ശ്രീനിക്ക് അന്ത്യ യാത്ര ചൊല്ലാൻ മമ്മൂട്ടിയും മോഹൻലാലും എത്തി; ടൗൺ ഹാളിൽ പൊതുദർശനം

അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലാനായി ആയിരങ്ങൾ. എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം തുടരുകയാണ്. ചലചിത്ര, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ശ്രീനിക്ക് യാത്രാമൊഴി നൽകാനായി എത്തി. ഇന്ന് രാവിലെ 8.30ഓടെയാണ് ശ്രീനിവാസന്റെ മരണം സ്ഥിരീകരിച്ചത്.
ഉദയംപേരൂരിലെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു. മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള താരങ്ങൾ ടൗൺഹാളിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു
മന്ത്രി സജി ചെറിയാൻ, ഹൈബി ഈഡൻ എംപി, റോജി ജോൺ എംഎൽഎ തുടങ്ങിയവും രൺജി പണിക്കർ, സരയൂ, ആന്റോ ജോസഫ്, രമേശ് പിഷാരടി, ആന്റണി പെരുമ്പാവൂർ, സത്യൻ അന്തിക്കാട്, ബിന്ദു പണിക്കർ തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖരും ൗടൺഹാളിലെത്തി.
Leave a Reply