9 സിക്‌സ്, 17 ഫോർ, 125 പന്തിൽ 209 റൺസുമായി അഭിജ്ഞാൻ കുണ്ടു; ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ
അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച് 17കാരൻ. നാലാമനായി ക്രീസിലെത്തിയ കുണ്ടു ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ നിന്നപ്പോൾ മലേഷ്യക്കെതിരെ ഇന്ത്യ 50 ഓവറിൽ അടിച്ചൂകൂട്ടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 408 റൺസ്
ആയൂഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്‌സ് തുടങ്ങിയത്. 14 റൺസെടുത്ത മാത്രെ തുടക്കത്തിൽ തന്നെ വീണു. മൂന്നാമനായി ക്രീസിലെത്തിയ വിഹാൻ മൽഹോത്ര 7 റൺസിനും പുറത്തായി. സ്‌കോർ 87ൽ നിൽക്കെ 26 പന്തിൽ 50 റൺസെടുത്ത വൈഭവും പുറത്താകുമ്പോഴാണ് അഭിജ്ഞാൻ ക്രീസിലെത്തുന്നത്
വേദാന്ത് ത്രിവേദിയുമൊത്ത് അഭിജ്ഞാൻ ഇന്ത്യൻ സ്‌കോർ 286 വരെ എത്തിച്ചു. 106 പന്തിൽ 90 റൺസുമായി വേദാന്ത് മടങ്ങിയ ശേഷവും അഭിജ്ഞാൻ തന്നെ പ്രഹരം തുടരുകയായിരുന്നു. 125 പന്തിൽ 17 ഫോറും 9 സിക്‌സും സഹിതം 209 റൺസുമായി അഭിജ്ഞാൻ പുറത്താകാതെ നിന്നു.
കനിഷ്‌ക് ചൗഹാൻ 14 റൺസും ഹർവൻഷ് പംഗാലിയെ 5 റൺസും ഖിലാൻ പട്ടേൽ രണ്ട് റൺസുമെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച മലേഷ്യ 9 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിലാണ്.

Leave a Reply