, ഭക്ഷണം ഒഴിവാക്കി

    കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ രാത്രി മുതൽ രാഹുൽ ഈശ്വർ ഭക്ഷണം ഒഴിവാക്കിയെന്നാണ് വിവരം. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. 

    ജില്ല ജയിലിലെ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു

    അന്വേഷണം നടക്കുമ്പോൾ ഇത്തരം പോസ്റ്റുകളിട്ടത് ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുൽ ഈശ്വർ വാദിച്ചത്.
     

  • വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

    വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

    വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

    തിരുവനന്തപുരം: വ്യാജ മുൻഗണനാ റേഷൻ കാർഡ്‌ അച്ചടിച്ച്‌ വിതരണം ചെയ്യപ്പെട്ട സംഭവത്തിൽ വിജിലൻസ്‌ അന്വേഷണം വരും. ഭക്ഷ്യ വകുപ്പിന്‍റെ ഓൺലൈൻ സംവിധാനമായ റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിൽ കടന്നുകയറി വ്യാജ മുൻഗണനാ കാർഡുകൾ നിർമ്മിച്ച് വിതരണം ചെയ്ത കേസിൽ രണ്ട് പ്രതികളെ വഞ്ചിയൂർ പൊലീസ് പിടികൂടിയിരുന്നു.

    സംഭവത്തിൽ ഭക്ഷ്യവകുപ്പ് ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നതിനായാണ് വിജിലൻസ് അന്വേഷണത്തിന് ഭക്ഷ്യവകുപ്പ് ശുപാർശ നൽകിയിരിക്കുന്നത്. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഫയൽ ഉൾപ്പടെയുള്ള ശുപാർശ മുഖ്യമന്ത്രിക്ക്‌ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കുന്നതോടെ പ്രത്യേക സംഘം കേസിന്‍റെ ചുമതലയിലെത്തും.

    മാസങ്ങളായി നടക്കുന്ന തട്ടിപ്പിൽ ബീമാപ്പള്ളി, പൂന്തുറ എന്നിവിടങ്ങളിലായി 146 വ്യാജ മുൻഗണന കാർഡുകളാണ്‌ വിതരണം ചെയ്യപ്പെട്ടത്‌. ഒരു മുൻഗണനാ കാർഡിന് 2500 മുതൽ 3000 രൂപ വരെ ഈടാക്കിയായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട്‌ ബീമാപ്പള്ളി റേഷൻ കടയുടമ സഹദ്‌ഖാൻ, കംപ്യൂട്ടർ സെന്‍റർ ഉടമ ഹസീബ്‌ ഖാൻ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി വഞ്ചിയൂർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

    ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ നെറ്റ്‌വർക്കിൽ കടന്നുകയറിയാണ് മുൻഗണനാ റേഷൻകാർഡുകൾ വ്യാജമായി നിർമിച്ചതെന്ന വിവരം വകുപ്പിനെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം എത്തുന്നത്. സാധാരണ മുൻഗണനാ കാർഡുകൾ ലഭിക്കുന്നതിന് നിരവധി കടമ്പകളുണ്ട്. ഇതെല്ലാം പണം നൽകിയാൽ ഒഴിവാക്കി മുൻഗണനാ കാർഡുകൾ തരപ്പെടുത്തിക്കൊടുക്കലായിരുന്നു തട്ടിപ്പുകാരുടെ രീതി.

    വെള്ള, നീല കാർഡ് ഉടമകളിൽനിന്നു പണം വാങ്ങി മുൻഗണന കാർഡിലേക്കു മാറ്റാൻ അപേക്ഷ സമർപ്പിച്ച ശേഷം, റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിലെ പാസ്‌‍വേഡും ഡേറ്റബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റിയത്. നിലവിൽ ഉപയോഗിക്കുന്ന മുൻഗണനാ കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് പുതിയ കാർഡിന് അപേക്ഷ നൽകി സിവിൽ സപ്ലൈസ് വകുപ്പ് സൈറ്റിൽ കടന്ന് കയറി അനുമതിയും നൽകി മുൻഗണനാ കാർഡ് കൈവശപ്പെടുത്തിയെടുക്കും.

    മുൻഗണനാ കാർഡിലെ അംഗങ്ങൾ പുതിയ കാർഡിനായി അപേക്ഷിച്ചാൽ മുൻഗണനാ കാർഡ് തന്നെയാണു ലഭിക്കുക. ഇത് കണക്കിലെടുത്ത് മുൻഗണനാ കാർഡുള്ളയാളിന്‍റെ കാർഡിലേക്ക് ആളെ ചേർക്കുന്നതാണ് ആദ്യം ചെയ്യുക. അംഗമായി പേര് അപ്ഡേറ്റ് ആയാൽ പിന്നാലെ പുതിയ കാർഡിനുള്ള അപേക്ഷ നൽകും.

    ഭക്ഷ്യവകുപ്പിന്‍റെ ഓൺലൈൻ വഴി തന്നെ അപേക്ഷയും അനുമതിയും നൽകുന്നതിനാൽ കാർഡുകൾ ആക്ടീവാക്കാനും സാധിക്കും. ഇതിൽ പെട്ട ചില കാർഡ് ഉടമകൾക്ക് വന്ന മെസേജുകളിൽ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫിസിൽ നിന്നും വിവരങ്ങൾ ചോർത്തിയാവാം തട്ടിപ്പ് നടത്തിയതെന്നാണ് സംശയം. വിജിലൻസ് അന്വേഷണം എത്തുന്നതോടെ സംഭവത്തിന് പിന്നിലുള്ളവരെ പുറത്തെത്തിക്കാമെന്നാണ് ഭക്ഷ്യവകുപ്പ് കണക്കുകൂട്ടൽ.

  • ജാമ്യമില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ധാരണ

    ജാമ്യമില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ധാരണ

    ജാമ്യമില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ധാരണ

    ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് എതിരെ കൂടുതൽ നടപടിയെടുക്കുന്നതിൽ കോൺഗ്രസിൽ ധാരണ. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കൾക്കിടയിൽ നടന്ന കൂടിയാലോചനയിലാണ് തീരുമാനം. പീഡന പരാതിയിൽ അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കും.

    അതേസമയം ലൈംഗികപീഡന, ഭ്രൂണഹത്യ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംൽഎഎ അഞ്ചാംദിവസവും ഒളിവിലാണ്. വ്യാപക പരിശോധന നടത്തിയിട്ടും പൊലീസിന് രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല. പാലക്കാട് നിന്നും രാഹുൽ മുങ്ങിയതെന്ന് കരുതുന്ന ചുവന്ന കാർ സിനിമാ താരത്തിന്റേതെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

    മറ്റന്നാൾ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്നും എം.എൽ.എ വാഹനം ഉപേക്ഷിച്ചു രക്ഷപെട്ടത് ഒരു ചുവന്ന ഫോക്സ്‌വാഗണ് കാറിലാണെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു സിനിമ താരത്തിന്റെ വാഹനം എന്നത് സംശയിച്ചു അന്വേഷണ സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ രാഹുലിനും രണ്ടാം പ്രതി ജോബി ജോസഫിനുമായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്. പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തലിൻ്റെ ഫ്ലാറ്റിലെ CCTV ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. രാഹുൽ ഒളിവിൽ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് DVR ൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്. സിസിടിവി DVR SIT കസ്റ്റഡിയിലെടുത്തു. അപ്പാർട്ട് മെൻ്റ് കെയർ ടേക്കറെ സ്വാധിനിച്ച് ഡിലിറ്റ് ചെയ്തെന്ന് സംശയത്തിൽ കെയർ ടേക്കറെ SIT ചോദ്യം ചെയ്യും.

  • കർണാടകയിൽ സമവായ ശ്രമങ്ങൾ; മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തി മന്ത്രി ദിനേശ് ഗുണ്ടു റാവു

    കർണാടകയിൽ സമവായ ശ്രമങ്ങൾ; മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തി മന്ത്രി ദിനേശ് ഗുണ്ടു റാവു

    കർണാടകയിൽ സമവായ ശ്രമങ്ങൾ; മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തി മന്ത്രി ദിനേശ് ഗുണ്ടു റാവു

    ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചകൾ കേവലം രാഷ്ട്രീയപരമായ പ്രഭാതഭക്ഷണങ്ങൾ മാത്രമല്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി. ഭരണപരമായതും രാഷ്ട്രീയപരവുമായ എല്ലാ പ്രധാന വിഷയങ്ങളെക്കുറിച്ചും ഈ കൂടിക്കാഴ്ചകളിൽ ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     

    ​നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ, ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചകൾ അധികാരത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ തന്ത്രങ്ങളായി മാത്രമാണ് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നത്.

    ​എന്നാൽ, ഇതിനെതിരായാണ് മന്ത്രി ദിനേശ് ഗുണ്ടു റാവു ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

    ​”അവ വെറും രാഷ്ട്രീയ പ്രഭാതഭക്ഷണങ്ങൾ മാത്രമല്ല. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തുമ്പോൾ, സ്വാഭാവികമായും സംസ്ഥാനത്തെ ഭരണപരമായ എല്ലാ വിഷയങ്ങളും, വികസന പദ്ധതികളും, കൂടാതെ പാർട്ടിയിലെ രാഷ്ട്രീയ കാര്യങ്ങളും അവർ ചർച്ച ചെയ്യുന്നുണ്ട്. അവരുടെ ചർച്ചകൾക്ക് വിശാലമായ അജണ്ടയുണ്ട്,” ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

     

    ​സർക്കാരിന്റെ സുഗമമായ നടത്തിപ്പിന് ഇരുവരുടെയും ഏകോപനം അനിവാര്യമാണെന്നും, ഈ കൂടിക്കാഴ്ചകൾ വഴി സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തീരുമാനങ്ങളാണ് ഉണ്ടാകുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. കർണാടക കോൺഗ്രസിൽ ഇരു നേതാക്കളും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിച്ച് സമവായം ഉറപ്പാക്കാനുള്ള ഹൈക്കമാൻഡ് ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾക്ക് പ്രാധാന്യം ഏറിയത്.

  • ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അനിൽ അംബാനി സുപ്രീം കോടതിയെ സമീപിച്ചു

    ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അനിൽ അംബാനി സുപ്രീം കോടതിയെ സമീപിച്ചു

    ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അനിൽ അംബാനി സുപ്രീം കോടതിയെ സമീപിച്ചു

    വ്യവസായിയായ അനിൽ അംബാനിയും അദ്ദേഹത്തിന്റെ കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസും (RCom) എടുത്ത വായ്പാ അക്കൗണ്ടുകൾ ഫ്രോഡ് (തട്ടിപ്പ്) എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വർഗ്ഗീകരിച്ചതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു.

    ​എസ്.ബി.ഐയുടെ ഈ നടപടി ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് അംബാനി ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

    • സംഭവങ്ങളുടെ ചുരുക്കം:
      • ​2025 ജൂൺ 13-നാണ് എസ്.ബി.ഐ. റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ അക്കൗണ്ട് ‘ഫ്രോഡ്’ എന്ന് പ്രഖ്യാപിക്കുകയും അന്നത്തെ ചെയർമാനായിരുന്ന അനിൽ അംബാനിയുടെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (RBI) റിപ്പോർട്ട് ചെയ്യുകയും ചെയ്തത്.
      • ​ഈ തീരുമാനത്തിനെതിരെ അനിൽ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേൾക്കാതെയും മതിയായ രേഖകൾ നൽകാതെയുമാണ് എസ്.ബി.ഐ. ഈ നടപടി സ്വീകരിച്ചതെന്നും, ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.
      • ​എന്നാൽ 2025 ഒക്ടോബർ 3-ന് ബോംബെ ഹൈക്കോടതി അംബാനിയുടെ ഹർജി തള്ളുകയും എസ്.ബി.ഐയുടെ നടപടിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
      • ​ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് അനിൽ അംബാനി ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
      • ​കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.

      .

      ​എസ്.ബി.ഐ.യുടെ പരാതിയെ തുടർന്ന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2,929.05 കോടി രൂപയുടെ നഷ്ടമാണ് എസ്.ബി.ഐ. പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഫണ്ടിന്റെ ദുരുപയോഗവും വായ്പാ കരാറുകളുടെ ലംഘനവുമാണ് തട്ടിപ്പ് വർഗ്ഗീകരണത്തിന് കാരണമായി ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.

      വ്യവസായിയായ അനിൽ അംബാനിയും അദ്ദേഹത്തിന്റെ കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസും (RCom) എടുത്ത വായ്പാ അക്കൗണ്ടുകൾ ഫ്രോഡ് (തട്ടിപ്പ്) എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വർഗ്ഗീകരിച്ചതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു.

      ​എസ്.ബി.ഐയുടെ ഈ നടപടി ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് അംബാനി ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

    • സംഭവങ്ങളുടെ ചുരുക്കം:
      • ​2025 ജൂൺ 13-നാണ് എസ്.ബി.ഐ. റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ അക്കൗണ്ട് ‘ഫ്രോഡ്’ എന്ന് പ്രഖ്യാപിക്കുകയും അന്നത്തെ ചെയർമാനായിരുന്ന അനിൽ അംബാനിയുടെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (RBI) റിപ്പോർട്ട് ചെയ്യുകയും ചെയ്തത്.
      • ​ഈ തീരുമാനത്തിനെതിരെ അനിൽ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേൾക്കാതെയും മതിയായ രേഖകൾ നൽകാതെയുമാണ് എസ്.ബി.ഐ. ഈ നടപടി സ്വീകരിച്ചതെന്നും, ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.
      • ​എന്നാൽ 2025 ഒക്ടോബർ 3-ന് ബോംബെ ഹൈക്കോടതി അംബാനിയുടെ ഹർജി തള്ളുകയും എസ്.ബി.ഐയുടെ നടപടിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
      • ​ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് അനിൽ അംബാനി ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
      • ​കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.

      .

      ​എസ്.ബി.ഐ.യുടെ പരാതിയെ തുടർന്ന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2,929.05 കോടി രൂപയുടെ നഷ്ടമാണ് എസ്.ബി.ഐ. പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഫണ്ടിന്റെ ദുരുപയോഗവും വായ്പാ കരാറുകളുടെ ലംഘനവുമാണ് തട്ടിപ്പ് വർഗ്ഗീകരണത്തിന് കാരണമായി ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.

  • കേരളത്തിലെ SIR മാറ്റിവെക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

    കേരളത്തിലെ SIR മാറ്റിവെക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

    കേരളത്തിലെ SIR മാറ്റിവെക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

    കേരളത്തിലെ എസ്ഐആറിനെതിരായ ഹർജികളിൽ സുപ്രിം കോടതിയിൽ മറുപടി നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ.സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ് ഐ ആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിര.കമ്മീഷൻ. തദ്ദേശ തെരഞ്ഞെടുപ്പില നടപടികൾ പൂർത്തിയായി. ബിഎൽ ഒ യുടെ മരണം എസ് ഐ ആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും വാദം.സംസ്ഥാനത്തിൻ്റെ ഹർജി തള്ളണമെന്നും ആവശ്യം.

    കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനുള്ള (SIR) സമയപരിധി ഇന്നലെ നീട്ടിയിരുന്നു. നേരത്തെ, ഡിസംബർ 4 ആയിരുന്നു പ്രക്രിയ പൂർത്തിയാക്കാനുള്ള അവസാന തീയതിയായി കമ്മീഷൻ നിശ്ചയിച്ചത്. പുതുക്കിയ ഷെഡ്യൂൾ പ്രകാരം, എന്യൂമറേഷൻ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11 ആണ്. വോട്ടർ പട്ടികയുടെ പുതുക്കിയ കരട് പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും. ഇതോടെ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കരട് പട്ടിക പ്രസിദ്ധീകരിക്കൂ.

    2026ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും നവംബർ 4 ന് എസ്‌ഐ‌ആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. എസ്.ഐ.ആർ. ആദ്യ ഘട്ടത്തിൽ വീടുതോറുമുള്ള എന്യൂമറേഷൻ ഉൾപ്പെടുന്നു. ബി‌എൽ‌ഒമാർ (ബൂത്ത് ലെവൽ ഓഫീസർ) ഓരോ വീടും സന്ദർശിച്ച് ഓരോ വോട്ടർക്കും ഫോമുകൾ കൈമാറുന്നു.

    തുടർന്ന് പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കാൻ അവർ രണ്ടാം വട്ടം സന്ദർശനം നടത്തണം. തുടർന്ന് ഓരോ നിയമസഭാ മണ്ഡലത്തിലെയും പട്ടികയുടെ മേൽനോട്ടം വഹിക്കുന്ന ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ഇആർഒ) സമർപ്പിക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം, 2002 ലെ എസ്‌ഐ‌ആർ റോളുകൾ അടിസ്ഥാന രേഖയാണ്. വോട്ടർമാർക്ക് ഓൺലൈനായും ഫോമുകൾ പൂരിപ്പിക്കാം.

  • സുപ്രീംകോടതി നടപടികളിൽ‌ സുപ്രധാന മാറ്റങ്ങൾ; കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ നടപടി

    സുപ്രീംകോടതി നടപടികളിൽ‌ സുപ്രധാന മാറ്റങ്ങൾ; കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ നടപടി

    സുപ്രീംകോടതി നടപടികളിൽ‌ സുപ്രധാന മാറ്റങ്ങൾ; കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ നടപടി

    സുപ്രീംകോടതി നടപടികളിലെ സുപ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ. കേസുകളുടെ ലിസ്റ്റിങ്ങിനും മെൻഷനിങ്ങിലുമാണ് മാറ്റങ്ങൾ വരുത്തിയത്. അടിയന്തര സ്വഭാവമുള്ള കേസുകൾ വാക്കാൽ പരാമർശിച്ചാൽ ഉടൻ വാദം കേൾക്കുന്ന രീതിക്ക് പകരം ലിസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. ഇതുപ്രകാരം അഭിഭാഷകർ വാക്കാൽ പരാമർശിക്കേണ്ടതില്ല. ദീർഘകാലമായി കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി.

    ഇനി മുതൽ ഒരു കോടതിയിലും മുതിർന്ന അഭിഭാഷകരെ ഹർജികൾ മെൻഷൻ ചെയ്യാൻ അനുവദിക്കില്ല എന്നതാണ് മറ്റൊരു മാറ്റം. അവധിയപേക്ഷ നൽകുന്നതിനും മാറ്റംവരുത്തി. കെട്ടിക്കിടക്കുന്ന കേസുകൾ ലിസ്റ്റ് ചെയ്താൽ അത് മാറ്റിവെക്കാൻ അഭിഭാഷകരെ അനുവദിക്കില്ല. അതേസമയം പൗരാവകാശം, വധശിക്ഷ, മുൻകൂർ ജാമ്യം, ഹേബിയസ് കോർപസ്, കുടിയൊഴിപ്പിക്കൽ, പൊളിക്കൽ എന്നി അടിയന്തര സ്വഭാവമുള്ള വിഷയങ്ങളിൽ രാവിലെ പത്ത് മുതൽ പത്തരവരെ പരാമർശിച്ചാൽ കോടതി പരിഗണിക്കും. ‌

    തെളിവില്ലാതെ, ഹർജി പരിശോധിക്കുകയോ ലിസ്റ്റ് ചെയ്യുകയോ ചെയ്യില്ല. കേസ് മാറ്റിവെക്കൽ നടപടിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എതിർ കക്ഷികളുടെ സമ്മതം ആവശ്യമാണ്. കൂടാതെ കേസ് മാറ്റിവയ്ക്കലുകൾ പരിമിതപ്പെടുത്തുകയും ചെയ്തു. അഭിഭാഷകന്റെയോ കക്ഷിയുടെയോ വിയോഗം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ കോടതിക്ക് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ എന്നിവയിൽ മാത്രമേ മാറ്റിവയ്ക്കൽ പരിഗണിക്കൂ എന്ന് സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് പിന്നാലെയാണ് സുപ്രിംകോടതി നടപടികൾ‌ മാറ്റങ്ങൾ വരുത്തിയത്.