Author: admin

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കും: സതീശൻ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കും: സതീശൻ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കും: സതീശൻ

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൂടുതൽ നടപടി പാർട്ടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും. പാർട്ടിക്ക് പോറലേൽപ്പിക്കാൻ സമ്മതിക്കില്ലെന്നും സതീശൻ പറഞ്ഞു

    പാർട്ടിയെ സംരക്ഷിക്കും. പാർക്കിക്കൊരു ക്ഷീണവുമില്ല. പാർട്ടിയെക്കുറിച്ച് അഭിമാനമാണ്. കോൺഗ്രസ് ചെയ്തത് പോലെ മറ്റേത് പാർട്ടിയാണ് ചെയ്തിട്ടുള്ളതെന്നും സതീശൻ ചോദിച്ചു. രാഹുലിനെതിരെ ഇന്നലെയാണ് പുതിയ പരാതി വന്നത്. പേര് പോലും ഇല്ലാത്ത പരാതിയാണ്. എങ്കിലും അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കും. 

    ഒരു കേസ് കോടതിയിൽ ഉണ്ടല്ലോ. അതിൽ പാർട്ടി ഒരു തടസവും പറഞ്ഞില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. ശബരിമല സ്വർണക്കൊള്ള അന്തരീക്ഷത്തിൽ നിന്ന് പോകാനാണ് സിപിഎം ഈ വിഷയം പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
     

  • രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും; കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുമതി

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും; കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുമതി

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും; കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുമതി

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. ഇതിന് ശേഷമാകും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉണ്ടാകുക. കുറച്ചു രേഖകൾ കൂടി പരിശോധിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് മാറ്റിയത്. 

    നാളെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഒന്നര മണിക്കൂർ നേരമാണ് ഇന്ന് സെഷൻസ് കോടതിയിൽ വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച തെളിവുകൾ കോടതി പരിശോധിച്ചു

    കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. ബലാത്സംഗവും ഗർഭച്ഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച മറ്റ് കാര്യങ്ങളെല്ലാം രാഹുൽ മാങ്കുട്ടത്തിൽ അംഗീകരിച്ചു. 

    ഉഭയസമ്മത പ്രകാരമാണ് യുവതിയുമായി ബന്ധമുണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇക്കാലത്ത് യുവതി വിവാഹിതയായിരുന്നു. ഗർഭം ധരിച്ചത് ഭർത്താവിൽ നിന്നാണെന്നും രാഹുൽ കോടതിയിൽ വാദിച്ചു.
     

  • ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് 7 സീറ്റ്, എഎപിക്ക് 3

    ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് 7 സീറ്റ്, എഎപിക്ക് 3

    ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് 7 സീറ്റ്, എഎപിക്ക് 3

    ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ ബിജെപിക്ക് ജയം. ആം ആദ്മി പാർട്ടി മൂന്ന് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. ഫോർവേർഡ് ബ്ലോക്കിന് ഒരു സീറ്റ് കിട്ടി

    ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് ഇതേ ട്രെൻഡ് നിലനിർത്താനായി. അതേസമയം രണ്ട് സിറ്റിംഗ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിലാണ് കോൺഗ്രസും ഫോർവേർഡ് ബ്ലോക്കും വിജയിച്ചത്

    മൂന്ന് സിറ്റിംഗ് സീറ്റുകൾ എഎപി നിലനിർത്തി. കോർപറേഷനിലെ 250 സീറ്റിൽ 122 സീറ്റിലും ബിജെപിയാണ്. എഎപിക്ക് 102 സീറ്റും കോൺഗ്രസിന് 9 സീറ്റുകളുമുണ്ട്.
     

  • മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്; രാഹുൽ വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃക: ഒജെ ജനീഷ്

    മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്; രാഹുൽ വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃക: ഒജെ ജനീഷ്

    മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്; രാഹുൽ വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃക: ഒജെ ജനീഷ്

    മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.

    രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരമാണ്. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു.  ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.

    ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ കെപിസിസി പ്രസിഡന്റിന് ഒരു പരാതി ലഭിച്ചു. അത് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.

  • നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

    നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

    നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

    കോഴിക്കോട് നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങി. നാദാപുരം പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട കാലിക്കൊളുമ്പിലാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. രാവിലെ ഒമ്പത് മണിയോടെയാണ് കൂട്ടായി നാണു എന്നയാളുടെ വീട്ടുപറമ്പിൽ കാട്ടുപോത്തുകൾ എത്തിയത്. 

    പല കൃഷിയിടങ്ങളിൽ കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നു കൊണ്ടിരുന്ന പറമ്പിലൂടെ ഓടി. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയിൽ നിന്ന് തുരത്തി. 

    കണ്ണൂർ ജില്ലയിലെ വളയലായി മലയോര മേഖയിലേക്കാണ് ഇവയെ തുരത്തിയത്. സ്വകാര്യ വ്യക്തികളുടെ വിശാലമായ പറമ്പുകൾ കാടുപിടിച്ച് കിടക്കുന്നതാണ് വന്യജീവികൾ നാട്ടിലേക്ക് വരാൻ ഇടയാക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു
     

  • രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി; വാദം കേട്ടത് അടച്ചിട്ട കോടതി മുറിയിൽ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി; വാദം കേട്ടത് അടച്ചിട്ട കോടതി മുറിയിൽ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി; വാദം കേട്ടത് അടച്ചിട്ട കോടതി മുറിയിൽ

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റി. സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ ഒന്നര മണിക്കൂർ നേരമാണ് വാദം നടന്നത്. വിധി എപ്പോഴാണ് വരികയെന്നതിൽ വ്യക്തതയില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്

    ഉച്ചയ്ക്ക് ശേഷം വിധിയുണ്ടാകുമോയെന്ന് ഉറപ്പില്ല. ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞു

    ഗുരുതര പരാമർശങ്ങളാണ് കോടതിയിൽ ഹാജരാക്കിയ പോലീസ് റിപ്പോർട്ടിലുള്ളത്. സീൽ ചെയ്ത കവറിലുള്ള പോലീസ് റിപ്പോർട്ടാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. വിശദമായ വാദം കേൾക്കാമെന്ന് പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ ഉൾപ്പെടെ സാക്ഷി മൊഴികൾ അടങ്ങിയ റിപ്പോർട്ടാണ് പോലീസ് ഹാജരാക്കിയത്. 

    ബലാത്സംഗം നടത്തിയതിന് തെളിവുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്. യുവതിയെ ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഡിജിറ്റൽ തെളിവുകളടക്കം സീൽ ചെയ്ത കവറിൽ പോലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്

     

  • ഇടുക്കിയിൽ മയക്കുമരുന്നുമായി എറണാകുളത്ത് നിന്നെത്തിയ 12 അംഗ വിനോദ സഞ്ചാര സംഘം പിടിയിൽ

    ഇടുക്കിയിൽ മയക്കുമരുന്നുമായി എറണാകുളത്ത് നിന്നെത്തിയ 12 അംഗ വിനോദ സഞ്ചാര സംഘം പിടിയിൽ

    ഇടുക്കിയിൽ മയക്കുമരുന്നുമായി എറണാകുളത്ത് നിന്നെത്തിയ 12 അംഗ വിനോദ സഞ്ചാര സംഘം പിടിയിൽ

    ഇടുക്കിയിൽ മയക്കുമരുന്നുമായി 12 പേർ പിടിയിൽ. എറണാകുളം എളംകുന്നപ്പുഴയിൽ നിന്നും വിനോദയാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 എൽ എസ് ഡി സ്റ്റാമ്പുകളും 10 ഗ്രാം വീതം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. 

    ഗ്യാപ് റോഡിൽ പ്രവർത്തിക്കുന്ന ഹോം സ്‌റ്റേയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനക്ക് വേണ്ടിയല്ല, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നൽകി. 

    രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശാന്തൻപാറ പോലീസിന്റെ നേതൃത്വത്തിൽ ഹോം സ്‌റ്റേയിൽ പരിശോധന നടത്തിയത്. ഗ്യാപ് റോഡിന് താഴെ സേവന്തി കനാൽ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോം സ്‌റ്റേയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
     

  • ശബരിമല സ്വർണക്കൊള്ള: അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിക്ക് ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി

    ശബരിമല സ്വർണക്കൊള്ള: അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിക്ക് ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി

    ശബരിമല സ്വർണക്കൊള്ള: അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിക്ക് ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി

    ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസം കൂടി ഹൈക്കോടതി അനുവദിച്ചു. കേസിലെ ക്രൈംബ്രാഞ്ച് എഫ്‌ഐആറിന്റെ പകർപ്പിനായി ഇഡിക്ക് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. എഫ്‌ഐആർ നൽകാനാകില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

    കാര്യകാരണങ്ങൾ വിശദീകരിച്ച് മജിസ്‌ട്രേറ്റ് കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ഇഡിക്ക് നിർദേശം നൽകി. കോടതി ഉത്തരവോടെ കേസിൽ ജനുവരി ആദ്യ ആഴ്ച വരെ എസ്‌ഐടിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. എസ്‌ഐടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു

    എ പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള കൂടുതൽ വിവരങ്ങൾ കോടതിക്ക് മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോർട്ടായി സമർപ്പിച്ചു. റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായി പരിശോധിച്ചു.
     

  • കുതിപ്പ് തുടർന്ന് സ്വർണവില; പവന്റെ വിലയിൽ 520 രൂപ കൂടി വർധിച്ചു

    കുതിപ്പ് തുടർന്ന് സ്വർണവില; പവന്റെ വിലയിൽ 520 രൂപ കൂടി വർധിച്ചു

    കുതിപ്പ് തുടർന്ന് സ്വർണവില; പവന്റെ വിലയിൽ 520 രൂപ കൂടി വർധിച്ചു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 95,760 രൂപയിലെത്തി. ഗ്രാമിന് 65 രൂപ വർധിച്ച് 11,970 രൂപയായി

    രാജ്യാന്തര സ്വർണവില ഔൺസിന് 4221 ഡോളർ നിലവാരത്തിലായി. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് രേഖപ്പെടുത്തിയ സർവകാല റെക്കോർഡ്. ആഗോള വിപണിയിലെ ചലനമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്

    18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 53 രൂപ ഉയർന്ന് 9794 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 7665 രൂപയായി
     

  • രാഹുൽ ഈശ്വറെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിച്ചില്ല

    രാഹുൽ ഈശ്വറെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിച്ചില്ല

    രാഹുൽ ഈശ്വറെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിച്ചില്ല

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി അനുവദിച്ചത്. 

    ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ. ക്ഷീണമുള്ളതിനാൽ ഡ്രിപ്പ് ഇടാൻ രാഹുൽ ഈശ്വറെ ആശുപത്രിയിലേക്ക് മാറ്റി. 

    രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടതിനാൽ ഇതിന് ശേഷമാകും പരിഗണിക്കുക. ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്നാണ് അറിയുന്നത്.