കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; റാഗിംഗ് നേരിട്ടെന്ന് പരാതി

പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റലിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രുദ്ര രാജേഷ്(16) എന്ന കുട്ടിയാണ് മരിച്ചത്.
ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകളാണ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. അതേസമയം കുട്ടിയുടെ മരണത്തിൽ സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം രംഗത്തുവന്നു. മകൾ മരിച്ചത് സീനിയർ വിദ്യാർഥിനികളുടെ റാഗിംഗിനെ തുടർന്നാണെന്ന് അച്ഛൻ രാജേഷ് ആരോപിച്ചു.
സീനിയർ വിദ്യാർഥികൾ മകളെ മർദിച്ചു. ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും രാജേഷ് പറയുന്നു. സംഭവത്തിൽ പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്. എന്നാൽ രാജേഷിന്റെ ആരോപണം സ്‌കൂൾ അധികൃതർ നിഷേധിച്ചു.
Leave a Reply