Category: Kerala

  • കേരളത്തിൽ നടക്കുന്ന 95 ശതമാനം വികസനവും മോദി സർക്കാരിന്റേത്: രാജീവ് ചന്ദ്രശേഖർ

    കേരളത്തിൽ നടക്കുന്ന 95 ശതമാനം വികസനവും മോദി സർക്കാരിന്റേത്: രാജീവ് ചന്ദ്രശേഖർ

    കേരളത്തിൽ നടക്കുന്ന 95 ശതമാനം വികസനവും മോദി സർക്കാരിന്റേത്: രാജീവ് ചന്ദ്രശേഖർ

    തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത പ്രാതിനിധ്യം ഇത്തവണ ബിജെപിക്കുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. 21,065 വാർഡുകളിൽ ബിജെപി മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിൽ വരും കാലത്ത് മത്സരിക്കും. ഇത് സെമി ഫൈനൽ അല്ല, ഫൈനൽ തന്നെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

    വികസനം ഇല്ലായ്മ ചർച്ച ചെയ്യും. എല്ലാം ശരിയാകും എന്ന് പറഞ്ഞവർ ഒന്നും ശരിയാക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ മാറ്റമല്ല. ഭരണ ശൈലി മാറ്റമാണ് ബിജെപി ലക്ഷ്യം. ഓരോ പ്രദേശത്തും 5 വർഷത്തെ ബ്ലുപ്രിന്റ് പ്ലാൻ ഉണ്ടാക്കും. വീട്ടു പടിക്കൽ ഭരണം എന്നതാണ് ബിജെപി ലക്ഷ്യം. കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെതെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.

    ഭരണഘടന ഞങ്ങളെ നയിക്കുന്നു. ഭരണഘടന കയ്യിൽ പിടിച്ചു വെൽഫെയർ പാർട്ടിക്ക് ഒപ്പം നിൽക്കുന്നത് ബിജെപി എതിർക്കും. ഭരണഘടനക്ക് എതിരെ നിൽക്കുന്ന വെൽഫയർ പാർട്ടിയെ ബിജെപി എതിർക്കും. കേരളത്തിൽ എയിംസ് വരും. സ്ഥലം സർക്കാർ തീരുമാനിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
     

  • വയനാട് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂര മർദനം; കൈ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിച്ചു

    വയനാട് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂര മർദനം; കൈ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിച്ചു

    വയനാട് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂര മർദനം; കൈ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിച്ചു

    വയനാട് കണിയാമ്പറ്റയിൽ വൃദ്ധ ദമ്പതികളുടെ കൈ തല്ലിയൊടിച്ച് അയൽവാസി. കൃഷിയിടത്തിൽ കോഴി കയറിയെന്ന് ആരോപിച്ചായിരുന്നു ദമ്പതികളെ ക്രൂരമായി മർദിച്ചത്

    കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരുക്കേറ്റത്. ലാൻസിയുടെ ഇരു കൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു

    അയൽവാസിയായ തോമസ് വൈദ്യരാണ് ആക്രമണം നടത്തിയത്. ഇരുമ്പ് വടി കൊണ്ടാണ് ഇയാൾ ദമ്പതികളെ ആക്രമിച്ചത്. തോമസ് വൈദ്യർക്കെതിരെ പോലീസ് കേസെടുത്തു.
     

  • കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്‌സോ കേസിൽ ഈ മാസമാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു

    സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മുബഷറിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് മുബഷിറിന്റെ ബന്ധുക്കൾ രംഗത്തുവന്നു

    ജയിലിൽ മർദനം ഏൽക്കേണ്ടി വന്നതായി മുബഷിർ പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
     

  • മുനമ്പം നിവാസികൾക്ക് ആശ്വാസം; അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

    മുനമ്പം നിവാസികൾക്ക് ആശ്വാസം; അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

    മുനമ്പം നിവാസികൾക്ക് ആശ്വാസം; അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

    മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി. കേസിൽ അന്തിമ വിധി വരുന്നത് വരെ താത്കാലിക അടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു

    മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ റവന്യു അധികൃതർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ അടക്കം ഹർജികളാണ് കോടതിയുടെ മുമ്പാകെയുള്ളത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്ന് ഭൂസംരക്ഷണ സമിതി അടക്കം നൽകിയ ഹർജികൾ നേരത്തെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു

    വഖഫ് ബോർഡ് ഭൂമിയിൽ അവകാശം ഉന്നയിച്ചെന്ന പേരിൽ നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസർ തയ്യാറാകുന്നില്ലെന്നും ഭൂസംരക്ഷണ സമിതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുനമ്പത്തേത് വഖഫ് സ്വത്തല്ലെന്നും ഹൈക്കോടതിയുടെ ഇടപെടലുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
     

  • പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് മണ്ണാർക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞാത്തമ്മയ്(52)ക്കാണ് വെട്ടേറ്റത്. 

    ഭർത്താവ് കുഞ്ഞാലനാണ് ഇവരെ ആക്രമിച്ചത്. മണ്ണാർക്കാട് അലനല്ലൂർ പാലക്കാഴിയിലാണ് സംഭവം. പരുക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

    കുഞ്ഞാലൻ ഭാര്യയെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് നാട്ടുകൽ പോലീസ് അറിയിച്ചു.
     

  • പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം സ്ഥാനാർഥിയടക്കം 2 പേർക്ക് 20 വർഷം തടവ്

    പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം സ്ഥാനാർഥിയടക്കം 2 പേർക്ക് 20 വർഷം തടവ്

    പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം സ്ഥാനാർഥിയടക്കം 2 പേർക്ക് 20 വർഷം തടവ്

    പയ്യന്നൂരിൽ പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ട് പേർക്ക് 20 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്‌ഐ നേതാവുമായ വികെ നിഷാദ്, അന്നൂരിലെ ടിസിവി നന്ദകുമാർ എന്നിവരെയാണ് ശിക്ഷിച്ചത്. 

    വിവധ വകുപ്പുകളിലായാണ് ശിക്ഷ. എന്നാൽ ഇരുവരും പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു

    2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് ബോംബേറുണ്ടായത്.
     

  • നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ഡിസംബർ 8ന് കോടതി വിധി പറയും

    നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ഡിസംബർ 8ന് കോടതി വിധി പറയും

    നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ഡിസംബർ 8ന് കോടതി വിധി പറയും

    ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്. കേസിൽ ഡിസംബർ എട്ടിന് വിചാരണ കോടതി വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് വിധി പറയുന്നത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.

    കഴിഞ്ഞ ഏപ്രിലിൽ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തിൽ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. നെടുമ്പാശേരി പോലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിൽ ആകെ 9 പ്രതികളുണ്ട്. 

    അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതി ചേർത്തത്. 2017 ഫെബ്രുവരി 17ന് രാത്രി 9 മണിക്ക് കൊച്ചി നഗരത്തിലൂടെ ഓടിയ കാറിലിട്ട് നടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പൾസർ സുനി പകർത്തി. സംഭവം നടന്ന അന്ന് തന്നെ ഡ്രൈവർ മാർട്ടിൻ അറസ്റ്റിലായിരുന്നു

    പിന്നീടുള്ള അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുന്നു. 2017 ജൂലൈയിൽ നടൻ ദിലീപിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 11ന് ദിലീപിനെ കോടതി റിമാൻഡ് ചെയ്തു. പിന്നീട് 2017 ഒക്ടോബർ 3നാണ് ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. 

  • വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്; രാഹുലിനെതിരെ നടപടിയെടുത്തതാണ്: സതീശൻ

    വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്; രാഹുലിനെതിരെ നടപടിയെടുത്തതാണ്: സതീശൻ

    വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്; രാഹുലിനെതിരെ നടപടിയെടുത്തതാണ്: സതീശൻ

    പാലക്കാട് സിപിഎമ്മിലെ അതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമായി സഹകരിച്ചത് നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫ് ഒറ്റക്കെട്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫ് വിപുലീകരിക്കും. ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി എല്ലാം പരിഹരിക്കും

    വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പറയുന്നത് അവരുടെ അഭിപ്രായമാണ്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പാലക്കാട് നഗരസഭയിൽ ബിജെപിയെ താഴെയിറക്കുമെന്നും സതീശൻ അവകാശപ്പെട്ടു

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതാണ്. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോ. ശബരിമല വിഷയത്തിൽ പത്മകുമാറിനെതിരെ സിപിഎം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും സതീശൻ ചോദിച്ചു.
     

  • ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ശബരിമല സ്വർണക്കൊള്ള കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി

    അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. ബോധപൂർവം ചെയ്തതല്ലെന്ന് പോലീസ് പ്രതികരിച്ചു. എആർ ക്യാമ്പിലെ എസ്‌ഐയും നാല് പോലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്

    പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിന്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പോലീസുകാർ പറയുന്നു. സംഭവത്തിൽ എആർ കമാൻഡന്റ് അന്വേഷണം നടത്തുന്നുണ്ട്.
     

  • നാട്ടുകാരുമായി തർക്കം, പിന്നാലെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎൽഒയെ ചുമതലയിൽ നിന്ന് നീക്കി

    നാട്ടുകാരുമായി തർക്കം, പിന്നാലെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎൽഒയെ ചുമതലയിൽ നിന്ന് നീക്കി

    നാട്ടുകാരുമായി തർക്കം, പിന്നാലെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎൽഒയെ ചുമതലയിൽ നിന്ന് നീക്കി

    വോട്ടർമാരെ മുണ്ടുപൊക്കി കാണിച്ച ബിഎൽഒയെ ചുമതലയിൽ നിന്ന് മാറ്റി. തവനൂർ മണ്ഡലം 38ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്‌കൂൾ ബൂത്തിലെ ബിഎൽഒ വാസുദേവനെയാണ് ആണ് ജില്ലാ കലക്ടർ നീക്കിയത്. വിഷയത്തിൽ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും. പകരം ചുമതല അധ്യാപിക പ്രസീനക്ക് നൽകി

    കഴിഞ്ഞ ദിവസം എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെയാണ് ബിഎൽഒ ഉടുമുണ്ട് പൊക്കി കാണിച്ചത്. പ്രായമുള്ളവരെ അടക്കം വെയിലത്ത് ക്യൂ നിർത്തിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് അശ്ലീല പ്രദർശനം നടത്തിയത്

    നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ഇയാൾ മുണ്ട് പൊക്കി കാണിക്കുകയായിരുന്നു. സ്ത്രീകളടക്കം നോക്കി നിൽക്കവെയാണ് ഇയാളുടെ അശ്ലീല പ്രവൃത്തിയുണ്ടായത്.