തീരം തൊടാൻ 'ഡിറ്റ് വാ'; തമിഴ്നാട്ടിൽ റെഡ് അലർട്ട്

തീരം തൊടാൻ 'ഡിറ്റ് വാ'; തമിഴ്നാട്ടിൽ റെഡ് അലർട്ട്

ചെന്നൈ: ശ്രീലങ്കയിൽ വൻ നാശം വിതച്ച് 153 പേരുടെ മരണത്തിനും 130 പേരെ കാണാതായതിനും കാരണമായി ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാടൻ തീരത്തേക്ക് അടുക്കുന്നു. അഞ്ച് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

6,000 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ളതായും ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) എന്നിവയിൽ നിന്നുള്ള 28 ടീമുകളെ തമിഴ്‌നാട്ടിൽ വിന്യസിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.

ശക്തികുറഞ്ഞ കാറ്റാവും തമിഴ്നാട് തീരം തൊടുക എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഞായറാഴ്ച പുലർച്ചെയോടെ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾക്ക് സമീപം കരതൊടുമെന്നാണ് വിവരം. ചെന്നൈയിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *