രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തൽ; വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ പോസ്റ്ററുകൾ

ടിഐ മധുസൂദനൻ എംഎൽഎ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്ററുകൾ. ഒറ്റുകാനെ നാട് തിരിച്ചറിയുമെന്ന് പോസ്റ്ററിൽ പറയുന്നു. വി കുഞ്ഞികൃഷ്ണനെ തള്ളി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്നലെ രംഗത്തുവന്നിരുന്നു
വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും രാഷ്ട്രീയ ശത്രുക്കളുടെ കോടാലിക്കൈ ആയി കുഞ്ഞികൃഷ്ണൻ മാറിയെന്നും കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചു. നാളെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. വി കുഞ്ഞികൃഷ്ണനെതിരായ നടപടി ജില്ലാ കമ്മിറ്റി നാളെ തീരുമാനിച്ചേക്കും
പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനും സംഘവും രക്തസാക്ഷി ഫണ്ടിൽ അടക്കം തിരിമറി നടത്തി ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ നടത്തിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമാണ ഫണ്ട് എന്നിവയിലാണ് തിരിമറി നടത്തിയതെന്നാണ് ആരോപണം.

Leave a Reply