Category: Kerala

  • ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർഥി മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആംആദ്മി പാർട്ടി സ്ഥാനാർഥി ടിഎസ് രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

    സർവീസിൽ നിന്ന് വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രചാരണ പോസ്റ്ററുകളിൽ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ചു. 

    ബാക്കിയിടങ്ങളിൽ ബിജെപി പ്രവർത്തകർ റിട്ടയേർഡ് എന്ന് ചേർത്തു. ശാസ്താമംഗലം ഡിവിഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായി ശ്രീലേഖ മത്സരിക്കുന്നത്. പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും തന്നെ എല്ലാവർക്കും അറിയാമെന്ന് ശ്രീലേഖ പ്രതികരിച്ചു.
     

  • എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

    എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

    എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 

    രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

  • രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ

    രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ

    രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ

    ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനാർഥികൾക്കായി വോട്ടുപിടിക്കുന്നതിൽ പ്രശ്നമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എന്നാൽ നേതാക്കളുമായി വേദി പങ്കിടരുത്. പാർട്ടി നടപടികളിൽ പങ്കെടുക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

    അദ്ദേഹത്തെ സഹായിച്ച പ്രവർത്തകർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവർക്ക് വേണ്ടി ഡോർ ടു ഡോർ ക്യാംപെയ്ൻ നടത്തുന്നതിൽ തടസമൊന്നുമില്ല. പക്ഷേ പാർട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ പാർട്ടിയുടെ നടപടിക്രമങ്ങളിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് അവകാശമില്ല. കാരണം അദ്ദേഹം സസ്പെൻഷനിലാണ്. 

    പാർട്ടിയെ സംബന്ധിച്ച് ഇപ്പോൾ അദ്ദേഹം പുറത്താണ് നിൽക്കുന്നത്. കൂടുതലായുള്ള നടപടികൾ സ്വീകരിക്കേണ്ട കാര്യം ഇപ്പോഴില്ല. തെറ്റാര് ചെയ്താലും ശിക്ഷിക്കപ്പെടണം. പെൺകുട്ടി ധൈര്യമായി പരാതിയുമായി മുന്നോട്ട് പോകണമെന്നും മുരളീധരൻ പറഞ്ഞു

  • ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

    ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

    ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

    കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം റെയിൽവേ പോലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ കൊച്ചിയിലും ബണ്ടിച്ചോറിനെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ ബണ്ടി ചോറിനെ റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്

    ബണ്ടി ചോർ പല കാര്യങ്ങളാണ് പറയുന്നതെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ഇയാളുടെ കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിന്റെ നമ്പറും മാത്രമാണ്. പേരൂർക്കട സ്റ്റേഷനിൽ നിന്ന് 76,000 രൂപ കിട്ടാനുണ്ടെന്ന് ബണ്ടി ചോർ പറയുന്നു. ഇന്നലെ സ്റ്റേഷനിലും ഇയാൾ പോയിരുന്നു

    കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് റെയിൽവേ പോലീസ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായി ഒന്നും കണ്ടെത്താതിനാൽ ചോദ്യം ചെയ്യലിന് ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു.
     

  • ശബരിമല സ്വർണക്കൊള്ള; അപകീർത്തികരമായ പരാമർശത്തിൽ കെഎം ഷാജഹാനെതിരെ കേസ്

    ശബരിമല സ്വർണക്കൊള്ള; അപകീർത്തികരമായ പരാമർശത്തിൽ കെഎം ഷാജഹാനെതിരെ കേസ്

    ശബരിമല സ്വർണക്കൊള്ള; അപകീർത്തികരമായ പരാമർശത്തിൽ കെഎം ഷാജഹാനെതിരെ കേസ്

    ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തിൽ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്

    ശബരിമല സ്വർണപ്പാളി കടത്തുമായി എഡിജിപി എസ് ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ഷാജഹാൻ യൂട്യൂബ് ചാനൽ വഴി മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി. നേരത്തെ സിപിഎം നേതാവ് കെജെ ഷൈൻ, വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു

    എസ് ശ്രീജിത്ത് ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററായ കാലത്താണ് തട്ടിപ്പ് നടന്നതെന്നും ഇതിൽ പോലീസിനും പങ്കുണ്ടെന്ന വീഡിയോ ഷാജഹാൻ അപ്ലോഡ് ചെയ്‌തെന്നാണ് പരാതി. ഈ വീഡിയോ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.