Category: National

  • സുപ്രീം കോടതി ഇടപെട്ടു; ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും മകനെയും തിരികെയെത്തിച്ചു

    സുപ്രീം കോടതി ഇടപെട്ടു; ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും മകനെയും തിരികെയെത്തിച്ചു

    സുപ്രീം കോടതി ഇടപെട്ടു; ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും മകനെയും തിരികെയെത്തിച്ചു

    ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ട് വയസുള്ള മകനെയും തിരികെ എത്തിച്ചു. സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. ബുധനാഴ്ചയാണ് ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചത്

    മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുകയായിരുന്നു. ബംഗാളിലെ മാൾഡയിൽ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒമ്പത് മാസം ഗർഭിണിയായ സൊനാലി ഖാത്തൂനും മകനും ഇന്ത്യയിൽ തിരികെ പ്രവേശിച്ചത്. ജൂൺ 27നാണ് അനധികൃതമായി രാജ്യത്ത് കടന്ന ബംഗ്ലാദേശ് പൗരൻമാരാണെന്ന് ആരോപിച്ച് ഡൽഹി പോലീസ് സൊനാലിയെയും ഭർത്താവിനെയും മകനെയും അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തത്. 

    പിന്നാലെ ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സൊനാലിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് നിർദേശിക്കുകയായിരുന്നു. സൊനാലിയുടെ പിതാവ് ഭോദു ഷെയ്ക്കിന്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാൽ, പൗരത്വ നിയമപ്രാകരം സൊനാലിയും കുട്ടികളും ഇന്ത്യൻ പൗരൻമാരായിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു.
     

  • കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഡൽഹി പോലീസിന്റെ നോട്ടീസ്

    കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഡൽഹി പോലീസിന്റെ നോട്ടീസ്

    കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഡൽഹി പോലീസിന്റെ നോട്ടീസ്

    നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പോലീസിന്റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി കെ സുരേഷിനും നോട്ടീസയച്ചിട്ടുണ്ട്. ഡൽഹി പോലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നോട്ടീസ് അയച്ചത്. യങ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഡിസംബർ 19ന് മുമ്പായി രേഖകൾ സമർപ്പിക്കാനാണ് നിർദേശം.

    ശിവകുമാറിന്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, ഫണ്ടുകളുടെ ഉറവിടം, ആദായനികുതി രേഖകൾ എന്നിവ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹമോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ യങ് ഇന്ത്യയിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ പൂർണ്ണ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

    അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തെ വീണ്ടും കുരുക്കിലാക്കി പുതിയ എഫ്‌ഐആർ വന്നിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പുതിയ കേസ്. വ്യക്തിപരമായ നേട്ടങ്ങൾക്കായി പാർട്ടിയുടെ ഉന്നത നേതൃത്വം രാഷ്ട്രീയ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. 

  • രാമനാഥപുരത്ത് കാർ അപകടത്തിൽ നാല് ശബരിമല തീർഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

    രാമനാഥപുരത്ത് കാർ അപകടത്തിൽ നാല് ശബരിമല തീർഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

    രാമനാഥപുരത്ത് കാർ അപകടത്തിൽ നാല് ശബരിമല തീർഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

    തമിഴ്‌നാട് രാമനാഥപുരത്തുണ്ടായ കാർ അപകടത്തിൽ നാല് ശബരിമല തീർഥാടകരടക്കം അഞ്ച് പേർ മരിച്ചു. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അന്ത്യം. 

    കീഴക്കരയിൽ നിന്നുള്ള ഡ്രൈവർ മുഷ്താഖ് അഹമ്മദ്, ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു, അപ്പാരാവു നായിഡു, ബണ്ടാരു ചന്ദ്രറാവു, രാമർ എന്നിവരാണ് മരിച്ചത്. റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ

    രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആയ്യപ്പ തീർഥാടകരുടെ കാറിൽ ഇടിക്കുകയായിരുന്നു. രാമേശ്വരം ദർശനത്തിനായാണ് ഇവർ രാമനാഥപുരത്ത് എത്തിയത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു
     

  • ഇൻഡിഗോ വിമാനം റദ്ദാക്കിയതോടെ റിസപ്ഷനിൽ എത്താനാകാതെ ദമ്പതികൾ; പരിപാടിയിൽ ലൈവിലൂടെ പങ്കെടുത്തു

    ഇൻഡിഗോ വിമാനം റദ്ദാക്കിയതോടെ റിസപ്ഷനിൽ എത്താനാകാതെ ദമ്പതികൾ; പരിപാടിയിൽ ലൈവിലൂടെ പങ്കെടുത്തു

    ഇൻഡിഗോ വിമാനം റദ്ദാക്കിയതോടെ റിസപ്ഷനിൽ എത്താനാകാതെ ദമ്പതികൾ; പരിപാടിയിൽ ലൈവിലൂടെ പങ്കെടുത്തു

    ഇൻഡിഗോ വിമാനങ്ങളുടെ കൂട്ട റദ്ദാക്കലുകളിൽ കുടുങ്ങി നവദമ്പതികളും. സ്വന്തം വിവാഹ റിസപ്ഷന് നേരിട്ട് എത്താനാകാതെ ലൈവിലൂടെ പങ്കെടുക്കേണ്ടി വന്നു ഇവർക്ക്. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കിയതാണ് കാരണം. 

    കുടുംബം ക്ഷണിച്ച അതിഥികൾ റിസപ്ഷന് കൃത്യ സമയത്ത് എത്തിയതിനാൽ ദമ്പതികൾ റിസപ്ഷന് ഇടാനിരുന്ന വസ്ത്രമൊക്കെ ധരിച്ച് ലൈവിലൂടെ പങ്കെടുത്തു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ് വെയർ എൻജീനിയർമാരായ മേഘ ക്ഷീരസാഗറും സംഗം ദാസുമാണ് റിസപ്ഷനിൽ ലൈവ് വഴി പങ്കെടുത്തത്

    സംഗം ദാസിന്റെ സ്ഥലമായ ഭൂവനേശ്വറിൽ വെച്ച് നവംബർ 23നായിരുന്നു വിവാഹം. മേഘയുടെ സ്ഥലമായ ഹുബ്ബള്ളിയിൽ നവംബർ മൂന്നിന് റിസപ്ഷനും തീരുമാനിച്ചു. എന്നാൽ മൂന്നാം തീയതി പുലർച്ചെ നാല് മണിയായപ്പോൾ ഇവർക്ക് പോകേണ്ട വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. ആയിരത്തിലധികം കിലോമീറ്റർ ദൂരമുണ്ട് ഭുവനേശ്വറിൽ നിന്ന് ഹുബ്ബള്ളിയിലേക്ക്. റോഡ് മാർഗമോ ട്രെയിൻ മാർഗമോ റിസപ്ഷൻ സമയത്ത് എത്താൻ സാധിക്കില്ലെന്ന് കണ്ടതോടെയാണ് ഇവർ പരിപാടിയിൽ ലൈവിൽ പങ്കെടുത്തത്.
     

  • വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ തെങ്കാശിയിൽ; പോലീസിനെ കണ്ട് മലമുകളിലേക്ക് ഓടിക്കയറി

    വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ തെങ്കാശിയിൽ; പോലീസിനെ കണ്ട് മലമുകളിലേക്ക് ഓടിക്കയറി

    വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ തെങ്കാശിയിൽ; പോലീസിനെ കണ്ട് മലമുകളിലേക്ക് ഓടിക്കയറി

    തൃശൂർ വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ എത്തി. അമ്പതോളം വരുന്ന തമിഴ്‌നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു. ബാലമുരുകനായി പരിശോധന ഊർജിതമാക്കിയിരിക്കുകയാണ് തമിഴ്‌നാട് പോലീസ്. ഭാര്യയെ കാണാൻ വേണ്ടിയാണ് തെങ്കാശിയിൽ എത്തിയത്.

    ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. അമ്പതോളം വരുന്ന തമിഴ്‌നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ ഓടി രക്ഷപ്പെടുകയായിരുന്നു. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിൻ മുകളിലേക്ക് ഓടിക്കയറിയ ബാലമുരുകനെ പിന്തുടർന്ന് പോലീസ് സംഘവും മലകയറിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.

    ഇതിനിടെ അഞ്ച് പോലീസുകാർ മലയിൽ നിന്ന് ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തി ഇന്ന് രാവിലെ ആണ് മലയിൽ കുടുങ്ങിയ പോലീസുകാരെ താഴെ ഇറക്കിയത്. ഇതിനിടെ മഴ പെയ്തതും തിരച്ചിൽ ശ്രമം ദുഷ്‌കരമാക്കി. ബാലമുരുകൻ മലയിൽ തന്നെ ഉണ്ട് എന്നാണ് തമിഴ്‌നാട് പോലീസിന്റെ നിഗമനം.

  • പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു

    പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു

    പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു

    സർവീസുകൾ താറുമാറായതിന് പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പിൻവലിച്ചു. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് പിൻവലിച്ചത്. 

    പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന പരിഷ്‌കാരങ്ങൾ കാരണം ഇൻഡിഗോയുടെ 700ഓളം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു. ഇന്നലെ 550 സർവീസുകളും മുടങ്ങി. ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധിയാണ് ഇതേ തുടർന്നുണ്ടായത്. ഇതിന് പിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു

    ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടൽ. ഡൽഹിയിൽ മാത്രം 225 വിമാന സർവീസുകളാണ് റദ്ദാക്കിയത്. പാർലമെന്റിൽ വിഷയം ചർച്ചയാകുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
     

  • പുടിന് ഗംഭീര സ്വീകരണം; രാഷ്ട്രപതി ഭവനിൽ ട്രൈ-സർവീസസ് ഗാർഡ് ഓഫ് ഓണർ: നിർണായക ചർച്ചകൾ ഇന്ന്

    പുടിന് ഗംഭീര സ്വീകരണം; രാഷ്ട്രപതി ഭവനിൽ ട്രൈ-സർവീസസ് ഗാർഡ് ഓഫ് ഓണർ: നിർണായക ചർച്ചകൾ ഇന്ന്

    പുടിന് ഗംഭീര സ്വീകരണം; രാഷ്ട്രപതി ഭവനിൽ ട്രൈ-സർവീസസ് ഗാർഡ് ഓഫ് ഓണർ: നിർണായക ചർച്ചകൾ ഇന്ന്

    റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന് വെള്ളിയാഴ്ച ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവന്റെ മുന്നിൽ ഊഷ്മളമായ ഔപചാരിക സ്വീകരണവും ത്രി-സർവീസസ് ഗാർഡ് ഓഫ് ഓണറും നൽകി. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

    ​ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മുഴങ്ങിയ ശേഷം, പുടിൻ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനായാണ് റഷ്യൻ പ്രസിഡൻ്റ് എത്തിയിരിക്കുന്നത്.

    ​ ചടങ്ങിലെ പ്രമുഖർ

    ​വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

    ​രാഷ്ട്രപതി മുർമുവും പ്രസിഡൻ്റ് പുടിനും തങ്ങളുടെ പ്രതിനിധി സംഘത്തിലെ അംഗങ്ങളെ പരസ്പരം പരിചയപ്പെടുത്തി. റഷ്യൻ പ്രതിനിധി സംഘത്തിൽ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലൂസോവ്, ക്രൈംലിൻ വക്താവ് ദിമിത്രി പെസ്കോവ് എന്നിവരും ഉൾപ്പെട്ടിരുന്നു.

    ​ പ്രോട്ടോക്കോൾ ലംഘിച്ച് മോദിയുടെ സ്വീകരണം

    ​നാല് വർഷത്തിന് ശേഷം ന്യൂഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് പുടിനും ഇന്ന് ഉച്ചയ്ക്ക് ഉഭയകക്ഷി ചർച്ചകൾ നടത്തും.

    ​പ്രസിഡൻ്റ് പുടിൻ വ്യാഴാഴ്ചയാണ് തലസ്ഥാനത്ത് എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ പ്രധാനമന്ത്രി മോദി പ്രോട്ടോക്കോൾ ലംഘിച്ച് വിമാനത്താവളത്തിൽ എത്തിച്ചേർന്നു. എയർപോർട്ട് ടാർമാക്കിൽ വെച്ച് ഊഷ്മളമായ ആലിംഗനത്തോടെയാണ് പ്രധാനമന്ത്രി പുടിനെ സ്വീകരിച്ചത്.

    ​ഇന്ത്യ-റഷ്യ സൗഹൃദം “കാലം തെളിയിച്ചതാണ്” എന്ന് എക്സിലെ പോസ്റ്റിൽ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. നാല് വർഷത്തിന് ശേഷം റഷ്യൻ നേതാവിനെ ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. “എൻ്റെ സുഹൃത്ത്, പ്രസിഡൻ്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്… ഇന്ത്യ-റഷ്യ സൗഹൃദം കാലം തെളിയിച്ചതാണ്, അത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്,” മോദി പറഞ്ഞു.

    ​വിമാനത്താവളത്തിൽ നിന്ന് ഇരുവരും പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗ് വസതിയിലേക്ക് ഒരുമിച്ചാണ് യാത്ര ചെയ്തത്. അവിടെ വെച്ച് മോദി ഭഗവദ് ഗീതയുടെ ഒരു പതിപ്പ് പുടിന് സമ്മാനിച്ചു.

    ​ സന്ദർശനത്തിലെ പ്രധാന പരിപാടികൾ

    ​സന്ദർശനത്തിനിടെ, പുടിൻ പ്രധാനമന്ത്രി മോദിയുമായി ചേർന്നുള്ള 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ, ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിലും അദ്ദേഹം സംബന്ധിക്കും. RT ചാനലിൻ്റെ ഇന്ത്യൻ പ്രക്ഷേപണവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതി മുർമു ഒരുക്കുന്ന ഔദ്യോഗിക വിരുന്ന് (State Banquet) ഇന്ന് വൈകുന്നേരം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പുടിൻ ഇന്ന് രാത്രി തന്നെ രാജ്യത്ത് നിന്ന് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • ഇൻഡിഗോയിൽ മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു; ഇന്ന് റദ്ദാക്കിയത് 400ഓളം വിമാനങ്ങൾ

    ഇൻഡിഗോയിൽ മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു; ഇന്ന് റദ്ദാക്കിയത് 400ഓളം വിമാനങ്ങൾ

    ഇൻഡിഗോയിൽ മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു; ഇന്ന് റദ്ദാക്കിയത് 400ഓളം വിമാനങ്ങൾ

    ഇൻഡിഗോ എയർലൈൻസിൽ മൂന്നാം ദിനവും പ്രവർത്തന പ്രതിസന്ധി തുടരുന്നു. പ്രധാന വിമാനത്താവളങ്ങളിലെല്ലാം കമ്പനിയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് ഇതുവരെ 400 ഓളം വിമാന സർ വീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 550ലധികം സർവീസുകൾ റദ്ദാക്കിയിരുന്നു.

     മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്നത്തെ റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സർവീസുകൾ റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. മുംബൈ വിമാനത്താവളത്തിൽ ഇന്ന് രാവിലെ മുതൽ ഇൻഡിഗോയുടെ 104 വിമാനങ്ങൾ റദ്ദാക്കി. ബെംഗളൂരുവിൽ, 102 സർവീസുകളും ഹൈദരാബാദ് വിമാനത്താവളത്തിൽ 92 സർവീസുകളും റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.   

    ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരെ ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം അറിയിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയിരുന്നു
     

  • റിപ്പോ നിരക്ക് റിസർവ് ബാങ്ക് 5.25 ശതമാനമായി കുറച്ചു; ഭവന, വാഹന വായ്പാ പലിശ കുറയും

    റിപ്പോ നിരക്ക് റിസർവ് ബാങ്ക് 5.25 ശതമാനമായി കുറച്ചു; ഭവന, വാഹന വായ്പാ പലിശ കുറയും

    റിപ്പോ നിരക്ക് റിസർവ് ബാങ്ക് 5.25 ശതമാനമായി കുറച്ചു; ഭവന, വാഹന വായ്പാ പലിശ കുറയും

    റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ച് റിസർവ് ബാങ്ക്. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് മാറ്റിയത് അറിയിച്ചത്. പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിയതോടെയാണ് ആർബിഐ പലിശ നിരക്ക് കുറച്ചത്. 

    ഇതോടെ അടുത്ത രണ്ട് മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ കുറവുണ്ടാകും. വായ്പകളുടെ പ്രതിമാസ തിരിച്ചടവോ, തിരിച്ചടവ് കാലയളവോ കുറയാം. പുതിയ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും ഇതിന് ആനുപാതികമായി കുറയും. 

    സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനമാണിത്. ഇനി 2026 ഫെബ്രുവരിയിലാണ് പണ നയ സമിതിയുടെ അടുത്ത യോഗം.
     

  • ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; സാധാരണ നിലയിലെത്താൻ 2 മാസം വേണമെന്ന് കമ്പനി

    ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; സാധാരണ നിലയിലെത്താൻ 2 മാസം വേണമെന്ന് കമ്പനി

    ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; സാധാരണ നിലയിലെത്താൻ 2 മാസം വേണമെന്ന് കമ്പനി

    ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. രാജ്യത്തെ പല വിമാനത്താവളങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര നടക്കാതെ യാത്രക്കാർ വലയുകയാണ്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെ മാത്രമാണ് വിമാനം റദ്ദാക്കിയെന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു

    ഇൻഡിഗോ ജീവനക്കാരെ തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം. വിമാന സർവീസുകൾ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചത്. സർവീസുകൾ സാധാരണ നിലയിലെത്താൻ രണ്ട് മാസം സമയമെടുക്കുമെന്നും യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും കമ്പനി അറിയിച്ചു

    550ലധികം വിമാന സർവീസുകളാണ് ഇൻഡിഗോ ഇന്നലെ റദ്ദാക്കിയത്. ഇൻഡിഗോയുടെ ചരിത്രത്തിൽ ഇത്രയധികം വിമാനങ്ങൾ റദ്ദാക്കുന്നത് ഇതാദ്യമാണ്. പ്രതിദിനം ഏകദേശം 2300 വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഇതിൽ 19 ശതമാനം വിമാനങ്ങൾ മാത്രമാണ് ബുധനാഴ്ച കൃത്യ സമയത്ത് പറന്നത്.