Category: Sports

  • മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    യുവേഫ ചാമ്പ്യൻസ് ലീഗിൽ ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഇന്നലെ നടന്ന മത്സരങ്ങളിൽ വൻ അട്ടിമറികൾ.

    ചെൽസിക്ക് തകർപ്പൻ ജയം:

    ​ലണ്ടൻ ക്ലബ്ബായ ചെൽസി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ എഫ്.സി. ബാഴ്സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തുവിട്ടു. ഈ വമ്പൻ വിജയം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ സാധ്യതകൾക്ക് വലിയ ഊർജ്ജം നൽകി. മത്സരത്തിലുടനീളം ചെൽസിയുടെ ആക്രമണ നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

    മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി:

    ​മറ്റൊരു പ്രധാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തോൽവി നേരിട്ടു. സ്വന്തം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജർമ്മൻ ടീമായ ബയേൺ ലെവർകൂസനാണ് സിറ്റിയെ അട്ടിമറിച്ചത്. ശക്തമായ പ്രതിരോധം തീർത്ത ലെവർകൂസൻ, അവസരം മുതലെടുത്ത് നേടിയ ഏക ഗോളിനാണ് സിറ്റിയെ പരാജയപ്പെടുത്തിയത്. ഈ തോൽവി സിറ്റി പരിശീലകൻ്റെയും ടീമിൻ്റെയും പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങളുയർത്തി.

  • ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് 16കാരനായ ദേശീയതാരം ഹാർദികിന് ദാരുണാന്ത്യം. ഹരിയാന റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്‌ക്റ്റ് ബോൾ കോർട്ടിലാണ് അപകടം. 

    ബാസ്‌കറ്റ് ബോൾ കളിക്കാനെത്തിയ ഹാർദിക് ബോൾ എടുത്ത് ബാസ്‌കറ്റിൽ ഇട്ട ശേഷം പോളിൽ തൂങ്ങിയപ്പോഴാണ് ഇതൊടിഞ്ഞ് ദേഹത്തേക്ക് വീണത്. നിലത്തുവീണ ഹാർദികിന്റെ നെഞ്ചിൽ പോൾ ഇടിച്ചു. സുഹൃത്തുക്കൾ ഓടിയെത്തി ഹാർദികിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

    ഹാർദികിന്റെ മരണത്തെ തുടർന്ന് ഹരിയാനയിലെ എല്ലാ കായികമത്സരങ്ങളും അടുത്ത 3 ദിവസത്തേക്ക് നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി പറഞ്ഞു
     

  • രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യക്ക് നാണം കെട്ട തോൽവി. 408 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. വിജയലക്ഷ്യമായ 549 റൺസിലേക്ക് ബാറ്റേന്തിയ ഇന്ത്യ 140 റൺസിന് എല്ലാവരും ഓൾ ഔട്ടായി. വിജയലക്ഷ്യത്തിലേക്ക് എത്തുക അസാധ്യമാണെന്നിരിക്കെ സമനില ലക്ഷ്യമിട്ട് അമിത പ്രതിരോധത്തിലൂന്നിയെങ്കിലും കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യൻ നിരയിൽ വിള്ളൽ വീഴ്ത്തിയതോടെ ഇന്ത്യ തല കുനിച്ചു

    54 റൺസെടുത്ത രവീന്ദ്ര ജഡേജക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. വാഷിംഗ്ടൺ സുന്ദർ 16 റൺസും സായ് സുദർശൻ 139 പന്തിൽ 14 റൺസുമെടുത്തു. 2ന് 27 റൺസ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 113 റൺസ് കൂടി മാത്രമേ അവസാന ദിനം കൂട്ടിച്ചേർക്കാൻ ഇന്ത്യക്ക് സാധിച്ചുള്ളു. 

    ആറ് വിക്കറ്റ് വീഴ്ത്തിയ സിമോൻ ഹാർമറാണ് ഇന്ത്യയെ തകർത്തത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തു. മാർകോ ജാൻസൺ, സെനുരാൻ മുത്തുസ്വാമി എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി. 22 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. അതും വൈറ്റ് വാഷിലൂടെ. ഗംഭീർ ഇന്ത്യൻ കോച്ചായി വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യ തോൽക്കുന്നത്

    ഗുവാഹത്തിയിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 489 റൺസാണ് എടുത്തത്. മുത്തുസ്വാമിയുടെ 109 റൺസും മാർകോ ജാൻസന്റെ 93 റൺസുമാണ് അവർക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 201 റൺസിന് ഓൾ ഔട്ടായി. 288 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 260ന് 5 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത് ഇന്ത്യക്ക് മുന്നിൽ 549 റൺസിന്റെ വിജയലക്ഷ്യം കുറിക്കുകയായിരുന്നു.