ഭർത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പും ചുമത്തി

ഭർത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പും ചുമത്തി

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഷാരോണിനെതിരെ സ്ത്രീധന പീഡന വകുപ്പുകളും ചുമത്തി. യുവതിയുടെ മരണത്തിന് പിന്നാലെ ഷാരോണിനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷാരോണിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി ഇതിനിടെ മരിച്ച അർച്ചനയുടെ കുടുംബം രംഗത്തുവന്നു

അർച്ചനയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ഹരിദാസ് ആരോപിച്ചു. അർച്ചനയെ ഷാരോൺ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. ഏഴ് മാസം മുമ്പ് വിഷു ദിനത്തിലാണ് അർച്ചന ഷാരോണിനൊപ്പം ഇറങ്ങിപ്പോയത്. പിന്നീട് അർച്ചന നേരിട്ടത് കൊടിയ പീഡനങ്ങളായിരുന്നുവെന്നാണ് വിവരം

പൊതുസ്ഥലത്ത് വെച്ച് അർച്ചനയെ തല്ലിയതിന് ഷാരോണിനെ നേരത്തെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഷാരോണിന് സംശയരോഗമാണെന്ന് ഹരിദാസ് ആരോപിച്ചു. അതേസമയം മരണത്തിൽ ഷാരോണിന്റെ അമ്മയെ പ്രതി ചേർക്കുന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
 

Comments

Leave a Reply

Your email address will not be published. Required fields are marked *