മെസി മുംബൈയിൽ കുടുങ്ങി; പുകമഞ്ഞ് കാരണം വിമാനത്തിന് ഡൽഹിയിലേക്ക് പുറപ്പെടാനായില്ല

മെസി മുംബൈയിൽ കുടുങ്ങി; പുകമഞ്ഞ് കാരണം വിമാനത്തിന് ഡൽഹിയിലേക്ക് പുറപ്പെടാനായില്ല

അർജന്റീന നായകൻ ലയണൽ മെസിയുടെ ഡൽഹി സന്ദർശനം വൈകുന്നു. ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് കാരണം വിമാനത്തിന് ഇതുവരെ മുംബൈയിൽ നിന്ന് പുറപ്പെടാനായില്ല. ഉച്ചയ്ക്ക് രണ്ടരയോടെ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകിട്ട് നാല് മണിയോടെ മാത്രമേ എത്തൂവെന്നാണ് ഒടുവിൽ ലഭിച്ച സൂചനകൾ

മെസിയെ കാത്ത് ആയിരങ്ങളാണ് സ്‌റ്റേഡിയത്തിൽ കാത്തുനിൽക്കുന്നത്. 6000 രൂപയാണ് ടിക്കറ്റ് നിരക്ക്. മലയാളികൾ അടക്കമുള്ള നിരവധി പേർ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. ആരാധാകരെ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിപ്പിച്ച് തുടങ്ങി. കൊൽക്കത്തയിലെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പ്രദർശന മത്സരത്തിലും മെസി കളിക്കും. അതേസമയം ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് പുകമഞ്ഞിനെ തുടർന്ന് റദ്ദാക്കിയത്. 150ലധികം വിമാനങ്ങൾ വൈകി. നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *