Category: Sports

  • ആരാധകരെ നിരാശരാക്കി അഡ്രിയാൻ ലൂണ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ലോണിൽ വിദേശ ക്ലബിലേക്ക്

    ആരാധകരെ നിരാശരാക്കി അഡ്രിയാൻ ലൂണ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ലോണിൽ വിദേശ ക്ലബിലേക്ക്

    ആരാധകരെ നിരാശരാക്കി അഡ്രിയാൻ ലൂണ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ലോണിൽ വിദേശ ക്ലബിലേക്ക്

    കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ താത്കാലികമായി ക്ലബ് വിട്ടു. ലോണിൽ വിദേശ ക്ലബിലേക്ക് ലൂണ ചേക്കേറുമെന്നാണ് വിവരം. ആരാധാകരെ ഏറെ നിരാശരാക്കുന്ന പ്രഖ്യാപനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പുതുവർഷത്തിൽ നടത്തിയത്

    പരസ്പര ധാരണയോടെ ക്ലബും താരവും എടുത്ത തീരുമാനമാണ് ഇതെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. ഐഎസ്എൽ തുടങ്ങുന്നതിലെ അനിശ്ചിതത്വമാണ് താരത്തെ താത്കാലികമായി ക്ലബ് വിടാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം

    2021ലാണ് ഉറൂഗ്വെൻ താരമായ ലൂണ ക്ലബിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ്. 87 മത്സരങ്ങളിൽ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായം അണിഞ്ഞു. 15 ഗോളുകളും 26 അസിസ്റ്റുകളും സ്വന്തമാക്കി
     

  • ഓസ്‌ട്രേലിയൻ ഇതിഹാസ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് കോമയിൽ; അതീവ ഗുരുതരാവസ്ഥയിൽ

    ഓസ്‌ട്രേലിയൻ ഇതിഹാസ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് കോമയിൽ; അതീവ ഗുരുതരാവസ്ഥയിൽ

    ഓസ്‌ട്രേലിയൻ ഇതിഹാസ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് കോമയിൽ; അതീവ ഗുരുതരാവസ്ഥയിൽ

    ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ ഗൂരുതരാവസ്ഥയിൽ ചികിത്സയിൽ. 54കാരനായ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് കോമയിൽ തുടരുകയാണ്. ഓസ്‌ട്രേലിയക്കായി 208 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡാമിയൻ മാർട്ടിൻ

    മാർട്ടിനും കുടുംബത്തിനും ഒപ്പം നിൽക്കേണ്ട സമയമാണിതെന്ന് ഓസീസ് മുൻ താരം ആദം ഗിൽക്രിസ്റ്റ് പ്രതികരിച്ചു. 1992-93 വർഷം വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഡാമിയൻ അരങ്ങേറിയത്. ടെസ്റ്റിൽ 46.37 ശരാശരിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം

    ടെസ്റ്റിൽ 13 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. 2006-07 ആഷസ് പരമ്പരയിലാണ് അവസാനമായി കളിച്ചത്. 1999, 2003 ഏകദിന ലോകകപ്പ് വിജയിച്ച ഓസ്‌ട്രേലിയൻ ടീമിൽ അംഗമായിരുന്നു. 2003 ഫൈനലിൽ മുറിവേറ്റ വിരലുമായി ബാറ്റ് ചെയ്ത് ഇന്ത്യക്കെതിരെ 88 റൺസ് ഡാമിയൻ മാർട്ടിൻ അടിച്ചു കൂട്ടിയിരുന്നു.
     

  • ഹെവി വെയ്റ്റ് മുൻ ലോക ചാമ്പ്യൻ ആന്റണി ജോഷ്വക്ക് കാറപകടത്തിൽ പരുക്ക്; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ മരിച്ചു

    ഹെവി വെയ്റ്റ് മുൻ ലോക ചാമ്പ്യൻ ആന്റണി ജോഷ്വക്ക് കാറപകടത്തിൽ പരുക്ക്; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ മരിച്ചു

    ഹെവി വെയ്റ്റ് മുൻ ലോക ചാമ്പ്യൻ ആന്റണി ജോഷ്വക്ക് കാറപകടത്തിൽ പരുക്ക്; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ മരിച്ചു

    നൈജീരിയൻ ബ്രിട്ടീഷ് ബോക്‌സറും ഹെവി വെയ്റ്റ് മുൻ ലോക ചാമ്പ്യനുമായ ആന്റണി ജോഷ്വക്ക് കാറപകടത്തിൽ പരുക്ക്. ജോഷ്വക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. വാഹനത്തിന്റെ ഡ്രൈവറടക്കം ജോഷ്വയുടെ സുഹൃത്തുക്കളായ രണ്ട് പേരാണ് മരിച്ചത്

    ജോഷ്വയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൈജീരിയയിലെ ലാഗോസിന് സമീപം ഒഗൂനിലെ എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. അമിത വേഗതയിലായിരുന്നു കാർ. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിന്റെ വശത്ത് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു

    അപകടം നടന്ന ഹൈവേ നൈജീരിയയിലെ ഏറ്റവും അപകടകരമായ റോഡായാണ് കണക്കാക്കുന്നത്. 27 മാസത്തിനിടെ 600ലധികം പേരാണ് ഈ റോഡിൽ വാഹനാപകടത്തിൽ മരിച്ചത്.
     

  • ആഷസ് നാലാം ടെസ്റ്റിൽ ഓസീസിന് അടിപതറി, ഇംഗ്ലണ്ടിന് 4 വിക്കറ്റ് ജയം

    ആഷസ് നാലാം ടെസ്റ്റിൽ ഓസീസിന് അടിപതറി, ഇംഗ്ലണ്ടിന് 4 വിക്കറ്റ് ജയം

    ആഷസ് നാലാം ടെസ്റ്റിൽ ഓസീസിന് അടിപതറി, ഇംഗ്ലണ്ടിന് 4 വിക്കറ്റ് ജയം

    ബാറ്റ്‌സ്മാൻമാർക്ക് ഒരുതരത്തിലും നിലയുറപ്പിക്കാൻ ആകാതെ വന്നതോടെ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് അവസാനിച്ചത് വെറും രണ്ട് ദിവസത്തിനുള്ളിൽ. ഒടുവിൽ വിജയം ഇംഗ്ലണ്ടിനും സ്വന്തം. നാലാം ടെസ്റ്റിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. വിജയലക്ഷ്യമായ 175 റൺസ് ആറ് വിക്കറ്റ് നഷ്ടത്തിൽ അവർ മറികടന്നു

    ഇന്നലെ ആരംഭിച്ച നാലാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്തത് ഓസ്‌ട്രേലിയ ആയിരുന്നു. ഒന്നാമിന്നിംഗ്‌സിൽ 152 റൺസിന് ഓസീസ് പുറത്ത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 110 റൺസിന് ഓൾ ഔട്ടായതോടെ ആദ്യ ദിനം വീണത് 20 വിക്കറ്റുകൾ. ഓസ്‌ട്രേലിയക്ക് 42 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡും

    രണ്ടാം ദിനം രണ്ടാമിന്നിംഗ് തുടർന്ന ഓസീസ് ആകട്ടെ 132 റൺസിന് ഓൾ ഔട്ടായി. 46 റൺസെടുത്ത ട്രാവിസ് ഹെഡാണ് അവരുടെ ടോപ് സ്‌കോറർ. സ്റ്റീവ് സ്മിത്ത് 24 റൺസും കാമറൂൺ ഗ്രീൻ 19 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി ബ്രെയ്ഡൻ കേഴ്‌സ് നാലും ബെൻ സ്‌റ്റോക്‌സ് മൂന്നും ജോഷ് ടങ്ക് രണ്ടും അറ്റ്കിൻസൺ ഒരു വിക്കറ്റുമെടുത്തു

    175 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപണർമാർ നൽകിയത്. സാക് ക്രൗളി 37 റൺസും ബെൻ ഡക്കറ്റ് 34 റൺസുമെടുത്തു. ജേക്കബ് ബേതൽ 40 റൺസിനും ജോ റൂട്ട് 15 റൺസിനും ബെൻ സ്‌റ്റോക്‌സ് 2 റൺസിനും വീണു. ഹാരി ബ്രൂക്ക് 18 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം ദിനമായ ഇന്ന് വീണത് 16 വിക്കറ്റുകളാണ്. എങ്കിലും ഇംഗ്ലണ്ടിനെ വിജയലക്ഷ്യത്തിൽ എത്തുന്നതിൽ നിന്ന് തടയാൻ ഓസീസിന് സാധിച്ചില്ല
     

  • ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 152ന് പുറത്ത്; ഇംഗ്ലണ്ട് 110ന് ഓൾ ഔട്ട്, ആദ്യ ദിനം വീണത് 20 വിക്കറ്റുകൾ

    ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 152ന് പുറത്ത്; ഇംഗ്ലണ്ട് 110ന് ഓൾ ഔട്ട്, ആദ്യ ദിനം വീണത് 20 വിക്കറ്റുകൾ

    ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 152ന് പുറത്ത്; ഇംഗ്ലണ്ട് 110ന് ഓൾ ഔട്ട്, ആദ്യ ദിനം വീണത് 20 വിക്കറ്റുകൾ

    ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം വീണത് 20 വിക്കറ്റുകൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 152 റൺസിന് എല്ലാവരും പുറത്തായി. അതേ നാണയത്തിൽ ഓസീസ് ബൗളർമാർ തിരിച്ചടിച്ചപ്പോൾ ഇംഗ്ലണ്ട് 110 റൺസിനും ഓൾ ഔട്ടായി. 

    ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 42 റൺസിന്റെ ലീഡും സ്വന്തമാക്കി. ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 4 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയക്ക് നിലവിൽ 46 റൺസിന്റെ ലീഡുണ്ട്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് ഇന്ന് ബാറ്റ്‌സ്മാൻമാരുടെ ശവപ്പറമ്പായി മാറുന്ന കാഴ്ചയാണ് കണ്ടത്

    രണ്ട് ടീമുകളിലും ഒരാൾക്ക് പോലും അർധ സെഞ്ച്വറി പോലും തികയ്ക്കാനായില്ല. 35 റൺസെടുത്ത മിച്ചൽ നെസറാണ് ഓസീസിന്റെ ടോപ് സ്‌കോറർ. 41 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഓസീസ്  നിരയിൽ അഞ്ച് പേർ രണ്ടക്കം കാണാതെ പുറത്തായി. ഇംഗ്ലണ്ട് നിരയിൽ വെരും മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്

    അഞ്ച് വിക്കറ്റെടുത്ത ജോഷ് ടങ്കിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ ഒന്നാമിന്നിംഗ്‌സിൽ 152 റൺസിന് തളയ്ക്കാനായത്. ഗസ് അറ്റ്കിൻസൺ രണ്ടും ബ്രയ്ഡൻ കേഴ്‌സ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ നെസർ നാല് വിക്കറ്റെടുത്തപ്പോൾ സ്‌കോട്ട് ബോളൻഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് രണ്ടും കാമറൂൺ ഗ്രീൻ ഒരു വിക്കറ്റുമെടുത്തു
     

  • ബോക്‌സിംഗ് ഡേ ടെസ്റ്റിൽ കാലിടറി ഓസ്‌ട്രേലിയ; ആറ് വിക്കറ്റുകൾ നഷ്ടം

    ബോക്‌സിംഗ് ഡേ ടെസ്റ്റിൽ കാലിടറി ഓസ്‌ട്രേലിയ; ആറ് വിക്കറ്റുകൾ നഷ്ടം

    ബോക്‌സിംഗ് ഡേ ടെസ്റ്റിൽ കാലിടറി ഓസ്‌ട്രേലിയ; ആറ് വിക്കറ്റുകൾ നഷ്ടം

    ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഓസ്‌ട്രേലിയക്ക് 91 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി. നിലവിൽ 6ന് 120 റൺസ് എന്ന നിലയിലാണ് ഓസീസ്

    14 റൺസുമായി കാമറോൺ ഗ്രീനും 15 റൺസുമായി മിച്ചൽ നെസറുമാണ് ക്രീസിൽ. ഉസ്മാൻ ഖവാജ 29 റൺസും അലക്‌സ് ക്യാരി 20 റൺസുമെടുത്തു. ട്രാവിസ് ഹെഡ് 12 റൺസിനും ജേക്ക് വെതറാൾഡ് 10 റൺസിനും വീണു. നായകൻ സ്റ്റീവ് സ്മിത്ത് 9 റൺസിന് പുറത്തായി

    ഇംഗ്ലണ്ടിനായി ജോഷ് ടങ്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഗസ് അറ്റ്കിൻസൺ രണ്ടും ബെൻ സ്‌റ്റോക്‌സ് ഒരു വിക്കറ്റുമെടുത്തു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചിരുന്നു.
     

  • 32 പന്തിൽ 100, ബിഹാർ 6ന് 574 റൺസ്

    32 പന്തിൽ 100, ബിഹാർ 6ന് 574 റൺസ്

    32 പന്തിൽ 100, ബിഹാർ 6ന് 574 റൺസ്

    വിജയ് ഹസാരെ ട്രോഫിയിൽ ബിഹാർ-അരുണാചൽ പ്രദേശ് മത്സരം റെക്കോർഡുകളുടെ ദിനമായി മാറി. അരുണാചലിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 574 റൺസ്. വൈഭവ് സൂര്യവംശി തുടങ്ങിയ വെടിക്കെട്ട് അപകടകരമാംവിധം ബിഹാർ നായകൻ സാകിബുൽ ഗനി അവസാനിച്ചപ്പോൾ പിറന്നത് ക്രിക്കറ്റിലെ ഒരുപിടി റെക്കോർഡുകളാണ്

    വൈഭവ് സൂര്യവംശി 36 പന്തിൽ സെഞ്ച്വറി നേടിയതോടെയാണ് മത്സരം തുടക്കത്തിൽ ശ്രദ്ധ നേടിയത്. എന്നാൽ അതിനേക്കാൾ അപകടകാരിയായിരുന്നു സാകിബുൽ. വെറും 32 പന്തിലാണ് സാകിബുൽ സെഞ്ച്വറി തികച്ചത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡ് സാകിബുലിന്റെ പേരിലായി

    40 പന്തിൽ 12 സിക്‌സും 10 ഫോറും സഹിതം 128 റൺസുമായി സാകിബുൽ പുറത്താകാതെ നിന്നു. 26കാരനായ സാകിബുൽ മോത്തിഹാരി സ്വദേശിയാണ്. വൈഭവ് 84 പന്തിൽ 15 സിക്‌സും 16 ഫോറും സഹിതം 190 റൺസാണ് എടുത്തത്.
     

  • നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; ലോകകപ്പ് സ്വപ്‌നങ്ങൾക്ക് കരിനിഴൽ

    നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; ലോകകപ്പ് സ്വപ്‌നങ്ങൾക്ക് കരിനിഴൽ

    നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; ലോകകപ്പ് സ്വപ്‌നങ്ങൾക്ക് കരിനിഴൽ

    രണ്ട് വർഷം മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന് വീണ്ടും ശസ്ത്രക്രിയ. ബ്രസീൽ ഫുട്ബോൾ ലീഗിൽ സാന്റോസിന് കളിക്കുന്ന താരത്തിന്റെ ഇടത് കാൽമുട്ടിനാണ് ഇപ്പോൾ ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുന്നത്. ആർത്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ വിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 

    ബ്രസീൽ ഫുട്ബോൾ ലീഗിൽ സാന്റോസിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ചെടുത്തത് നെയ്മറിന്റെ പ്രകടനമായിരുന്നു. നെയ്മറിന്റെ ഇടത് കാൽമുട്ടിലെ മീഡിയൽ മെനിസ്‌കസുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയയെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ സാന്റോസ് എഫ്സി അറിയിച്ചിരിക്കുന്നത്. 

    നോവ ലിമയിലെ മാറ്റർ ഡി ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നേതൃത്വം നൽകിയ ഡോ. റോഡ്രിഗോ ലാസ്മാർ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും വരും ദിവസങ്ങളിൽ നെയ്മർ ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 2026ലെ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടാൻ ആഗ്രഹിച്ചിരിക്കുന്ന നെയ്മറിന് തിരിച്ചടിയാണ് നിലവിലെ പരുക്ക്‌
     

  • 36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; 15 സിക്‌സും 16 ഫോറും

    36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; 15 സിക്‌സും 16 ഫോറും

    36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; 15 സിക്‌സും 16 ഫോറും

    വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി കൗമാര താരം വൈഭവ് സൂര്യവംശി. അരുണാചൽപ്രദേശിനെതിരായ മത്സരത്തിലാണ് വൈഭവിന്റെ തീപാറുന്ന പ്രകടനം കണ്ടത്. നിരവധി റെക്കോർഡുകളും മത്സരത്തിൽ പിറന്നു. 84 പന്തിൽ 190 റൺസാണ് താരം നേടിയത്

    36 പന്തിൽ വൈഭവ് സെഞ്ച്വറി തികച്ചു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. അതേസമയം ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. 

    54 പന്തിൽ 150 റൺസ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റൺസിന്റെ ലോക റെക്കോർഡും സ്വന്തമാക്കി. 64 പന്തിൽ 150 അടിച്ച എ ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോർഡാണ് തകർത്തത്. 15 സിക്‌സും 16 ഫോറും സഹിതം ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ച താരം 10 റൺസ് അകലെ വീണു.
     

  • ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണും; ശുഭ്മാൻ ഗിൽ പുറത്ത്, ജയ്‌സ്വാളും ഇല്ല

    ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണും; ശുഭ്മാൻ ഗിൽ പുറത്ത്, ജയ്‌സ്വാളും ഇല്ല

    ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണും; ശുഭ്മാൻ ഗിൽ പുറത്ത്, ജയ്‌സ്വാളും ഇല്ല

    ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയിൽ ബിസിസിഐ ഹെഡ് ക്വാർട്ടേഴ്‌സിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ചീഫ് സെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീമിലെത്തി. ഇഷാൻ കിഷനാണ് മറ്റൊരു കീപ്പർ

    അതേസമയം ഏവരെയും അമ്പരപ്പിച്ച് കൊണ്ട് ശുഭ്മാൻ ഗിൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ വൈസ് ക്യാപ്റ്റനായിരുന്നു ഗിൽ. ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യക്കായി ഓപൺ ചെയ്തത് ഗിൽ ആയിരുന്നു. അവസാന മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചിരുന്നത്

    ജനുവരിയിൽ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയും ഇതേ ടീം തന്നെ കളിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇഷാൻ കിഷന് ടീമിലേക്ക് വഴി തുറന്നത്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് മത്സരം നടക്കുന്നത്. 

    ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, അക്‌സർ പട്ടേൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ഇഷാൻ കിഷൻ, റിങ്കു സിംഗ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ