Author: admin

  • പ്രാതൽ ചർച്ചയിൽ സമവായമായെന്ന് സൂചന; കർണാടകയിൽ അധികാര തർക്കം ഒഴിയുന്നു

    പ്രാതൽ ചർച്ചയിൽ സമവായമായെന്ന് സൂചന; കർണാടകയിൽ അധികാര തർക്കം ഒഴിയുന്നു

    പ്രാതൽ ചർച്ചയിൽ സമവായമായെന്ന് സൂചന; കർണാടകയിൽ അധികാര തർക്കം ഒഴിയുന്നു

    ഹൈക്കമാൻഡുമായി കൂടിക്കാഴ്ചക്ക് സമയം തേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നേതാക്കൾ സമയം നൽകിയാൽ ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി നടത്തിയ രണ്ടാംവട്ട പ്രാതൽ ചർച്ചക്ക് പിന്നാലെയാണ് സിദ്ധരാമയ്യ ഹൈക്കമാൻഡിനെ കാണാൻ സമയം തേടിയത്. 

    നാളെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി മംഗാലാപുരത്ത് സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തും. കെസി വേണുഗോപാലിന്റെ നിർദേശപ്രകാരമാണ് ഇടഞ്ഞുനിന്ന ഡികെ ശിവകുമാറും സിദ്ധരാമയ്യയും രണ്ട് തവണ പ്രാതൽ ചർച്ച നടത്തിയത്

    കർണാടകയിൽ അധികാര തർക്കം ഒഴിവാകുന്നുവെന്നാണ് സൂചന. 2028 വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് ധാരണ. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാർ പാർട്ടിയുടെ പ്രധാന മുഖമായി മാറും. ഇരുവരും തമ്മിൽ തുടർ തർക്കമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്.
     

  • സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നു; കെഎം ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന

    സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നു; കെഎം ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന

    സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നു; കെഎം ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന

    യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടിൽ പോലീസ് പരിശോധന. ഹാജഹാനും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയത്താണ് പരിശോധന നടത്തിയത്. പോലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ജോലിക്കുള്ള സ്ത്രീ തടഞ്ഞെങ്കിലും പോലീസ് അകത്ത് കടക്കുകയായിരുന്നു. 

    കോടതിയുടെ സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഷാജഹാൻ സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. 

    യൂട്യൂബ് ചാനലിലൂടെ എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തി എന്നതാണ് കേസ്. ശബരിമല സ്വർണക്കൊള്ളയിൽ ശ്രീജിത്തിന് പങ്കുണ്ടെന്നായിരുന്നു ഷാജഹാന്റെ വീഡിയോയിലെ ഉള്ളടക്കം
     

  • രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോർട്ടിൽ; പോലീസ് എത്തുന്നതിന് മുമ്പ് മുങ്ങി

    രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോർട്ടിൽ; പോലീസ് എത്തുന്നതിന് മുമ്പ് മുങ്ങി

    രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോർട്ടിൽ; പോലീസ് എത്തുന്നതിന് മുമ്പ് മുങ്ങി

    പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്‌നാട്-കർണാടക അതിർത്തിയായ ബാഗല്ലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്. ബാഗല്ലൂരിലെ റിസോർട്ടിൽ പോലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയത്. ഇതിന് ശേഷം കർണാടകയിലേക്ക് കടന്നതായാണ് സൂചന

    ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. കഴിഞ്ഞ ആറ് ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. നാളെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുമ്പായി പീഡനക്കേസ് പ്രതിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്

    വ്യാഴാഴ്ച വൈകിട്ട് രാഹുൽ പോയത് പൊള്ളാച്ചിയിലേക്കെന്ന നിഗമനത്തിലാണ് പോലീസ്. പിന്നാലെ കോയമ്പത്തൂരിലേക്ക് കടന്നു. രാഹുൽ ഒളിവിൽ പോകാൻ ഉപയോഗിച്ച ചുവന്ന പോളോ കാർ യുവനടിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നടിയെ പോലീസ് ചോദ്യം ചെയ്‌തേക്കും.
     

  • രാഹുൽ ഈശ്വർ നിരാഹാരം കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ല: മന്ത്രി വി ശിവൻകുട്ടി

    രാഹുൽ ഈശ്വർ നിരാഹാരം കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ല: മന്ത്രി വി ശിവൻകുട്ടി

    രാഹുൽ ഈശ്വർ നിരാഹാരം കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ല: മന്ത്രി വി ശിവൻകുട്ടി

    രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരസമരം ചെയ്യുകയാണെന്ന വാർത്തയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാഹുൽ ഈശ്വർ പട്ടിണി കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കും എന്നല്ലാതെ ആർക്കാണ് പ്രശ്നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുൽ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

    രാഹുൽ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഈശ്വർ പട്ടിണി കിടന്നാൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. അല്ലാതെ ആർക്കാണ് പ്രശ്നം. മഹാത്മാ ഗാന്ധി പണ്ട് ജയിലിൽ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കിൽ ജനങ്ങൾ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ.

    ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുൽ ഈശ്വർ. രാഹുൽ ഈശ്വറിന്റെ കുടുംബത്തിലെ പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ അദ്ദേഹത്തിന് അത് മനസിലാവൂവെന്നും വി ശിവൻകുട്ടി പറഞ്ഞു.

  • മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ; ഷട്ടറുകൾ തുറന്നേക്കും

    മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ; ഷട്ടറുകൾ തുറന്നേക്കും

    മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ; ഷട്ടറുകൾ തുറന്നേക്കും

    പത്തനംതിട്ട മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തി. ഡിസംബർ 1ന് ജലനിരപ്പ് 190 മീറ്ററിൽ എത്തിയിരുന്നു. പരമാവധി ജലനിരപ്പായ 192.63 മീറ്ററിൽ എത്തിയാൽ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

    കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കാട് പവർ ഹൗസിൽ പൂർണതോതിൽ ഉത്പാദനം നടക്കാത്തതിനാൽ ശബരിഗിരി പവർ ഹൗസിൽ നിന്നു പുറന്തള്ളുന്ന ജലം മൂലമാണ് മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നത്. ഡാം തുറന്നാൽ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം. 

    ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു
     

  • വീണ്ടും ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം

    വീണ്ടും ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം

    വീണ്ടും ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം

    കെഎസ്ആർടിസിയ്ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. സെപ്റ്റംബർ 8ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത്. ഇന്നലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.72 രൂപ കോടി നേടാനായി. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉൾപ്പെടെ 10.5 കോടി രൂപയാണ് ആകെ നേടാനായത്.

    കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു പ്രതിദിന വരുമാനം. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സമസ്ത മേഖലയിലും അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പിലാക്കിയ കാലോചിതമായ പരിഷ്‌കരണ പദ്ധതികളാണ് വരുമാന നേട്ടത്തിന് പിന്നിൽ. ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടാൻ സഹായിക്കുന്നത്

    കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും,കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

  • സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും നൽകി.

    അതേസമയം തമിഴ്‌നാടിന്റെ തീരദേശ മേഖലകളിൽ മഴ തുടരുകയാണ്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ,കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. ഈ ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

    ഇന്നലെ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ന്യൂനമർദത്തിന്റെ പ്രഭാവത്താൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
     

  • പോർട്ട് വിട്ട് പുറത്തിറങ്ങാൻ പാക് നാവികപ്പട ഭയന്നു; ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല: അഡ്മിറൽ ത്രിപാഠി

    പോർട്ട് വിട്ട് പുറത്തിറങ്ങാൻ പാക് നാവികപ്പട ഭയന്നു; ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല: അഡ്മിറൽ ത്രിപാഠി

    പോർട്ട് വിട്ട് പുറത്തിറങ്ങാൻ പാക് നാവികപ്പട ഭയന്നു; ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല: അഡ്മിറൽ ത്രിപാഠി

    ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി നടക്കുന്ന സമയത്ത് പാകിസ്ഥാൻ നാവികസേന അവരുടെ തുറമുഖങ്ങൾ വിട്ട് പുറത്തിറങ്ങാൻപോലും ധൈര്യപ്പെട്ടില്ലെന്ന് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ത്രിപാഠി വെളിപ്പെടുത്തി. ഇന്ത്യൻ സായുധ സേനയുടെ കരുത്തും പ്രതികരണ ശേഷിയും പാകിസ്ഥാനെ എത്രത്തോളം പ്രതിരോധത്തിലാക്കി എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

    ​പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ നിർണ്ണായകമായ സംയുക്ത സൈനിക നീക്കമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. കരസേനയും വ്യോമസേനയും ചേർന്നുള്ള ആക്രമണത്തിൽ പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഒൻപതോളം തീവ്രവാദ കേന്ദ്രങ്ങൾ തകർത്തിരുന്നു.

    ​”ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ, പാകിസ്ഥാൻ നാവികസേന അവരുടെ പോർട്ട് വിട്ട് കടലിലേക്ക് ഇറങ്ങാൻ പോലും തുനിഞ്ഞില്ല. പാകിസ്ഥാന്റെ സമുദ്ര അതിർത്തികളെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ നാവിക ശക്തിയെ അവർ ഭയന്നു. ഇന്ത്യൻ നാവികസേനയുടെ കർശനമായ നിരീക്ഷണവും തന്ത്രപരമായ വിന്യാസവുമാണ് പാക് നാവികസേനയെ അവരുടെ തുറമുഖങ്ങളിൽ തന്നെ തളച്ചിടാൻ കാരണമായത്,” അഡ്മിറൽ ത്രിപാഠി പറഞ്ഞു.

    ​ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും പ്രതിരോധ ശേഷിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമുദ്രാതിർത്തികൾ പൂർണ്ണമായും സുരക്ഷിതമാണെന്നും, ഏത് വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ നാവികസേന പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

  • ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ബസിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം; രണ്ട് പേർ പിടിയിൽ

    ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ബസിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം; രണ്ട് പേർ പിടിയിൽ

    ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ബസിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം; രണ്ട് പേർ പിടിയിൽ

    കോട്ടയത്ത് വെച്ച് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കടത്തിയ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് ബംഗളൂരു സ്വദേശികളെ കസ്റ്റഡിയിലെടുത്തു. 

    കുറുവിലങ്ങാട് എംസി റോഡിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ബസിൽ കടത്തിയ കള്ളപ്പണം പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് സർവീസ് നടത്തുന്ന ജെഎസ്ആർ ബസിൽ നിന്നാണ് കള്ളപ്പണം പിടികൂടിയത്. 

    ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കള്ളപ്പണം. പിന്നാലെയാണ് ബസിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും തുടർ നടപടികൾക്കായി പോലീസിന് കൈമാറി
     

  • മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; മറ്റൊരു ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

    മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; മറ്റൊരു ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

    മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; മറ്റൊരു ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

    പീഡനക്കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകി. ബിഎൻഎസ് 366 വകുപ്പ് പ്രകാരമാണ് രാഹുൽ ഹർജി നൽകിയത്

    കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണവിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം സാധിക്കും. വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി തേടാം. ബലാത്സംഗ കേസുകളിൽ കോടതിക്ക് ഇതിൽ ഇളവ് വരുത്താനുമാകും

    പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം. എന്നാൽ ഹർജിയിൽ ഇക്കാര്യങ്ങൾ അഭിഭാഷകൻ പ്രത്യേകമായി ഉന്നയിച്ചിട്ടില്ല. ഈ വകുപ്പ് പ്രകാരം ഹർജി കേൾക്കണമെന്ന് മാത്രമാണ് ഹർജിയിലെ ആവശ്യം.