ശബരിമല സ്വർണക്കൊള്ള: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് വെല്ലുവിളിച്ച് സർക്കാർ

ശബരിമല സ്വർണക്കൊള്ള: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് വെല്ലുവിളിച്ച് സർക്കാർ

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ചതിന് പിന്നാലെ പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. എസ്‌ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം അവസാനിപ്പിക്കണമെന്നും സതീശൻ പറഞ്ഞു

എന്നാൽ ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ടായിരുന്നു മന്ത്രി എം ബി രാജേഷിന്റെ മറുപടി. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു

ഇത് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പടം മറച്ചു കൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
 

Comments

Leave a Reply

Your email address will not be published. Required fields are marked *