ലോകക്രമങ്ങളിൽ വലിയ മാറ്റം; മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള കാഴ്ചപ്പാട് കൂടുതൽ മെച്ചപ്പെട്ടെന്ന് എസ് ജയശങ്കർ

ലോകക്രമങ്ങളിൽ വലിയ മാറ്റം; മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള കാഴ്ചപ്പാട് കൂടുതൽ മെച്ചപ്പെട്ടെന്ന് എസ് ജയശങ്കർ

ലോകം ഇന്ത്യയെ നോക്കിക്കാണുന്ന രീതിയിൽ മാറ്റമുണ്ടായതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ പ്രതിച്ഛായയിൽ വന്ന മാറ്റം കൊണ്ടാണിത്. എല്ലാ തീരുമാനങ്ങളും മറ്റ് രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശക്തിയുള്ള രാജ്യങ്ങളൊന്നും ഇന്ന് നിലവിലില്ല. രാജ്യങ്ങൾക്കിടയിൽ രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിൽ നിലനിന്നിരുന്ന ലോകക്രമമെല്ലാം മാറിയിട്ടുണ്ട്

രാജ്യാന്തര തലത്തിൽ അധികാരത്തിന്റെ വിവിധ കേന്ദ്രങ്ങൾ ഉയർന്ന് വന്നതുകൊണ്ടാണ് ഇത് സാധ്യമായത്. ആഗോളവത്കരണം നമ്മുടെ ചിന്തയെയും തൊഴിലിനെയും മാറ്റിയതായും അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ നിലവിൽ ആരോഗ്യകരമായ മത്സരമുണ്ട്. ഇത് രാജ്യങ്ങൾക്കിടയിൽ ബാലൻസ് നിലനിർത്താൻ സഹായിക്കും

മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള കാഴ്ചപ്പാട് കൂടുതൽ മെച്ചപ്പെട്ടു. രാജ്യത്തിന്റെ യശസ്സും വ്യക്തിപ്രഭാവവും വർധിച്ചത് കൊണ്ടാണിത്. ബിസിനസ് ചെയ്യാനും ജീവിക്കാനുമുള്ള സാഹചര്യം മെച്ചപ്പെട്ടതോടെ ഇന്ത്യയെ കുറിച്ചുള്ള മുൻധാരണകൾ മാറുകയാണെന്നും മന്ത്രി പറഞ്ഞു
 

Comments

Leave a Reply

Your email address will not be published. Required fields are marked *