ക്ഷണിച്ചാൽ അല്ലാതെ അടുത്ത് പോകരുതെന്നാണ് പരിശീലിച്ചത്; വേദിയിലെ അകൽച്ചയിൽ പ്രതികരിച്ച് ശ്രീലേഖ

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തിൽ വേദിയിലുണ്ടായിട്ടും മോദിയുടെ അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി ബിജെപി കൗൺസിലർ ആർ ശ്രീലേഖ. പോലീസ് ഉദ്യോഗസ്ഥയായി വിവിഐപി ഡ്യൂട്ടികളിൽ പാലിക്കേണ്ട അച്ചടക്കം മാത്രമാണ് താൻ പാലിച്ചതെന്ന് ശ്രീലേഖ പറയുന്നു. മറ്റ് നേതാക്കളെല്ലാം മോദിയുടെ സമീപത്ത് പോയി സംസാരിക്കുമ്പോഴും വേദിയുടെ അരികിൽ മാറി നിൽക്കുകയായിരുന്നു ശ്രീലേഖ
മോദി പങ്കെടുത്ത പരിപാടിയിൽ വേദിയിൽ തനിക്ക് ഇരിപ്പടം ലഭിച്ചത് ബിജെപി ഉപാധ്യക്ഷ ആയതു കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം ചെയ്തതും പരിചയിച്ചതും പോലീസ് ഉദ്യോഗസ്ഥ ആയാണ്. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്
പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് താൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്. ക്ഷണിച്ചാൽ അല്ലാതെ പോകരുതെന്ന പരിശീലനം ലഭിച്ചത് കൊണ്ടാകാം ഞാൻ എന്റെ സ്ഥാനത്ത് മാത്രം ഇരുന്നത്. അതിൽ വെറുതെ ആരും തെറ്റിദ്ധരിക്കേണ്ട, താൻ ബിജെപിക്കൊപ്പമാണെന്നും ശ്രീലേഖ പറഞ്ഞു
Leave a Reply