എപ്പോഴും അതിജീവിതയ്ക്കൊപ്പം; എഫ്ബി പോസ്റ്റിൽ മലക്കം മറിഞ്ഞ് ആർ. ശ്രീലേഖ

എപ്പോഴും അതിജീവിതയ്ക്കൊപ്പം; എഫ്ബി പോസ്റ്റിൽ മലക്കം മറിഞ്ഞ് ആർ. ശ്രീലേഖ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകിയ യുവതിയെ അവഹേളിച്ച ഫെസ്ബുക്ക് പോസ്റ്റ് ഇട്ട ആർ.ശ്രീലേഖയെ ബിജെപി നേതൃത്വം ഇടപെട്ട് തിരുത്തിച്ചു. ആദ്യം വിമർശനം പിന്നീട് തേൻ മഴയായി. രണ്ടാമത്തെ പോസ്റ്റിൽ ശ്രീലേഖ ഇങ്ങനെ കുറിച്ചു ഇപ്പോഴും എപ്പോഴും അതിജീവതയ്ക്കൊപ്പമെന്ന്.

സ്വർണക്കൊള്ള മറയ്ക്കാനാണോ അതിജീവതയുടെ പരാതിയെന്ന് ആർ.ശ്രീലേഖ ആദ്യം ഫെസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

ഇത് ബിജെപിയെ വെട്ടിലാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിക്കാനായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്. പക്ഷേ കൊക്കിന് വച്ചത് ചക്കിന് കൊണ്ടുവെന്ന പഴമൊഴിയായി പോയി. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ആർ.ശ്രീലേഖ. ശ്രദ്ധയോടെ എഫ്.ബി പോസ്റ്റ് കൈകാര്യം ചെയ്യണമെന്ന നേതൃത്വത്തിന്‍റെ നിർദേശം ശ്രീലേഖയെ മാറ്റി ചിന്തിപ്പിച്ചുവെന്ന് വേണം കരുതാൻ. മുമ്പും സമാനമായ സംഭവങ്ങളിൽ സ്ത്രീ വിരുദ്ധ പ്രതികരണം ശ്രീലേഖ നടത്തിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *