Category: Kerala

  • രാഹുല്‍ മാങ്കൂട്ടത്തിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസവുമില്ല; കെ മുരളീധരന്‍

    രാഹുല്‍ മാങ്കൂട്ടത്തിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസവുമില്ല; കെ മുരളീധരന്‍

    രാഹുല്‍ മാങ്കൂട്ടത്തിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസവുമില്ല; കെ മുരളീധരന്‍

    രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ നിലവിലെ പാര്‍ട്ടി അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

    നടപടിയെടുക്കേണ്ടത് ഗവണ്‍മെന്റാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്് പുറത്താണ്. സര്‍ക്കാരിന് ഏത് തീരുമാനവും എടുക്കാനുള്ള സാഹചര്യമുണ്ട്. ഇതൊക്കെ പരിശോധിച്ച് എന്താണ് നടപടിയെന്ന് വച്ചാര്‍ സര്‍ക്കാര്‍ തീരുമാനിക്കണം. അതിനു പകരം സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ട ആള്‍ക്കാര്‍ ബാക്കിയുള്ളവരെ ഉപദേശിക്കാനല്ല നടക്കേണ്ടത്. ഒരു ടീമിനെ അന്വേഷിക്കാന്‍ വച്ചിട്ടുണ്ടല്ലോ. അന്വേഷിച്ച് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിനോ ഗവണ്‍മെന്റിനോ ഒരു തടസവുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മറ്റ് നടപടികളിലേക്ക് കടന്നാല്‍ ഇപ്പോഴുള്ള അച്ചടക്ക നടപടി കുറേക്കൂടി കടുപ്പിക്കുന്ന തീരുമാനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇവിടെ വേണ്ടത് ശബ്ദ രേഖയല്ല. യാഥാര്‍ഥ്യം മനസിലാക്കി നടപടികളിലേക്ക് പോകേണ്ട പൊലീസാണ്. അതില്‍ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട് – അദ്ദേഹം പറഞ്ഞു.

    പുതിയ ശബ്ദരേഖ താന്‍ കണ്ടിട്ടില്ലെന്നും പരിശോധിച്ചശേഷം പറയാമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒളിച്ച് കളിക്കുന്നെന്ന് മന്ത്രി മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. രാഹുലിനൊപ്പം വേദി പങ്കിട്ടത്തിലും വിശദീകരണം നല്‍കി.

    രാഹുല്‍ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്യാത്തതില്‍ സംശയങ്ങളുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി.

  • പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

    പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

    പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

    പത്തനംതിട്ട കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു കുട്ടി മരിച്ചു. ഏഴുവയസുകാരിയായ ആദ്യലക്ഷ്മിയാണ് മരിച്ചത്. അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

    വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ഓട്ടോ ഡ്രൈവർ ​ഗുരുതര പരുക്കോടുകൂടി ചികിത്സയിൽ കഴിയുകയാണ്. പത്തനംതിട്ട സ്വദേശിയായ രാജേഷ് ആയിരുന്നു ഓട്ടോ ഡ്രൈവർ. മറ്റ് കുട്ടികൾക്ക് സാരമായ പരുക്കേറ്റു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.

  • ‘ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമേ മുസ്‌ലിം എംപി ഉണ്ടാകൂ’; നിർണ്ണായക പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

    ‘ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമേ മുസ്‌ലിം എംപി ഉണ്ടാകൂ’; നിർണ്ണായക പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

    ‘ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമേ മുസ്‌ലിം എംപി ഉണ്ടാകൂ’; നിർണ്ണായക പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

    കോഴിക്കോട്: മുസ്‌ലിം വിഭാഗക്കാര്‍ ബിജെപിക്ക് വോട്ടുതരാത്തതിനാലാണ് കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം മന്ത്രി ഇല്ലാത്തതെന്ന് നിർണ്ണായക പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുസ്‌ലിങ്ങള്‍ വോട്ടുചെയ്താലേ മുസ്‌ലിം എംപി ഉണ്ടാവുള്ളൂവെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

    ബിജെപിക്ക് വോട്ടുകൊടുത്താലേ മുസ്‌ലിം എംപി ഉണ്ടാവൂ. അങ്ങനെയെങ്കില്‍ മാത്രമെ മുസ്‌ലിം മന്ത്രി ഉണ്ടാവുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.

  • അതീവ സുരക്ഷ; ശബരിമലയിൽ 450 ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

    അതീവ സുരക്ഷ; ശബരിമലയിൽ 450 ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

    അതീവ സുരക്ഷ; ശബരിമലയിൽ 450 ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

    പത്തനംതിട്ട: മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ. തീര്‍ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും 24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്.

    ഇതിനായി പൊലീസ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍ സംയുക്തമായി 450നടുത്ത് സിസിടിവി ക്യാമറകളാണ് പ്രധാനകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. പൊലീസിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും നേതൃത്വത്തില്‍ പ്രത്യേകം സ​​ജ്ജീ​കരിച്ച കണ്‍ട്രോള്‍ റൂമുകള്‍ മുഖേനയാണ് ​നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സംഭവങ്ങളോ തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളോ ഉണ്ടായാല്‍ ഉടനടി നടപടിയെടുക്കാന്‍ ഈ സംവിധാനം സഹായകരമാ​ണ്.

    പൊലീസ് സംവിധാനത്തിന്‍റെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പ്രധാന ഇടങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ 90നടുത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടു​ണ്ടാ്. തീര്‍ഥാടന പാതയിലും പ്രധാന വിശ്രമ കേന്ദ്രങ്ങളിലുമായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദേവസ്വം ബോര്‍ഡ് 345 ക്യാമറകള്‍ ക്രമീകരിച്ചി​രുന്നു. മരക്കൂട്ടം, നടപ്പന്തല്‍, സോപാനം, ഫ്ളൈ ഓവര്‍, മാളികപ്പുറം, പാണ്ടിത്താവളം ഉള്‍പ്പെടെയുള്ള പരമാവധിയിടങ്ങള്‍ നിരീക്ഷണ പിരിധിയില്‍ കൊണ്ടുവരും വിധമാണ് ദേവസ്വം ബോര്‍ഡ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്

  • രാഹുൽ പാർട്ടിക്ക് പുറത്താണ്; പിന്നെ പ്രവർത്തിക്കുന്നത് ശരിയല്ല: രമേശ് ചെന്നിത്തല

    രാഹുൽ പാർട്ടിക്ക് പുറത്താണ്; പിന്നെ പ്രവർത്തിക്കുന്നത് ശരിയല്ല: രമേശ് ചെന്നിത്തല

    രാഹുൽ പാർട്ടിക്ക് പുറത്താണ്; പിന്നെ പ്രവർത്തിക്കുന്നത് ശരിയല്ല: രമേശ് ചെന്നിത്തല

    രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ അതൃപ്തി പ്രകടമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ പാർട്ടിക്ക് പുറത്താണ്. പിന്നെ പ്രചാരണത്തിന് ഇറങ്ങുന്നത് ശെരിയല്ല. ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല.

    രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് പുറത്തുവന്ന പുതിയ തെളിവുകൾ. ഇരയായ പെൺകുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിർബന്ധിക്കുന്നതിനൊപ്പം ക്രൂരമായി അധിക്ഷേപിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ വീണ്ടും പുറത്തുവന്നിരുന്നു. പെൺകുട്ടി വൈകാരികമായപ്പോൾ നാടകം കളിക്കരുതെന്നാണ് രാഹുൽ പരിഹസിക്കുന്നത്. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിന് നിർബന്ധിക്കുന്നതാണ് വാട്സ്ആപ്പ് ചാറ്റിൽ.

    അതേസമയം, ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്തുവന്നിട്ടും, പഴയ ന്യായീകരണം ആവർത്തിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇരയായ പെൺകുട്ടി പരാതി നൽകുമെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോൺഗ്രസ് വേദികളിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായിരുന്നു.

  • സർവ്വേ ജോലി ‘അടിമപ്പണി’യെന്ന് ബിഎൽഒ; ‘ബുദ്ധിമുട്ടാണെങ്കിൽ ഒഴിയാം’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

    സർവ്വേ ജോലി ‘അടിമപ്പണി’യെന്ന് ബിഎൽഒ; ‘ബുദ്ധിമുട്ടാണെങ്കിൽ ഒഴിയാം’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

    സർവ്വേ ജോലി ‘അടിമപ്പണി’യെന്ന് ബിഎൽഒ; ‘ബുദ്ധിമുട്ടാണെങ്കിൽ ഒഴിയാം’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

    തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സോഷ്യൽ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ രജിസ്ട്രി (SIR) സർവ്വേ ‘അടിമപ്പണി’ക്ക് (Slave Labour) തുല്യമാണെന്ന് വിമർശിച്ച ബൂത്ത് ലെവൽ ഓഫീസറോട് (BLO), വേണമെങ്കിൽ ചുമതലയിൽ നിന്ന് ഒഴിയാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (CEO). കോട്ടയം പൂഞ്ഞാറിലെ 110-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയ ആൻ്റണി വർഗീസാണ് ജോലിഭാരത്തെക്കുറിച്ച് പരാതിപ്പെട്ട് ഓഡിയോ സന്ദേശം പ്രചരിപ്പിച്ചത്.

    ​സർവ്വേ ജോലികൾ തന്നെ ശാരീരികമായും മാനസികമായും തളർത്തുകയാണെന്നും, ഇൻ്റർനെറ്റ് സൗകര്യം പോലുമില്ലാതെ ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കേണ്ടി വരുന്നത് അടിമപ്പണിയാണെന്നും ആൻ്റണി വർഗീസ് ഓഡിയോയിൽ പറഞ്ഞിരുന്നു. ഈ സന്ദേശം വൈറലായതോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളും (CEO), ജില്ലാ കളക്ടറും ആൻ്റണിയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചത്.

    ​ജോലിഭാരം കൂടുതലാണെങ്കിൽ ചുമതലയിൽ നിന്ന് ഒഴിവാകാമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചെങ്കിലും, ജോലി തുടരാൻ തയ്യാറാണെന്ന് ആൻ്റണി അറിയിച്ചു. അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പുനൽകി. സർവ്വേ ജോലികളുടെ സമ്മർദ്ദം കാരണം കണ്ണൂരിൽ ഒരു ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.

  • വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

    വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

    വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

    തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് 19 കാരിയായ വിദ്യാർഥിനിയുടെ കൈ അറ്റു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈ ആണ് അറ്റത്.

    വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവർ ടെക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിച്ചത്. വീഴ്ചയിൽ ബസിന്റെ പിൻവശത്തെ ടയർ ഫാത്തിമയുടെ കൈയിലൂടെ കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാരാണ് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഫാത്തിമയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നയാണ്. കൈ തുന്നി ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

  • എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടും

    എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടും

    എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടും

    എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബൈയിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചിരുന്നു. രാത്രി 11.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനവും ഇന്നത്തേക്ക് പുനഃക്രമീകരിച്ചു

    ജിദ്ദയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് ഉംറ തീർഥാടകരെയും പ്രതിസന്ധിയിലാക്കി. അഗ്നിപർവത ചാരും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്‌നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്

    സ്‌ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാന, യുപി എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
     

  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും

    ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്ത മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 

    തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
     

  • ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

    ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

    ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

    തിരുവനന്തപുരം വഞ്ചിയൂരിൽ പിതാവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃഥ്വിക്(28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം ആവശ്യപ്പെട്ട് ഹൃഥ്വിക് നടത്തിയ ആക്രമണത്തിൽ സഹികെട്ടാണ് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചതും മരണം സംഭവിച്ചതും

    ഒക്ടോബർ 9നായിരുന്നു സംഭവം. വഞ്ചിയൂരിലെ വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഹൃഥ്വിക് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനയാനന്ദ്(52) സംഭവത്തിന് ശേഷം പോലീസിൽ കീഴടങ്ങിയിരുന്നു. 

    ഹൃഥ്വിക് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നു. അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് ഇയാൾക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ തന്റെ ജന്മദിനത്തിന് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന വാശിയാണ് ആക്രമണത്തിൽ കലാശിച്ചത്.