ലൈംഗികാതിക്രമ കേസ്: പി ടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം

ചലചിത്ര പ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം, സമാനമായ കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയവയാണ് മുൻകൂർ ജാമ്യവ്യവസ്ഥകൾ
കേരള രാജ്യാന്തര ചലചിത്ര മേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം. തലസ്ഥാനത്തെ ഹോട്ടലിലാണ് സെലക്ഷൻ സമിതി അംഗങ്ങൾ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് റൂമിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് വനിതാ ചലചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി പോലീസിന് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് കേസെടുത്തത്.
Leave a Reply