Category: National

  • വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ

    വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ

    വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ

    ന്യൂഡൽഹി: വർഗീയത പറയാൻ മാത്രം പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ശ്രീനാരായണ ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും നാടാണ് കേരളം. മോദി ആദ്യം കേരളത്തിന്‍റെ ചരിത്രം പഠിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

    ബാബ്റി മസ്ജിദ് തകർത്തപ്പോൾ അയ്യപ്പഭക്തർക്ക് സഞ്ചരിക്കാൻ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്ലീംലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോൾ അവിടേക്ക് പോയിട്ട് അത് കെടുത്തുന്നതിനായി വെള്ളമൊഴിച്ച പാർട്ടിയാണ് മുസ്ലീംലീഗെന്നും കെ.സി പറഞ്ഞു. ജനങ്ങളെ വിഡ്ഢിയാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

  • കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തമ്മിൽ ജയിലിൽ വച്ച് പ്രണയം; വിവാഹത്തിനായി പരോൾ നൽകി ഹൈക്കോടതി

    കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തമ്മിൽ ജയിലിൽ വച്ച് പ്രണയം; വിവാഹത്തിനായി പരോൾ നൽകി ഹൈക്കോടതി

    കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തമ്മിൽ ജയിലിൽ വച്ച് പ്രണയം; വിവാഹത്തിനായി പരോൾ നൽകി ഹൈക്കോടതി

    അൽവാർ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തമ്മിൽ ജയിലിൽ വച്ച് പ്രണയത്തിലായതിനെത്തുടർന്ന് വിവാഹത്തിനായി പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ആളെ കൊലപ്പെടുത്തിയ പ്രിയ സേത്ത് (34) എന്നറിയപ്പെടുന്ന നേഹ സേത്തും കാമുകിയുടെ ഭർത്താവിനെയും മക്കളെയും ഉൾപ്പെടെ അഞ്ച് പേരെ കൊന്ന ഹനുമാൻ പ്രസാദും (29) തമ്മിലുള്ള വിവാഹത്തിനായാണ് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചിരിക്കുന്നത്. സംഗനേറിലെ തുറന്ന ജയിലിലാണ് ഇരുവരും ശിക്ഷ അനുഭവിച്ചിരുന്നത്.

    അവിടെ വച്ചുള്ള പരിചയമാണ് വിവാഹത്തിലെത്തി നിൽക്കുന്നത്. വിവാഹത്തിനു വേണ്ടി പരോൾ വേണമെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പരോൾ കമ്മിറ്റിയെയാണ് കോടതി ചുമതലപ്പെടുത്തിയിരുന്നത്. കമ്മിറ്റിയുടെ ശുപാർശ പ്രകാരം ബുധനാഴ്ച മുതൽ ഇരുവർക്കും പരോൾ അനുവദിക്കുകയായിരുന്നു.പ്രസാദിന്‍റെ നാടായ അൽവാറിലെ ബറോദാമിയോയിൽ വച്ചാണ് വിവാഹം. കൊലക്കേസിൽ ഇരുവരും ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുകയാണ്.

    വിവാഹിതയായ കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊന്നാണ് പ്രസാദ് ജയിലിലെത്തിയത്. സന്തോഷ് എന്നായിരുന്നു പ്രസാദിന്‍റെ പ്രണയിനിയുടെ പേര്. പ്രസാദിനേക്കാൾ പത്ത് വയസ് മുതിർന്ന യുവതി. 2017 ഒക്റ്റോബർ 2ന് സന്തോഷ് പ്രസാദിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി. ഭർത്താവിനെ കൊല്ലണമെന്നായിരുന്നു ആവശ്യം. ഇതു പ്രകാരം വീട്ടിലെത്തിയ പ്രസാദ് സന്തോഷിന്‍റെ ഭർത്താവ് ബൻവാരി ലാലിനെ അറുത്തു കൊന്നു. ഉറങ്ങിക്കിടന്നിരുന്ന മൂന്നു കുട്ടികളും അന്നു വീട്ടിലുണ്ടായിരുന്ന അനന്തരവനും ഉണർന്ന് ഭയന്ന് കരയാൻ തുടങ്ങിയതോടെ സന്തോഷിന്‍റെ ആവശ്യപ്രകാരം തന്നെ അവരെയും കൊന്നു.

    2018ലാണ് മോഡൽ ആയി ജോലി ചെയ്തിരുന്ന പ്രിയ ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവാവിനെ കൊന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയമുണ്ടാക്കി തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രിയയുടെയും അക്കാലത്തെ കാമുകന്‍റെയും സുഹൃത്തിന്‍റെയും പ്ലാൻ. ഇതു പ്രകാരം

    ടിൻഡറിലൂടെ ദുഷ്യന്ത് സിങ്ങുമായി പരിചയപ്പെട്ടു. അയാളെ ബജാജ് നഗറിലെ ഫ്ലാറ്റിലേക്ക് വിലിച്ചു വരുത്തി തടവിലാക്കി. അയാളുടെ അച്ഛനോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പക്ഷേ അയാൾക്ക് 3 ലക്ഷം രൂപ മാത്രമേ നൽകാൻ സാധിച്ചുള്ളൂ. സിങ്ങിനെ മോചിപ്പിച്ചാൽ അയാൾ പൊലീസിനെ അറിയിച്ച് തങ്ങളെ പിടികൂടുമെന്ന് ഭയന്നാണ് പ്രിയ സുഹൃത്ത് ലക്ഷ്യ വാലിയയ്ക്കൊപ്പം സിങ്ങിനെ കൊന്നത്. അതിനു ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ആമർ മലയ്ക്കു മുകളിൽ ഉപേക്ഷിച്ചു.മുഖം തിരിച്ചറിയാതിരിക്കാൻ മുഖത്ത് അനവധി മുറിവുകൾ വരുത്തിയിരുന്നു.

    മേയ് 3ന് മൃതദേഹം കണ്ടെടുത്തതോടെയാണ് പ്രിയയും കാമുകൻ കമ്രയും സുഹൃത്ത് ലക്ഷ്യയും അറസ്റ്റിലായത്.

    ഇരുവരുടെയും പരോളിനെ എതിർത്ത് പ്രിയസേത്ത് കൊലപ്പെടുത്തിയ ദുഷ്യന്ത് സിങ്ങിന്‍റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിട്ടുണ്ട്.

  • വിവാഹം നടന്നിട്ട് രണ്ട് മാസം; ഗുജറാത്തിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

    വിവാഹം നടന്നിട്ട് രണ്ട് മാസം; ഗുജറാത്തിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

    വിവാഹം നടന്നിട്ട് രണ്ട് മാസം; ഗുജറാത്തിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

    ഗുജറാത്തിൽ നവവധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ് രാജ് സിംഗ് ഗോഹിലാണ് ഭാര്യ രാജേശ്വരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ദമ്പതിമാർ താമസിക്കുന്ന അഹമ്മദാബാദിലെ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം

    ഇരുവരും വിവാഹിതരായിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളു. വാക്കുതർക്കത്തിന് പിന്നാലെയാണ് കൊലപാതകം. ദമ്പതിമാർ തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടയിൽ യഷ് രാജ് സിംഗ് തന്റെ റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു

    തൊട്ടുപിന്നാലെ യഷ് രാജ് 108 എമർജൻസി സർവീസിലേക്ക് വിളിച്ചു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതിയുമായി ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ മുറിയിൽ കയറിയ യഷ് രാജ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു
     

  • ഛത്തിസ്ഗഢിലെ ഇരുമ്പ് ഫാക്ടറിയിൽ സ്‌ഫോടനം; ആറ് തൊഴിലാളികൾ മരിച്ചു

    ഛത്തിസ്ഗഢിലെ ഇരുമ്പ് ഫാക്ടറിയിൽ സ്‌ഫോടനം; ആറ് തൊഴിലാളികൾ മരിച്ചു

    ഛത്തിസ്ഗഢിലെ ഇരുമ്പ് ഫാക്ടറിയിൽ സ്‌ഫോടനം; ആറ് തൊഴിലാളികൾ മരിച്ചു

    ഛത്തിസ്ഗഢിൽ ഇരുമ്പ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചു. ഫാക്ടറി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 

    മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. ഭട്ടാപര റൂറൽ മേഖലയിലെ ബകുലാഹി ഗ്രാമത്തിലുള്ള റിയൽ ഇസ്പാത് ആൻഡ് പവർ ലിമിറ്റഡിലാണ് അപകടം. യൂണിറ്റിലെ ഡസ്റ്റ് സ്റ്റെറിലിംഗ് ചേംബറിലാണ് സ്‌ഫോടനം നടന്നത്

    ആറ് തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ അഞ്ച് പേരെ ബിലാസ്പൂരിലെ ഛത്തിസ്ഗഢ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു
     

  • ജമ്മു കാശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ മരിച്ചു

    ജമ്മു കാശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ മരിച്ചു

    ജമ്മു കാശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ മരിച്ചു

    ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ മരിച്ചു. വാഹനം റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. ഭാദേർവ-ചമ്പ അന്തർ സംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടം നടന്നത്. 

    17 സൈനികരെ വഹിച്ചു കൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ആർമി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരുടെ നിലയും ഗുരുതരമാണെന്നാണ് വിവരം. 

    പരുക്കേറ്റവരെ ഉധംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഉയർന്ന പ്രദേശങ്ങളിലേക്കുള്ള ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി പോകുകയായിരുന്നു സൈനികർ
     

  • മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു

    മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു

    മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു

    മണിപ്പൂരിൽ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ വെടിവെച്ചു കൊന്നു. കാക്ചിംഗ് സ്വദേശി ഋഷികാന്ത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പൂരിലാണ് സംഭവം. കുക്കി വിഭാഗത്തിലുള്ളവർ യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. കുക്കി ഭൂരിപക്ഷ പ്രദേശത്താണ് കൊലപാതകം നടന്നത്. 

    ഋഷികാന്തിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട യുവതിയാണ്. ഈ മാസം 19നാണ് ഋഷികാന്ത നേപ്പാളിൽ നിന്ന് മണിപ്പൂരിലെത്തിയത്. ഭാര്യയെ കാണാൻ സ്ഥലത്ത് എത്തിയപ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. കുക്കി നേതാക്കളുടെ സമ്മതം വാങ്ങിയാണ് ഋഷികാന്ത് ഭാര്യയുടെ വീട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. 

    എന്നാൽ രാത്രിയോടു കൂടി വാഹനത്തിൽ ആയുധങ്ങളുമായി എത്തിയ ഒരു സംഘം യുവാവിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി. യുവതിയെ പിന്നീട് വിട്ടയച്ചു. എന്നാൽ ഋഷികാന്തിനെ കൊലപ്പെടുത്തിയ ശേഷം ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു
     

  • സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗളൂരുവിൽ പിടിയിൽ

    സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗളൂരുവിൽ പിടിയിൽ

    സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗളൂരുവിൽ പിടിയിൽ

    സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച മലയാളി യുവാവ് ബംഗളൂരുവിൽ പിടിയിൽ. ഇയാളുടെ താമസ സ്ഥലത്ത് നിന്ന് അടിവസ്ത്രങ്ങളുടെ വൻ ശേഖരം തന്നെ കണ്ടെത്തി. അമൽ എൻ അജികുമാർ(23) എന്നയാളെയാണ് ഹൊബ്ബഗൊഡി പോലീസ് അറസ്റ്റ് ചെയ്തത്

    ബംഗളൂരു വിദ്യാനഗറിലെ വീടുകളിൽ കയറി ഉണക്കാനിട്ട അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. ടെറസിലും പരിസരങ്ങളിലും ഉണക്കാനിട്ട അടിവസ്ത്രങ്ങൾ മോഷ്ടിക്കപ്പെടുന്നത് വ്യാപകമായതോടെ താമസക്കാർ പരാതി നൽകുകയായിരുന്നു

    മോഷ്ടിക്കുന്ന അടിവസ്ത്രങ്ങൾ ധരിച്ച് അമൽ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ഇതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും പോലീസ് കണ്ടെത്തി.
     

  • നിയന്ത്രണം നഷ്ടമായ ബസ് കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു, പിന്നാലെ തീ പടർന്നു; മൂന്ന് മരണം

    നിയന്ത്രണം നഷ്ടമായ ബസ് കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു, പിന്നാലെ തീ പടർന്നു; മൂന്ന് മരണം

    നിയന്ത്രണം നഷ്ടമായ ബസ് കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു, പിന്നാലെ തീ പടർന്നു; മൂന്ന് മരണം

    ആന്ധ്രപ്രദേശിൽ സ്വകാര്യ ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നന്ദ്യാൽ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് ട്രക്കിൽ ഇടിച്ചു കയറുകയായിരുന്നു. 

    അപകടത്തിന് പിന്നാലെ തീപിടിച്ച ബസ് പൂർണമായും കത്തിനശിച്ചു. 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നെല്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് നിയന്ത്രണം നഷ്ടമായത്. 

    നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ മറികടന്ന ബസ് എതിർദിശയിൽ സഞ്ചരിച്ച ട്രക്കിൽ ഇടിച്ചു. ട്രക്കിലെ ഡ്രൈവറും ക്ലീനറും ബസ് ഡ്രൈവറുമാണ് മരിച്ചത്. തീപിടിച്ചതോടെ വശങ്ങളിലെ ഗ്ലാസ് പൊട്ടിച്ചാണ് യാത്രക്കാർ പുറത്തിറങ്ങിയത്. ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ഗ്ലാസ് തകർത്ത് യാത്രക്കാരെ പുറത്തിറക്കാൻ സഹായിച്ചത്. 10 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.
     

  • ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം; വിദ്വേഷ പ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി

    ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം; വിദ്വേഷ പ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി

    ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം; വിദ്വേഷ പ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി

    ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയ നിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം വിദ്വേഷ പ്രസംഗമെന്ന് വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. സനാതന ധർമ്മം ഇല്ലാതാകാണമെന്ന ഉദയ നിധിയുടെ പ്രസം​ഗം ‘ഹേറ്റ് സ്പീച്ച്’ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബ‍െഞ്ച് വിമ‍ർശിച്ചു.

    ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ തിരുച്ചിറപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എസ്. ശ്രീമതിയുടെ ഈ പരാമർശങ്ങൾ. 2023 സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പരാമർശങ്ങൾ നടത്തിയത്. ദ്രാവിഡ കഴകവും (ഡികെ) ദ്രാവിഡ മുന്നേറ്റ കഴകം ( ഡിഎംകെ) 100 വർഷമായി ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്നും ഉദയ നിധി സ്റ്റാലിനും അതേ പ്രത്യയശാസ്ത്രപരമായ പരമ്പരയിൽപ്പെട്ടയാളാണെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു. വിദ്വേഷ പ്രസം​ഗം നടത്തുന്നവർ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

    ഉദയനിധി സ്റ്റാലിൻ ഉപയോഗിച്ച വാക്കുകൾ വംശഹത്യയെയാണ് സൂചിപ്പിക്കുന്നതെന്നും അത് വിദ്വേഷ പ്രസംഗമാണെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ഉദയനിധിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഒരു കേസും ഫയൽ ചെയ്തിട്ടില്ലെന്നും മറ്റ് ചില സംസ്ഥാനങ്ങളിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

    2023 സെപ്റ്റംബറിലായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. ചെന്നൈയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ; “ചില കാര്യങ്ങളെ എതിർത്താൽ മാത്രം പോരാ, അവ ഉന്മൂലനം ചെയ്യണം. നമുക്ക് പകർച്ചപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ എതിർക്കാൻ കഴിയില്ല, അവയെ തുടച്ചുനീക്കണം. അതുപോലെ സനാതന ധർമ്മത്തെയും എതിർക്കുന്നതിന് പകരം ഉന്മൂലനം ചെയ്യണം.” ഇതായിരുന്നു ഉദയ നിധി നടത്തിയ വിവാദ പരാമർശം.

  • ഭാര്യക്ക് നേരെ ഭർത്താവ് എറിഞ്ഞ കല്ല് വന്ന് വീണത് മകന്റെ തലയിൽ; നാല് വയസുകാരന് ദാരുണാന്ത്യം

    ഭാര്യക്ക് നേരെ ഭർത്താവ് എറിഞ്ഞ കല്ല് വന്ന് വീണത് മകന്റെ തലയിൽ; നാല് വയസുകാരന് ദാരുണാന്ത്യം

    ഭാര്യക്ക് നേരെ ഭർത്താവ് എറിഞ്ഞ കല്ല് വന്ന് വീണത് മകന്റെ തലയിൽ; നാല് വയസുകാരന് ദാരുണാന്ത്യം

    ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ പരുക്കേറ്റ് നാല് വയസുകാരനായ മകൻ മരിച്ചു. ആന്ധ്രപ്രദേശിലെ അനന്ത്പുർ ലക്ഷ്യംപള്ളി ഗ്രാമത്തിലാണ് സംഭവം. എം രമേശ്, ഭാര്യ മഹേശ്വരി എന്നിവർ തമ്മിലുള്ള വഴക്കിനിടെയാണ് നാല് വയസുകാരൻ മരിച്ചത്

    ഇരുവരും തമ്മിൽ കയ്യാങ്കളിയായതോടെ രമേശ് ഭാര്യക്ക് നേരെ വലിയൊരു കല്ലെടുത്ത് എറിഞ്ഞു. എന്നാൽ കല്ല് വന്ന് പതിച്ചത് സമീപത്ത് നിന്നിരുന്ന മകന്റെ തലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു

    എന്നാൽ ചികിത്സക്കിടെ കുട്ടി മരിച്ചു. സംഭവത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. രമേശ് പോലീസ് കസ്റ്റഡിയിലാണ്.