Category: National

  • അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    രാജ്യത്തിന്റെ അതിവേഗ വളർച്ചക്ക് ഊർജമാകുന്നതാകണം പാർലമെന്റ് സമ്മേലളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനാണ് സർക്കാരിന്റെ അജണ്ട. വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സർക്കാരും പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

    പാർലമെന്റ് സമ്മേളനം ജനങ്ങൾക്ക് ഊർജത്തിന്റെ സന്ദേശമാകുന്നതാകണം. പ്രതിപക്ഷം പാർലമെന്റിലെ ദൗത്യം ശരിയായി വിനിയോഗിക്കണം. തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തുവരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പറഞ്ഞു

    പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ജനവികാരം എതിരാണെന്ന് പ്രതിപക്ഷം ഇനിയെങ്കിലും തിരിച്ചറിയണം. എല്ലാ എംപിമാർക്കും പാർലമെന്റിൽ സംസാരിക്കാൻ അവസരമുണ്ടാകണം. അതുകൊണ്ട് തന്നെ എല്ലാവരും സഹകരിച്ച് മുന്നോട്ടു പോകണമെന്നും മോദി പറഞ്ഞു
     

  • ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിന് ഒപ്പം സെൽഫിയെടുത്ത് യുവാവ്. തിരുനെൽവേലി സ്വദേശി എസ് ബാലമുരുഗനാണ്(32) ഭാര്യ ശ്രീപ്രിയയെ(30) വെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തിയായിരുന്നു കൊലപാതകം. മൃതദേഹത്തിന് ഒപ്പം സെൽഫിയെടുത്ത ശേഷം വഞ്ചനക്കുള്ള പ്രതിഫലം മരണം എന്ന കുറിപ്പോടെ വാട്‌സാപ്പിൽ സ്റ്റാറ്റസ് ആക്കുകയും ചെയ്തു. 

    അകന്ന ബന്ധുവുമായുള്ള ഭാര്യയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലമുരുഗനും ശ്രീപ്രിയയും ഏതാനും നാളുകളായി അകന്നു കഴിയുകയായിരുന്നു. നാല് മാസം മുമ്പാണ് ശ്രീപ്രിയ കോയമ്പത്തൂരിലെത്തിയത്. ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി ഗാന്ധിപുരത്തിന് സമീപം ഹോസ്റ്റലിലായിരുന്നു താമസം. 

    ബാലമുരുഗന്റെ അകന്ന ബന്ധുവായ രാജ എന്നയാളുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബാലമുരുഗൻ ഈ ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. പക്ഷേ ശ്രീപ്രിയ വിസമ്മതിച്ചു. ഇതിനിടെ രാജ ശ്രീപ്രിയക്കൊപ്പമുള്ള സ്വകാര്യ ചിത്രം ബാലമുരുഗന് അയച്ചു കൊടുത്തു. ഇത് കണ്ട് രോഷാകുലനായാണ് ഇയാൾ വീണ്ടും കോയമ്പത്തൂരിലെത്തി ഭാര്യയെ വെട്ടിക്കൊന്നത്.
     

  • പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ സഭകളുടെ സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. 

    അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം സർക്കാരിനെതിരെ പ്രധാന ആയുധമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. എസ്‌ഐആറിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സർവകക്ഷി യോഗത്തിൽ കോൺഗ്രസും തൃണമൂലം അടക്കമുള്ള പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചു

    ഡൽഹി സ്‌ഫോടനം, ലേബർ കോഡ്, വോട്ടുകൊള്ള എന്നീ വിഷയങ്ങളും പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയർത്തിക്കൊണ്ടു വരും. പാർലമെന്റിൽ സ്വീകരിക്കേണ്ട നയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യത്തിന്റെ യോഗം ഇന്ന് രാവിലെ 10 മണിക്ക് മല്ലികാർജുന ഖാർഗെയുടെ ഓഫീസിൽ ചേരും. 

     

  • ആക്റ്റീവ് സിം ഇല്ലെങ്കിൽ ഇനി വാട്സാപ്പ് ഇല്ല

    ആക്റ്റീവ് സിം ഇല്ലെങ്കിൽ ഇനി വാട്സാപ്പ് ഇല്ല

    ആക്റ്റീവ് സിം ഇല്ലെങ്കിൽ ഇനി വാട്സാപ്പ് ഇല്ല

    ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്‍റെ ഭാഗമായി പുതിയ നിയമം പുറത്തിറക്കി കേന്ദ്ര സർക്കാർ. ആക്‌ടീവ് സിം അല്ലാത്ത നമ്പറുകളിൽ ഇനി വാട്സാപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കാനാവില്ല. സജീവമായ സിം കാർഡ് ഉണ്ടെങ്കിൽ മാത്രം വാട്ട്‌സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്പ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് പോലുള്ള ആപ്പുകൾ പ്രവർത്തിപ്പിക്കാനാവൂ എന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.

    അതായത്, ആപുകൾ സിം കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാനാവൂ. ഇതോടെ സിംകാർഡുള്ള ഡിവൈസിൽ മാത്രമേ മെസേജിങ് ആപുകൾ ഉപയോഗിക്കാനാവൂ. വെബ് ബ്രൗസറുകൾ വഴി ലോഗ് ഇൻ ചെയ്യുന്നതിനും ചില നിയന്ത്രണങ്ങൾ ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

    വെബ് ബ്രൗസറുകൾ വഴി ലോഗ് ഇൻ ചെയ്തവർ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ട് ചെയ്ത് വീണ്ടും അതാത് ആപ്പിലേക്ക് ലോഗ് ഇൻ ചെയ്യണം. ഉപഭോക്താക്കൾ ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ആപ്പിൽ നിന്നും ലോഗ് ഔട്ടാവുന്ന സംവിധാനം അവതരിപ്പിക്കണമെന്നുമാണ് ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്‍റെ നിർദേശം. 2025 നവംബർ 28-നാണ് ഇത് സംബന്ധിച്ച് നിർദേശം പുറത്തിറക്കിയത്. വിജ്ഞാപനം ഉടനടി പ്രാബല്യത്തിൽ വരും.

  • വിജയ്‌ക്ക് തിരിച്ചടി; ടിവികെയ്ക്ക് പുതുച്ചേരിയിൽ റാലി നടത്താൻ അനുമതിയില്ല

    വിജയ്‌ക്ക് തിരിച്ചടി; ടിവികെയ്ക്ക് പുതുച്ചേരിയിൽ റാലി നടത്താൻ അനുമതിയില്ല

    വിജയ്‌ക്ക് തിരിച്ചടി; ടിവികെയ്ക്ക് പുതുച്ചേരിയിൽ റാലി നടത്താൻ അനുമതിയില്ല

    ചെന്നൈ: ഡിസംബർ നാലിന് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പുതുച്ചേരിയിൽ വച്ച് നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി ലഭിച്ചില്ല. പുതുച്ചേരി പൊലീസ് മേധാവിയാണ് ടിവികെ സമർപ്പിച്ച അപേക്ഷ തള്ളിയത്.

    പുതുച്ചേരിയിൽ റാലി സംഘടിപ്പിച്ചാൽ വില്ലുപുരം, കടലൂർ, തിരുവണ്ണാമല എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളെത്താൻ സാധ‍്യതയുണ്ടെന്നും അത് തിക്കിനും തിരക്കിനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവി ടിവികെയുടെ അപേക്ഷ തള്ളിയത്.

  • നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

    നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

    നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

    ന‍്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. സോണിയ ഗാന്ധി കേസിൽ ഒന്നാം പ്രതിയും രാഹുൽ രണ്ടാം പ്രതിയുമാണ്.

    നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ഇരുവർക്കുമെതിരേയുള്ള ആരോപണം.

    പൊലീസ് ഇക്കണോമിക് ഒഫൻസസ് വിംഗ് ആറു പേർക്കെതിരേ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്നത്. രാഹുലിനും സോണിയയ്ക്കും പുറമെ സാം പിത്രോദ അടക്കം മൂന്നു പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്.

    കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടിയുടെ ലാഭം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വന്തമാക്കിയെന്ന് ഡൽഹി റോസ് അവന‍്യൂ കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ആരോപിച്ചിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് യങ് ഇന്ത‍്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്.

  • പാക് അധീന കശ്മീരും ജിഎസ്ടിക്കു കീഴിൽ; വ്യാപാരികളുടെ ഹർജി തള്ളി ജമ്മു കശ്മീർ ഹൈക്കോടതി

    പാക് അധീന കശ്മീരും ജിഎസ്ടിക്കു കീഴിൽ; വ്യാപാരികളുടെ ഹർജി തള്ളി ജമ്മു കശ്മീർ ഹൈക്കോടതി

    പാക് അധീന കശ്മീരും ജിഎസ്ടിക്കു കീഴിൽ; വ്യാപാരികളുടെ ഹർജി തള്ളി ജമ്മു കശ്മീർ ഹൈക്കോടതി

    ശ്രീനഗർ: പാക് അധീന കശ്മീരുമായുള്ള വ്യാപാര ഇടപാടുകൾ ജിഎസ്ടി നിയമത്തിനു കീഴിലെന്നു ജമ്മു കശ്മീർ, ലഡാഖ് ഹൈക്കോടതി. പാക് അധീന കശ്മീർ നിയമപരമായി അവിഭക്ത ജമ്മു കശ്മീരിന്‍റെ ഭാഗമാണെന്ന് വ്യക്തമാക്കിയാണു ഹൈക്കോടതിയുടെ വിധി.

    2017-19ൽ നിയന്ത്രണ രേഖയ്ക്കപ്പുറത്തേക്ക് ബാർട്ടർ, വിതരണ ഇടപാടുകൾ നടത്തിയിരുന്ന വ്യാപാരികളോട് ജിഎസ്ടി ആവശ്യപ്പെട്ട് നികുതിവകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ വ്യാപാരികൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ സഞ്ജീവ് കുമാർ, സഞ്ജയ് പരിഹാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്.

    നിലവിൽ പാക്കിസ്ഥാന്‍റെ കൈവശമെങ്കിലും കശ്മീരിന്‍റെ ഈ ഭാഗം ജമ്മു കശ്മീർ സംസ്ഥാനത്തിന്‍റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ ഇവിടെ നടക്കുന്ന വ്യാപാരം സംസ്ഥാനാന്തര ഇടപാടിന്‍റെ ഗണത്തിലേ വരൂ. നിലവിലെ ജിഎസ്ടി നിയമപ്രകാരം ഈ ഹർജി പരിഗണിക്കാനാവില്ല. അതിനാൽ 2017ലെ സിജിഎസ്ടി നിയമപ്രകാരമുള്ള പരിഹാരം തേടാൻ ഹർജിക്കാരോട് ഹൈക്കോടതി നിർദേശിച്ചു.

    ഇസ്‌ലാമാബാദ്- ഉറി, റവാലക്കോട്ട് (പാക് അധീന കശ്മീർ)- ചക്കൻ ഡ ബാഗ് (പൂഞ്ച്) വ്യാപാരം ഇന്ദത്യയും പാക്കിസ്ഥാനും അംഗീകരിച്ചിട്ടുള്ളതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ ഇടപാടുകൾ ബാർട്ടർ സമ്പ്രദായത്തിലുള്ളതാണെന്നും പണം വിനിമയം ചെയ്യുന്നില്ലെന്നും ഹർജിക്കാർ പറഞ്ഞു.

  • മറ്റൊരാളുമായുള്ള ബന്ധം മകള്‍ കണ്ടു: പിന്നാലെ കൊലപാതകം: അമ്മയ്ക്ക് വധശിക്ഷ

    മറ്റൊരാളുമായുള്ള ബന്ധം മകള്‍ കണ്ടു: പിന്നാലെ കൊലപാതകം: അമ്മയ്ക്ക് വധശിക്ഷ

    മറ്റൊരാളുമായുള്ള ബന്ധം മകള്‍ കണ്ടു: പിന്നാലെ കൊലപാതകം: അമ്മയ്ക്ക് വധശിക്ഷ

    ബിഹാറില്‍ അവിഹിതം കണ്ടെത്തിയതിനെ തുടർന്ന് പതിനൊന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് വധശിക്ഷ. ബിഹാര്‍ അരറിയ ജില്ലയിലെ പൂനം ദേവി (35) ആണ് അരാരിയ ജുഡീഷ്യൽ ഡിവിഷൻ ജില്ല അഡീഷനൽ സെഷൻസ് കോടതി വധശിഷയ്ക്ക് വിധിച്ചത്. സ്വന്തം മകളെയാണ് പൂനം ദേവി അതി ദാരുണമായി കൊലപ്പെടുത്തിയത്. അപൂർവങ്ങളിൽ അപൂർവമെന്ന് വിശേഷിപ്പിച്ച കോടതി, കാമത്തിന് മുന്നിൽ മാതൃത്വം പരാജയപ്പെടുക‍യും അപമാനിക്കപ്പെടുക‍യും ചെയ്തതായി വിധിയിൽ പറഞ്ഞു.

    2023 ജൂലൈ 11ന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൻ്റെ 11കാരിയായ മകൾ ശിവാനി, അമ്മക്ക് ഗ്രാമത്തിലെ ഒരു പുരുഷനുമായി അവിഹിതമുണ്ടെന്ന് കണ്ടെത്തി. ജോലിക്കായി പഞ്ചാബിലേക്ക് പോയ അച്ഛൻ തിരികെ വരുമ്പോള്‍ ഇക്കാര്യം പറയുമെന്ന് പൂനം ദേവിയോട് പറഞ്ഞു. പിന്നാലെ മകളെ കൊല്ലാൻ തീരുമാനമെടുക്കുകയായിരുന്നു.

    മകള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ കീടനാശിനി കലർത്തി നല്‍കുകയും കു‍ഴഞ്ഞു വീണ മകളെ ക‍ഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കാമുകൻ്റെ സഹായത്തോടെ മൃതദേഹം ഒളിപ്പിച്ചു. ബന്ധുക്കള്‍ പരാതി നല്‍കാത്തതിന് പിന്നാലെ സമീപത്തെ അ‍യൽവാസിയുടെ പരാതിയിലാണ് നർപത്ഗഞ്ച് പൊലീസ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും.

  • തീരം തൊടാൻ 'ഡിറ്റ് വാ'; തമിഴ്നാട്ടിൽ റെഡ് അലർട്ട്

    തീരം തൊടാൻ 'ഡിറ്റ് വാ'; തമിഴ്നാട്ടിൽ റെഡ് അലർട്ട്

    തീരം തൊടാൻ 'ഡിറ്റ് വാ'; തമിഴ്നാട്ടിൽ റെഡ് അലർട്ട്

    ചെന്നൈ: ശ്രീലങ്കയിൽ വൻ നാശം വിതച്ച് 153 പേരുടെ മരണത്തിനും 130 പേരെ കാണാതായതിനും കാരണമായി ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാടൻ തീരത്തേക്ക് അടുക്കുന്നു. അഞ്ച് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

    6,000 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ളതായും ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) എന്നിവയിൽ നിന്നുള്ള 28 ടീമുകളെ തമിഴ്‌നാട്ടിൽ വിന്യസിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.

    ശക്തികുറഞ്ഞ കാറ്റാവും തമിഴ്നാട് തീരം തൊടുക എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഞായറാഴ്ച പുലർച്ചെയോടെ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾക്ക് സമീപം കരതൊടുമെന്നാണ് വിവരം. ചെന്നൈയിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

  • ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയം സമ്പദ്‌വ്യവസ്ഥയെ മറികടക്കുന്നു; നയതന്ത്രത്തിൽ ശ്രദ്ധ മാറ്റേണ്ടതുണ്ട്: എസ്. ജയശങ്കർ

    ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയം സമ്പദ്‌വ്യവസ്ഥയെ മറികടക്കുന്നു; നയതന്ത്രത്തിൽ ശ്രദ്ധ മാറ്റേണ്ടതുണ്ട്: എസ്. ജയശങ്കർ

    ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയം സമ്പദ്‌വ്യവസ്ഥയെ മറികടക്കുന്നു; നയതന്ത്രത്തിൽ ശ്രദ്ധ മാറ്റേണ്ടതുണ്ട്: എസ്. ജയശങ്കർ

    ന്യൂഡൽഹി: നിലവിലെ ലോകക്രമത്തിൽ രാഷ്ട്രീയം സാമ്പത്തികശാസ്ത്രത്തെ (എക്കണോമിക്സിനെ) കൂടുതലായി മറികടക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ സാഹചര്യത്തിൽ ലോക രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ തന്ത്രപരമായ സമീപനവും നയതന്ത്രത്തിൽ ശ്രദ്ധ മാറ്റുന്നതിൻ്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

    ​ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. മുൻ കാലങ്ങളിൽ സാമ്പത്തികപരമായ കണക്കുകൂട്ടലുകൾക്കായിരുന്നു പ്രാധാന്യം. എന്നാൽ, ഇപ്പോൾ രാഷ്ട്രീയപരമായ തീരുമാനങ്ങളും താൽപ്പര്യങ്ങളും പലപ്പോഴും സാമ്പത്തികപരമായ പരിഗണനകളെക്കാൾ മുന്നിട്ട് നിൽക്കുന്നുണ്ടെന്നും ഇത് ആഗോള നയതന്ത്രത്തിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

    ​”നയതന്ത്രത്തിലെ മാറ്റങ്ങൾ നാം തിരിച്ചറിയണം. ലോകത്ത് ഇന്ന്, സാമ്പത്തിക വിഷയങ്ങളെ പലപ്പോഴും രാഷ്ട്രീയം കീഴ്പ്പെടുത്തുന്ന ഒരു അവസ്ഥയാണ് നിലനിൽക്കുന്നത്,” അദ്ദേഹം പറഞ്ഞു.

     

    ​ആഗോളതലത്തിൽ വർധിച്ചു വരുന്ന വ്യാപാര തടസ്സങ്ങൾ, സംരക്ഷണവാദം (Protectionism), രാഷ്ട്രീയപരമായ കാരണങ്ങളാൽ എടുക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ പ്രസ്താവനക്ക് അടിവരയിടുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.