Category: Sports

  • ഇത് അർജുന രണതുംഗ തന്നെയോ; അമ്പരപ്പിക്കുന്ന മാറ്റവുമായി ഇതിഹാസ താരം

    ഇത് അർജുന രണതുംഗ തന്നെയോ; അമ്പരപ്പിക്കുന്ന മാറ്റവുമായി ഇതിഹാസ താരം

    ഇത് അർജുന രണതുംഗ തന്നെയോ; അമ്പരപ്പിക്കുന്ന മാറ്റവുമായി ഇതിഹാസ താരം

    ശ്രീലങ്കയുടെ ഇതിഹാസ താരം, ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ തുടങ്ങി വിശേഷങ്ങൾ ഏറെയുണ്ട് അർജുന രണതുംഗെയ്ക്ക്. ഒന്നുമല്ലാതിരുന്ന ലങ്കൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലേക്ക് പിടിച്ചുകയറ്റിയത് അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിലായിരുന്നു. അടുത്തിടെ തമിഴ് യൂണിയന്റെ 125ാം വാർഷികാഘോഷത്തിന് എത്തിയ ഇതിഹാസ താരത്തെ കണ്ട് ആരാധകർ ഞെട്ടലിലാണ്. തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിലാണ് രണതുംഗെ മാറിപ്പോയത്.

    aa

    സനത് ജയസൂര്യ, അരവിന്ദ ഡി സിൽവ, മുത്തയ്യ മുരളീധരൻ എന്നിവർക്കൊപ്പമാണ് രണതുംഗ എത്തിയത്. ചുവന്ന കുർത്തയായിരുന്നു അദ്ദേഹത്തിന്റെ വേഷം. താരത്തിന്റെ അമ്പരപ്പിക്കുന്ന ട്രാൻസ്‌ഫോർമേഷൻ കാരണം ആരാധകർക്ക് പോലും അദ്ദേഹത്തെ തിരിച്ചറിയാൻ പ്രയാസപ്പെട്ടു എന്നതാണ് വസ്തുത. 

    ഒരുപാട് മെലിഞ്ഞ നിലയിലാണ് രണതുംഗ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ആശങ്കകൾ പരന്നു. 2000 ജൂലൈയിലാണ് രണതുംഗ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ സജീവമാണ് രണതുംഗ
     

  • തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

    തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

    തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

    രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ കേരളം സൗരാഷ്ട്രയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ സൗരാഷ്ട്ര അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. സൗരാഷ്ട്രക്ക് വേണ്ടി ജേ ഗോഹിൽ അർധ സെഞ്ച്വറി നേടി

    63 റൺസുമായി ജേ ഗോഹിലും ഒരു റൺസുമായി ഗജ്ജർ സമ്മറുമാണ് ക്രീസിൽ. ഹർവിക് ദേശായി 0, ചിരാഗ് ജാനി 5, എവി വാസവദ 0, പ്രേരക് മങ്കാദ് 13, അൻഷ് ദേശായി 1 എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രക്ക് നഷ്ടമായത്. എം ഡി നിധീഷാണ് അഞ്ച് വിക്കറ്റും സ്വന്തമാക്കിയത്

    റൺസ് എടുക്കും മുമ്പ് തന്നെ സൗരാഷ്ട്രക്ക് ഓപണർ ഹർവിക് ദേശായിയെ നഷ്ടമായിരുന്നു. പിന്നാലെ ചിരാഗും എ വി വാസവദും വീണു. ഇതോടെ സൗരാഷ്ട്ര 7ന് 3 വിക്കറ്റ് എന്ന നിലയിലായി. പിന്നീട് ജേ ഗോഹിലും പ്രേരക് മങ്കാദും ചേർന്നാണ് സ്‌കോർ 50 കടത്തിയത്

    സ്‌കോർ 76ൽ നിൽക്കെ പ്രേരകിനെയും നിധീഷ് മടക്കി. പിന്നാലെ ക്രീസിലെത്തിയ അൻഷ് ഗോസായിയും പുറത്തായതോടെ സൗരാഷ്ട്ര 5ന് 84 എന്ന നിലയിലായി.
     

  • പവർ പ്ലേയിൽ തകർത്തടിച്ച് ഓപണർമാർ; പിന്നാലെ രസംകൊല്ലിയായി മഴയും

    പവർ പ്ലേയിൽ തകർത്തടിച്ച് ഓപണർമാർ; പിന്നാലെ രസംകൊല്ലിയായി മഴയും

    പവർ പ്ലേയിൽ തകർത്തടിച്ച് ഓപണർമാർ; പിന്നാലെ രസംകൊല്ലിയായി മഴയും

    ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ രസംകൊല്ലിയായി മഴ. മത്സരം 4.5 ഓവർ എത്തിയപ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

    പവർ പ്ലേയിൽ തകർപ്പൻ തുടക്കമാണ് ഇന്ത്യൻ ഓപണർമാർ നൽകിയത്. ഇരുവരും ആക്രമണം അഴിച്ചുവിട്ടപ്പോൾ ബൗണ്ടറികൾ മൈതാനത്തിന്റെ പല ഭാഗത്തേക്കുമായി പാഞ്ഞു. 13 പന്തിൽ ഒരു സിക്‌സും ഒരു ഫോറും സഹിതം 23 റൺസുമായി അഭിഷേക് ശർമയും 16 പന്തിൽ 6 ഫോർ സഹിതം 29 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ

    അഭിഷേകിനെ രണ്ട് തവണയാണ് ഓസീസ് ഫീൽഡർമാർ കൈ വിട്ടത്. സ്‌കോർ 5ലും 11 ലും വെച്ച്  ഓസീസ് ഫീൽഡർമാർ ക്യാച്ച് പാഴാക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അതേസമയം ഇന്ന് വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഓസീസിന്റെ ശ്രമം
     

  • ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

    ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

    ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

    ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസെടുത്ത് നിൽക്കുമ്പോഴാണ് ഇടിമിന്നലിനെയും മഴയെയും തുടർന്ന് മത്സരം നിർത്തിവെച്ചത്. 

    16 പന്തിൽ 29 റൺസുമായി ശുഭ്മാൻ ഗില്ലും 13 പന്തിൽ 23 റൺസുമായി അഭിഷേക് ശർമയുമായിരുന്നു ക്രീസിൽ. മഴ ശക്തമായി തുടർന്നതിനാൽ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു

    ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ടി20 പരമ്പര വിജയമാണിത്.
     

  • നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കെന്ന് സൂചന. അടുത്ത സീസണിൽ സഞ്ജു ചെന്നൈക്ക് വേണ്ടി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ ചെന്നൈ രാജസ്ഥാന് കൈമാറും. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താര കൈമാറ്റമാണ് നടക്കാനൊരുങ്ങുന്നത്

    കഴിഞ്ഞ ഏതാനും നാളുകളായി ക്രിക്കറ്റ് ലോകത്തെ ചൂടേറിയ വിഷയമാണ് സഞ്ജുവിന്റെ ടീം മാറ്റം. ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് സഞ്ജു ചെന്നൈയിലെത്തുമെന്ന് കാത്തിരിക്കുന്നത്. ഇത് യാഥാർഥ്യമായി എന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം. ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ട്രാൻസ്ഫർ വിഷയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചതായി ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു

    സാങ്കേതിക നടപടികളുടെ കടമ്പ കൂടി കടന്നാൽ ട്രേഡിംഗ് പൂർത്തിയാകും. താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചു കഴിഞ്ഞാൽ ഫ്രാഞ്ചൈസികൾക്ക് അന്തിമ കരാറിനായി കൂടുതൽ ചർച്ചകൾ നടത്താം. അതേസമയം ട്രേഡിംഗിന് രവീന്ദ്ര ജഡേജക്ക് താത്പര്യമില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്‌
     

  • സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ; ആ വമ്പൻ പ്രഖ്യാപനം ഇന്നുണ്ടാകുമോ

    സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ; ആ വമ്പൻ പ്രഖ്യാപനം ഇന്നുണ്ടാകുമോ

    സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ; ആ വമ്പൻ പ്രഖ്യാപനം ഇന്നുണ്ടാകുമോ

    മലയാളി താരം സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൽ. ഐപിഎൽ താര കൈമാറ്റ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് സഞ്ജു 31ാം പിറന്നാൾ ആഘോഷിക്കുന്നത്. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് നടപടികൾ ഊർജിതമായി മുന്നോട്ടു പോകവെയാണ് ഇത്തവണത്തെ പിറന്നാൾ ദിനമെന്ന പ്രത്യേകത കൂടിയുണ്ട്

    സഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്‌സ് ആ വമ്പൻ പ്രഖ്യാപനം നടത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. താരം ചെന്നൈയിൽ എത്തുമെന്നത് ഉറപ്പാണെന്നും സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു. 

    പിറന്നാൾ ദിനത്തിൽ സഞ്ജുവിന് ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹമാധ്യമങ്ങളിൽ ആശംസ നേർന്ന് എത്തിയതും ആരാധകർക്ക് പ്രതീക്ഷയാണ്. സഞ്ജുവിനെ പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന് നൽകിയേക്കുമെന്നാണ് വിവരം
     

  • അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അത് സംഭവിക്കും; 2026 ലോകകപ്പോടെ കളി നിർത്തുമെന്ന് റൊണാൾഡോ

    അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അത് സംഭവിക്കും; 2026 ലോകകപ്പോടെ കളി നിർത്തുമെന്ന് റൊണാൾഡോ

    അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അത് സംഭവിക്കും; 2026 ലോകകപ്പോടെ കളി നിർത്തുമെന്ന് റൊണാൾഡോ

    2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന അധ്യായമായിരിക്കുമെന്ന് തുറന്നുപറഞ്ഞ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ. കഴിഞ്ഞ ദിവസം സൗദി ഫോറത്തിൽ വീഡിയോ വഴി സംസാരിച്ച താരം പ്രഫഷനൽ രംഗത്ത് നിന്ന് റിട്ടയർ ചെയ്യാനുള്ള തീരുമാനം തുറന്നു പറയുകയായിരുന്നു.

    നിലവിൽ 40 കാരനായ റൊണാൾഡോ, പ്രായം ഒടുവിൽ തന്റെ വിടവാങ്ങൽ നിർദേശിക്കുമെന്ന് തുറന്നുപറയുകയായിരുന്നു. എനിക്ക് 41 വയസ്സ് തികയാൻ പോകുന്നു. പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സംഭവിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു

    കഴിഞ്ഞ 25 വർഷത്തിനിടയിൽ ഞാൻ ഫുട്ബോളിനായി എല്ലാം നൽകി. തീർച്ചയായും 2026ലേത് എന്റെ അവസാന ലോകകപ്പായിരിക്കും. ആ നിമിഷം ഞാൻ ശരിക്കും ആസ്വദിക്കുന്നുവെന്നും റൊണാൾഡോ പറഞ്ഞു.

  • ദേശീയ ടീമിലെത്തണോ, ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം; രോഹിതിനോടും കോഹ്ലിയോടും ബിസിസിഐ

    ദേശീയ ടീമിലെത്തണോ, ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം; രോഹിതിനോടും കോഹ്ലിയോടും ബിസിസിഐ

    ദേശീയ ടീമിലെത്തണോ, ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം; രോഹിതിനോടും കോഹ്ലിയോടും ബിസിസിഐ

    തുടർന്നും ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും ബിസിസിഐയുടെ നിർദേശം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് നിർദേശം. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ഇരു താരങ്ങളും നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്

    ബിസിസിഐയുടെ നിർദേശത്തിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധനാണെന്ന് രോഹിത് ശർമ അറിയിച്ചിട്ടുണ്ട്. അതേസമയം കോഹ്ലി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കായികക്ഷമത നിലനിർത്താനായാണ് ഇരുവരോടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ബിസിസിഐ നിർദേശിച്ചതെന്നാണ് വിവരം

    ഇതിന് മുമ്പും ഇരു താരങ്ങൾക്കും ബിസിസിഐ സമാനമായ നിർദേശം നൽകിയിരുന്നു. ഓസീസിനെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അന്ന് നിർദേശം നൽകിയത്.
     

  • സഞ്ജു ഇനി മഞ്ഞക്കുപ്പായത്തിൽ; ചെന്നൈ സൂപ്പർ കിംഗ്‌സുമായി കരാർ ഒപ്പിട്ടതായി വിവരം

    സഞ്ജു ഇനി മഞ്ഞക്കുപ്പായത്തിൽ; ചെന്നൈ സൂപ്പർ കിംഗ്‌സുമായി കരാർ ഒപ്പിട്ടതായി വിവരം

    സഞ്ജു ഇനി മഞ്ഞക്കുപ്പായത്തിൽ; ചെന്നൈ സൂപ്പർ കിംഗ്‌സുമായി കരാർ ഒപ്പിട്ടതായി വിവരം

    അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ എത്തിയതായി റിപ്പോർട്ട്. ചെന്നൈയുമായി സഞ്ജു കരാർ ഒപ്പിട്ടതായാണ് വിവരം. അടുത്ത ഐപിഎൽ സീസണിൽ ചെന്നൈക്ക് വേണ്ടിയാകും താരം കളിക്കുക. സഞ്ജുവിന് പകരക്കാരനായി രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് മാറും. 

    ഏറെക്കാലമായി സഞ്ജു ചെന്നൈയിലേക്കെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയിട്ട്. 2013 മുതൽ രാജസ്ഥാന്റെ താരമായിരുന്ന സഞ്ജു കഴിഞ്ഞ സീസണുകളിൽ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. രാജസ്ഥാൻ റോയൽസ് വിടാനുള്ള തീരുമാനം അടുത്തിടെ സഞ്ജു ഫ്രാഞ്ചൈസി അധികൃതരെ അറിയിച്ചിരുന്നു. പിന്നാലെയാണ് ചെന്നൈയിലേക്ക് വരുമെന്ന വാർത്തകൾ വന്നത്

    ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ ചെന്നൈ ശക്തമായി തന്നെ സഞ്ജുവിനായി രംഗത്തിറങ്ങുകയായിരുന്നു. താരത്തിനും താത്പര്യം ചെന്നൈയിലേക്ക് എത്താൻ തന്നെയാണ്. സഞ്ജുവിന്റെ ടീം മാറ്റം സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് വിവരം.
     

  • ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്ക, അനുനയവുമായി നഖ്‌വി

    ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്ക, അനുനയവുമായി നഖ്‌വി

    ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്ക, അനുനയവുമായി നഖ്‌വി

    പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ഇസ്ലാമാബാദിലുണ്ടായ ചാവേർ ബോംബാക്കമണത്തിന്റെ പശ്ചാത്തലത്തിലാണ് ലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് പിൻമാറാനൊരുങ്ങുന്നത്. പാക്കിസ്ഥാനിൽ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു

    ഇന്ന് റാവൽപിണ്ടിയിൽ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തിൽ കളിക്കില്ലെന്ന നിലപാടിലാണ് ലങ്കൻ താരങ്ങൾ. അതേസമയം പര്യടനം ഉപേക്ഷിക്കരുതെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡിനോട് പാക് ക്രിക്കറ്റ് ബോർഡ് അഭ്യർഥിച്ചു. ആദ്യ ഏകദിനം നടന്ന റാവൽപിണ്ടിയിൽ നിന്ന് 17 കിലോമീറ്റർ മാത്രം അകലെയായിരുന്നു സ്‌ഫോടനം നടന്നത്

    സ്‌ഫോടനമുണ്ടായിട്ടും ആദ്യ ഏകദിന മത്സരം പൂർത്തിയാക്കിയെങ്കിലും ടീമിന്റെ സുരക്ഷയിൽ ലങ്കൻ താരങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ടീമിന് എല്ലാ സുരക്ഷയും നൽകാമെന്ന് പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്വി വാഗ്ദാനം ചെയ്‌തെങ്കിലും ലങ്കൻ താരങ്ങൾ ഇതുവരെ വഴങ്ങിയില്ലെന്നാണ് വിവരം