Author: admin

  • രാഹുൽ വിഷയത്തിൽ ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

    രാഹുൽ വിഷയത്തിൽ ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

    രാഹുൽ വിഷയത്തിൽ ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനക്കേസുകളെ കുറിച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സംഘർഷം. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചെന്നിത്തല മറുപടി നൽകവേയാണ് സംഭവം

    ഇനി ചോദിക്കേണ്ടതില്ലെന്ന് സ്ഥലത്ത് തടിച്ചു കൂടിയ ചിലർ പറയുകയും മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റശ്രമം നടത്തുകയുമായിരുന്നു. ചെന്നിത്തലയുടെ പ്രതികരണം തേടുന്നതിനിടെ മനപ്പൂർവം പ്രശ്‌നമുണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ നീക്കം

    മാധ്യമപ്രവർത്തകർക്ക് നേരെ ഉന്തും തള്ളും കയ്യേറ്റ ശ്രമവും നടന്നു. എന്തുകൊണ്ടാണ് സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസ് നേതാക്കളോട് അഭിപ്രായം തേടാത്തതെന്നും പ്രകോപിതരായ കോൺഗ്രസുകാർ ചോദിച്ചു. ബഹളം അസഹ്യമായപ്പോൾ ചെന്നിത്തല തന്നെ ഇടപെട്ട് ഇവരെ ശാന്തരാക്കുകയായിരുന്നു.
     

  • വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പിൽ

    വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പിൽ

    വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പിൽ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ പരാതി സംബന്ധിച്ച് വേറൊരു പ്രസ്ഥാനവും ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കുന്ന നടപടിയല്ല കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന് ഷാഫി പറമ്പിൽ എംപി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്ന് പാർട്ടിയിൽ പരാതി വരുന്നതിന് മുമ്പ് തന്നെ രാഹുലിനെ നീക്കിയിട്ടുണ്ട്. പാർലമെന്ററി പാർട്ടിയിൽ നിന്നും നീക്കി. ഇപ്പോൾ കാര്യങ്ങൾ നിയമപരമായി നീങ്ങുകയാണ്

    ഇനി ഇതിൽ കൂടുതൽ നടപടി എന്തെങ്കിലും വരേണ്ട സാഹചര്യമുണ്ടെങ്കിൽ പാർട്ടി അത് ചർച്ച ചെയ്ത് ഉചിതമായ സമയത്ത് അറിയിക്കും. ഇതുവരെ പാർട്ടി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇനി എന്തെങ്കിലും ചെയ്യണമെന്ന് പാർട്ടിക്ക് ബോധ്യം വന്നാൽ അതും ചെയ്യും. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോൾ അത് ഡിജിപിക്ക് കൈമാറുകയാണ് പാർട്ടി ചെയ്തത്

    എന്റെ പാർട്ടി എടുക്കുന്ന തീരുമാനം എന്റേത് കൂടിയാണ്. വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ പാർട്ടിയുടെ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല. അതുകൊണ്ട് തന്നെ പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നതും പാർട്ടിയെടുത്ത തീരുമാനമാണ്. എന്റെ അടുപ്പം ഇതൊന്നും കെപിസിസി തീരുമാനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു
     

  • കേസിന്റെ നിലനിൽപ്പിനെ ബാധിക്കും; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന് ജാമ്യമില്ല

    കേസിന്റെ നിലനിൽപ്പിനെ ബാധിക്കും; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന് ജാമ്യമില്ല

    കേസിന്റെ നിലനിൽപ്പിനെ ബാധിക്കും; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന് ജാമ്യമില്ല

    ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് ജാമ്യം നൽകിയാൽ അത് കേസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ഉത്തരവ്. 

    കേസ് പരിഗണിച്ച ഉടൻ തന്നെ ജാമ്യം നൽകാനാകില്ല. കട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. 

    എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിൽ സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് കൂടുതൽ സഹായകരമാകും എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം.
     

  • ഏത് വാഹനത്തിൽ എങ്ങോട്ട് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെന്നി നൈനാൻ

    ഏത് വാഹനത്തിൽ എങ്ങോട്ട് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെന്നി നൈനാൻ

    ഏത് വാഹനത്തിൽ എങ്ങോട്ട് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെന്നി നൈനാൻ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ഇന്നലെ ബലാത്സംഗ പരാതി നൽകിയ യുവതിയെ വെല്ലുവിളിച്ച് രാഹുലിന്റെ അടുത്ത സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയാണ്. പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ തയ്യാറാണെന്നും ഫെന്നി പറഞ്ഞു. അടൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ഫെന്നി

    ഹോം സ്‌റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി ആണെന്നാമ് യുവതിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി തള്ളിക്കാനുള്ള നീക്കമാണിത്. പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്നുപോലും അറിയില്ല. ഏത് വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. പരാതി നൽകിയ ആളെ ഞാൻ വെല്ലുവിളിക്കുകയാണ്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഫെന്നി പറഞ്ഞു
     

  • എന്നെന്നേക്കും ജയിലിൽ അടയ്ക്കണം; രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച ഹൈക്കോടതിക്ക് അഭിനന്ദനമെന്ന് ഷമ മുഹമ്മദ്

    എന്നെന്നേക്കും ജയിലിൽ അടയ്ക്കണം; രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച ഹൈക്കോടതിക്ക് അഭിനന്ദനമെന്ന് ഷമ മുഹമ്മദ്

    എന്നെന്നേക്കും ജയിലിൽ അടയ്ക്കണം; രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച ഹൈക്കോടതിക്ക് അഭിനന്ദനമെന്ന് ഷമ മുഹമ്മദ്

    രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി നടപടിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കേരള ഹൈക്കോടതിക്ക് അഭിനന്ദനമെന്ന് ഷമ മുഹമ്മദ് പറഞ്ഞു. കേരള ഹൈക്കോടതിയുടെ തീരുമാനം നന്നായി എന്നും അവർ എക്സിൽ കുറിച്ചു. ഇത്തരമൊരു സ്ത്രീവിരുദ്ധനെ എന്നെന്നേക്കുമായി ജയിലിലടയ്ക്കണമെന്നും ഷമ മുഹമ്മദ് ആവശ്യപ്പെട്ടു.

    അതേസമയം യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.  ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

    കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം ആരംഭിച്ചതായി ഭാര്യ ദീപ രാഹുൽ പറഞ്ഞിരുന്നു. എന്നാൽ വെള്ളം കുടിക്കുന്നുണ്ടെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് അധികൃതർ പ്രതികരിച്ചത്. 

  • ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റായ്പൂരിൽ; ഇരു ടീമുകളിലും മാറ്റങ്ങൾക്ക് സാധ്യത

    ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റായ്പൂരിൽ; ഇരു ടീമുകളിലും മാറ്റങ്ങൾക്ക് സാധ്യത

    ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റായ്പൂരിൽ; ഇരു ടീമുകളിലും മാറ്റങ്ങൾക്ക് സാധ്യത

    ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച് 1-0ന് മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് ഇന്ന് കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം ആദ്യ ഏകദിനത്തിലേറ്റ തോൽവിയുടെ ഞെട്ടലിൽ നിന്ന് കരകയറാനാകും ദക്ഷിണആഫ്രിക്ക ഇന്നിറങ്ങുക

    ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇന്ത്യൻ ടീമിനെ വലയ്ക്കുന്നത്. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരോട് കോഹ്ലിയും പരിശീലകനായ ഗൗതം ഗംഭീറുമായി അത്ര രസത്തിലല്ല പോകുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാനായി ബിസിസിഐ യോഗം വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. 

    ഇരു ടീമിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും രോഹിതിനൊപ്പം ഓപണറായി ജയ്‌സ്വാളിന് ഒരു അവസരം കൂടി നൽകിയേക്കും. അതേസമയം മധ്യനിരയിൽ റിതുരാജ് ഗെയ്ക്ക് വാദിന് പകരം റിഷഭ് പന്തോ തിലക് വർമയോ എത്തും.

    വാഷിംഗ്ടൺ സുന്ദറിനും സ്ഥാനം തെറിച്ചേക്കും. പകരം നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം ലഭിക്കും. ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന നായകൻ ടെംബ ബവുമ ഇന്ന് തിരിച്ചെത്തും. ആദ്യ മത്സരത്തിൽ കളിച്ച പ്രനെലൻ സുബ്രയന് പകരം കേശവ് മഹാരാജ് ടീമിലെത്തും
     

  • രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആലോചന; ബംഗളൂരുവിൽ വ്യാപക തെരച്ചിൽ

    രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആലോചന; ബംഗളൂരുവിൽ വ്യാപക തെരച്ചിൽ

    രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആലോചന; ബംഗളൂരുവിൽ വ്യാപക തെരച്ചിൽ

    പീഡനക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഏഴാം ദിവസവും ഒളിവിൽ തുടരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനായി ബംഗളൂരുവിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇന്നലെ രാത്രി മുതലാണ് ബംഗളൂരുവിൽ തെരച്ചിൽ ആരംഭിച്ചത്. രാഹുലിന് പാലക്കാട് നിന്ന് രക്ഷപ്പെടാൻ കാർ നൽകി സഹായിച്ച യുവ നടിയിൽ നിന്നും പോലീസ് വിവരങ്ങൾ തേടി

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കുന്നുണ്ട്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിനെ കുറിച്ച് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. വിവാദങ്ങൾ ഉയർന്നപ്പോൾ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു

    അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകിയിരുന്നു. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറി. വിവാഹ വാഗ്ദാനം നൽകി ഹോം സ്‌റ്റേയിൽ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് 23കാരി പരാതിയിൽ പറയുന്നത്.
     

  • പുകഞ്ഞ കൊള്ളി പുറത്ത്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ മുരളീധരൻ

    പുകഞ്ഞ കൊള്ളി പുറത്ത്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ മുരളീധരൻ

    പുകഞ്ഞ കൊള്ളി പുറത്ത്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ മുരളീധരൻ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്ത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പരഞ്ഞു. എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാനിക്കേണ്ടത്. 

    പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൽ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചെന്നും മുരളീധരൻ പറഞ്ഞു. 

    പാർട്ടി ചുമതല ഏൽപ്പിച്ചത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ മതില് ചാടാനല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് ഇങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല. ഇത്തരം കാര്യങ്ങൾ ചെയ്‌തെങ്കിൽ പൊതുരംഗത്ത് മാത്രമല്ല, ഒരു രംഗത്തും പ്രവർത്തിക്കാൻ യോഗ്യനല്ലെന്നും കെ മുരളീധരൻ പറഞ്ഞു.
     

  • തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

    തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

    തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

    തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. തൃശ്ശൂർ ചേലക്കര ഉദുവടിയിൽ രാവിലെ 7.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

     മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ വന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങിപ്പോയി. 

    ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമാണ്. രണ്ട് ബസുകളിലെയും യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
     

  • ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം തുടങ്ങി

    ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം തുടങ്ങി

    ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം തുടങ്ങി

    ആലപ്പുഴ കാർത്തികപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്‌കൂൾ അധികൃതർ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.

    കൈ തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്. സ്‌കൂൾ അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ട്യൂഷന് പോയപ്പോൾ അവിടുത്തെ പറമ്പിൽ നിന്ന് വീണുകിട്ടിയതാണ് വെടിയുണ്ടകൾ എന്നാണ് കുട്ടി പറഞ്ഞത്. 

    വെടിയുണ്ടകൾ വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. ലഹരി വസ്തു ഉപയോഗിക്കുന്നുണ്ടോയെന്നറിയാൻ കുട്ടികളുടെ ബാഗുകൾ ഇടയ്ക്കിടെ പരിശോധിക്കാറുണ്ടെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്‌