Author: admin

  • നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് റോഡിലേക്ക് വീണു; കെഎസ്ആർടിസി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

    നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് റോഡിലേക്ക് വീണു; കെഎസ്ആർടിസി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

    നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് റോഡിലേക്ക് വീണു; കെഎസ്ആർടിസി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. കാട്ടാക്കട ആമച്ചലിൽ ഇന്ന് പുലർച്ചെയാണ് അപകടം. ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശി അഭിജിത്താണ്(23) മരിച്ചത്. 

    ആമച്ചൽ മുസ്ലിം പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. പുലർച്ചെ റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീകളുടെ കയ്യിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതോടെ നിയന്ത്രണം തെറ്റുകയായിരുന്നു. ബൈക്കിൽ നിന്ന് അഭിജിത്ത് റോഡിലേക്കാണ് തെറിച്ചുവീണത്

    എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിന് മുന്നിലേക്കാണ് അഭിജിത്ത് വീണത്. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി. പുലർച്ചെ 5.45ന് അപകടം നടന്നിട്ടും ഒരു മണിക്കൂറോളം നേരം മൃതദേഹം റോഡിൽ കിടന്നു.
     

  • ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

    ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

    ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

    ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. സ്വർണക്കടത്തിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ നൽകിയ ഫയൽ ദേവസ്വം ബോർഡിന്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിന്റെ വാദം. 

    ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും എൻ വാസുവിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. എൻ വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശിപാർശയാണെന്നും പ്രോസിക്യൂഷൻ  വാദിച്ചു. 

    കേസിൽ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഡി സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെയും കോടതിയിൽ ഹാജരാക്കും.

  • രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ പോകാൻ കാർ നൽകിയ നടിയെ എസ്‌ഐടി ചോദ്യം ചെയ്തു

    രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ പോകാൻ കാർ നൽകിയ നടിയെ എസ്‌ഐടി ചോദ്യം ചെയ്തു

    രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ പോകാൻ കാർ നൽകിയ നടിയെ എസ്‌ഐടി ചോദ്യം ചെയ്തു

    ബലാത്സംഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഒളിവിൽ പോകാൻ റെഡ് പോളോ കാർ നൽകിയ സിനിമാ നടിയിൽ നിന്ന് എസ്‌ഐടി സംഘം വിവരങ്ങൾ തേടി. പോലീസ് സംഘം ഫോണിലൂടെയാണ് നടിയോട് വിവരങ്ങൾ തേടിയത്. രാഹുലിന് കാർ നൽകിയത് ഏത് സാഹചര്യത്തിലാണെന്ന് പോലീസ് ചോദിച്ചു. 

    രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നായിരുന്നു നടിയുടെ മറുപടി. ബംഗളൂരുവിലായതിനാലാണ് നടിയെ ഫോണിലൂടെ എസ്‌ഐടി സംഘം ചോദ്യം ചെയ്തത്. രാഹുലിനെതിരെ യുവതി പീഡന പരാതി നൽകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലക്കാട് ഭവന നിർമാണ പരിപാടി ഉദ്ഘാടനം ചെയ്യാൻ നടി എത്തിയത് ഈ കാറിലായിരുന്നു. 

    പാലക്കാട് നിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഉപയോഗിച്ചത് ചുവന്ന പോളോ കാറാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാർ യുവ നടിയുടേതാണെന്ന് വ്യക്തമായത്.
     

  • വിദ്യാർഥികളുമായി വിനോദ യാത്ര പോയ ബസ് കോട്ടയത്ത് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരുക്ക്

    വിദ്യാർഥികളുമായി വിനോദ യാത്ര പോയ ബസ് കോട്ടയത്ത് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരുക്ക്

    വിദ്യാർഥികളുമായി വിനോദ യാത്ര പോയ ബസ് കോട്ടയത്ത് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരുക്ക്

    തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്

    കോട്ടയം നെല്ലാപ്പാറയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. 42 കുട്ടികളും നാല് അധ്യാപകരുമാണ് അപകട സമയം ബസിലുണ്ടായിരുന്നത്

    പരുക്കേറ്റ വിദ്യാർഥികളെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൂന്നാറിൽ നിന്ന് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.
     

  • രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം; മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

    രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം; മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

    രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം; മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

    ബലാത്സംഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഇന്ന് നിർണായക ദിനം. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യ വാദം

    തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുലിന്റെ വാദം. പീഡനാരോപണവും ഗർഭച്ഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ നിരസിച്ചിട്ടുണ്ട്. ഇതിനായി ഡിജിറ്റൽ തെളിവുകളും പോലീസ് ഹാജരാക്കിയിരുന്നു. രാഹുലിനെതിരെ പരാമവധി തെളിവുകൾ ശേഖരിച്ച് ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം

    നിലവിലെ കേസ് കൂടാതെ രാഹുൽ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ഇന്നലെ കെപിസിസിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലും പോലീസ് കേസെടുത്തേക്കും. കെപിസിസി നേതൃത്വം പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്താമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.
     

  • വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

    വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

    വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

    വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 24 വാർത്ത സ്ഥിരീകരിച്ച് രാജിവ് ചന്ദ്രശേഖർ. നേമത്ത് മത്സരിക്കുമെന്ന് 24 രണ്ടുമാസം മുമ്പ് വിവരം പുറത്തുവിട്ടിരുന്നു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ബിജെപി അധ്യക്ഷൻ്റെ പ്രതികരണം.

    ഭരണശൈലിയില്‍ മാറ്റം വരുത്തും. ഡിജിറ്റല്‍ ഭരണം വീട്ടുപടിക്കല്‍ എന്നതാണ് ലക്ഷ്യം. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കും.’ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് താന്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നൂറ് ശതമാനം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

    ബാർക്ക് ക്രമക്കേടിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. റിപ്പോർട്ടർ ടിവി എംഡിക്ക് എതിരെ എടുത്ത കേസ് എടുത്ത സംഭവം; കാര്യക്ഷമമായ അന്വേഷണം വേണം. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ഗുരുതരം. മലയാള മാധ്യമങ്ങളുടെ ലഗസിയെ തന്നെ തകർക്കുന്നതാണ് ക്രമക്കേട് ആണ് നടത്തിയത്.

    റിപ്പോർട്ടർ ടിവി എംഡി റൗഡി പട്ടികയിൽ പെട്ട ആളാണോ എന്ന് പരിശോധിക്കേണ്ടത് കേന്ദ്രവാർത്ത വിനിമയ മന്ത്രാലയമാണ്. ഇന്ത്യയിൽ ആർക്കും ചാനൽ തുടങ്ങാൻ ഉള്ള അവകാശമുണ്ട്. പക്ഷേ അത് നടത്താൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്. മാധ്യമങ്ങൾ നാലാം തൂണാണ്.

    അതിൽ ആരെങ്കിലും കൃത്രിമം നടത്താൻ ശ്രമിച്ചാൽ അന്വേഷണം വേണം. മാധ്യമങ്ങളുടെ മൂല്യം തകർക്കുന്ന നടപടിയാണ് ബാർക്കിലെ ക്രമക്കേട്. മാധ്യമങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പോലും ബാധിക്കുന്നതാണ് ബാർക്ക്. നല്ല ജേണലിസം ആണ് വിജയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • കോൺഗ്രസും കൈവിട്ടു; രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതി കെപിസിസി പോലീസിന് കൈമാറി

    കോൺഗ്രസും കൈവിട്ടു; രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതി കെപിസിസി പോലീസിന് കൈമാറി

    കോൺഗ്രസും കൈവിട്ടു; രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതി കെപിസിസി പോലീസിന് കൈമാറി

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം പോലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോൺഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയത്. കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നൽകിയത്

    നിയമപരമായി പോകാൻ യുവതിക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം പരാതി പോലീസിന് കൈമാറുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. അതേസമയം രാഹുൽ ഒളിവിൽ തുടരുകയാണ്

    പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കോൺഗ്രസ് ആദ്യം പറഞ്ഞിരുന്നത്. ഇതോടെയാണ് വീമ്ടും പരാതി നൽകിയത്.
     

  • പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് സ്ഥാനാർഥി; പ്രചാരണത്തിനിടെ പിടിയിൽ

    പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് സ്ഥാനാർഥി; പ്രചാരണത്തിനിടെ പിടിയിൽ

    പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് സ്ഥാനാർഥി; പ്രചാരണത്തിനിടെ പിടിയിൽ

    കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച യുവാവ് പിടിയിൽ. കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കുമ്മനം പുത്തൻപറമ്പിൽ രാഹുലിനെയാണ്(38) പോലീസ് പിടികൂടിയത്

    പ്രചാരണത്തിനിടെയാണ് രാഹുൽ പോലീസിന്റെ പിടിയിലാകുന്നത്. 2020ൽ രാഹുലിന്റെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രാഹുലിന്റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചിരുന്നു. ഈ കേസിൽ രാഹുലിനെയും പ്രതി ചേർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

    കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്ത രാഹുൽ മുങ്ങി നടക്കുകയായിരുന്നു. അഞ്ച് വർഷത്തോളമായി ഇയാൾ കോടതിയിലും ഹാജരായിരുന്നില്ല. പെൻഡിംഗ് കേസുകളിലെ പ്രതികളെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് രാഹുൽ സ്ഥാനാർഥിയായി മത്സരിക്കുന്ന കാര്യം വ്യക്തമായതും പിന്നാലെ പിടികൂടിയതും.
     

  • കേരളത്തിൽ എസ്‌ഐആർ നടപടി തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം

    കേരളത്തിൽ എസ്‌ഐആർ നടപടി തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം

    കേരളത്തിൽ എസ്‌ഐആർ നടപടി തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം

    കേരളത്തിൽ എസ്‌ഐആർ നടപടികൾ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്‌ഐആറിന്റെ ഭാഗമായ എന്യൂമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കാൻ കേരളാ സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു

    സർക്കാർ ഉയർത്തുന്ന കാര്യങ്ങളിൽ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ് ഒരാഴ്ച കൂടി സമയം നീട്ടുന്ന കാര്യത്തിൽ അപേക്ഷ നൽകാൻ കോടതി നിർദേശിച്ചു. ഈ കാര്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കമ്മീഷനോട് കോടതി നിർദേശിച്ചു

    നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ഇക്കാര്യം വ്യക്തമാക്കി കത്ത് നൽകണമെന്നാണ് സർക്കാരിന് കോടതി നിർദേശം നൽകിയത്. വിഷയത്തിൽ രണ്ട് ദിവസത്തിനകം കമ്മീഷൻ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
     

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്; സോണിയ ഗാന്ധിക്കും പരാതി അയച്ചു

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്; സോണിയ ഗാന്ധിക്കും പരാതി അയച്ചു

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്; സോണിയ ഗാന്ധിക്കും പരാതി അയച്ചു

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി അയച്ചതായാണ് വിവരം. ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് യുവതിയുടെ പരാതി

    നേരത്തെ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് യുവതിയെ സമീപിച്ചെങ്കിലും നിയമനടപടിക്കില്ലെന്ന് യുവതി അറിയിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. പിന്നാലെയാണ് വീണ്ടും പരാതി നൽകിയത്

    സോണിയ ഗാന്ധിക്ക് ഇ മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയെയും കുറിച്ച് പരാതിയിൽ പറയുന്നു. ഇയാളുടെ അറിവോടെ സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു

    ഗർഭിണിയാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈംഗികമായി പീഡിപ്പിച്ച ശേഷം ബന്ധത്തിൽ നിന്ന് പിൻമാറിയെന്നും യുവതി പറയുന്നു. പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.