Category: Kerala

  • കോൺഗ്രസ് പാർട്ടിയ്ക്ക് ഒരു ധാർമികതയുണ്ട്; രാഹുൽ മാങ്കൂട്ടത്തിൽ വടികൊടുത്ത് അടി വാങ്ങി: രാജ്‌മോഹൻ ഉണ്ണിത്താൻ

    കോൺഗ്രസ് പാർട്ടിയ്ക്ക് ഒരു ധാർമികതയുണ്ട്; രാഹുൽ മാങ്കൂട്ടത്തിൽ വടികൊടുത്ത് അടി വാങ്ങി: രാജ്‌മോഹൻ ഉണ്ണിത്താൻ

    കോൺഗ്രസ് പാർട്ടിയ്ക്ക് ഒരു ധാർമികതയുണ്ട്; രാഹുൽ മാങ്കൂട്ടത്തിൽ വടികൊടുത്ത് അടി വാങ്ങി: രാജ്‌മോഹൻ ഉണ്ണിത്താൻ

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എം പി രാജ്മോഹൻ ഉണ്ണിത്താൻ. രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങി. ഇരയെയും മാധ്യമങ്ങളെയും രാഹുൽ വെല്ലുവിളിച്ചു. പി ആർ ഏജൻസിയെ ഉപയോഗിച്ച് കോണ്ഗ്രസ് നേതാക്കളെ രാഹുൽ ആക്രമിച്ചെന്നും രാഹുലിനെ ആരും ന്യായീകരിക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

    ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കന്മാർക്ക് ഉള്ളതിനേക്കാൾ വലിയ ജനകീയ സ്വാധീനം വരുത്തി തീർക്കാൻ രാഹുൽ ഹീനമായ മാർഗങ്ങൾ ഉപയോഗിച്ച് പി ആർ വർക്ക് നടത്തി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയ്ക്ക് ഒരു ധാർമികതയുണ്ട് ആ ധാർമികമൂല്യങ്ങൾ മാനിക്കുന്ന ഒരാൾക്കും രാഹുൽ ചെയ്ത പ്രവർത്തി അംഗീകരിക്കാനാവില്ല. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെ വെല്ലുവിളിച്ചു രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

    പ്രസവിച്ച അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം വരാൻ പാടില്ല. കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനം ശെരിയായിരുന്നു. പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിച്ചു. ഇരയെ പുറത്ത് എത്തിച്ചത് രാഹുൽ തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരൻ സ്വയം അതില്ലാതാക്കി.ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മാറിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • ലൈംഗിക പീഡന പരാതി; രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: അറസ്റ്റ് ഉടൻ ഉണ്ടായേക്കും

    ലൈംഗിക പീഡന പരാതി; രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: അറസ്റ്റ് ഉടൻ ഉണ്ടായേക്കും

    ലൈംഗിക പീഡന പരാതി; രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: അറസ്റ്റ് ഉടൻ ഉണ്ടായേക്കും

    ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 5 വർഷം വരെ തടവു കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

    ഇതിനിടെ മുൻകൂർ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയിൽ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ടു ഡേ ആയി ഹർജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കിൽ തിരുവന്തപുരത്ത് ഹർജി നൽകും.

  • പ്രണയത്തിൻ്റെ പേരിൽ 9 മാസമായി വീട്ടുകാർ പൂട്ടിയിട്ട യുവതി കുറിപ്പെഴുതി റോഡിലിട്ടു; കോടതി വഴി പ്രണയസാഫല്യം

    പ്രണയത്തിൻ്റെ പേരിൽ 9 മാസമായി വീട്ടുകാർ പൂട്ടിയിട്ട യുവതി കുറിപ്പെഴുതി റോഡിലിട്ടു; കോടതി വഴി പ്രണയസാഫല്യം

    പ്രണയത്തിൻ്റെ പേരിൽ 9 മാസമായി വീട്ടുകാർ പൂട്ടിയിട്ട യുവതി കുറിപ്പെഴുതി റോഡിലിട്ടു; കോടതി വഴി പ്രണയസാഫല്യം

    കോട്ടയം: പത്തുവർഷത്തിലേറെയായി പ്രണയിക്കുന്ന യുവതിയെ ജാതിയുടെയും മതത്തിന്റെയും പേരിൽ വീട്ടുകാർ വിവാഹം ചെയ്തു നൽകിയില്ലെന്നാരോപിച്ച് കോടതിയെ സമീപിച്ച യുവാവിന് കോടതിയിൽ നിന്നും അനുകൂല വിധി. മാസങ്ങൾ നീണ്ടു നിന്ന വാദത്തിനൊടുവിൽ ഭാരതീയ ന്യായ സംഹിതയിലെ 100 -ാം വകുപ്പ് പ്രകാരം യുവതിയെ വാറണ്ട് അയച്ച് കോടതിയിൽ ഹാജരാക്കി. ഒടുവിൽ യുവതി സ്വന്തം ഇഷ്ടപ്രകാരം യുവാവിന് ഒപ്പം പോകുകയായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്.

    ഒക്ടോബർ ആദ്യമായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്രണയിക്കുന്ന യുവതിയെ മതത്തിന്റെ പേരിൽ വീട്ടിൽ പൂട്ടിയിട്ടതിനെതിരെ ബിഎൻഎസ്എസ് പ്രകാരം യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് നിയതയ്ക്ക് മുന്നിലാണ് കേസ് എത്തിയതും. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുന്നതിനു സമാനമായി ബിഎൻഎസ്എസിലെ 100 വകുപ്പ് പ്രകാരം അഡ്വ.ഷാമോൻ ഷാജിയും, അഡ്വ.വിവേക് മാത്യു വർക്കിയും കോടതിയെ സമീപിക്കുകയായിരുന്നു.

    30 വയസായ യുവതിയും യുവാവും പത്തു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. യുവാവ് ഹിന്ദു മതത്തിൽ വിശ്വസിക്കുന്നയാളും യുവതി ക്രിസ്തു മത വിശ്വാസിയുമായിരുന്നു.

    പ്രണയ വിവരം വീട്ടിൽ അറിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരി മുതൽ യുവതിയെ വീട്ടുകാർ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ് യുവാവിന്റെ പരാതി. യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെ ഒരു മാസം മുൻപ് യുവാവ് പഞ്ചായത്തംഗത്തെയുമായി യുവതിയുടെ വീട്ടിൽ എത്തി. രജിസ്റ്റർ വിവാഹം നടത്തി തരാമെന്ന യുവതിയുടെ വീട്ടുകാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ യുവാവ് മടങ്ങുകയായിരുന്നു. എന്നാൽ, ഇതിന് ശേഷം യുവതിയെ വീട്ടിൽ പൂട്ടിയിടുകയും, യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് യുവാവ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജിയുമായി എത്തിയത്.

    ആദ്യം മണിമല പോലീസിനോട് യുവതിയുടെ മൊഴിയെടുക്കാൻ കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മണിമല പോലീസ് യുവതിയെയും മാതാപിതാക്കളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. ഈ മൊഴിയിൽ മാതാപിതാക്കളോടൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി മണിമല പോലീസിനു മൊഴി നൽകി. ഇതേ തുടർന്ന് പോലീസ് കോടതിയിൽ യുവതിയുടെ മൊഴി ഹാജരാക്കുകയും ചെയ്തു.

    എന്നാൽ, കഴിഞ്ഞ ദിവസം രാവിലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുവതിയെ സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേയ്ക്കു തടങ്കലിൽ പാർപ്പിക്കാൻ മാറ്റിയിരുന്നതായി യുവാവ് പറഞ്ഞു. ഇതിനിടെ തടങ്കലിൽ പാർപ്പിച്ചിരുന്ന വീട്ടിൽ നിന്നും യുവാവിന്റെ സുഹൃത്തിനെ വിളിച്ച യുവതി , വീടിന്റെ പിന്നിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെന്ന് അറിയിച്ചു. ഈ കുറിപ്പ് കോടതിയിൽ എത്തിക്കണമെന്നും യുവതി സുഹൃത്തിനോട് അഭ്യർത്ഥിച്ചു. ഇത് അനുസരിച്ച് കുറിപ്പ് യുവാവിന്റെ സുഹൃത്ത് കോടതിയിൽ എത്തിച്ചു. ഈ കുറിപ്പ് കണ്ടകോടതി യുവതിയെ കോടതിയിൽ എത്തിക്കാൻ ഉത്തരവിടുകയായിരുന്നു. യുവതിയെ കോടതിയിൽ എത്തിക്കാനുള്ള വാറണ്ട് അനുസരിച്ച് പോലീസ് സംഘം യുവതിയെ കോടതിയിൽ എത്തിച്ചു. ഇതേ തുടർന്ന് യുവതിയുടെ ഇഷ്ട പ്രകാരം കാമുകന് ഒപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.

  • DySPക്കെതിരെ ജീവനൊടുക്കിയ സിഐയുടെ കുറിപ്പ്; അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു: എന്നെയും നിർബന്ധിച്ചു

    DySPക്കെതിരെ ജീവനൊടുക്കിയ സിഐയുടെ കുറിപ്പ്; അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു: എന്നെയും നിർബന്ധിച്ചു

    DySPക്കെതിരെ ജീവനൊടുക്കിയ സിഐയുടെ കുറിപ്പ്; അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു: എന്നെയും നിർബന്ധിച്ചു

    പാലക്കാട്: ജീവനൊടുക്കിയ ചെര്‍പ്പുളശ്ശേരി സി ഐ ബിനു തോമസിന്റെ കുറിപ്പ് പുറത്ത്. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കത്തിൽ ബിനു തോമസ് പറയുന്നത്. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്. 2014ല്‍ പാലക്കാട്ട് സർവീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്.

    2014ൽ സിഐ ആയിരുന്ന, നിലവിൽ വടകര ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് ബിനു തോമസിന്റെ കുറിപ്പിലെ വെളിപ്പെടുത്തൽ. കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും പോലീസ് ഉദ്യോഗസ്ഥനു കീഴടങ്ങുകയല്ലാതെ യുവതിക്കു മുൻപിൽ മറ്റു മാർഗങ്ങളില്ലായിരുന്നു എന്ന് കുറിപ്പിലുണ്ട്. തൊട്ടിൽപ്പാലം സ്വദേശിയാണ് 52കാരനായ ബിനു.

    ചെര്‍പ്പുളശേരി നഗരത്തില്‍ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെയാണ് പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചത്. അറസ്റ്റ് ചെയ്ത അന്നേ ദിവസം തന്നെ അവരെ സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു. അന്നേ ദിവസം രാത്രി മേലുദ്യോഗസ്ഥൻ സ്ത്രീയുടെ വീട്ടിലെത്തുകയും ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടുകയുമാണുണ്ടായത്. അതിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും കുറിപ്പില്‍‌ ബിനു തോമസ് എഴുതിയിട്ടുണ്ട്.

    നവംബര്‍ 15ന് ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ തന്റെ കോട്ടേജിലേക്ക് പോയ ബിനു പിന്നെ തിരിച്ചുവന്നിരുന്നില്ല. തുടര്‍ന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തോട് ചേർന്ന് 32 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥർ കുറിപ്പിലെ വിവരങ്ങള്‍ മനപൂർവ്വം മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് വിവരം.

  • അശാസ്ത്രീയമായി ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, ബലാത്സംഗം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

    അശാസ്ത്രീയമായി ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, ബലാത്സംഗം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

    അശാസ്ത്രീയമായി ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, ബലാത്സംഗം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

    യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. ഇന്നലെ വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

    കേസ് നേമം പൊലീസിന് കൈമാറും. ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ താന്‍ പലഘട്ടങ്ങളിലായി വൈദ്യസഹായം തേടിയ മെഡിക്കല്‍ രേഖകളും പെണ്‍കുട്ടി പൊലീസിന് കൈമാറിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് ഉടൻ അപേക്ഷ നൽകും. തിരുവനന്തപുരം റൂറൽ എസ്പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല.

    അതേസമയം രാഹുലിനെ ബന്ധപ്പെടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തുകയാണ്. കേസിൽ മുൻകൂർജാമ്യത്തിനുള്ള നീക്കം രാഹുൽ നടത്തിവരികയാണ്. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം.

    ഇന്നലെയാണ് മുഖ്യമന്ത്രിയെ കണ്ട് പെണ്‍കുട്ടി തന്‍റെ പരാതി കെെമാറിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതിയുടെ പരാതി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിരുന്നു.

    സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. നേരത്തെ ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ എന്നായിരുന്നു. ‘ഹൂ കെയേഴ്സ്’ എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കും ഇല്ലാത്ത പ്രശ്നം മാധ്യമങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു രാഹുലിന്റെ മറുപടി.

  • അറസ്റ്റിനു നീക്കം; എംഎൽഎ ഓഫിസ് അടച്ചുപൂട്ടി രാഹുൽ മുങ്ങി

    അറസ്റ്റിനു നീക്കം; എംഎൽഎ ഓഫിസ് അടച്ചുപൂട്ടി രാഹുൽ മുങ്ങി

    അറസ്റ്റിനു നീക്കം; എംഎൽഎ ഓഫിസ് അടച്ചുപൂട്ടി രാഹുൽ മുങ്ങി

    ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിച്ച പരാതിയിൽ കേസെടുത്ത ക്രൈംബ്രാഞ്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യാൻ നീക്കം ആരംഭിച്ചു. എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്ത് വ്യാഴാഴ്ച തന്നെ രാഹുലിനെ കസ്റ്റഡിയിലെടുക്കാനാണ് നീക്കം.

    എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനസിലായതോടെ രാഹുൽ മുങ്ങിയതായാണ് വിവരം. എംഎൽഎ ഓഫിസ് അടച്ചു പൂട്ടിയ നിലയിലാണ്. രാഹുൽ എവിടെയാണെന്ന് ആർക്കും അറിയിച്ചു. മുൻകൂർ ജാമ്യത്തിനായുള്ള നീക്കം ആരംഭിച്ചതായാണ് വിവരം.

    രാഹുലിനെതിരായ ചാറ്റുകളും സ്ക്രീൻഷോട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ അപ്രതീക്ഷിതമായി യുവതി മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റിലെത്തി കണ്ട് നേരിട്ട പരാതി സമർപ്പിക്കുകയായിരുന്നു.

  • കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കരട് കരടായി തന്നെ കിടക്കും: മന്ത്രി വി ശിവൻകുട്ടി

    കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കരട് കരടായി തന്നെ കിടക്കും: മന്ത്രി വി ശിവൻകുട്ടി

    കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കരട് കരടായി തന്നെ കിടക്കും: മന്ത്രി വി ശിവൻകുട്ടി

    കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു സംസ്ഥാന തൊഴിൽ മന്ത്രി. തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് പുറമെ സിഐടിയു, ഐഎൻടിയുസി, എഐടിസി, ബിഎംഎസ്, എസ്ടിസി, യുടിയുസി തുടങ്ങിയ സംഘടനാ പ്രതിനിധിക( യോഗത്തിൽ പങ്കെടുത്തു.

    ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും. എല്ലാ ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

    സംസ്ഥാനത്തിന് മാത്രമായി പ്രത്യേക തൊഴിൽ നിയമം ഉണ്ടാക്കുന്നതിനുള്ള സാധ്യത, സംസ്ഥാനത്തിന് പുതിയ ലേബർ കോഡിൽ എത്രത്തോളം ഇടപെടാനാവും എന്നതടക്കം യോഗം ചർച്ച ചെയ്യും. ഇതിൽ നിയമ പണ്ഡിതരുടെയടക്കം അഭിപ്രായം പരിഗണിക്കും. ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഇമെയിൽ അയക്കും. ഡിസംബർ 19 ന് ശേഷം കേന്ദ്രമന്ത്രിയെ കണ്ട് ലേബർ കോഡ് പിൻവലിക്കാൻ നിവേദനം നൽകുമെന്നും മന്ത്രി പറഞ്ഞു.

  • രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി അതിജീവിത; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി: ക്രൈം ബ്രാഞ്ച് നീക്കങ്ങൾ നിർണ്ണായകം

    രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി അതിജീവിത; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി: ക്രൈം ബ്രാഞ്ച് നീക്കങ്ങൾ നിർണ്ണായകം

    രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി അതിജീവിത; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി: ക്രൈം ബ്രാഞ്ച് നീക്കങ്ങൾ നിർണ്ണായകം

    ലൈംഗികാരോപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനു തിരിച്ചടി. പെൺകുട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ എത്തി. രാഹുലിനെതിരെ പരാതി നൽകി. പുതിയ ശബ്ദരേഖ ഉൾപ്പടെ പുറത്തു വന്നതിനു പിന്നാലെയാണ് നീക്കം. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തുടർ നീക്കങ്ങൾ നിർണ്ണായകം

    ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേകാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് നൽകും.

    രാഹുലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റും പുറത്ത് വന്നു. കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റാണ് പുറത്ത് വന്നത്. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നാണ് ശബ്ദരേഖ

    എല്ലാം നിന്റെ പ്ലാൻ അല്ലേയെന്ന് പെൺകുട്ടി രാഹുലിനോട് ചോദിക്കുന്നുണ്ട്. നീ ഈ ഡ്രാമ ഒന്ന് നിർത്തെന്ന് രാഹുൽ. ഈ ഒന്നാം മാസത്തിൽ എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാമെന്ന് രാഹുൽ. നിങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്ന് പെൺകുട്ടിയുടെ മറുപടി.

    നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല എന്നാണ് രാഹുൽ പെൺകുട്ടിയോട് പറയുന്നത്. എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്. നിങ്ങക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത് എന്ന് പെൺകുട്ടി രാഹുലിനോട് ചോദിക്കുന്നുണ്ട്.

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് സജന

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് സജന

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് സജന

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു

    സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്ന് മാറ്റണമെന്നും സജന പറയുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെയും എഐസിസിക്ക് പരാതി ലഭിച്ചതായും വിവരം വരുന്നുണ്ട്. ഇതിലൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല

    പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് തന്നെ പരാതിയുമായി എഐസിസിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നും സജന ആവശ്യപ്പെട്ടിരുന്നു.
     

  • ഭർത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പും ചുമത്തി

    ഭർത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പും ചുമത്തി

    ഭർത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പും ചുമത്തി

    തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഷാരോണിനെതിരെ സ്ത്രീധന പീഡന വകുപ്പുകളും ചുമത്തി. യുവതിയുടെ മരണത്തിന് പിന്നാലെ ഷാരോണിനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷാരോണിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി ഇതിനിടെ മരിച്ച അർച്ചനയുടെ കുടുംബം രംഗത്തുവന്നു

    അർച്ചനയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ഹരിദാസ് ആരോപിച്ചു. അർച്ചനയെ ഷാരോൺ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. ഏഴ് മാസം മുമ്പ് വിഷു ദിനത്തിലാണ് അർച്ചന ഷാരോണിനൊപ്പം ഇറങ്ങിപ്പോയത്. പിന്നീട് അർച്ചന നേരിട്ടത് കൊടിയ പീഡനങ്ങളായിരുന്നുവെന്നാണ് വിവരം

    പൊതുസ്ഥലത്ത് വെച്ച് അർച്ചനയെ തല്ലിയതിന് ഷാരോണിനെ നേരത്തെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഷാരോണിന് സംശയരോഗമാണെന്ന് ഹരിദാസ് ആരോപിച്ചു. അതേസമയം മരണത്തിൽ ഷാരോണിന്റെ അമ്മയെ പ്രതി ചേർക്കുന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.