Category: Kerala

  • കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി: ട്രെയിന്‍ സർവീസ് വൈകുന്നു

    കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി: ട്രെയിന്‍ സർവീസ് വൈകുന്നു

    കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി: ട്രെയിന്‍ സർവീസ് വൈകുന്നു

    കൊച്ചി: കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. തൃശൂരിലേക്ക് വളം കൊണ്ടുപോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം-തൃശൂര്‍ ലൈനിലാണ് ഗതാഗത തടസം. രാത്രിയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു.

    ഗുഡ്‌സ് ട്രെയിന്‍ പാളം അവസാനിക്കുന്നിടത്തേക്കുളള ബാരിക്കേഡും ഇടിച്ച് മുന്നോട്ടുപോയി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്ക് വലിയ അപകടമാണ് ഒഴിവായത്. മണിക്കൂറുകളായി ട്രെയിന്‍ പാളം തെറ്റി കിടക്കുകയായിരുന്നു. അതിവേഗത്തില്‍ പ്രശ്‌നം പരിഹരിക്കാനുളള നീക്കമാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

  • സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി; കുട്ടികളുള്‍പ്പടെ കുടുങ്ങിയത് രണ്ടരമണിക്കൂര്‍

    സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി; കുട്ടികളുള്‍പ്പടെ കുടുങ്ങിയത് രണ്ടരമണിക്കൂര്‍

    സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി; കുട്ടികളുള്‍പ്പടെ കുടുങ്ങിയത് രണ്ടരമണിക്കൂര്‍

    ഇടുക്കി: 120 അടിയിലേറെ ഉയരത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇവര്‍ കുടുങ്ങിയത്. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. രണ്ടര വയസുള്ള കുട്ടിയും സംഘത്തിലുണ്ടായിരുന്നു.

    ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.

    ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതാണ് രീതി. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാത്തതായിരുന്നു പ്രശ്‌നം.

  • ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; കുഞ്ഞുങ്ങൾ അടക്കം 5 പേർ ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു

    ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; കുഞ്ഞുങ്ങൾ അടക്കം 5 പേർ ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു

    ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; കുഞ്ഞുങ്ങൾ അടക്കം 5 പേർ ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു

    ഇടുക്കി: സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിൽ ആണ് സംഭവം. ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ അടക്കം 5 പേർ ആണ് ഉള്ളത്. ക്രെയിനിൻ്റെ സങ്കേധിക തകരാർ ആണ് കാരണം. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി.

    സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോ​ഗിക വിശദീകരണം. എന്നാൽ അതിൽ കൂടുതൽ പേരുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. റോപ്പും സീറ്റ് ബെൽറ്റും ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉള്ളതിനാൽ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്.

    ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാ​ഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.

    ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുന്നതാണ് രീതി. എന്നാൽ ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റാത്തതാണ് പ്രശ്നം. ഇവരെ വടംവെച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

  • മഷിയിട്ടാല്‍ കാണാത്തവിധം ഇപ്പോള്‍ ഒളിവിലാണ്; കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് രാഹുല്‍ വിഷയം കാരണമായി മാറി: വെള്ളാപ്പള്ളി നടേശന്‍

    മഷിയിട്ടാല്‍ കാണാത്തവിധം ഇപ്പോള്‍ ഒളിവിലാണ്; കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് രാഹുല്‍ വിഷയം കാരണമായി മാറി: വെള്ളാപ്പള്ളി നടേശന്‍

    മഷിയിട്ടാല്‍ കാണാത്തവിധം ഇപ്പോള്‍ ഒളിവിലാണ്; കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് രാഹുല്‍ വിഷയം കാരണമായി മാറി: വെള്ളാപ്പള്ളി നടേശന്‍

    പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടം രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസും രാഹുല്‍ മാങ്കൂട്ടത്തിലുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ പേരില്‍ കേസില്ലാത്ത സ്ഥിതിക്ക് എന്തിന് രാജിവെക്കണമെന്ന് ചോദിച്ച രാഹുലിനെതിരെ ഇപ്പോള്‍ കേസുണ്ടെന്നും മഷിയിട്ടാല്‍ കാണാത്ത വിധം ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.

    ഒരാളെ അല്ല, പല സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും രാഹുലിന്റെ ക്രൂരതകള്‍ ചൂണ്ടിക്കാട്ടി ഒരു യുവതി പരാതി നല്‍കിയ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് രാഹുലിന്റെ മനഃസാക്ഷി തന്നെ തീരുമാനിക്കട്ടേയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്‌നം ഉടലെടുത്ത ആദ്യകാലത്ത് പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം രാഹുല്‍ മാങ്കൂട്ടത്തില്‍ പുണ്യവാളന്റെ വേഷമായിരുന്നു അണിഞ്ഞിരുന്നതെന്നും എന്നാല്‍ ആ പൊയ്മുഖം ഇപ്പോള്‍ അഴിഞ്ഞുവീണുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

    കോണ്‍ഗ്രസില്‍തന്നെ രാഹുലിനെ പിന്താങ്ങിയവരും പുറന്തള്ളിയവരുമുണ്ടെന്ന് പറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് ഈ വിഷയം കാരണമായി മാറിയിട്ടുണ്ടെന്നും പറഞ്ഞു. കോണ്‍ഗ്രസിലെ പ്രഗത്ഭരില്‍ ഒരാളെന്ന നിലയില്‍ വാനോളം പൊക്കിക്കൊണ്ടുനടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തകര്‍ന്ന് തരിപ്പണമായി ആളുകളെല്ലാം ചവിട്ടിതേക്കുന്ന ഒരു അവസ്ഥയിലേക്ക് മാറിയെന്നും ഇതിന്റെ ഉത്തരവാദി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ ചെയ്ത തെറ്റുകളില്‍ ഉത്തമബോധ്യവും പശ്ചാത്താപവും ഉണ്ടെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുന്നതായിരിക്കും രാഹുല്‍ മാങ്കൂട്ടത്തിലിന് നല്ലതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

  • ഒതായി മനാഫ് കൊലക്കേസ്; പി.വി അൻവറിന്‍റെ സഹോദരി പുത്രൻ കുറ്റക്കാരൻ: മൂന്ന് പ്രതികളെ വെറുതെ വിട്ടു

    ഒതായി മനാഫ് കൊലക്കേസ്; പി.വി അൻവറിന്‍റെ സഹോദരി പുത്രൻ കുറ്റക്കാരൻ: മൂന്ന് പ്രതികളെ വെറുതെ വിട്ടു

    ഒതായി മനാഫ് കൊലക്കേസ്; പി.വി അൻവറിന്‍റെ സഹോദരി പുത്രൻ കുറ്റക്കാരൻ: മൂന്ന് പ്രതികളെ വെറുതെ വിട്ടു

    മലപ്പുറം: ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസിൽ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17ആം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19ആം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

    പി.വി.അൻവറിന്‍റെ സഹോദരിയുടെ മകൻ ആണ് മാലങ്ങാടൻ ഷഫീഖ്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കേസിൽ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായ പിവി അൻവർ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

    ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.

  • എപ്പോഴും അതിജീവിതയ്ക്കൊപ്പം; എഫ്ബി പോസ്റ്റിൽ മലക്കം മറിഞ്ഞ് ആർ. ശ്രീലേഖ

    എപ്പോഴും അതിജീവിതയ്ക്കൊപ്പം; എഫ്ബി പോസ്റ്റിൽ മലക്കം മറിഞ്ഞ് ആർ. ശ്രീലേഖ

    എപ്പോഴും അതിജീവിതയ്ക്കൊപ്പം; എഫ്ബി പോസ്റ്റിൽ മലക്കം മറിഞ്ഞ് ആർ. ശ്രീലേഖ

    പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകിയ യുവതിയെ അവഹേളിച്ച ഫെസ്ബുക്ക് പോസ്റ്റ് ഇട്ട ആർ.ശ്രീലേഖയെ ബിജെപി നേതൃത്വം ഇടപെട്ട് തിരുത്തിച്ചു. ആദ്യം വിമർശനം പിന്നീട് തേൻ മഴയായി. രണ്ടാമത്തെ പോസ്റ്റിൽ ശ്രീലേഖ ഇങ്ങനെ കുറിച്ചു ഇപ്പോഴും എപ്പോഴും അതിജീവതയ്ക്കൊപ്പമെന്ന്.

    സ്വർണക്കൊള്ള മറയ്ക്കാനാണോ അതിജീവതയുടെ പരാതിയെന്ന് ആർ.ശ്രീലേഖ ആദ്യം ഫെസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

    ഇത് ബിജെപിയെ വെട്ടിലാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിക്കാനായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്. പക്ഷേ കൊക്കിന് വച്ചത് ചക്കിന് കൊണ്ടുവെന്ന പഴമൊഴിയായി പോയി. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ആർ.ശ്രീലേഖ. ശ്രദ്ധയോടെ എഫ്.ബി പോസ്റ്റ് കൈകാര്യം ചെയ്യണമെന്ന നേതൃത്വത്തിന്‍റെ നിർദേശം ശ്രീലേഖയെ മാറ്റി ചിന്തിപ്പിച്ചുവെന്ന് വേണം കരുതാൻ. മുമ്പും സമാനമായ സംഭവങ്ങളിൽ സ്ത്രീ വിരുദ്ധ പ്രതികരണം ശ്രീലേഖ നടത്തിയിരുന്നു.

  • ബിഎൽഒയ്ക്ക് മർദനം; കാസർകോട്ട് സിപിഎം ലോക്കൽ സെക്രട്ടറി റിമൻ്റിൽ

    ബിഎൽഒയ്ക്ക് മർദനം; കാസർകോട്ട് സിപിഎം ലോക്കൽ സെക്രട്ടറി റിമൻ്റിൽ

    ബിഎൽഒയ്ക്ക് മർദനം; കാസർകോട്ട് സിപിഎം ലോക്കൽ സെക്രട്ടറി റിമൻ്റിൽ

    കാസർകോട്: ബിഎൽഒയെ മർദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമൻ്റിൽ. സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് റിമാൻ്റ് ചെയ്തത്. ദേലമ്പാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ ഓഫീസറായ പി. അജിത്തിന് മർദ്ദനമേറ്റ കേസിലാണ് റിമാൻ്റ്.
     
    എസ്ഐആർ ക്യാമ്പിനിടെ ഒരു വോട്ടർക്ക് പരിശോധനാ ഫോറം നൽകാത്ത വിഷയത്തിൽ ബി‌എൽഒയെ മർദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കൽ സെക്രട്ടിയാണ് സുരേന്ദ്രൻ.

    ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ആദൂർ പൊലീസാണ് കേസെടുത്തത്. ദേലംപാടി പഞ്ചായത്ത് പയറടുക്ക ബൂത്തിലെ ബിഎൽഒ അജിത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാണ് സുരേന്ദ്രൻ

  • രാഗം തിയെറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസ്; ചലചിത്ര നിർമാതാവിനെതിരേ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി

    രാഗം തിയെറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസ്; ചലചിത്ര നിർമാതാവിനെതിരേ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി

    രാഗം തിയെറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസ്; ചലചിത്ര നിർമാതാവിനെതിരേ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി

    തൃശൂരിലെ രാഗം തിയെറ്റർ നടത്തിപ്പുകാരൻ സുനിലിനെ ആക്രമിച്ച കേസിൽ പ്രതിയും ചലചിത്ര നിർമാതാവുമായ റാഫേലിനെതിരേ പൊലീസ് ലുക്കൗട്ട് സർക്കുലർ‌ പുറത്തിറക്കി. പ്രവാസി വ‍്യവസായി കൂടിയായ റാഫേലിന്‍റെ വസതിയിൽ പൊലീസ് പരിശോധന നടത്തിവരുകയാണ്.

    സുനിലുമായുള്ള സാമ്പത്തിക തർക്കത്തിൽ റാഫേൽ ക്വട്ടേഷൻ കൊടുത്തതതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. റാഫേൽ ഇന്ത‍്യയിൽ വിമാനമിറങ്ങിയാൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. തന്നെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് റാഫേലാണെന്ന് സുനിൽ ആരോപിച്ചിരുന്നു.

    രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിന്‍റെ വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായത്. കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം തീകൊളുത്തിക്കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിന്‍റെ മൊഴി.

  • യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, മൂന്ന് സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ വെച്ച് ഭീഷണിപ്പെടുത്തി: FIR ലെ കൂടുതൽ വിവരങ്ങൾ

    യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, മൂന്ന് സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ വെച്ച് ഭീഷണിപ്പെടുത്തി: FIR ലെ കൂടുതൽ വിവരങ്ങൾ

    യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, മൂന്ന് സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ വെച്ച് ഭീഷണിപ്പെടുത്തി: FIR ലെ കൂടുതൽ വിവരങ്ങൾ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ എഫ്ഐആറിൽ ​ഗുരുതര പരാമർശങ്ങൾ. പാലക്കാട് ഫ്ലാറ്റിൽ എത്തിച്ചും ബലാത്സംഗം ചെയ്തു എന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ. തിരുവനന്തപുരത്തും പാലക്കാടും വെച്ച് മൂന്നുതവണ ബലാത്സംഗം ചെയ്തു. വലിയമല പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

    വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും പരാതിയിൽ. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉടൻ അപേക്ഷ നൽകും.

    ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. രാഹുലിനെതിരെയുള്ള കേസിൽ രണ്ടു പ്രതികളാണുള്ളത്. രാഹുലും സുഹൃത്തും പ്രതികൾ. ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി.

    രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതി. അടൂർ സ്വദേശിയാണ് ജോബി ജോസഫ്. ജോബിയുടെ മൊബൈൽ ഇന്നലെ വൈകിട്ട് മുതൽ സ്വിച്ച് ഓഫ് ആണ്. ഒളിവിൽ പോയതായി സൂചന. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയില്‍ രണ്ടുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകൾ

    IT ACT 68 (e)

    BNS – 64 – ബലാത്സംഗം

    64(2) – നിരന്തരം പീഡിപ്പിക്കൽ

    64(f) – പീഡനം(ഉപദ്രവിച്ചു)

    64(h) – അധികാരം ഉപയോഗിച്ച് പീഡിപ്പിക്കൽ

    64(m) – തുടർച്ചയായി ഒരു സ്ത്രീയെ തന്നെ പീഡിപ്പിക്കൽ

    89 – ഗർഭചിദ്രം

    316 – വിശ്വാസ വഞ്ചന

    തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. കേസിൽ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.

  • എന്തുകൊണ്ട് ഇത്ര നാൾ പരാതി നൽകിയില്ല; സ്വർണ്ണ കൊള്ളയിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ: അതിജീവതയെ അധിക്ഷേപിച്ച് ആർ.ശ്രീലേഖ

    എന്തുകൊണ്ട് ഇത്ര നാൾ പരാതി നൽകിയില്ല; സ്വർണ്ണ കൊള്ളയിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ: അതിജീവതയെ അധിക്ഷേപിച്ച് ആർ.ശ്രീലേഖ

    എന്തുകൊണ്ട് ഇത്ര നാൾ പരാതി നൽകിയില്ല; സ്വർണ്ണ കൊള്ളയിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ: അതിജീവതയെ അധിക്ഷേപിച്ച് ആർ.ശ്രീലേഖ

    രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. ഇത്ര നാൾ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് ചോദ്യം. ഇപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയെന്നും ഫേസ്ബുക്കിൽ കുറിച്ചു.

    ശബരിമല സ്വർണ്ണ കൊള്ളയിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ എന്നും ശ്രീലേഖ ചോദിച്ചു. ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻ‌കൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ശബരിമല സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്.

    എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ശ്രീലേഖ രംഗത്തെത്തി. സാധാരണ ജനത്തിന് തോന്നുന്ന സംശയങ്ങളാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. പൊലീസിന് നേരത്തെ സ്വമേധയാ കേസെടുക്കാമായിരുമായിരുന്നു. വൈകിയതിലെ പ്രതിഷേധമാണ് സൂചിപ്പിച്ചത്. താൻ എപ്പൊഴും ഇരയ്ക്കൊപ്പം.

    സ്വർണ്ണകൊള്ള കേസിൽ അട്ടിമറിക്കാൻ ആണോ ഇപ്പൊഴത്തെ നീക്കം എന്നത് ആരുടെയും സംശയമാണ്. പൊലീസിന് FIR നേരത്തെ ഇടാമായിരുന്നു. നടിയെ ആക്രമിച്ച കേസിൽ താൻ ഇരയ്കൊപ്പമായിരുന്നു. അന്ന് താൻ ചെയ്തത് ജയിലിൽ എല്ലാവർക്കും ചെയ്തു നൽകുന്ന സൗകര്യം.. നിർഭയ നോഡൽ ഓഫീസറായിരുന്നയാളാണ് താൻ. എപ്പോഴും താൻ ഇരയ്കൊപ്പമെന്നും ആർ.ശ്രീലേഖ പറഞ്ഞു.