Category: Sports

  • അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളം ഒന്നാമിന്നിംഗ്‌സിൽ 281 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് 35 റൺസ് കൂടി ചേർക്കാനെ ഇന്നായുള്ളു. ബാബ അപരാജിത് 98 റൺസെടുത്തു. 

    രണ്ടാം ദിനം തുടക്കത്തിൽ തന്നെ കേരളത്തിന് ശ്രീഹരി എസ് നായരെ നഷ്ടമായി. പിന്നാലെ സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ അപരാജിതും വീണു. നിധിഷ് എംഡി 7 റൺസെടുത്തും മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

    കേരളത്തിനായി ഇന്നലെ അഭിജിത്ത് പ്രവീൺ 60 റൺസും അഭിഷേക് നായർ 47 റണഅ#സുമെടുത്തിരുന്നു. അൻകിത് ശർമ 20 റൺസിനും മുഹമ്മദ് അസ്ഹറുദ്ദീൻ 14 റൺസിനും വീണു. മധ്യപ്രദേശിനായി അർഷാദ് ഖാൻ നാലും സരൻഷ് ജെയ്ൻ മൂന്നും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 8 റൺസ് എന്ന നിലയിലാണ്.
     

  • ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും പെർത്തിലെ പിച്ചിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളാകെ പാളുകയായിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുമ്പ് തന്നെ ഇംഗ്ലണ്ടിന് ഓപണർ സാക്ക് ക്രൗളിയെ നഷ്ടമായി. 

    പിന്നീടിങ്ങോട് കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ സ്‌ട്രൈക്ക് ചെയ്തതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 32.5 ഓവറിൽ 172 റൺസിന് തീർന്നു. 52 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ. ഏകദിന ശൈലിയിലായിരുന്നു പലരും ബാറ്റേന്തിയത്

    ഒലി പോപ് 46 റൺസും ജെയ്മി സ്മിത്ത് 33 റൺസും ബെൻ ഡക്കറ്റ് 21 റൺസുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് 6 റൺസിന് വീണപ്പോൾ ജോ റൂട്ട് പൂജ്യത്തിൽ മടങ്ങി. 

    7 വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് നിരയെ തകർത്തത്. ബ്രൻഡൻ ഡക്കറ്റ് രണ്ട് വിക്കറ്റും കാമറോൺ ഗ്രീൻ ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്കും ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. നേരിട്ട രണ്ടാം പന്തിൽ തന്നെ ജേക്ക് വെതറാൾഡ് വീണു. ആർച്ചർക്കാണ് വിക്കറ്റ്. ലാബുഷെയ്‌നും സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ
     

  • ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരുക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സായ് സുദർശനും അക്‌സർ പട്ടേലിന് പകരം നിതീഷ് കുമാർ റെഡ്ഡിയും ടീമിലെത്തി. 

    ഗില്ലിന്റെ അഭാവത്തിൽ റിഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഒരു മാറ്റമുണ്ട്. കോർബിൻ ബോഷിന് പകരം സെനുരൻ മുത്തുസ്വാമി കളിക്കും. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സമനില ആക്കണമെങ്കിൽ ഈ ടെസ്റ്റിൽ വിജയം അനിവാര്യമാണ്

    ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ധ്രുവ് ജുറേൽ, റിഷഭ് പന്ത്, നിതീഷ്‌കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്‌
     

  • രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം  ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 194 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായി. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 489 റൺസാണ് എടുത്തത്. നിലവിൽ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനേക്കാൾ 295 റൺസ് പിന്നിലാണ് ഇന്ത്യ

    വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും പിന്നീട് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സ്‌കോർ 65ൽ നിൽക്കെ 22 റൺസെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. 97 പന്തിൽ 58 റൺസെടുത്ത ജയ്‌സ്വാൾ സ്‌കോർ 95ൽ വെച്ച് പുറത്തായി. സായ് സുദർശൻ 15 റൺസെടുത്ത് മടങ്ങി

    ധ്രുവ് ജുറേൽ പൂജ്യത്തിനും ക്യാപ്റ്റൻ റിഷഭ് പന്ത് ഏഴ് റൺസിനും രവീന്ദ്ര ജഡേജ 6 റൺസിനും വീണു. നീതീഷ് കമാർ റെഡ്ഡി 10 റൺസെടുത്തു. വാലറ്റത്ത് വാഷിംഗ്ടൺ സുന്ദർ നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചു. സുന്ദർ 48 റൺസെടുത്ത് പുറത്തായി. നിലവിൽ 19 റൺസുമായി കുൽദീപ് യാദവും ബുമ്രയുമാണ് ക്രീസിൽ. മാർക്കോ ജാൻസൺ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ സിമോൺ ഹാർമർ 3 വിക്കറ്റെടുത്തു. കേശവ് മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
     

  • ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം. നാലാം ദിനമായ ഇന്ന് ദക്ഷിണാഫ്രിക്ക രണ്ടാമിന്നിംഗ്‌സ് 260 റൺസെടുത്ത ശേഷം ഡിക്ലയർ ചെയ്തു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ട്രിസ്റ്റൻ സ്റ്റബ്‌സ് 94 റൺസിന് വീണതോടെ നായകൻ ബവുമ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു

    ഇന്ന് ഒരു മണിക്കൂറും ബുധനാഴ്ച മുഴുവൻ ദിനവും ബാറ്റ് ചെയ്യാനാകുമെങ്കിലും ഇന്ത്യയ്ക്ക് മുന്നിൽ കാര്യങ്ങൾ അത്ര പന്തിയല്ല. കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയിക്കുക അസാധ്യമാണ്. എന്നാലും സമനിലയെങ്കിലും പിടിക്കുകയെന്നതാകും ഇന്ത്യയുടെ ലക്ഷ്യം. ഇതിനും സാധിച്ചില്ലെങ്കിൽ തോൽവിയോടെ പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്ന നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്

    നാലാം ദിനം 5ന് 260 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. സ്റ്റബ്‌സ് 94 റൺസ് എടുത്തപ്പോൾ ടോണി ഡിസോർസി 49 റൺസും ബവുമ 3 റൺസുമെടുത്ത് പുറത്തായി. വിയാൻ മുൽഡർ 35 റൺസുമായി പുറത്താകാതെ നിന്നു. എയ്ഡൻ മർക്രാം 29 റൺസും റയാൻ റിക്കിൽട്ടൺ 35 റൺസുമെടുത്തു.
     

  • അത്ഭുതങ്ങൾ സംഭവിച്ചാൽ സമനില പിടിക്കാം, ഇന്ത്യയുടെ 2 വിക്കറ്റുകൾ വീണു; ഇപ്പോഴും 522 റൺസ് അകലെ

    അത്ഭുതങ്ങൾ സംഭവിച്ചാൽ സമനില പിടിക്കാം, ഇന്ത്യയുടെ 2 വിക്കറ്റുകൾ വീണു; ഇപ്പോഴും 522 റൺസ് അകലെ

    അത്ഭുതങ്ങൾ സംഭവിച്ചാൽ സമനില പിടിക്കാം, ഇന്ത്യയുടെ 2 വിക്കറ്റുകൾ വീണു; ഇപ്പോഴും 522 റൺസ് അകലെ

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് പരാജയഭീതി. വിജയലക്ഷ്യമായ 549 റൺസിലേക്ക് രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 2ന് 27 റൺസ് എന്ന നിലയിലാണ്. വിജയലക്ഷ്യത്തിൽ നിന്ന് 522 റൺസ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ.

    അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രം ഇന്ത്യക്ക് നാളെ സമനില പിടിക്കാം. അവസാനദിനത്തിൽ 522 റൺസ് കൂടി കൂട്ടിച്ചേർക്കുക എന്നത് അസാധ്യമാണെന്നിരിക്കെ സമനിലക്കായുള്ള പൊരുതലാകും നാളെ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ നിന്നുണ്ടാകുക. അതേസമയം എട്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ദക്ഷിണാഫ്രിക്കക്ക് വിജയം സ്വന്തമാക്കാം. 

    യശസ്വി ജയ്‌സ്വാളിന്റെയും കെഎൽ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്‌സ്വാൾ 13 റൺസിനും രാഹുൽ 6 റൺസിനും വീണു. കളി നിർത്തുമ്പോൾ രണ്ട് റൺസുമായി സായ് സുദർശനും 4 റൺസുമായി നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുൽദീപ് യാദവുമാണ് ക്രീസിൽ.
     

  • മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    യുവേഫ ചാമ്പ്യൻസ് ലീഗിൽ ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഇന്നലെ നടന്ന മത്സരങ്ങളിൽ വൻ അട്ടിമറികൾ.

    ചെൽസിക്ക് തകർപ്പൻ ജയം:

    ​ലണ്ടൻ ക്ലബ്ബായ ചെൽസി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ എഫ്.സി. ബാഴ്സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തുവിട്ടു. ഈ വമ്പൻ വിജയം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ സാധ്യതകൾക്ക് വലിയ ഊർജ്ജം നൽകി. മത്സരത്തിലുടനീളം ചെൽസിയുടെ ആക്രമണ നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

    മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി:

    ​മറ്റൊരു പ്രധാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തോൽവി നേരിട്ടു. സ്വന്തം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജർമ്മൻ ടീമായ ബയേൺ ലെവർകൂസനാണ് സിറ്റിയെ അട്ടിമറിച്ചത്. ശക്തമായ പ്രതിരോധം തീർത്ത ലെവർകൂസൻ, അവസരം മുതലെടുത്ത് നേടിയ ഏക ഗോളിനാണ് സിറ്റിയെ പരാജയപ്പെടുത്തിയത്. ഈ തോൽവി സിറ്റി പരിശീലകൻ്റെയും ടീമിൻ്റെയും പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങളുയർത്തി.

  • ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് 16കാരനായ ദേശീയതാരം ഹാർദികിന് ദാരുണാന്ത്യം. ഹരിയാന റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്‌ക്റ്റ് ബോൾ കോർട്ടിലാണ് അപകടം. 

    ബാസ്‌കറ്റ് ബോൾ കളിക്കാനെത്തിയ ഹാർദിക് ബോൾ എടുത്ത് ബാസ്‌കറ്റിൽ ഇട്ട ശേഷം പോളിൽ തൂങ്ങിയപ്പോഴാണ് ഇതൊടിഞ്ഞ് ദേഹത്തേക്ക് വീണത്. നിലത്തുവീണ ഹാർദികിന്റെ നെഞ്ചിൽ പോൾ ഇടിച്ചു. സുഹൃത്തുക്കൾ ഓടിയെത്തി ഹാർദികിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

    ഹാർദികിന്റെ മരണത്തെ തുടർന്ന് ഹരിയാനയിലെ എല്ലാ കായികമത്സരങ്ങളും അടുത്ത 3 ദിവസത്തേക്ക് നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി പറഞ്ഞു
     

  • രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യക്ക് നാണം കെട്ട തോൽവി. 408 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. വിജയലക്ഷ്യമായ 549 റൺസിലേക്ക് ബാറ്റേന്തിയ ഇന്ത്യ 140 റൺസിന് എല്ലാവരും ഓൾ ഔട്ടായി. വിജയലക്ഷ്യത്തിലേക്ക് എത്തുക അസാധ്യമാണെന്നിരിക്കെ സമനില ലക്ഷ്യമിട്ട് അമിത പ്രതിരോധത്തിലൂന്നിയെങ്കിലും കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യൻ നിരയിൽ വിള്ളൽ വീഴ്ത്തിയതോടെ ഇന്ത്യ തല കുനിച്ചു

    54 റൺസെടുത്ത രവീന്ദ്ര ജഡേജക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. വാഷിംഗ്ടൺ സുന്ദർ 16 റൺസും സായ് സുദർശൻ 139 പന്തിൽ 14 റൺസുമെടുത്തു. 2ന് 27 റൺസ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 113 റൺസ് കൂടി മാത്രമേ അവസാന ദിനം കൂട്ടിച്ചേർക്കാൻ ഇന്ത്യക്ക് സാധിച്ചുള്ളു. 

    ആറ് വിക്കറ്റ് വീഴ്ത്തിയ സിമോൻ ഹാർമറാണ് ഇന്ത്യയെ തകർത്തത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തു. മാർകോ ജാൻസൺ, സെനുരാൻ മുത്തുസ്വാമി എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി. 22 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. അതും വൈറ്റ് വാഷിലൂടെ. ഗംഭീർ ഇന്ത്യൻ കോച്ചായി വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യ തോൽക്കുന്നത്

    ഗുവാഹത്തിയിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 489 റൺസാണ് എടുത്തത്. മുത്തുസ്വാമിയുടെ 109 റൺസും മാർകോ ജാൻസന്റെ 93 റൺസുമാണ് അവർക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 201 റൺസിന് ഓൾ ഔട്ടായി. 288 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 260ന് 5 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത് ഇന്ത്യക്ക് മുന്നിൽ 549 റൺസിന്റെ വിജയലക്ഷ്യം കുറിക്കുകയായിരുന്നു.