പ്ലസ് ടു വിദ്യാർഥികളെ സുഹൃത്തുക്കൾക്കൊപ്പം സംഘം ചേർന്ന് മർദിച്ചു; അധ്യാപകനെതിരെ കേസ്

പ്ലസ് ടു വിദ്യാർഥികളെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. പയ്യന്നൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ താത്കാലിക അധ്യാപകൻ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
വിനോദയാത്രക്കിടെ തർക്കമുണ്ടായതിലെ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന പേരിൽ ലിജോ ജോൺ വിദ്യാർഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ലിജോയും സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥികളെ വളഞ്ഞിട്ട് മർദിച്ചു.
നാല് പേർ ചേർന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് മർദിച്ചത്. കുട്ടികളുടെ ശരീരത്തിലെ പാടുകൾ കണ്ട് വീട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്ന് വിദ്യാർഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്

Leave a Reply