ശബരിമല സ്വർണക്കൊള്ള: കടകംപള്ളി സുരേന്ദ്രനും ഇഡിയുടെ അന്വേഷണപരിധിയിൽ, ആരോപണങ്ങൾ പരിശോധിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണങ്ങൾ ഇ ഡി പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ മന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നാണ് പരിശോധിക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇഡി ഉടൻ ചോദ്യം ചെയ്യും
കടകംപള്ളി സുരേന്ദ്രനും പോറ്റിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന തരത്തിലും കടകംപള്ളി പോറ്റിയുടെ വീട്ടിലടക്കം പോയിട്ടുണ്ട് എന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇവയിൽ ചില കാര്യങ്ങൾ കടകംപള്ളി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്
ഈ ആരോപണങ്ങളിൽ ഇഡി അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. തന്നെക്കാൾ മുമ്പ് പോറ്റിയുമായി ബന്ധമുണ്ടായിരുന്നത് തന്ത്രിക്കും മുൻ മന്ത്രിക്കും എന്നതായിരുന്നു പത്മകുമാറിന്റെ മൊഴി. ഇതിന്റെ പശ്ചാത്തലവും ഇഡി പരിശോധിക്കും.

Leave a Reply