Author: admin

  • കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

    കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

    കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

    തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികനായ കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം

    ചന്തവിള ആമ്പല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്

    ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായി തകർന്നു. പ്രിൻസിലാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
     

  • രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച; ജാമ്യാപേക്ഷയിൽ വിധി ഇന്ന്

    രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച; ജാമ്യാപേക്ഷയിൽ വിധി ഇന്ന്

    രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച; ജാമ്യാപേക്ഷയിൽ വിധി ഇന്ന്

    മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. ശക്തമായ വാദമാണ് കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ നടന്നത്.

    ബലാത്സംഗം അല്ല, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഇലക്ട്രോണിക് തെളിവുകളടക്കം ഹാജരാക്കുകയും ചെയ്തു. എന്നാൽ പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു

    ക്രൂരമായ പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിൽ രണ്ടാഴ്ചയായി രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരുകയാണ്‌
     

  • രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തൽ; വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ പോസ്റ്ററുകൾ

    രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തൽ; വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ പോസ്റ്ററുകൾ

    രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തൽ; വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ പോസ്റ്ററുകൾ

    ടിഐ മധുസൂദനൻ എംഎൽഎ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്ററുകൾ. ഒറ്റുകാനെ നാട് തിരിച്ചറിയുമെന്ന് പോസ്റ്ററിൽ പറയുന്നു. വി കുഞ്ഞികൃഷ്ണനെ തള്ളി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്നലെ രംഗത്തുവന്നിരുന്നു

    വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും രാഷ്ട്രീയ ശത്രുക്കളുടെ കോടാലിക്കൈ ആയി കുഞ്ഞികൃഷ്ണൻ മാറിയെന്നും കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചു. നാളെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. വി കുഞ്ഞികൃഷ്ണനെതിരായ നടപടി ജില്ലാ കമ്മിറ്റി നാളെ തീരുമാനിച്ചേക്കും

    പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനും സംഘവും രക്തസാക്ഷി ഫണ്ടിൽ അടക്കം തിരിമറി നടത്തി ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ നടത്തിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമാണ ഫണ്ട് എന്നിവയിലാണ് തിരിമറി നടത്തിയതെന്നാണ് ആരോപണം.
     

  • കൃഷ്ണപ്രിയ ഗർഭിണിയായപ്പോൾ മുതൽ ഷിജിലിന് സംശയം തുടങ്ങി; കുടുക്കിയത് ഡോക്ടർമാരുടെ കണ്ടെത്തൽ

    കൃഷ്ണപ്രിയ ഗർഭിണിയായപ്പോൾ മുതൽ ഷിജിലിന് സംശയം തുടങ്ങി; കുടുക്കിയത് ഡോക്ടർമാരുടെ കണ്ടെത്തൽ

    കൃഷ്ണപ്രിയ ഗർഭിണിയായപ്പോൾ മുതൽ ഷിജിലിന് സംശയം തുടങ്ങി; കുടുക്കിയത് ഡോക്ടർമാരുടെ കണ്ടെത്തൽ

     നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് ഷിജിലിനെ കുടുക്കിയത് ഫോറൻസിക് സർജന്റെ കണ്ടെത്തൽ. കവളാകുളം ഐക്കരാവിളാകം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജിൽ-കൃഷ്ണപ്രിയ  ദമ്പതികളുടെ മകൻ ഇഹാനെ മരിച്ച നിലയിലാണ് ആശുപത്രിയിൽ മാതാപിതാക്കൾ എത്തിച്ചത്. ബിസ്‌കറ്റ് കഴിച്ചതിനെ തുടർന്ന് കുട്ടി കുഴഞ്ഞുവീണു എന്നാണ് ഇരുവരും പറഞ്ഞിരുന്നത്

    എന്നാൽ അത്യാഹിത വിഭാഗത്തിൽ ഇഹാനെ പരിശോധിച്ച ഡോക്ടർമാർ അടിവയറ്റിലെ ക്ഷതം കണ്ടെത്തിയത് നിർണായകമായി. കുഞ്ഞ് എവിടേലും വീണോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഷിജിലിന്റെ മറുപടി. പിന്നാലെ പരിശോധിച്ച ഫോറൻസിക് സർജനും അടിവയറ്റിലെ ക്ഷതം സ്ഥിരീകരിച്ചു. ഇതേ തുടർന്നുള്ള രക്തസ്രാവമാണ് മരണകാരണമെന്ന് സർജൻ പോലീസിനെ അറിയിച്ചു

    സർജന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഷിജിലിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീണ്ടത്. ഷിജിലിനെയും കൃഷ്ണപ്രിയയെയും വീണ്ടും പോലീസ് ചോദ്യം ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലലിൽ ഷിജിലിന് സത്യം പറയാതെ വയ്യ എന്നായി. രണ്ടര വർഷം മുമ്പാണ് ഷിജിലും കൃഷ്ണപ്രിയയും വിവാഹിതരായത്. കൃഷ്ണപ്രിയ ഗർഭിണിയായപ്പോൾ തന്നെ ഷിജിലിന് സംശയമായിരുന്നു

    ഇതോടെ ഇവർ തമ്മിൽ അകന്നു. കുഞ്ഞ് ജനിച്ച ശേഷം കുറച്ചുനാൾ മാത്രമാണ് ഒന്നിച്ച് താമസിച്ചത്. ഇഹാന്റെ വലതുകയ്യിൽ അടുത്തിടെ പ്ലാസ്റ്റർ ഇട്ടിരുന്നു. ഇതും ഷിജിൽ അപായപ്പെടുത്താൻ ശ്രമിച്ചതിന് തെളിവാണെന്ന് പോലീസ് കണ്ടെത്തി.
     

  • നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; കു‍ഞ്ഞിനെ കൊന്നത്; കുറ്റം സമ്മതിച്ച് പിതാവ് ഷിജിൻ

    നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; കു‍ഞ്ഞിനെ കൊന്നത്; കുറ്റം സമ്മതിച്ച് പിതാവ് ഷിജിൻ

    നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; കു‍ഞ്ഞിനെ കൊന്നത്; കുറ്റം സമ്മതിച്ച് പിതാവ് ഷിജിൻ

    തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പിതാവ് കുറ്റം സമ്മതിച്ചു. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ടുകൊണ്ട് അടിവയറ്റിൽ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണുവെന്നും പിതാവിന്റെ മൊഴി. ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

    ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം എന്ന് ഷിജിൻ പൊലീസിന് മൊഴി നൽകി. മൂന്നാം തവണ ചോദ്യം ചെയ്തതിനെ തുടർന്നാണ് കുറ്റം സമ്മതിച്ചത്. അടിവയറിലെ രക്തശ്രാവമാണ് മരണകാരണമെന്ന് ഫോറൻസിക് സർജൻ റിപ്പോർട്ട്‌ നൽകിയിരുന്നു. മാതാവിനും മർദ്ദനവിവര അറിയാമായിരിന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നു. മാതാവിനെയും ചോദ്യം ചെയ്ത് വരികയാണ്. മൂന്നാഴ്ച മുമ്പ് കുഞ്ഞിന്റെ കയ്യിലുണ്ടായ പൊട്ടൽ കൊലപാതക ശ്രമമായിരുന്നോ എന്നാണ് പൊലീസിന്റെ സംശയം.

    കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരൻ മരണപ്പെടുന്നത്. ബിസ്ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി. മാതാപിതാക്കളുടെ മൊഴികളിലെ ദുരൂഹതയെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു.

  • പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം

    പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം

    പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം

    പാലക്കാട് മണ്ണാർക്കാട് വൻ തീപിടുത്തം. കാഞ്ഞിരപ്പുഴ മങ്കട മലയിൽ തീപടരുന്നു.
    സൈലന്റ് വാലിയോട് ചേർന്ന മലമുകളിൽ തീ പിടിച്ചത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ്. മലയ്ക്ക് മുകളിലേക്ക് തീ ആളിപടരുകയാണ്. തീ അണക്കാൻ ശ്രമം തുടരുകയാണ്. മലയുടെ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. നാട്ടുകാരാണ് ആദ്യം തീ പടർന്ന് പിടിക്കുന്നത് കാണുന്നത് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. താഴെ നിന്ന് തീ അണച്ച് വരാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. സൈലന്റ് വാലിയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയെ കൂടി തീപടർന്നുപിടിക്കുന്നത് ബാധിക്കും.

    മങ്കട മലയിൽ 20 വർഷം മുൻപാണ് സമാനമായ രീതിയിൽ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററിൽ വെള്ളം എത്തിച്ച് തീകെടുത്താനായത്. കുത്തനെയുള്ള പ്രദേശമായതിനാൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് എത്തിപ്പെടുക എന്നത് കൂടുതൽ ശ്രമകരമായിരിക്കും.

  • പിണക്കം തീർന്നില്ല; മോദിയുടെ അടുത്തേക്കു പോലും പോവാതെ ശ്രീലേഖ: വേദിയിൽ നിന്ന് ഇറങ്ങിപ്പോയി

    പിണക്കം തീർന്നില്ല; മോദിയുടെ അടുത്തേക്കു പോലും പോവാതെ ശ്രീലേഖ: വേദിയിൽ നിന്ന് ഇറങ്ങിപ്പോയി

    പിണക്കം തീർന്നില്ല; മോദിയുടെ അടുത്തേക്കു പോലും പോവാതെ ശ്രീലേഖ: വേദിയിൽ നിന്ന് ഇറങ്ങിപ്പോയി

    തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശന വേളയിലും പിണക്കം മാറാതെ കൗൺസിലർ ആർ. ശ്രീലേഖ. ബിജെപിയുടെ പൊതുസമ്മേളനത്തിലും മോദിക്കരികിലേക്ക് ശ്രീലേഖ എത്തിയില്ല.

    മറ്റ് നേതാക്കൾ മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ മാത്രം മാറിനിന്നു. പിന്നീട് ഇറങ്ങിപ്പോവുകയുമായിരുന്നു. നേതാക്കളാരും ശ്രീലേഖയെ ഇതിനായി സമീപിച്ചില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

    തിരുവനന്തപുരം മേയർ സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്തി ശ്രീലേഖ മുൻ‌പുതന്നെ പരസ്യമാക്കിയിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ പറ്റിച്ചെന്നും തുറന്നടിച്ചിരുന്നു.

  • കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസ്? ഗുരുവായൂരില്‍ ടി എന്‍ പ്രതാപന്‍? കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരും മത്സരരംഗത്തിറങ്ങും; നിര്‍ണായക തീരുമാനങ്ങളുമായി കോണ്‍ഗ്രസ്

    കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസ്? ഗുരുവായൂരില്‍ ടി എന്‍ പ്രതാപന്‍? കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരും മത്സരരംഗത്തിറങ്ങും; നിര്‍ണായക തീരുമാനങ്ങളുമായി കോണ്‍ഗ്രസ്

    കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസ്? ഗുരുവായൂരില്‍ ടി എന്‍ പ്രതാപന്‍? കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരും മത്സരരംഗത്തിറങ്ങും; നിര്‍ണായക തീരുമാനങ്ങളുമായി കോണ്‍ഗ്രസ്

    നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഗുരുവായൂര്‍- പട്ടാമ്പി സീറ്റുകളും കളമശ്ശേരി- കൊച്ചി സീറ്റുകളും മുസ്ലീം ലീഗുമായി വച്ചുമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ ടി എന്‍ പ്രതാപനും കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസും മത്സരിക്കും. കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരേയും മത്സരിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. 

    ഇന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക കോണ്‍ഗ്രസ് യോഗം നടക്കുന്നത്. യോഗം ചേരുന്നതിന് മുന്നോടിയായാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വസതിയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ചര്‍ച്ചകള്‍ നടന്നത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നത്. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയില്‍ ഉമ തോമസ് തന്നെ മത്സരിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

    കെ ബാബു മത്സരിച്ച് വിജയിച്ച തൃപ്പൂണിത്തുറ, പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയ പാലക്കാട് മണ്ഡലങ്ങളില്‍ ആരെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം തീരുമാനിക്കും. സിപിഐഎമ്മിനേയും ബിജെപിയേയും കേരളത്തില്‍ ഒരുപോലെ പ്രതിരോധിക്കണമെന്നാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

  • ‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

    ‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

    ‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

    തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല. മോദിയുടെ പ്രഖ്യാപനത്തിനായി തലസ്ഥാന ന​ഗരം കാത്തിരുന്നുവെങ്കിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല.

    പുത്തരിക്കണ്ടത്തെ പരിപാടിയിൽ പാർട്ടി വേദിയിൽ കൂടുതൽ സംസാരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയ വിമർശനമല്ലാതെ കേരളത്തിന് പുതുതായി ഒന്നും പ്രഖ്യാപിച്ചില്ല. യുഡിഎഫിനേയും എൽഡിഎഫിനേയും തൂത്തെറിയണമെന്നും വികസനത്തിലൂന്നിയ സർക്കാർ വരണമെങ്കിൽ ബിജെപി വിജയിക്കണമെന്നുമായിരുന്നു മോദിയുടെ പ്രസംഗത്തിൻ്റെ ചുരുക്കം.

    നേരത്തെ, അതിവേഗ റെയിൽ പാത മോദി പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചെയ്ത മോദി ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റേയും ശ്രീചിത്ര റേഡിയോ ചികിത്സാ സെന്ററിൻ്റേയും തറക്കല്ലിടലും മാത്രമാണ് നിർവ്വഹിച്ചത്.

    അതേസമയം, 15 ദിവസം കൊണ്ട് നഗര വികസനത്തിന്‌ രൂപരേഖ തയ്യാറാക്കിയെന്നും പ്രധാനമന്ത്രിക്ക് നൽകിയെന്നും മേയർ വിവി രാജേഷ് പറഞ്ഞു. 2030നുള്ളിൽ തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച 3 നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്നും മേയർ പറഞ്ഞു. മോദിയെ കൊണ്ട് വരുമെന്ന വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

    സ്വർണ കൊള്ള നടത്തിയ ആൾ എന്തിന് സോണിയയെ കണ്ടുവെന്നും എന്തിന് സിപിഎം നേതാക്കളെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരുവനന്തപുരത്തെ ബിജെപി വേദിയിൽ അയ്യപ്പ വി​ഗ്രഹം സമ്മാനിച്ചാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. വേദിയിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ കൈ പിടിച്ചുയർത്തി പ്രധാനമന്ത്രി അഭിനന്ദിച്ചു.

  • വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ

    വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ

    വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ

    ന്യൂഡൽഹി: വർഗീയത പറയാൻ മാത്രം പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ശ്രീനാരായണ ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും നാടാണ് കേരളം. മോദി ആദ്യം കേരളത്തിന്‍റെ ചരിത്രം പഠിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

    ബാബ്റി മസ്ജിദ് തകർത്തപ്പോൾ അയ്യപ്പഭക്തർക്ക് സഞ്ചരിക്കാൻ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്ലീംലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോൾ അവിടേക്ക് പോയിട്ട് അത് കെടുത്തുന്നതിനായി വെള്ളമൊഴിച്ച പാർട്ടിയാണ് മുസ്ലീംലീഗെന്നും കെ.സി പറഞ്ഞു. ജനങ്ങളെ വിഡ്ഢിയാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.