പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു

പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു

സർവീസുകൾ താറുമാറായതിന് പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പിൻവലിച്ചു. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് പിൻവലിച്ചത്. 

പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന പരിഷ്‌കാരങ്ങൾ കാരണം ഇൻഡിഗോയുടെ 700ഓളം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു. ഇന്നലെ 550 സർവീസുകളും മുടങ്ങി. ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധിയാണ് ഇതേ തുടർന്നുണ്ടായത്. ഇതിന് പിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു

ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടൽ. ഡൽഹിയിൽ മാത്രം 225 വിമാന സർവീസുകളാണ് റദ്ദാക്കിയത്. പാർലമെന്റിൽ വിഷയം ചർച്ചയാകുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *