ശബരിമല സ്വർണക്കൊള്ള: അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിക്ക് ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള: അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിക്ക് ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസം കൂടി ഹൈക്കോടതി അനുവദിച്ചു. കേസിലെ ക്രൈംബ്രാഞ്ച് എഫ്‌ഐആറിന്റെ പകർപ്പിനായി ഇഡിക്ക് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. എഫ്‌ഐആർ നൽകാനാകില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കാര്യകാരണങ്ങൾ വിശദീകരിച്ച് മജിസ്‌ട്രേറ്റ് കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ ഇഡിക്ക് നിർദേശം നൽകി. കോടതി ഉത്തരവോടെ കേസിൽ ജനുവരി ആദ്യ ആഴ്ച വരെ എസ്‌ഐടിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. എസ്‌ഐടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു

എ പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള കൂടുതൽ വിവരങ്ങൾ കോടതിക്ക് മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോർട്ടായി സമർപ്പിച്ചു. റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായി പരിശോധിച്ചു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *