Category: Sports

  • അനായാസം ഓസ്‌ട്രേലിയ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

    അനായാസം ഓസ്‌ട്രേലിയ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

    അനായാസം ഓസ്‌ട്രേലിയ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

    മെൽബണിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 125 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിൽ ഓസീസ് 13.2  ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 

    ഓസീസ് ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിൽ മാത്രമാണ് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചത്. പത്തിനോട് അടുത്ത് റൺ റേറ്റിലാണ് ഓസീസ് ബാറ്റ്‌സ്മാൻമാർ സ്‌കോർ ഉയർത്തിയത്. മിച്ചൽ മാർഷ് 46 റൺസും ട്രാവിസ് ഹെഡ് 28 റൺസുമെടുത്തു. ജോഷ് ഇൻഗ്ലിസ് 20 റൺസും മിച്ചൽ ഓവൻ 14 റൺസുമെടുത്തു. 

    ഇന്ത്യക്കായി കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ബുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ഇന്ത്യ 125 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഇന്ത്യൻ നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. അഭിഷേക് ശർമ 37 പന്തിൽ 68 റൺസെടുത്ത് ടോപ് സ്‌കോററായി

    അഭിഷേകിനെ കൂടാതെ ഹർഷിത് റാണയാണ് രണ്ടക്കം കടന്നത്. ഹർഷിത് 35 റൺസെടുത്ത് പുറത്തായി. അക്‌സർ പട്ടേൽ 7 റൺസും ശുഭ്മാൻ ഗിൽ 5 റൺസും സഞ്ജു രണ്ട് റൺസിനും സൂര്യകുമാർ യാദവ് ഒരു റൺസിനും വീണു.
     

  • ശ്രേയസ് അയ്യർ ആശുപത്രി വിട്ടു, ഇന്ത്യയിലേക്ക് ഉടൻ മടങ്ങില്ല

    ശ്രേയസ് അയ്യർ ആശുപത്രി വിട്ടു, ഇന്ത്യയിലേക്ക് ഉടൻ മടങ്ങില്ല

    ശ്രേയസ് അയ്യർ ആശുപത്രി വിട്ടു, ഇന്ത്യയിലേക്ക് ഉടൻ മടങ്ങില്ല

    ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇടതുവാരിയെല്ലിനും പ്ലീഹക്കും പരുക്കേറ്റ ശ്രേയസ് അയ്യർ ആശുപത്രി വിട്ടു. സിഡ്നി ആശുപത്രിയിൽ നിന്ന് താരത്തെ ഡിസ്ചാർജ് ചെയ്തതായും എന്നാൽ ഉടൻ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നുമാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അധികൃതർ നൽകുന്ന വിവരം. 

    പരുക്കിന്റെ സ്വഭാവത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിൽ പുറത്തുവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 25 നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ ശ്രേയസ് അയ്യറിന് പരുക്കേറ്റത്.

    താരത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായി എന്ന വിവരം വലിയ ആശങ്കയാണ് ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ ഉണ്ടാക്കിയത്. എന്നാൽ കൃത്യമായ സമയത്ത് പരുക്ക് തിരിച്ചറിഞ്ഞ് ചികിത്സ നൽകാനായി.

  • ടെന്നീസ് കോർട്ടിലെ ഇന്ത്യൻ ഇതിഹാസം; രോഹൻ ബൊപ്പണ്ണ വിരമിച്ചു

    ടെന്നീസ് കോർട്ടിലെ ഇന്ത്യൻ ഇതിഹാസം; രോഹൻ ബൊപ്പണ്ണ വിരമിച്ചു

    ടെന്നീസ് കോർട്ടിലെ ഇന്ത്യൻ ഇതിഹാസം; രോഹൻ ബൊപ്പണ്ണ വിരമിച്ചു

    ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം ബൊപ്പണ്ണ നടത്തിയത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് അദ്ദേഹം അവസാനം കുറിച്ചത്. പാരീസ് മാസ്റ്റേഴ്‌സ് 1000 ടൂർണമെന്റിലാണ് രോഹൻ അവസാനമായി കളിച്ചത്

    മറക്കാനാകാത്ത 20 വർഷങ്ങൾക്ക് ശേഷം എന്റെ റാക്കറ്റ് ഔദ്യോഗികമായി താഴെ വെക്കുകയാണ്. എന്റെ സെർവ് ശക്തിപ്പെടുത്താൻ കൂർഗിൽ വിറക് വെട്ടിയത് മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികളിൽ നിന്നതുവരെ, ഒരു സ്വപ്‌നം പോലെ തോന്നുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു എന്നും അദ്ദേഹം കുറിച്ചു

    രണ്ട് തവണ ഗ്രാൻഡ് സ്ലാം കിരീടം രോഹൻ ബൊപ്പണ്ണ സ്വന്തമാക്കിയിട്ടുണ്ട്. 2024 ഓസ്‌ട്രേലിയൻ ഓപൺ പുരുഷ ഡബിൾസ്, 2017 ഫ്രഞ്ച് ഓപൺ മിക്‌സഡ് ഡബിൾസ് കിരീടങ്ങളാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്. ഡബിൾസിലെ ഏറ്റവും പ്രായം കൂടിയ ഗ്രാൻഡ്സ്ലാം ജേതാവും ബൊപ്പണ്ണയാണ്‌
     

  • വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; 51 കോടി രൂപ നൽകും

    വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; 51 കോടി രൂപ നൽകും

    വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; 51 കോടി രൂപ നൽകും

    ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിന് 51 കോടി രൂപ നൽകുമെന്ന് ബിസിസിഐ അറിയിച്ചു. ടൂർണമെന്റ് ജേതാക്കളായതിൽ നിന്ന് 39.78 കോടി രൂപയാണ് പ്രൈസ് മണിയായി ഐസിസി നൽകുന്നത്. 

    ഇന്നലെ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി ലോക കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 298 റൺസാണ് എടുത്തത്. 299 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾ ഔട്ടായി

    ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് സെഞ്ച്വറിയുമായി(101) മുന്നിൽ നിന്ന് നയിച്ചെങ്കിലും ടീമിനെ വിജയതീരത്ത് എത്തിക്കാനായില്ല. 5 വിക്കറ്റ് നേടിയ ദീപ്തി ശർമയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഷഫാലി വർമ രണ്ടും ശ്രീ ചരണി ഒരു വിക്കറ്റുമെടുത്തു

    നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഷഫാലി വർമ 87 റൺസെടുത്തു. ഷഫാലിയാണ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ദീപ്തി ശർമ 58 റൺസുമെടുത്തു. ദീപ്തി പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടി. സ്മൃതി മന്ദാന 45 റൺസും റിച്ച ഘോഷ് 34 റൺസും ജമീമ റോഡ്രിഗ്‌സ് 24 റൺസുമെടുത്തു.
     

  • ട്രോഫി സ്വീകരിക്കുന്നതിനിടെ കാലിൽ നമസ്‌കരിക്കാനൊരുങ്ങി ഹർമൻപ്രീത്; അരുതെന്ന് വിലക്കി ജയ് ഷാ

    ട്രോഫി സ്വീകരിക്കുന്നതിനിടെ കാലിൽ നമസ്‌കരിക്കാനൊരുങ്ങി ഹർമൻപ്രീത്; അരുതെന്ന് വിലക്കി ജയ് ഷാ

    ട്രോഫി സ്വീകരിക്കുന്നതിനിടെ കാലിൽ നമസ്‌കരിക്കാനൊരുങ്ങി ഹർമൻപ്രീത്; അരുതെന്ന് വിലക്കി ജയ് ഷാ

    ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ട്രോഫി സ്വീകരിക്കാനായി വേദിയിലെത്തിയപ്പോൾ ഐസിസി ചെയർമാൻ ജയ് ഷായുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനൊരുങ്ങി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. എന്നാൽ ജയ് ഷാ ഇത് സ്‌നേഹപൂർവം തടഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി

    ജയ് ഷായെ ഹസ്തദാനം ചെയ്ത ശേഷമായിരുന്നു ഹർമൻപ്രീത് കാലിൽ തൊട്ട് നമസ്‌കരിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് പാടില്ലെന്ന് നിർദേശിച്ച ജയ് ഷാ ഹർമന് ട്രോഫി കൈമാറുകയായിരുന്നു. ഇന്ത്യൻ വനിതാ താരങ്ങൾക്കും പുരുഷ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകാൻ ബിസിസിഐ തീരുമാനിച്ചത് ജയ് ഷാ സെക്രട്ടറിയായിരിക്കെയാണ്

    അതേസമയം ഐസിസി ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഹർമൻപ്രീത് കൗർ മാറി. ഫൈനലിൽ 20 റൺസെടുത്ത് പുറത്തായെങ്കിലും ഐസിസി ടൂർണമെന്റുകളിലെ നാല് നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് ഹർമൻപ്രീതിന്റെ റൺസ് 331 ആണ്. ഓസീസ് താരം ബെലിൻഡ ക്ലാർക്കിനെയാണ് ഹർമൻപ്രീത് മറികടന്നത്‌
     

  • ലോകകിരീടം നേടിയ വനിതാ ടീമിന് സർപ്രൈസ് സമ്മാനം; പ്രഖ്യാപിച്ചത് സൂറത്തിലെ വജ്രവ്യാപാരി

    ലോകകിരീടം നേടിയ വനിതാ ടീമിന് സർപ്രൈസ് സമ്മാനം; പ്രഖ്യാപിച്ചത് സൂറത്തിലെ വജ്രവ്യാപാരി

    ലോകകിരീടം നേടിയ വനിതാ ടീമിന് സർപ്രൈസ് സമ്മാനം; പ്രഖ്യാപിച്ചത് സൂറത്തിലെ വജ്രവ്യാപാരി

    വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് സമ്മാനപ്പെരുമഴ. ലോകകപ്പ് ജേതാക്കളെന്ന നിലയിൽ ഐസിസി 40 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. കൂടാതെ ബിസിസിഐ 51 കോടി രൂപയും ലോകകപ്പ് ജേതാക്കൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൂകൂടാതെ സൂറത്തിൽ നിന്നുള്ള വജ്രവ്യാപാരിയും ടീമിന് ഒരു സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചു

    ശ്രീ രാമകൃഷ്ണ എക്‌സ്‌പോർട്‌സ്(എസ്ആർകെ) എന്ന വജ്രാഭരണ കമ്പനിയുടെ മേധാവിയും രാജ്യസഭാ എംപിയുമായ ഗോവിന്ദ് ധോലാക്കിയ ആണ് സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. വനിതാ താരങ്ങൾക്ക് ഓരോരുത്തർക്കും അവരുടെ അഭിരുചിക്കിണങ്ങിയ വജ്രാഭരണം വീതം നൽകും. കൂടാതെ ഓരോ സോളാർ പാനലും സമ്മാനമായി നൽകും

    ശതകോടി ഇന്ത്യക്കാരുടെ ഹൃദയമാണ് ഇന്ത്യൻ വനിതാ ടീം കവർന്നതെന്നും അവരുടെ പോരാട്ടവീര്യം വരും തലമുറക്ക് പ്രോത്സാഹനമാണെന്നും ധോലാക്കിയ പറഞ്ഞു. ഓരോ താരത്തിന്റെയും അഭിരുചിക്കിണങ്ങിയ വജ്രാഭരണങ്ങൾ തയ്യാറാക്കും. ഇതിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് അവർക്ക് തെരഞ്ഞെടുക്കാം.
     

  • രഞ്ജി ട്രോഫിയിൽ കർണാടകക്കെതിരെ കേരളം ഇന്നിംഗ്‌സിനും 164 റൺസിനും തോറ്റു

    രഞ്ജി ട്രോഫിയിൽ കർണാടകക്കെതിരെ കേരളം ഇന്നിംഗ്‌സിനും 164 റൺസിനും തോറ്റു

    രഞ്ജി ട്രോഫിയിൽ കർണാടകക്കെതിരെ കേരളം ഇന്നിംഗ്‌സിനും 164 റൺസിനും തോറ്റു

    രഞ്ജി ട്രോഫിയിൽ കർണാടകയ്‌ക്കെതിരെ കേരളത്തിന് വൻ തോൽവി. ഇന്നിംഗ്‌സിനും 164 റൺസിനുമാണ് കേരളം പരാജയപ്പെട്ടത്. ആദ്യ ഇന്നിംഗ്‌സിൽ 348 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം രണ്ടാമിന്നിംഗ്‌സിൽ 184 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ മൊഹ്‌സിൻ ഖാനാണ് കേരളത്തെ തകർത്തത്

    സമനില ലക്ഷ്യമിട്ട് അവസാനദിവസം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയായിരുന്നു. രണ്ട് ഓവർ ആകുമ്പോഴേക്കും തന്നെ രണ്ട് വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. 9 റൺസെടുത്ത നിധീഷ് പുറത്തായതിന് പിന്നാലെ 15 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും വീണു

    അഹമ്മദ് ഇമ്രാനും കൃഷ്ണപ്രസാദു ംചേർന്ന് നാലാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. കൃഷ്ണപ്രസാദിനെ പുറത്താക്കിയാണ് മൊഹ്‌സിൻ ഖാൻ വിക്കറ്റ് വേട്ട തുടങ്ങിയത്. കൃഷ്ണപ്രസാദ് 33 റൺസെടുത്തു. 23 റൺസെടുത്ത അഹമ്മ് ഇമ്രാനെ വീഴ്ത്തിയതും മൊഹ്‌സിനായിരുന്നു. 

    സച്ചൻ ബേബി 12 റൺസിനും ഷോൺ റോജർ പൂജ്യത്തിനും വീണു. ഏദൻ ആപ്പിൾ ടോം 39 റൺസും ഹരികൃഷ്ണൻ ആറ് റൺസുമെടുത്തു. കർണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി.
     

  • കിംഗ് ഇവിടെ തന്നെയുണ്ട്; ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ

    കിംഗ് ഇവിടെ തന്നെയുണ്ട്; ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ

    കിംഗ് ഇവിടെ തന്നെയുണ്ട്; ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ

    ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ. പ്രൊഫഷണൽ ക്രിക്കറ്റിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് താരം 37ാം പിറന്നാൾ ആഘോഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ നേട്ടങ്ങൾക്കൊപ്പം വളർന്നതാണ് കോഹ്ലിയുടെ കരിയറം. അല്ലെങ്കിൽ കോഹ്ലിയുടെ നേട്ടങ്ങൾക്കൊപ്പം കുതിച്ചുയർന്നതാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയെന്നും പറയാം. 

    ഡൽഹിയിലെ സാധാരണ പഞ്ചാബി കുടുംബത്തിലായിരുന്നു കോഹ്ലിയുടെ ജനനം. പിതാവ് പ്രേം കോഹ്ലി ക്രിമിനൽ അഭിഭാഷകനായിരുന്നു. പ്രേം കോഹ്ലിയാണ് മകനെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ മകൻ ക്രിക്കറ്റിലെ കൊടുമുടികൾ താണ്ടുന്നത് കാണാൻ പിതാവുണ്ടായിരുന്നില്ല. വിരാടിന് 18 വയസുള്ളപ്പോൾ അദ്ദേഹം മരിച്ചു. 

    തീർത്തും പ്രൊഫഷണലാണ് മൈതാനത്ത് കോഹ്ലി. പോരാട്ടവീര്യവും ആക്രമണോത്സുകതയും മൈൻഡ് ഗെയിമും ഒരുപോലെ വഴങ്ങുന്ന കളിക്കാരൻ. ഫിറ്റ്‌നസിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ സംസ്‌കാരം തന്നെ മാറ്റിയെഴുതി കോഹ്ലി. 2008ൽ ശ്രീലങ്കക്കെതിരെ ഏകദിനത്തിലാണ് കോഹ്ലിയുടെ അരങ്ങേറ്റം. 305 ഏകദിനങ്ങളിൽ നിന്നായി 51 സെഞ്ച്വറിയും 75 അർധസെഞ്ച്വറിയും സഹിതം 14,255 റൺസ്. അഞ്ച് വിക്കറ്റുകളും അദ്ദേഹം ഏകദിനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. കോഹ്ലി നിലവിൽ രാജ്യാന്തര തലത്തിൽ കളിക്കുന്ന ക്രിക്കറ്റിലെ ഏക ഫോർമാറ്റും ഏകദിനമാണ്

    2011 ജൂൺ 20ന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് ടെസ്റ്റിലെ അരങ്ങേറ്റം. 123 ടെസ്റ്റുകളിൽ നിന്നായി 9230 റൺസ്. 30 സെഞ്ച്വറിയും 31 അർധ സെഞ്ച്വറിയും. 254 നോട്ടൗട്ടാണ് ഉയർന്ന സ്‌കോർ.
     

  • നാലാം ടി20യിൽ ഇന്ത്യക്കെതിരെ ഓസീസിന് 168 റൺസ് വിജയലക്ഷ്യം

    നാലാം ടി20യിൽ ഇന്ത്യക്കെതിരെ ഓസീസിന് 168 റൺസ് വിജയലക്ഷ്യം

    നാലാം ടി20യിൽ ഇന്ത്യക്കെതിരെ ഓസീസിന് 168 റൺസ് വിജയലക്ഷ്യം

    ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ടോസ് നേടിയ ഓസീസ് നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്കായി ഓപണർമാർ നൽകിയത്. ഒന്നാം വിക്കറ്റിൽ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു

    21 പന്തിൽ 28 റൺസെടുത്ത അഭിഷേക് ശർമയെ ആദം സാമ്പയാണ് വീഴ്ത്തിയത്. പിന്നാലെ എത്തിയ ശിവം ദുബെ 18 പന്തിൽ 22 റൺസുമായി മടങ്ങി. നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് അടുപ്പിച്ച് രണ്ട് സിക്‌സറുകൾ പായിച്ച് പ്രതീക്ഷ നൽകിയെങ്കിലും 10 പന്തിൽ 20 റൺസുമായി മടങ്ങി

    ശുഭ്മാൻ ഗിൽ 39 പന്തിൽ 46 റൺസെടുത്ത് പുറത്തായി. തിലക് വർമ അഞ്ച് റൺസിനും ജിതേഷ് ശർമ 3 റൺസിനും വാഷിംഗ്ടൺ സുന്ദർ 12 റൺസിനും വീണു. അക്‌സർ പട്ടേൽ 21 റൺസുമായി പുറത്താകാതെ നിന്നു. ഓസീസിനായി നഥാൻ എല്ലിസ്, ആദം സാമ്പ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ബാർട്‌ലെറ്റ്, സ്‌റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റെടുത്തു
     

  • ഇത് അർജുന രണതുംഗ തന്നെയോ; അമ്പരപ്പിക്കുന്ന മാറ്റവുമായി ഇതിഹാസ താരം

    ഇത് അർജുന രണതുംഗ തന്നെയോ; അമ്പരപ്പിക്കുന്ന മാറ്റവുമായി ഇതിഹാസ താരം

    ഇത് അർജുന രണതുംഗ തന്നെയോ; അമ്പരപ്പിക്കുന്ന മാറ്റവുമായി ഇതിഹാസ താരം

    ശ്രീലങ്കയുടെ ഇതിഹാസ താരം, ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ തുടങ്ങി വിശേഷങ്ങൾ ഏറെയുണ്ട് അർജുന രണതുംഗെയ്ക്ക്. ഒന്നുമല്ലാതിരുന്ന ലങ്കൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലേക്ക് പിടിച്ചുകയറ്റിയത് അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിലായിരുന്നു. അടുത്തിടെ തമിഴ് യൂണിയന്റെ 125ാം വാർഷികാഘോഷത്തിന് എത്തിയ ഇതിഹാസ താരത്തെ കണ്ട് ആരാധകർ ഞെട്ടലിലാണ്. തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിലാണ് രണതുംഗെ മാറിപ്പോയത്.

    aa

    സനത് ജയസൂര്യ, അരവിന്ദ ഡി സിൽവ, മുത്തയ്യ മുരളീധരൻ എന്നിവർക്കൊപ്പമാണ് രണതുംഗ എത്തിയത്. ചുവന്ന കുർത്തയായിരുന്നു അദ്ദേഹത്തിന്റെ വേഷം. താരത്തിന്റെ അമ്പരപ്പിക്കുന്ന ട്രാൻസ്‌ഫോർമേഷൻ കാരണം ആരാധകർക്ക് പോലും അദ്ദേഹത്തെ തിരിച്ചറിയാൻ പ്രയാസപ്പെട്ടു എന്നതാണ് വസ്തുത. 

    ഒരുപാട് മെലിഞ്ഞ നിലയിലാണ് രണതുംഗ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ആശങ്കകൾ പരന്നു. 2000 ജൂലൈയിലാണ് രണതുംഗ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ സജീവമാണ് രണതുംഗ