Author: admin

  • കേരളം കാത്തിരുന്ന വിധി ഇന്ന്; നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് തീർപ്പ് കൽപ്പിക്കും

    കേരളം കാത്തിരുന്ന വിധി ഇന്ന്; നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് തീർപ്പ് കൽപ്പിക്കും

    കേരളം കാത്തിരുന്ന വിധി ഇന്ന്; നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് തീർപ്പ് കൽപ്പിക്കും

    നടിയെ ആക്രമിച്ച കേസിൽ കേരളം കാത്തിരിക്കുന്ന വിധി ഇന്ന്. എട്ടാം പ്രതി ദിലീപ് അടക്കം പത്ത് പ്രതികൾ കുറ്റക്കാരാണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 11 മണിക്ക് ഉത്തരവ് പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി അടക്കം ആറ് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്

    കൃത്യത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയെന്നതടക്കമുള്ള കുറ്റങ്ങളാണ് ദിലിപിനെതിരെയുള്ളത്. ആറ് വർഷം നീണ്ട രഹസ്യ വിചാരണ പൂർത്തിയാക്കിയാണ് രാവിലെ 11 മണിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി വിധി പറയുക

    2012 മുതൽ ദിലീപിന് തോന്നോട് വിരോധമുണ്ടെന്നും കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം ദിലീപിന്റെ അന്നത്തെ ഭാര്യയായ മഞ്ജു വാര്യരോട് പറഞ്ഞതാണ് പിണക്കത്തിന് കാരണമെന്നും നടി കോടതിയിൽ മൊഴി നൽകിയിരുന്നു. തന്നെ അറിയില്ലെന്ന ദിലീപിന്റെ വാദം പൾസർ സുനി കോടതിയിൽ തള്ളിയിരുന്നു.
     

  • "കളങ്കാവൽ" സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    "കളങ്കാവൽ" സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    "കളങ്കാവൽ" സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ 2 ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ ഉള്ള സന്തോഷം പങ്ക് വെച്ച മമ്മൂട്ടി, തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു. ചിത്രത്തിനും തൻ്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.

    നായകനായി വിനായകനും പ്രതിനായകനായി മമ്മൂട്ടിയും വേഷമിട്ട ചിത്രത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രേക്ഷക – നിരൂപക പ്രശംസയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു വേഷം ചെയ്യാനുള്ള ധൈര്യം കാണിക്കുന്ന സൂപ്പർതാരം, മമ്മൂട്ടിയല്ലാതെ മറ്റാരും ഉണ്ടാവില്ല എന്ന് അവർ അടിവരയിട്ട് പറയുന്നു. അമ്പരപ്പിക്കുന്ന വില്ലനിസം കാഴ്ച വെക്കുന്ന മമ്മൂട്ടിയോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് പോലീസ് ഓഫീസർ ആയി വിനായകനും നൽകിയത്. അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു ശരീര ഭാഷയും സംസാര രീതിയും ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. പ്രേക്ഷകർ ഇന്നേ വരെ കാണാത്ത മമ്മൂട്ടിയെ ആണ് സംവിധായകൻ ജിതിൻ ഇതിലൂടെ സമ്മാനിച്ചത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒരിക്കൽ കൂടി കാമ്പുള്ള കഥയും അതിശയിപ്പിക്കുന്ന പ്രകടനവും കൊണ്ട് മഹാവിജയം സമ്മാനിക്കുന്ന മമ്മൂട്ടി മാജിക് ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.

    കേരളത്തിലെ തീയേറ്ററുകളിൽ വമ്പൻ ജന തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70  ലക്ഷം രൂപയാണ്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്ന ചിത്രം കേരളത്തിലെ 260 സ്‌ക്രീനുകളിൽ നിന്ന് 365 സ്‌ക്രീനുകളിലേക്ക് വർധിപ്പിച്ചിരുന്നു.

    ഗൾഫിലും ചിത്രത്തിന് റെക്കോർഡ് വിജയമാണ് ലഭിക്കുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത് വേഫറർ ഫിലിംസ്. കേരളത്തിൽ അഞ്ചു കോടിയോളമാണ് ചിത്രം നേടിയ ആദ്യ ദിന കളക്ഷൻ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

    ലോക’ ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെർറ്റൈന്മെന്റ്സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലുങ്കാന , കർണാടകം, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം,  ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

  • വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സ്മൃതിയും പലാഷും

    വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സ്മൃതിയും പലാഷും

    വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സ്മൃതിയും പലാഷും

    മുംബൈ: വിവാഹത്തിൽ നിന്നും പിന്മാറുന്നുവെന്ന് വ‍്യക്തമാക്കിയതിനു പിന്നാലെ സംഗീത സംവിധായകൻ പലാഷ് മുച്ഛലും ഇന്ത‍്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു.

    പരസ്പരം അൺഫോളോ ചെയ്തെങ്കിലും പലാഷ് മുച്ഛലിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും സ്മൃതിയുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയെയും വനിതാ താരങ്ങളായ ഹർളീൻ ഡിയോൾ, മോനം ശർമ എന്നിവരെയും പലാഷ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

    അതേസമയം, വിവാഹം മാറ്റിവച്ചതിനു പിന്നാലെ തന്നെ സ്മൃതി പലാഷുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ‍്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. സമൂഹമാധ‍്യമങ്ങളിലൂടെ തന്നെയായിരുന്നു വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന കാര‍്യം സ്മൃതി അറിയിച്ചത്.

    മുംബൈ: വിവാഹത്തിൽ നിന്നും പിന്മാറുന്നുവെന്ന് വ‍്യക്തമാക്കിയതിനു പിന്നാലെ സംഗീത സംവിധായകൻ പലാഷ് മുച്ഛലും ഇന്ത‍്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു.

    പരസ്പരം അൺഫോളോ ചെയ്തെങ്കിലും പലാഷ് മുച്ഛലിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും സ്മൃതിയുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയെയും വനിതാ താരങ്ങളായ ഹർളീൻ ഡിയോൾ, മോനം ശർമ എന്നിവരെയും പലാഷ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

    അതേസമയം, വിവാഹം മാറ്റിവച്ചതിനു പിന്നാലെ തന്നെ സ്മൃതി പലാഷുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ‍്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. സമൂഹമാധ‍്യമങ്ങളിലൂടെ തന്നെയായിരുന്നു വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന കാര‍്യം സ്മൃതി അറിയിച്ചത്.

  • രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

    രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

    രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

    തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.

    ആദ‍്യ സംഘത്തിൽ നിന്നും രാഹുലിന് വിവരങ്ങൾ ചോർന്നുവെന്ന നിഗമനത്തെത്തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

    നേരത്തെ രാഹുലിനെതിരായ കേസിൽ അറസ്റ്റ് തടഞ്ഞതോടെ അന്വേഷണ സംഘം കർണാടകയിൽ നിന്നും മടങ്ങിയിരുന്നു. ഒളിവിൽ പോയി പത്ത് ദിവസങ്ങൾ പൂർത്തിയായിട്ടും രാഹുലിനെ ഇതുവരെ അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. നവംബർ 27നാണ് രാഹുലിനെതിരേ യുവതി മുഖ‍്യമന്ത്രിക്ക് പരാതി നൽകിയത്.

    പരാതി പൊലീസിനു കൈമാറിയതോടെയാണ് രാഹുൽ‌ ഒളിവിൽ പോയത്. അതേസമയം, 23 കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന രണ്ടാമത്തെ കേസിൽ രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. തിങ്കളാഴ്ചയോടെ കോടതി വിശദമായ വാദം കേൾക്കും.

  • രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

    രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

    രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

    തിരുവനന്തപുരം: പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം ചെയ്തു നൽകിയ രണ്ടു പേർ പിടിയിൽ. ജോസ്, റെക്സ് എന്നിവരാണ് പിടിയിലായത്.

    കർണാടക- തമിഴ്നാട് അതിർത്തിയായ ബാഗലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന രാഹുലിനെ ബെംഗളൂരുവിലേക്ക് എത്തിച്ചത് ഇവരാണെന്ന് പൊലീസ് വ‍്യക്തമാക്കി.

    ഇരുവരെയും ചോദ‍്യം ചെയ്യുകയും ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോർച‍്യൂണർ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വർഷങ്ങളായി ബെംഗളൂരുവിൽ താമസിക്കുന്ന ജോസിന് കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം.

    ലൈംഗിക പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയത്. 10 ദിവസം അന്വേഷണ സംഘം തെരച്ചിൽ നടത്തിയിട്ടും രാഹുലിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

  • 2012 മുതൽ വിരോധം; കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു: അതിജീവിതയുടെ മൊഴി പുറത്ത്

    2012 മുതൽ വിരോധം; കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു: അതിജീവിതയുടെ മൊഴി പുറത്ത്

    2012 മുതൽ വിരോധം; കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു: അതിജീവിതയുടെ മൊഴി പുറത്ത്

    കൊച്ചി: ബലാത്സംഗത്തിനിരയായ നടിയുടെ മൊഴി പുറത്ത്. 2012 മുതൽ ദിലീപിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴിയിൽ പറയുന്നത്. മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്നും 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചുവെന്നും നടി പറയുന്നു.

    കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി. അതിന് തനിക്കെതിരേ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്നായിരുന്നു ദിലീപിന്‍റെ മറുപടി.

    കൂടാതെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്നം പറഞ്ഞുതീർക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നെ ഉപദേശിച്ചിരുന്നതായും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.

    കേസിൽ‌ തിങ്കളാഴ്ച വിധി വരാനിരിക്കെയാണ് വിചാരണ കോടതിയിൽ നൽകിയ കൂടുതൽ മൊഴികൾ പുറത്തു വരുന്നത്. അതിജീവിതയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നെന്നും എന്നാല്‍ നടന്നിരുന്നില്ലെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം ശ്രമത്തിലാണ് പദ്ധതി നടപ്പായതെന്നും വിവരമുണ്ട്.

  • ‘എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച’; ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

    ‘എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച’; ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

    ‘എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച’; ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

    ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു. എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

    വർഗീയ വാദികൾ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജമാഅത്തെ നേതാക്കളെ കണ്ടത്. കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ട് കണ്ടു, അവർ പ്രശ്നക്കാർ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ട്. ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    1992 ൽ കോൺഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ൽ ജമാ അത്തെ ഇസ്ലാമി എൽഡിഎഫിന് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    അതിനിടെ എൽഡിഎഫിന് ബന്ധമുണ്ടായത് ജമാത്തെ ഇസ്ലാമിയുമായി നേരിട്ടെന്നും എന്നാൽ യുഡിഎഫിന് വെൽഫയർ പാർട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതികരിച്ചു. ജമാഅത്തെ എൽഡിഎഫ് ബന്ധം മറക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  • ‘ആര്യൻ നടുവിരൽ ഉയർത്തിക്കാട്ടിയത് ആൾക്കൂട്ടത്തെ അല്ല, മാനേജരെ’; വിശദീകരണവുമായി നടൻ സൈദ് ഖാൻ

    ‘ആര്യൻ നടുവിരൽ ഉയർത്തിക്കാട്ടിയത് ആൾക്കൂട്ടത്തെ അല്ല, മാനേജരെ’; വിശദീകരണവുമായി നടൻ സൈദ് ഖാൻ

    ‘ആര്യൻ നടുവിരൽ ഉയർത്തിക്കാട്ടിയത് ആൾക്കൂട്ടത്തെ അല്ല, മാനേജരെ’; വിശദീകരണവുമായി നടൻ സൈദ് ഖാൻ

    ബെംഗളൂരു: വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്‍റെ മകനും സംവിധായകനുമായ ആര്യൻ ഖാൻ. ബെംഗളൂരുവിലെ പബ്ബിൽ ആൾക്കൂട്ടത്തിന് നേരെ താരപുത്രൻ നടുവിരൽ ഉയർത്തി കാട്ടിയതാണ് വിവാദമായത്. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രാഷ്ട്രീയ നേതാവ് സമീർ അഹമ്മദിന്‍റെ മകനും നടനുമായ സൈദ് ഖാൻ രംഗത്തെത്തിയിരിക്കുകയാണ്. ആര്യൻ നടുവിരൽ ഉയർത്തിക്കാട്ടിയത് ആൾക്കൂട്ടത്തെ അല്ലെന്നും മാനേജറെ ആണെന്നുമാണ് സൈദ് പറയുന്നത്.

    ‘എനിക്ക് വർഷങ്ങളായി ആര്യനെ അറിയാം. ഞങ്ങൾ ഒരേ സ്ഥലത്തുനിന്നാണ് അഭിനയം പഠിച്ചത്. ബെംഗളൂരുവിലേക്ക് വരുന്നുണ്ടെന്ന് അവൻ എനിക്ക് മെസേജ് അയച്ചിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഒന്നിച്ച് പരിപാടിക്ക് എത്തിയത്. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർ അവിടെയുണ്ടായിരുന്നു. ഒരുപാട് പേരുണ്ടെങ്കിൽ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ആര്യൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ മാനേജർ കൂടിയായ സുഹൃത്ത് ആൾക്കൂട്ടത്തെ പറഞ്ഞുവിടാം എന്ന് പറഞ്ഞ് പോയി. കുറേ നേരമായി അദ്ദേഹത്തെ കാണുന്നുണ്ടായിരുന്നില്ല. എന്താണ് നടക്കുന്നത് എന്നറിയാൻ ഞങ്ങൾ ബാൽക്കണിയിലേക്ക് പോയി. മാനേജരെ കണ്ടപ്പോൾ അവനോടാണ് ആര്യൻ നടുവിരൽ കാണിച്ചത്. അല്ലാതെ അവിടെ നിൽക്കുന്നവരെ അല്ല.’- സൈദ് പറഞ്ഞു.

    തന്‍റെ ബ്രാൻഡിന്‍റെ പ്രമോഷന് വേണ്ടിയാണ് ആര്യൻ ബെംഗളൂരുവിൽ എത്തിയത്. സംഭവത്തിൽ അഡ്വ. ഒസൈദ് ഹുസൈൻ എന്ന ആൾ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ നിരവധി പെൺകുട്ടികൾ ഉണ്ടായിരുന്നെന്നും ആര്യന്‍റെ പ്രവർത്തി അവരെ അപമാനിക്കുന്നതാണ് എന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.

  • നല്ല അന്വേഷണം; ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

    നല്ല അന്വേഷണം; ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

    നല്ല അന്വേഷണം; ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

    കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ട് നല്ല അന്വേഷണമാണെന്നും ഹൈക്കോടതി തന്നെ അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അതിദാരിദ്ര്യ മുക്തി സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്‍റിൽ ഉന്നയിച്ചത് യുഡിഎഫിന്‍റെ കുബുദ്ധിയാണ്. ഇക്കാര്യത്തിൽ വേണുഗോപാലിനെ പോലുള്ളവർ മറുപടി പറയണം.

  • മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

    മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

    മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

    മുംബൈ: ക്രിസ്മസ് അവധിക്കാല യാത്രാത്തിരക്ക് കുറയ്ക്കാന്‍ മുംബൈയില്‍ നിന്ന് മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രതിവാര പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. കുര്‍ള ലോക്മാന്യ തിലക്-മംഗളൂരു ജങ്ഷന്‍ (01185) വണ്ടി എല്ലാ ചൊവ്വാഴ്ചയും ലോകമാന്യതിലക് ടെര്‍മിനസില്‍നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് ബുധനാഴ്ച മംഗളൂരുവിലെത്തും.

    ഈ വണ്ടി മംഗളൂരു ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.50-ന് മുംബൈയിലെത്തും. ഡിസംബര്‍ 16 മുതല്‍ ജനുവരി ആറുവരെയാണ് ഓടുക.

    എല്‍ടിടിയില്‍ നിന്ന് 18 മുതല്‍ വ്യാഴാഴ്ച വൈകിട്ട് 4ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി 11.30ന് തിരുവനന്തപുരം നോര്‍ത്തിലെത്തും. ജനുവരി 8 വരെ വ്യാഴാഴ്ചകളില്‍ സര്‍വീസ് നടത്തും.