Category: Sports

  • ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽപ്പെട്ട സൈക്കിൾ; സഞ്ജുവിനെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്

    ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽപ്പെട്ട സൈക്കിൾ; സഞ്ജുവിനെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്

    ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽപ്പെട്ട സൈക്കിൾ; സഞ്ജുവിനെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്

    ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെ പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. സഞ്ജു സാംസൺ സ്ഥിരത കാണിക്കുന്നില്ല. ഹൈവേയിൽ ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽപ്പെട്ട ഒരു സൈക്കിൾ പോലെയാണ് സഞ്ജുവിന്റെ അവസ്ഥയെന്ന് പണ്ഡിറ്റ് പരിഹസിച്ചു

    കുറിപ്പിന്റെ പൂർണരൂപം

    പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

    ആദ്യം അഭിഷേക് ശർമ ജിയുടെ ഷോ ..പിന്നെ SKY ജി show.. ഇടിവെട്ട് കളി..

    മൂന്നാം T20 യിലും Newzealand നെ 8 വിക്കറ്റിനു തകർത്ത് ഇന്ത്യ ഏകദിന പരാജയത്തിന് പ്രതികാരം ചെയ്തു T20 പരമ്പര (3-0) സ്വന്തമാക്കി. ..(ഞാനിത് ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടപ്പെട്ടപ്പോഴേ മുമ്പേ പ്രവചിച്ചിരുന്നു)

    ആദ്യം ബാറ്റു ചെയ്തു 153 ലിൽ ന്യൂസിലാൻഡ് എടുത്തു. 3 വിക്കറ്റ് എടുത്ത പ്ലേയർ ഓഫ് ദി മാച്ച് ബുംറ ji , രവി bishnoi ji അടക്കം എല്ലാ ബൗളർമാരും തിളങ്ങി.

    മറുപടിയിൽ കേരളത്തിന്റെ സഞ്ജു സാംസൺ ജി ആദ്യ പന്തിൽ (0) തുടക്കം തന്നെ നഷ്ടപ്പെട്ടു. ഇയ്യിടെയായി അഭിഷേക് ജി നൽകുന്ന വെടികെട്ടു തുടക്കമാണ് ഇന്ത്യയുടെ പ്രധാനം ആയിരുന്നത്. അത് വീണ്ടും തുടർന്നു. 20 പന്തിൽ 68 റൺസ്, 5 സിക്സ്, 7 ഫോർ..വെറും 14 പന്തിൽ 50 നേടിയത് ഏറ്റവും മികച്ച രണ്ടാമത്തെ വേഗതയുള്ള ഫിഫ്റ്റി ആണിത് . ഫസ്റ്റ് നമ്മുടെ യുവരാജ് ji യുടെതാണ്..12 പന്തിൽ ..

    കൂടെ ഇഷാൻ കിഷൻ ജി (13 പന്തിൽ 28 റൺസ്, 2 സിക്സ്, 3 four), കഴിഞ്ഞ കളിയോടെ മാരക ഫോമിൽ എത്തിയ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ജി (26 പന്തിൽ 57*, 3 സിക്സ്, 6 four), പിൻബലത്തിൽ 155 റൺസ് മറുപടി വെറും 10 ഓവറിൽ നേടി ഇന്ത്യ ന്യൂസിലാന്റിനെ ശരിക്കും നാണം കെടുത്തി.

    ശരിക്കും അവർ കുറച്ചു കൂടി റൺസ് എടുത്തിരുന്നെങ്കിൽ നമ്മുക്ക് കുറച്ചു കൂടി indian ബാറ്റിംഗ് ആസ്വദിക്കാമായിരുന്നു എന്നൊക്കെ തോന്നും. ശരിക്കും അവർ ഉയർത്തിയ കുഞ്ഞു ലക്ഷ്യത്തെ നമ്മൾ വീണ്ടും കളിയാക്കിയത് പോലെ ആയി കാര്യങ്ങൾ.

    എന്നാൽ തീരെ സ്ഥിരത കാണിക്കാത്ത സഞ്ജു സാംസൺ ji തുടർച്ചയായി മൂന്നാം കളിയിലും നിരാശപ്പെടുത്തി)

    എങ്കിലും യുവാക്കളുടെ ടീം പുഷ്പം പോലെ , വെടിക്കെട്ടോടെ T20 പരമ്പര തൂക്കി..

    (വാൽ കഷ്ണം..സഞ്ചു ജിക്ക് വേണ്ടി വാദിക്കുന്നവർക്ക് വേണ്ടിയെങ്കിലും അദ്ദേഹം ഒരു 15 പന്തിൽ 25 റൺസ് എങ്കിലും നേടണം. ന്യായീകരിക്കാൻ എന്തെങ്കിലും വേണ്ടേ? ഇതൊരു മാതിരി Express ഹൈവേയിൽ

    ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽ പെട്ട ഒരു സൈക്കിൾ പോലെയാണ് ഇപ്പോളത്തെ സഞ്ജു ji യുടെ അവസ്ഥ.. അടുത്ത കളിയിൽ ഫോമിൽ എത്തുമെന്ന് കരുതാം..)

    All the best team India

    All the best Abhishek Sharma ji, SKY ജി.. Big salute

    Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

  • മലബാറിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷവാർത്ത; ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്

    മലബാറിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷവാർത്ത; ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്

    മലബാറിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷവാർത്ത; ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്

    മലബാറിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷത്തിന്റെ വാർത്ത. ഐഎസ്എൽ പുതിയ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം മാറും. ഇതുസംബന്ധിച്ച അവസാനഘട്ട ചർച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും കേരളാ ഫുട്‌ബോൾ അസോസിയേഷനും തമ്മിൽ നടന്നു

    കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട് കളിക്കുമെന്ന് കെഎഫ്എ സ്ഥിരീകരിച്ചിട്ടുണ്ട്. കെഎഫ്എയുമായാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കരാർ ഒപ്പിടേണ്ടത്. ഇതിന്റെ നടപടികൾ വേഗത്തിലാക്കുമെന്ന് കെഎഫ്എ അധികൃതർ അറിയിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ കഴിഞ്ഞ ദിവസം കോർപറേഷൻ സ്റ്റേഡിയം സന്ദർശിച്ചിരുന്നു

    ഫെബ്രുവരി 14നാണ് ഐഎസ്എൽ കിക്കോഫ് നടക്കുന്നത്. കൊച്ചിയിൽ നടക്കുന്ന ചില മത്സരങ്ങൾ കോഴിക്കോടേക്ക് മാറ്റാൻ 2019 മുതൽ ക്ലബ് ആലോചിച്ചിരുന്നു. എന്നാൽ പുതിയ സീസണിൽ എല്ലാ മത്സരവും കോഴിക്കോടേക്ക് മാറ്റാനാണ് തീരുമാനം. ഏഴ് ഹോം മത്സരങ്ങളാകും കോഴിക്കോട് നടക്കുക.
     

  • ബംഗ്ലാദേശിന് അന്ത്യശാസനം നൽകി ഐസിസി; 21ന് തീരുമാനമെടുത്തില്ലെങ്കിൽ ലോകകപ്പിൽ പകരം ടീം വരും

    ബംഗ്ലാദേശിന് അന്ത്യശാസനം നൽകി ഐസിസി; 21ന് തീരുമാനമെടുത്തില്ലെങ്കിൽ ലോകകപ്പിൽ പകരം ടീം വരും

    ബംഗ്ലാദേശിന് അന്ത്യശാസനം നൽകി ഐസിസി; 21ന് തീരുമാനമെടുത്തില്ലെങ്കിൽ ലോകകപ്പിൽ പകരം ടീം വരും

    ടി20 ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് അന്ത്യശാസനം നൽകി ഐസിസി. ഈ മാസം 21ന് അന്തിമ തീരുമാനം അറിയിക്കണമെന്നാണ് നിർദേശം നൽകിയത്. തങ്ങളുടെ മത്സരം ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിസിബി. 

    ലോകകപ്പിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാനുള്ള സൗകര്യത്തിനായി ഗ്രൂപ്പ് വെച്ച് മാറാമെന്ന നിർദേശവും ബിസിബി മുന്നോട്ടുവെച്ചു. ഗ്രൂപ്പ് സിയിൽ നിന്ന് ഗ്രൂപ്പ് ബിയിലേക്ക് ബംഗ്ലാദേശിനെ മാറ്റി അയർലൻഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്നായിരുന്നു നിർദേശം

    എന്നാൽ നിലവിലെ ഷെഡ്യൂൾ മാറ്റാനാകില്ലെന്ന് ഐസിസി ഉറച്ച നിലപാട് എടുത്തു. ബംഗ്ലാദേശ് ആരോപിക്കുന്നത് പോലെ ഇന്ത്യയിൽ സുരക്ഷാ ഭീഷണി ഇല്ലെന്ന് ഐസിസി വ്യക്തമാക്കി. ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ ബിസിബി വിസമ്മതിച്ചാൽ പകരം ടീമിനെ ഐസിസി ഉൾപ്പെടുത്തും. നിലവിലെ റാങ്കിംഗ് പ്രകാരം സ്‌കോട്ട്‌ലാൻഡിനാണ് ഇതിന് സാധ്യത
     

  • കെ എൽ രാഹുലിന് സെഞ്ച്വറി; ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ

    കെ എൽ രാഹുലിന് സെഞ്ച്വറി; ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ

    കെ എൽ രാഹുലിന് സെഞ്ച്വറി; ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ

    ന്യൂസിലാൻഡിനെതിരെ കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. സെഞ്ച്വറി നേടിയ കെഎൽ രാഹുലിന്റെയും അർധ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നിശ്ചിത 50 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കെഎൽ രാഹുൽ 92 പന്തിൽ ഒരു സിക്‌സും 11 ഫോറും സഹിതം 112 റൺസുമായി പുറത്താകാതെ നിന്നു

    മികച്ച തുടക്കമാണ് ഇന്ത്യക്ക് വേണ്ടി രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു. 38 പന്തിൽ 24 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. പിന്നാലെ ശുഭ്മാൻ ഗിൽ അർധസെഞ്ച്വറി തികച്ചു. സ്‌കോർ ബോർഡ് 99ൽ എത്തി നിൽക്കെ ഗില്ലും പുറത്തായി. 53 പന്തിൽ 9 ഫോറും ഒരു സിക്‌സും ഉൾപ്പെടെ 56 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്

    ശ്രേയസ് അയ്യർക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 8 റൺസാണ് അയ്യർ എടുത്തത്. വിരാട് കോഹ്ലി 23 റൺസിന് വീണു. പിന്നാലെ ക്രീസിലൊന്നിച്ച കെഎൽ രാഹുലും രവീന്ദ്ര ജഡേജയും ചേർന്ന് സ്‌കോർ 191 വരെ എത്തിച്ചു. ജഡേജ 27 റൺസെടുത്ത് പുറത്തായി. നിതീഷ് കുമാർ റെഡ്ഡി 20 റൺസും ഹർഷിത് റാണ 2 റൺസുമെടുത്തു. 

    49ാം ഓവറിലെ അവസാന പന്തിൽ സിക്‌സർ പറത്തിയാണ് രാഹുൽ സെഞ്ച്വറി തികച്ചത്. 87 പന്തിലാണ് രാഹുൽ മൂന്നക്കത്തിലെത്തിയത്. സിറാജ് 4 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി ക്രിസ്റ്റിയൻ ക്ലാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കെയ്ൽ ജമീസൺ, സാക് ഫൂൽക്‌സ്, ജയ്ഡൻ ലിനക്‌സ്, മിച്ചൽ ബ്രേസ് വെൽ എന്നിവർ ഓരോ വിക്കറ്റും നേടി.
     

  • രാജകീയമായി തന്നെ മടങ്ങിവന്നു; ഐസിസി ഏകദിന റാങ്കിംഗിൽ കോഹ്ലി വീണ്ടും ഒന്നാമത്

    രാജകീയമായി തന്നെ മടങ്ങിവന്നു; ഐസിസി ഏകദിന റാങ്കിംഗിൽ കോഹ്ലി വീണ്ടും ഒന്നാമത്

    രാജകീയമായി തന്നെ മടങ്ങിവന്നു; ഐസിസി ഏകദിന റാങ്കിംഗിൽ കോഹ്ലി വീണ്ടും ഒന്നാമത്

    വർഷങ്ങൾക്ക് ശേഷം ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോഹ്ലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശർമ ഇതോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. 2021 ജൂലൈക്ക് ശേഷം ആദ്യമായാണ് കോഹ്ലി ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമത് എത്തുന്നത്. 

    ദക്ഷിണാഫ്രിക്കക്കെതിരെ 2025 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന പരമ്പരയിൽ 135, 102, 65 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ സ്‌കോർ. കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ 93 റൺസും കോഹ്ലി നേടിയിരുന്നു. ഇതാണ് വീണ്ടും ഒന്നാം റാങ്കിലേക്ക് എത്താൻ കോഹ്ലിക്ക് സാധിച്ചത്

    ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ കോഹ്ലി ഒന്നാമത് എത്തുന്നത് ഇത് 11ാം തവണയാണ്. 785 റേറ്റിംഗാണ് നിലവിൽ കോഹ്ലിക്കുള്ളത്. രോഹിത് ശർമക്ക് 775 റേറ്റിംഗുണ്ട്. ഐസിസിയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് കോഹ്ലി
     

  • വൈഭവിനും മലയാളി താരം ആരോൺ ജോർജിനും സെഞ്ച്വറി; ഇന്ത്യ പടുകൂറ്റൻ സ്‌കോറിലേക്ക്

    വൈഭവിനും മലയാളി താരം ആരോൺ ജോർജിനും സെഞ്ച്വറി; ഇന്ത്യ പടുകൂറ്റൻ സ്‌കോറിലേക്ക്

    വൈഭവിനും മലയാളി താരം ആരോൺ ജോർജിനും സെഞ്ച്വറി; ഇന്ത്യ പടുകൂറ്റൻ സ്‌കോറിലേക്ക്

    ദക്ഷിണാഫ്രിക്കക്കെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. ഇന്ത്യക്കായി ഓപണിംഗ് ഇറങ്ങിയ ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോൺ ജോർജും സെഞ്ച്വറി തികച്ചു. പതിവ് പോലെ വെടിക്കെട്ട് ബാറ്റിംഗാണ് വൈഭവിൽ നിന്നുണ്ടായത്. 74 പന്തിൽ 127 റൺസുമായി വൈഭവ് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 227ൽ എത്തിയിരുന്നു

    പത്ത് സിക്‌സും 9 ഫോറും സഹിതമാണ് വൈഭവ് 127 റൺസ് എടുത്തത്. തുടക്കം മുതൽക്കെ ഇരുവരും ആക്രമിച്ച് കളിക്കുകയായിരുന്നു. ആദ്യ പത്ത് ഓവറിൽ തന്നെ ഇന്ത്യ 111 റൺസലെത്തി. 24 പന്തിൽ നിന്ന് വൈഭവ് അർധ സെഞ്ച്വറിയും 32 പന്തിൽ നിന്ന് ആരോൺ ജോർജ് അർധ സെഞ്ച്വറിയും തികച്ചു

    24ാം ഓവറിൽ ഇന്ത്യ 200 കടന്നു. 26ാം ഓവറിലാണ് വൈഭവ് പുറത്താകുന്നത്. സ്‌കോർ 279ൽ നിൽക്കെ ആരോൺ ജോർജും പുറത്തായി. 106 പന്തിൽ 16 ഫോറുകൾ സഹിതം 118 റൺസാണ് മലയാളി താരം നേടിയത്. 24 റൺസുമായി വേദാന്ത് ത്രിവേദി ക്രീസിലുണ്ട്. 34.5 ഓവറിൽ ഇന്ത്യ 2ന് 279 റൺസ് എന്ന നിലയിലാണ്‌
     

  • ഇന്ത്യയിൽ സുരക്ഷാ ഭീഷണിയില്ല; മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി

    ഇന്ത്യയിൽ സുരക്ഷാ ഭീഷണിയില്ല; മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി

    ഇന്ത്യയിൽ സുരക്ഷാ ഭീഷണിയില്ല; മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി

    ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ മാത്രം നടത്തണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ഐസിസി. ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും അതുകൊണ്ട് തന്നെ മത്സരം മാറ്റേണ്ടതില്ലെന്നും ഐസിസി നിലപാട് അറിയിച്ചു. ചൊവ്വാഴ്ച ഐസിസി ഭാരവാഹികളും ബിബിസി അംഗങ്ങളും ഓൺലൈനായി ചേർന്ന യോഗത്തിൽ തന്നെ ഐസിസി നിലപാട് വ്യക്തമാക്കിയിരുന്നു

    ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിന്റെ മത്സരങ്ങൾ മാറ്റേണ്ടതില്ലെന്നാണ് ഐസിസിയുടെ കണ്ടെത്തൽ. ഇന്ത്യയിൽ ബംഗ്ലാദേശ് താരങ്ങൾക്ക് ഭീഷണിയുണ്ടെന്ന വാദത്തിൽ കഴമ്പില്ലെന്നും ബംഗ്ലാദേശിന്റെ മത്സരങ്ങൾ കൊൽക്കത്തയിലും മുംബൈയിലുമായി തന്നെ നടത്താമെന്ന നിർദേശവും ഐസിസി മുന്നോട്ടുവെച്ചു

    ടി20 ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത്. പാക് താരങ്ങളെ ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കില്ലെന്ന് പാക് ബോർഡ് തീരുമാനിച്ചതോടെയാണിത്. ഇതേ രീതിയിൽ തങ്ങളുടെ മത്സരവും ശ്രീലങ്കയിൽ നടത്തണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം. ഇതാണ് ഐസിസി തള്ളിയത്
     

  • ആദ്യ മത്സരത്തിൽ തന്നെ കരുത്ത് തെളിയിച്ച് സഞ്ജു; വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറി, കേരളത്തിന് ജയം

    ആദ്യ മത്സരത്തിൽ തന്നെ കരുത്ത് തെളിയിച്ച് സഞ്ജു; വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറി, കേരളത്തിന് ജയം

    ആദ്യ മത്സരത്തിൽ തന്നെ കരുത്ത് തെളിയിച്ച് സഞ്ജു; വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറി, കേരളത്തിന് ജയം

    ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ. ജാർഖണ്ഡിനെതിരായ മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടി. ഏകദിന ഫോർമാറ്റിൽ നിന്ന് തുടർച്ചയായി തന്നെ തഴഞ്ഞ സെലക്ടർമാർക്കുള്ള മറുപടി കൂടിയായി സഞ്ജുവിന്റെ ഇന്നത്തെ പ്രകടനം. 

    സഞ്ജുവിന്റെയും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും സെഞ്ച്വറി നേട്ടത്തിൽ മത്സരം എട്ട് വിക്കറ്റിന് കേരളം വിജയിച്ചു. 95 പന്തിൽ മൂന്ന് സിക്‌സും 9 ഫോറുകളും അകമ്പടിയോടെ സഞ്ജു 101 റൺസാണ് അടിച്ചൂകൂട്ടിയത്. 90 പന്തിലാണ് താരം സെഞ്ച്വറിയിലേക്ക് എത്തിയത്. വിജയ് ഹസാരെ ട്രോഫിയിലെ സഞ്ജുവിന്റെ ആദ്യ മത്സരം ആയിരുന്നുവിത്. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി കരുത്ത് തെളിയിക്കാനും താരത്തിനായി

    78 പന്തിൽ നിന്ന് 124 റൺസാണ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ സ്വന്തമാക്കിയത്. 11 സിക്‌സും എട്ട് ഫോറും രോഹൻ അടിച്ചൂകൂട്ടി. സഞ്ജുവും രോഹനും ചേർന്നുള്ള ഓപണിംഗ് കൂട്ടുകെട്ടിൽ 212 റൺസാണ് പിറന്നത്. ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം കേരളം 43.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു
     

  • കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ താര പ്രതിസന്ധി; ലൂണക്ക് പിന്നാലെ നോഹ സദോയ് ടീം വിട്ടു

    കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ താര പ്രതിസന്ധി; ലൂണക്ക് പിന്നാലെ നോഹ സദോയ് ടീം വിട്ടു

    കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ താര പ്രതിസന്ധി; ലൂണക്ക് പിന്നാലെ നോഹ സദോയ് ടീം വിട്ടു

    ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലായതോടെ നോഹ സദോയ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. നേരത്തെ ക്യാപ്റ്റനും ടീമിലെ സൂപ്പർ താരവുമായിരുന്ന അഡ്രിയാൻ ലൂണയും ടീം വിട്ടിരുന്നു. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് പുതുതായി എത്തിച്ച തിയാഗോ ആൽവ്‌സും ക്ലബ് വിട്ടു

    ലോൺ അടിസ്ഥാനത്തിലാണ് നോഹ ടീം വിട്ടത്. വരുന്ന സീസണിൽ താരം ഇന്തോനേഷ്യൻ ക്ലബ്ബിനായി കളിക്കുമെന്നാണ് റിപ്പോർട്ട്. പരസ്പര ധാരണയോടെയാണ് നോഹയും ബ്ലാസ്‌റ്റേഴ്‌സും ലോൺ കരാറിലെത്തിയത്.

    2026 മെയ് 31 വരെയാണ് നോഹയും ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള കരാർ. ഇനി താരം ക്ലബ്ബിലേക്ക് മടങ്ങിയെത്തുമോയെന്നതിൽ വ്യക്തതയില്ല. സൂപ്പർ ലീഗ് പ്രതിസന്ധിയിലായതോടെയാണ് ക്ലബ്ബുകളിൽ നിന്ന് പ്രധാന താരങ്ങൾ കൊഴിഞ്ഞുപോകാൻ തുടങ്ങിയത്.
     

  • ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും; ഷമിക്ക് തിരിച്ചുവരവുണ്ടാകുമോ

    ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും; ഷമിക്ക് തിരിച്ചുവരവുണ്ടാകുമോ

    ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും; ഷമിക്ക് തിരിച്ചുവരവുണ്ടാകുമോ

    ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. ഈ മാസം 11നാണ് മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരക്ക് തുടക്കമാകുക. മുഹമ്മദ് ഷമിയും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. റിഷഭ് പന്തിന്റെ കാര്യവും സർപ്രൈസ് ആയി തുടരുകയാണ്

    ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പരുക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തിരിച്ചെത്തും. ശ്രേയസ് അയ്യർ പരുക്കിൽ നിന്ന് മുക്തനായെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തത് തിരിച്ചടിയാണ്. ശ്രേയസ് പുറത്തായാൽ റിതുരാജ് ഗെയ്ക്ക് വാദ് ടീമിൽ തുടരും.

    ടി20 ലോകകപ്പിന് ഒരുങ്ങാനായി ഹാർദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും. ഇതോടെയാണ് ഷമിയുടെ സാധ്യത വർധിക്കുന്നത്. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്.

    റിഷഭ് പന്തിന്റെ കാര്യത്തിലും ശുഭ സൂചനകളല്ല ലഭിക്കുന്നത്. പന്തിന് പകരം ഇഷാൻ കിഷൻ ടീമിലെത്താൻ സാധ്യത കൂടുതലാണ്. സഞ്ജു സാംസണെ പരിഗണിക്കാൻ സാധ്യതയില്ല. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും  രോഹിത് ശർമയും ടീമിൽ തുടരും