ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് 16കാരനായ ദേശീയതാരം ഹാർദികിന് ദാരുണാന്ത്യം. ഹരിയാന റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്‌ക്റ്റ് ബോൾ കോർട്ടിലാണ് അപകടം. 

ബാസ്‌കറ്റ് ബോൾ കളിക്കാനെത്തിയ ഹാർദിക് ബോൾ എടുത്ത് ബാസ്‌കറ്റിൽ ഇട്ട ശേഷം പോളിൽ തൂങ്ങിയപ്പോഴാണ് ഇതൊടിഞ്ഞ് ദേഹത്തേക്ക് വീണത്. നിലത്തുവീണ ഹാർദികിന്റെ നെഞ്ചിൽ പോൾ ഇടിച്ചു. സുഹൃത്തുക്കൾ ഓടിയെത്തി ഹാർദികിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഹാർദികിന്റെ മരണത്തെ തുടർന്ന് ഹരിയാനയിലെ എല്ലാ കായികമത്സരങ്ങളും അടുത്ത 3 ദിവസത്തേക്ക് നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി പറഞ്ഞു
 

Comments

Leave a Reply

Your email address will not be published. Required fields are marked *