പിണാറായി വിജയനുമായുള്ള അടുപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്: ജിഫ്രി തങ്ങൾ

പിണാറായി വിജയനുമായുള്ള അടുപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്: ജിഫ്രി തങ്ങൾ

സമസ്തയും മുസ്ലിം ലീഗും തമ്മിൽ പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയും ലീഗും തമ്മിൽ നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തങ്ങൾ പറഞ്ഞു

സമസ്തയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ശതാബ്ദി സന്ദേശയാത്രയിൽ അബ്ബാസ് അലി തങ്ങൾ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് അദ്ദേഹത്തിന് വരാൻ സാധിക്കാത്തതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു

സാദിഖ് അലിയാണല്ലോ ചെയർമാൻ. താനുമായി ലീഗിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസം ഉള്ളതായി അറിയില്ല.എല്ലാവരെയും ക്ഷണിച്ചു. വരാതിരുന്നതൊന്നും പിണക്കം കൊണ്ടല്ല, അസൗകര്യം കൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിധിയെ കുറിച്ച് തന്നോടൊന്നും ചോദിക്കേണ്ട. സമസ്തക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ഐആർ പട്ടികയിൽ നിന്ന് അർഹരായ ഒരാൾ പോലും പുറത്ത് പോകരുതെന്നും അങ്ങനെ സംഭവിച്ചാൽ നാടിന്റെ  ജനാധിപത്യ സംവിധാനത്തെ അത് ദുർബലപ്പെടുത്തുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു

Comments

Leave a Reply

Your email address will not be published. Required fields are marked *