Author: admin

  • രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

    രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

    രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

    രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും ചുമതല സിഐഎസ്എഫ് വഹിക്കും. ഭീകര വാദ – അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങൾ സിഐഎസ്എഫ് കൈകാര്യം ചെയ്യും. ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പൊലീസ് സേനകളോ നിർവഹിക്കും.

    നിലവിൽ 13 പ്രധാന തുറമുഖങ്ങൾ സിഐഎസ്എഫ് പരിധിയിലാണെങ്കിലും, 67 അധിക പ്രധാന തുറമുഖങ്ങളിലെ സുരക്ഷ ഉടൻ തന്നെ ഈ സേന കൈകാര്യം ചെയ്യും. കാർഗോ സ്‌ക്രീനിംഗ്, ആക്‌സസ് കൺട്രോൾ, മറ്റ് സുരക്ഷാ വിശദാംശങ്ങൾ എന്നിവ പ്രധാനമായും ഈ സേന കൈകാര്യം ചെയ്യും. ഇന്ത്യയിൽ കുറഞ്ഞത് 200 ഓളം ചെറുതും വലുതുമായ തുറമുഖങ്ങളുണ്ടെങ്കിലും 65 എണ്ണം മാത്രമേ കാർഗോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളൂ. നിലവിൽ സിഐഎസ്എഫ് പരിധിയിൽ ഇല്ലാത്ത മറ്റ് തുറമുഖങ്ങളിലെ സുരക്ഷ സംസ്ഥാന പൊലീസും സ്വകാര്യ ഏജൻസികളുമാണ് കൈകാര്യം ചെയ്യുന്നത്.

    അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ നടത്തിയ സുരക്ഷാ യോഗങ്ങളിലാണ് തുറമുഖ സുരക്ഷ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.

  • തണൽ തേടി: ഭാഗം 46

    തണൽ തേടി: ഭാഗം 46

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ആദ്യം കാണും ഞൊടിയിലേ ഇത്രക്കിഷ്ടം വളരുമോ ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ🎶 ആ വരികൾ വന്നപ്പോഴേക്കും ആള് പെട്ടെന്ന് തന്നെ ഒന്ന് നോക്കി. അപ്പോൾ തന്നെ താനും ആളെ ഒന്ന് നോക്കി. മിഴികൾ പരസ്പരം കോർത്തതും ആള് കണ്ണ് ചിമ്മി കാണിച്ചു കുറച്ചു സമയങ്ങൾക്ക് ശേഷമാണ് ടിക്കറ്റ് എടുക്കുവാൻ കണ്ടക്ടർ വന്നത്…… വിഷ്ണുവേ……. പെട്ടെന്ന് സെബാസ്റ്റ്യൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കണ്ടക്ടറെ വിളിച്ചു….. വിഷ്ണു അപ്പോൾ തന്നെ സെബാസ്റ്റ്യന്റെ സീറ്റിലേ എഞ്ചിന്റെ അടുത്ത് പോയി എന്നാ ഇച്ചായാ…. അവിടെ ടിക്കറ്റ് വേണ്ട. വിഷ്ണുവിന് മാത്രം കേൾക്കാൻ പാകത്തിലാണ് അത് പറഞ്ഞത്. അതെന്നാ..? ഒരു സംശയത്തോടെ ഒന്ന് തിരികെ തന്നെ നോക്കുന്ന കണ്ടക്ടറെ കണ്ടപ്പോൾ അവൻ എന്തോ പറഞ്ഞു എന്ന് അവൾക്കും സംശയം തോന്നിയിരുന്നു.. അതങ്ങനെയാ..! ചിരിച്ചുകൊണ്ട് വണ്ടിയോടിച്ച് അവൻ പറഞ്ഞപ്പോൾ അവളെ ഒന്നുകൂടി ഒന്നു സൂക്ഷിച്ചു വിഷ്ണു നോക്കിയതിനുശേഷം വീണ്ടും സെബാസ്റ്റ്യനേ നോക്കി. ഉടനെ തന്നെ പെട്ടിപ്പുറത്തിരുന്ന് പെൺകുട്ടികളും തന്നെ നോക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി… അവർ തമ്മിലുള്ള സംഭാഷണത്തിൽ എന്തെങ്കിലും അവർ കേട്ടതായിരിക്കും. അതാണ് പെട്ടെന്ന് നോക്കിയത്. അതാണോ ചേച്ചി..? വിഷ്ണു അത്ഭുതപ്പെട്ട് സെബാസ്റ്യനോട് ചോദിച്ചപ്പോൾ അവൻ അതേന്ന അർഥത്തിൽ തലയാട്ടി കാണിച്ചിരുന്നു… വിഷ്ണു വന്ന വേഗത്തിൽ തിരികെ വന്ന് ലക്ഷ്മിയുടെ അരികിൽ നിന്നുകൊണ്ട് ഒന്ന് ചിരിച്ചു കാണിച്ചു. പറയണ്ടായോ ആരാണെന്ന്, എനിക്ക് മനസ്സിലായില്ല. പരിചയമുള്ളത് പോലെ വിഷ്ണു ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. അങ്ങോട്ട് ഇരിക്കാൻ മേലായിരുന്നോ ഡ്രൈവിംഗ് സീറ്റിന് നേരെയുള്ള സീറ്റ് ചൂണ്ടിക്കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ. വേണ്ട എന്ന് ലക്ഷ്മി ആംഗ്യം കാണിച്ചു. ചുമ്മാ അല്ല ഇച്ചായൻ പെട്ടെന്ന് പാട്ടൊക്കെ മാറ്റിയത്. സെബാസ്റ്റ്യന്റെ അരികിൽ ചെന്ന് വിഷ്ണു പറഞ്ഞപ്പോൾ അവൻ ചുണ്ട് കടിച്ച് അവനെ ഒന്ന് കൂർപ്പിച്ച് നോക്കി… പോയി ടിക്കറ്റ് എടുക്കഡാ… സെബാസ്റ്റ്യൻ അവനോടത് പറഞ്ഞെങ്കിലും ചുണ്ടിൽ ഒരു ചെറു ചിരിയുണ്ടാരുന്നു. പിന്നെ എന്തോ അവളെ ഒന്ന് തിരിഞ്ഞുനോക്കാൻ അവനെ ധൈര്യം തോന്നിയില്ല. അവന്മാരൊക്കെ എന്തെങ്കിലും പറഞ്ഞ് കളിയാക്കും. പിന്നിലേക്ക് പോയ വിഷ്ണു കിളിയായ സുനിയോടും ലക്ഷ്മിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പുറകിലിരുന്ന് രണ്ടെണ്ണവും തന്നെ കളിയാക്കുക ആയിരിക്കുമേന്ന് മനസ്സിലായതുകൊണ്ട് സെബാസ്റ്റ്യൻ പിന്നെ ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല. എങ്കിലും മാറിമാറി വരുന്ന പാട്ടുകളിലൂടെ തന്റെ മനസ്സ് അവളെ അറിയിക്കാൻ അവൻ ശ്രമിക്കുകയും ചെയ്തിരുന്നു. പെട്ടിപ്പുറത്ത് ഇരുന്ന പെൺകുട്ടികളുടെ രണ്ടുപേരുടെ മുഖം മങ്ങിയിരുന്നു. അവന് വേണ്ടപ്പെട്ട ആരോ ആണെന്ന് അവർക്ക് മനസ്സിലായത് കൊണ്ടാണ് പിന്നീട് അവനെ നോക്കുന്നത് നോട്ടം ഒരല്പം അവര് കുറച്ചത്. അതൊരു വിധത്തിൽ ലക്ഷ്മിക്ക് ആശ്വാസമാണ് തോന്നിയത്. വണ്ടി ബസ് സ്റ്റാൻഡിലേക്ക് കയറിയപ്പോഴേക്കും ആള് കൂടി തുടങ്ങിയിരുന്നു. എല്ലാരും ഇറങ്ങി കഴിഞ്ഞപ്പോൾ ഇറങ്ങുന്നതിനു മുൻപ് അവൾ എൻജിന്റെ അരികിലേക്ക് വന്നിരുന്നു. പെട്ടിപ്പുറത്ത് ഇരുന്ന പെൺകുട്ടികൾ തിരിഞ്ഞു നോക്കി നോക്കി ആണ് ഇറങ്ങിയത്…. കൂട്ടുകാരിയേ വിളിക്കണ്ടേ..? അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ അവളെ നോക്കി കൊണ്ട് ചോദിച്ചു. എവിടെയാണെന്ന് അറിയാൻ ഒന്നു വിളിച്ചാൽ കൊള്ളാം. അവളും മടിച്ചു പറഞ്ഞു. അപ്പോൾ അവൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ ലോക്ക് മാറ്റി പെട്ടെന്ന് അർച്ചനയെ വിളിച്ചപ്പോൾ, അവൾ 10 മിനിറ്റിനുള്ളിൽ ബേക്കറിയിൽ എത്തും എന്നാണ് പറഞ്ഞത്. ഓക്കേ പറഞ്ഞു വെച്ച് ഫോൺ തിരികെ അവന്റെ കയ്യിലേക്ക് കൊടുത്തു. ഞങ്ങളെ കൂടി പരിചയപ്പെടുത്തി കൊടുക്ക് ഇച്ചായ… അപ്പോഴേക്കും സുനിയും വിഷ്ണുവും പെട്ടി പുറത്തേക്ക് വന്നിരുന്നു കൊണ്ട് പറഞ്ഞു. ലക്ഷ്മിക്ക് എല്ലാവരെയും കണ്ടപ്പോൾ ഒരു നാണം തോന്നിയിരുന്നു.. ഇത് വിഷ്ണു, ഇത് സുനിൽ, എന്റെ കൂട്ടുകാരാ… അല്പം ചമ്മലോടെയും മടിയോടെയുമാണ് അവൻ പറഞ്ഞത്. അതേ ചമ്മൽ അവളിലും നിറഞ്ഞ നിന്നിരുന്നു. അവള് തലയാട്ടതിനുശേഷം രണ്ടുപേരെയും നോക്കി ചിരിച്ചു കാണിച്ചു. ഇനി ഞങ്ങൾക്ക് പരിചയപ്പെടുത്തി തായോ.. സുനിൽ വിടാനുള്ള ഭാവമില്ല. സെബാസ്റ്റ്യന് ദേഷ്യവും വരുന്നുണ്ട് നാണവും വരുന്നുണ്ട്. ഇത് ലക്ഷ്മി…. അവൻ പറഞ്ഞു ഞങ്ങളെ പരിചയപ്പെടുത്തിയപ്പോൾ കൂട്ടുകാരാണ് എന്നല്ലേ പറഞ്ഞെ അപ്പൊ ഞങ്ങൾക്കും പരിചയപ്പെടുത്തി തരുമ്പോൾ ആരാണെന്ന് പറയണ്ടേ.? വിഷ്ണു ചോദിച്ചപ്പോൾ സെബാസ്റ്റ്യൻ ആകെ വിയർത്തു എന്ന് ലക്ഷ്മിക്ക് തോന്നി. അവന്റെ ഭാവം കണ്ടു ചിരി വന്നു പോയിരുന്നു അവൾക്ക്. ഇത് എന്റെ… എന്റെ…. എന്റെ പെൺകൊച്ച്…. അവൻ പറഞ്ഞപ്പോൾ ലക്ഷ്മിയുടെ ഇടനെഞ്ചിൽ ഒരു തിരയിളക്കം സംഭവിച്ചു. അവൾ പെട്ടെന്ന് മുഖമുയർത്തി അവനെയൊന്നു നോക്കി.. ആ മുഖത്ത് നാണമാണ്.! കുഞ്ഞുങ്ങളുടെ പോലെ വാത്സല്യം തോന്നുന്ന മുഖമാണ് ഇടയ്ക്ക് അവന്… ആ മുഖം ചിലപ്പോൾ വല്ലാതെ ക്യൂട്ട് ആവും. അങ്ങനെ പറ… വിഷ്ണു പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ തോളിൽ കിടന്ന തോർത്തെടുത്ത് മുഖം ഒന്ന് തുടച്ചിരുന്നു. അത്രത്തോളം അവൻ ആ നിമിഷം വിയർത്തു പോയി എന്ന് കണ്ട് ലക്ഷ്മിക്ക് ചിരി വന്നു … എന്റെ പൊന്നു ചേച്ചി, എത്ര പെൺപിള്ളാര് പുറകെ നടന്നിട്ടുള്ള മനുഷ്യനാണെന്ന് അറിയോ.? ഇതുവരെ ഒരാളെ തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടില്ല. എന്തിന് നിങ്ങൾ രണ്ടുപേരും എങ്ങനെ പ്രേമത്തിൽ ആയി എന്ന് പോലും മനസ്സിലാകുന്നില്ല. ഒരു സൂചന പോലും തന്നിട്ടില്ല. പക്ഷേ ഞാൻ കണ്ടിട്ടുണ്ട്. ഈ വണ്ടിയിൽ കയറാറില്ലേ.? വിഷ്ണു അവളോട് ചോദിച്ചപ്പോൾ അത്ഭുതത്തോടെ സെബാസ്റ്റ്യൻ അവനെ നോക്കി. ഇവൻ ഇതൊക്കെ എപ്പോൾ ശ്രദ്ധിക്കുന്നു എന്ന അർത്ഥത്തിൽ. കോളേജ് പഠിച്ചപ്പോഴോക്കെ കയറിയിട്ടുണ്ടെന്ന് തോന്നുന്നു. ലക്ഷ്മി സമ്മതിച്ചു എന്നിട്ട് പോലും നിങ്ങൾ പരസ്പരം അറിയാവുന്നതു പോലെ ഒന്ന് നോക്കിയിട്ട് പോലുമില്ലല്ലോ. അല്ലടാ ഞാൻ നോട്ടീസ് അടിക്കാം എല്ലാവർക്കും വേണ്ടി, പെട്ടെന്ന് ഗൗരവത്തോടെ സെബാസ്റ്റ്യൻ പറഞ്ഞു. ഇങ്ങനെയൊരു മൊരടനെ എങ്ങനെ സഹിക്കുന്നു ചേച്ചി..? സെബാസ്റ്റ്യനേ നോക്കി വിഷ്ണു ചോദിച്ചപ്പോൾ ലക്ഷ്മി ചിരിച്ചു പോയിരുന്നു… ആ കൊച്ചു വരും ചെല്ല്…! ലക്ഷ്മിയോട് അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി വിഷ്ണുവിനെയും സുനിലിനെയും ഒന്ന് നോക്കി ചിരിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങിയിരുന്നു. ഇച്ചായ ചേച്ചി സൂപ്പർ..! വിഷ്ണു തംസപ്പുയർത്തി സെബാസ്റ്റ്യനോടായി പറഞ്ഞു. അവന്റെ ഒരു ചേച്ചി..! നിന്റെ പകുതി പ്രായം പോലുമില്ല .. സെബാസ്റ്റ്യൻ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. പ്രായം ഇവിടെ ആരേലും നോക്കുമോ ഇച്ചായാ, ഇച്ചായന്റെ പെണ്ണ് എന്ന് നമ്മൾക്ക് ചേച്ചിയല്ലേ.? നമ്മൾ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കേണ്ട.? സുനിൽ പെട്ടെന്ന് പറഞ്ഞു. ഇച്ചായൻ ഞങ്ങൾക്ക് ആരാ, അതുപോലെ അല്ലേ.? വിഷ്ണു പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു. നടന്നു പോകാൻ തുടങ്ങിയ ലക്ഷ്മിയെ അവൻ വിളിച്ചു ലക്ഷ്മി…. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. 12 മുക്കാൽ ആവുമ്പോ ഈ വണ്ടി തിരിച്ചു പോകും. നമ്മുടെ വീടിന്റെ അവിടെ കൂടെ, ആ സമയത്ത് വന്നാൽ ഞാനിവിടെ കാണും.. അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി.. വരുന്നില്ലേ അർച്ചനെ പരിചയപ്പെടാൻ… അവൾ ചോദിച്ചു നിങ്ങൾ കൂട്ടുകാരികൾ തമ്മിൽ സംസാരിക്ക് പിന്നെ ഒരു അവസരത്തിൽ പരിചയപ്പെടാം.. കുറച്ചു പരിപാടിയുണ്ട്.. അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി പുറത്തേക്ക് നടന്നിരുന്നു……..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം. കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് ആദ്യ മത്സരം. കഴിഞ്ഞ ആറ് വർഷമായി ടെസ്റ്റ് മത്സരങ്ങൾ ഈഡൻ ഗാർഡനിൽ നടന്നിട്ടില്ല. അതിനാൽ തന്നെ പിച്ചിന്റെ സ്വഭാവം എന്താകുമെന്നതിൽ ഇരു ടീമുകൾക്കും കൂടുതൽ സൂചനകളൊന്നുമില്ല. മത്സരഫലത്തിൽ ഈഡനിലെ പിച്ചും നിർണായക സ്വാധീനം ചെലുത്തും

    രാവിലെ 9.30 മുതാലണ് മത്സരം. സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട് സ്റ്റാളിലും ലൈവ് കാണാം. ടെസ്റ്റ് ലോക കിരീടം നേടിയ പെരുമയുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെക്ക് എത്തുന്നത്. എന്നാൽ ഇന്ത്യയിൽ അവർക്ക് അത്ര നല്ല കണക്കുകളല്ല ഉള്ളത്. ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത് 2010ലാണ്

    15 വർഷങ്ങൾക്ക് ശേഷം ഒരു ടെസ്റ്റ് വിജയമാണ് പ്രോട്ടീസ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ദക്ഷിണാഫ്രിക്ക അവസാനമായി ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ടുള്ളത് 2000ത്തിലാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക.
     

  • സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തും പിടിയിൽ

    സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തും പിടിയിൽ

    സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തും പിടിയിൽ

    തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയാണ്(75) കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. 

    സംഭവത്തിൽ തങ്കമണിയുടെ മകൾ സന്ധ്യ(45), കാമുകൻ നിതിൻ(27) എന്നിവർ പിടിയിലായി. തങ്കമണിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയ ശേഷം മൃതദേഹം രാത്രിയോടെ പറമ്പിൽ ഇടുകയായിരുന്നു. 

    തങ്കമണി തലയടിച്ച് വീണതാണെന്നാണ് മകൾ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇവരുടെ അയൽവാസി കൂടിയാണ് നിതിൻ. മൃതദേഹത്തിൽ കണ്ട പാടുകളും സംശയത്തിന് ഇടയാക്കിയിരുന്നു. സന്ധ്യക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ അവിവാഹിതനാണ്.
     

  • ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് യുപി സർക്കാർ

    ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് യുപി സർക്കാർ

    ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് യുപി സർക്കാർ

    നോയിഡ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ നടപടികൾ കൃത‍്യമായി പൂർത്തികരിക്കാത്ത ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് ഉത്തർ പ്രദേശ് സർക്കാർ. 60 ബിഎൽഒമാർക്കെതിരേയും ഏഴ് സൂപ്പർവൈസർമാർക്കെതിരേയും കേസെടുത്തു. 181 ഓളം ബിഎൽഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് കലക്റ്റർ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

    കൃത‍്യമായി ടാർഗറ്റ് പൂർത്തിയാക്കാത്തതാണ് നടപടിയിൽ കലാശിച്ചതെന്നാണ് സർക്കാരിന്‍റെ ഔദ‍്യോഗിക വിശദീകരണം. ഓൺലൈൻ മുഖേനേ എസ്ഐആർ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത ബിഎൽഒമാർക്ക് ഒരു ദിവസത്തെ വേതനം നഷ്ടമായേക്കുമെന്നും അധ‍ികൃതർ വ‍്യക്തമാക്കി.

  • തണൽ തേടി: ഭാഗം 47

    തണൽ തേടി: ഭാഗം 47

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അർച്ചന കാത്തിരിപ്പുണ്ട് അവളെ കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നിയിരുന്നു അവൾക്ക്. അരികിലേക്ക് ചെന്ന് അവളുടെ കയ്യിൽ മുറുക്കിപ്പിടിച്ചു… ലച്ചു നിന്നെ ഒന്ന് കാണാൻ ഞാൻ എന്ത് കഷ്ടപ്പെട്ടുവെന്നോ.? അർച്ചന പറഞ്ഞു നിനക്ക് ജ്യൂസ് പറയട്ടെ.? ലക്ഷ്മി തലയാട്ടി.. അർച്ചന രണ്ട് ഫ്രഷ് ജ്യൂസ് പറഞ്ഞു പിന്നീട് ലക്ഷ്മി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് വാ തുറന്നു പോയിരുന്നു അർച്ചനയുടെ. സെന്റ് മേരിസിലെ ആ ചുള്ളൻ ചേട്ടനോ.? അർച്ചന ചോദിച്ചപ്പോൾ ഇവൾക്ക് ആളെ അറിയാമോ എന്ന രീതിയിൽ ലക്ഷ്മി അവളെ ഒന്ന് നോക്കി. നിനക്കറിയോ.? പിന്നെ എനിക്കറിയില്ലേ.? നമ്മുടെ ധന്യ ഇല്ലേ അവൾ ഈ ചേട്ടനെ കാണാൻ വേണ്ടി മാത്രം ഈ വണ്ടിയിൽ ആയിരുന്നു കയറുന്നത്. ഞാൻ അവളുടെ കൂടെ കയറാറുണ്ട്. അവൾ എത്രയോ തവണ പറഞ്ഞിരിക്കുന്നു. നീ ഓർക്കുന്നില്ലേ അർച്ചന ചോദിച്ചു ധന്യ ഒരു ബസ് ഡ്രൈവറെ ഇഷ്ടമാണെന്നും അയാൾ തിരിഞ്ഞു നോക്കാറില്ല എന്നും പലതവണ പറയുന്നത് ആ നിമിഷം ലക്ഷ്മി ഓർമ്മിച്ചു. അത് സെബാസ്റ്റ്യൻ ആണോ എന്ന് അത്ഭുതത്തോടെ അവൾ ഓർത്തു. നിനക്ക് വേറെ പണിയില്ലേ ഇവന്മാർക്കൊക്കെ ഇഷ്ടംപോലെ ലൈൻ കാണും എന്ന് അവളോട് പറഞ്ഞത് താൻ ആണെന്ന് ഓർക്കേ ലക്ഷ്മിക്ക് ചിരി വന്നു. അത് ഈ ആൾ ആയിരുന്നല്ലേ.? ലക്ഷ്മി ചോദിച്ചു അതേ അവൾ അറിഞ്ഞാൽ നിന്നേ കൊല്ലും. അവൾക്ക് ഈ പുള്ളിയോട് ഭയങ്കര പ്രേമം ആയിരുന്നു. എനിക്ക് അറിയാം ആ ചേട്ടനെ. ആളെ കണ്ടാൽ കറക്റ്റ് ഒരു ഉണ്ണി മുകുന്ദൻ ലുക്ക്‌ ആണ്. ആൾക്ക് നമ്മുടെ കോളേജിൽ ഇഷ്ടം പോലെ ഫാൻസ് ഉണ്ട്.. അർച്ചന പറഞ്ഞപ്പോൾ ലക്ഷ്മി എല്ലാം മൂളി കേട്ടു. എങ്കിലും നീ എന്ത് വിശ്വാസത്തിലാണ് അയാളുടെ കൂടെ വീട്ടിൽ പോയത്. ആൾ ഒരു പാവം ആടി. ലക്ഷ്മി പറഞ്ഞു ശരിക്കും പുള്ളിയേ കല്യാണം കഴിക്കാൻ നീ തീരുമാനിച്ചൊ.? അത്ഭുതത്തോടെ അർച്ചന ചോദിച്ചു… അങ്ങനെയല്ലേ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത്.? എന്നും പറഞ്ഞ് നിന്റെ ലൈഫ് നിനക്ക് ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഇൻവെസ്റ്റ് ചെയ്യാനാണോ ഉദ്ദേശിച്ചിരിക്കുന്നത്.? നമുക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷൻ എഴുതി വച്ചിരിക്കുന്ന ഒക്കെ മാറ്റി പറഞ്ഞുകൂടെ. അർച്ചന ചോദിച്ചു.. ആള് പാവാടി, ലക്ഷ്മി പറഞ്ഞപ്പോൾ ചിരിയോടെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി……..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; നാല് സ്പിന്നർമാരുമായി ഇന്ത്യ

    ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; നാല് സ്പിന്നർമാരുമായി ഇന്ത്യ

    ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; നാല് സ്പിന്നർമാരുമായി ഇന്ത്യ

    ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടെസ്റ്റ് കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരുക്കിനെ തുടർന്ന് ഏറെക്കാലം പുറത്തായിരുന്ന റിഷഭ് പന്ത് ടീമിൽ മടങ്ങിയെത്തി. അക്‌സർ പട്ടേലും അവസാന ഇലവനിലുണ്ട്. 

    ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് ടീമിലെ പേസർമാർ. നാല് സ്പിന്നർമാരുമായാണ് കൊൽക്കത്ത ഈഡൻ ഗാർഡനിൽ ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ സ്പിന്നിനെ നിയന്ത്രിക്കും

    യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ഓപണർമാരാകുമ്പോൾ ശുഭ്മാൻ ഗിൽ മൂന്നാമനായും റിഷഭ് പന്ത് നാലാമനായും ക്രീസിലെത്തും. ധ്രൂവ് ജുറേലും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മത്സരം മൂന്നോവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 6 റൺസ് എന്ന നിലയിലാണ്.
     

  • വീണ്ടും കത്തിക്കയറി സ്വർണവില; പവന് ഒന്ന് ഒറ്റയടിക്ക് 1400 രൂപ വർധിച്ചു

    വീണ്ടും കത്തിക്കയറി സ്വർണവില; പവന് ഒന്ന് ഒറ്റയടിക്ക് 1400 രൂപ വർധിച്ചു

    വീണ്ടും കത്തിക്കയറി സ്വർണവില; പവന് ഒന്ന് ഒറ്റയടിക്ക് 1400 രൂപ വർധിച്ചു

    സ്വർണവില വീണ്ടും കത്തിക്കയറുന്നു. സംസ്ഥാനത്ത് പവന് ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരിടവേളക്ക് ശേഷം പവന്റെ വില വീണ്ടും 93,000 കടന്നു. 93,160 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. 

    ഗ്രാമിന് 175 രൂപ വർധിച്ച് 11,645 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 145 രൂപ വർധിച്ച് 9360 രൂപയായി. വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 3 രൂപ ഉയർന്ന് 168 രൂപയായി. 

    രാജ്യാന്തരവിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. രാജ്യാന്തര വില ഔൺസിന് 4040 ഡോളറിൽ നിന്ന് 4146 ഡോളറിലേക്ക് മുന്നേറി. ഇതേ ട്രെൻഡ് തുടരുകയാണെങ്കിൽ കേരളത്തിൽ വില ഇനിയും വർധിച്ചേക്കും.
     

  • സ്റ്റാലിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് വിജയ്; കരൂർ അപകടത്തിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി

    സ്റ്റാലിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് വിജയ്; കരൂർ അപകടത്തിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി

    സ്റ്റാലിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് വിജയ്; കരൂർ അപകടത്തിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി

    കാഞ്ചീപുരം: ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഒരു ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. അണ്ണാമലൈ, എംജിആര്‍ എന്നിവരെ അനുസ്മരിച്ചായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്. അണ്ണായെ മറന്ന് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച വിജയ് അണ്ണായെ മറന്നത് ആരെന്ന് ചോദ്യവും ഉന്നയിച്ചു. മക്കളിലേക്ക് ചെല്ലൂ എന്നാണ് അണ്ണാമലെ പറഞ്ഞത്, അത് ചെയ്യുന്നു എന്നും വിജയ് പറഞ്ഞു. കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുവേദിയിലെത്തുന്നത്.

    കള്ളം പറഞ്ഞ് പറ്റിച്ച് ജനങ്ങളെ വോട്ട് ചെയ്യിക്കുന്നുവെന്നും കുറ്റപ്പെടുത്തി. കളളത്തരത്തിലൂടെ അധികാരത്തിലെത്തിയവരോട് ചോദ്യം ചോദിക്കാതെ ഇരിക്കില്ലെന്നും വിജയ് വ്യക്തമാക്കി. പോരാട്ടം യഥാർത്ഥ സാമൂഹ്യനീതിക്കായാണെന്നും ജനങ്ങളുടെ വാക്ക് കേൾക്കുമെന്നും വിജയ് വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നതെന്ന് വ്യക്തമാക്കിയ വിജയ് കാഞ്ചീപുരവുമായുള്ള ആത്മബന്ധമുണ്ടെന്നും പറഞ്ഞു.

    കാഞ്ചീപുരത്ത് വൻ മണൽക്കൊള്ള നടക്കുന്നുവെന്ന് ആരോപിച്ച വിജയ് കോടിക്കണക്കിന് രൂപയാണ് പലരും കൊള്ളയിലൂടെ നേടിയതെന്ന് വെളിപ്പെടുത്തി. നാലായിരം കോടിയുടെ അഴിമതി നടന്നെന്നും വിജയ് ചൂണ്ടിക്കാണിച്ചു. ഡിഎംകെയുടെ ലക്ഷ്യം കൊള്ളമാത്രമാണെന്നും വിജയ് കുറ്റപ്പെടുത്തി. സിൻഡിക്കേറ്റ് രൂപീകരിച്ചാണ് ഡിഎംകെയുടെ കൊള്ളയെന്ന് വ്യക്തമാക്കിയ വിജയ് മുഖ്യമന്ത്രി നല്ലവനായി അഭിനയിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു.

  • തണൽ തേടി: ഭാഗം 48

    തണൽ തേടി: ഭാഗം 48

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    നമുക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷൻ എഴുതി വച്ചിരിക്കുന്ന ഒക്കെ മാറ്റി പറഞ്ഞുകൂടെ. അർച്ചന ചോദിച്ചു.. ആള് പാവാടി, ലക്ഷ്മി പറഞ്ഞപ്പോൾ ചിരിയോടെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി ആള് പാവാടയാണോ സാരിയാണോ എന്നല്ലല്ലോ ഞാൻ ചോദിച്ചത്. നിനക്ക് ആളോടൊപ്പമുള്ള ലൈഫ് പറ്റില്ലെങ്കിൽ നമുക്ക് പോലീസ് സ്റ്റേഷനിൽ ചെന്ന് സത്യങ്ങളെല്ലാം പറയാം എന്നല്ലേ.? വേണെങ്കിൽ അക്കൂട്ടത്തിൽ നമുക്ക് ആ വൃത്തികെട്ടവന് ഒരു പണിയും കൊടുക്കാം… ഏത് വൃത്തികെട്ടവൻ..? വിവേക്..! അവൻ വിളിച്ചിട്ടാണ് നീ വന്നതെന്നും അത് കഴിഞ്ഞ് അവൻ നിന്നെ വീട്ടിലേക്ക് കൊണ്ടുപോയില്ലെന്നും പറയാം..! പ്രണയം നടിച്ച് നിന്നെ പറ്റിച്ചതിന് അവന് നല്ല ശിക്ഷ കിട്ടും. നീ ഒന്ന് പോടീ എന്റെ മനസ്സിൽ ഇപ്പോ അങ്ങനെ ആരെയും ദ്രോഹിക്കണം എന്നുള്ള ചിന്തയൊന്നുമല്ല. വിവേക് വിളിച്ചില്ലല്ലോ. ഞാൻ ഇറങ്ങിവന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരം അല്ലേ.? അവൻ എന്നെ കൂടെ കൂട്ടുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അത് എന്തുകൊണ്ടും നന്നായി എന്ന എനിക്ക് തോന്നുന്നത്.. അതെന്താ അങ്ങനെ..? പ്രത്യേക താളത്തിൽ അവള് ചോദിച്ചപ്പോൾ ലക്ഷ്മിയുടെ മുഖത്ത് ഒരു നാണമൊക്കെ വിരിയുന്നത് അറിയുന്നുണ്ടായിരുന്നു. ആ നിമിഷം ലക്ഷ്മിയും ഒന്ന് ചിരിച്ചു ശേഷം അതുകൊണ്ടല്ലേ അവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണെന്ന് മനസ്സിലായത്. അപ്പോ ഇപ്പൊ വിശ്വസിക്കാൻ കൊള്ളാവുന്ന ആളാരാണ്.? അർച്ചന വിടാൻ ഭാ വമില്ല.. നിനക്കെന്താച്ചു..? ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല.., നീ എങ്ങനെ ഉദ്ദേശിച്ചു എന്നൊന്നും ഞാൻ ചോദിച്ചില്ലല്ലോ. നിനക്കിപ്പോൾ വിശ്വസിക്കാൻ കൊള്ളാമെന്നു തോന്നുന്നത് ആരാണെന്ന് അല്ലേ ചോദിച്ചത്.,? സത്യം പറ നിനക്ക് ആ ചേട്ടനെ ഇഷ്ടമല്ലേ., അവളുടെ മുഖത്തേക്ക് നോക്കി അർച്ചന അത് ചോദിക്കുമ്പോൾ എന്തു മറുപടിയാണ് പറയേണ്ടത് എന്ന് ആ നിമിഷം അറിയില്ലായിരുന്നു. അവൾക്കും എന്നോട് നീ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതല്ലേ, സത്യത്തിൽ ഈ വിവേകിനെ നിനക്ക് അത്ര ഇഷ്ടം ഒന്നുമില്ലായിരുന്നു എന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട അവൻ പോയിട്ടും നിനക്ക് വലിയ വിഷമം ഒന്നും ഇല്ലാത്തത്. കാരണം നീ നിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു റീസൺ മാത്രമായിട്ട് വിവേകിനെ കണ്ടിട്ടുള്ളൂ. സത്യത്തിൽ അവനോട് ഇഷ്ട്ടം ഉണ്ടായിരുന്നില്ല. പിന്നെ പിന്നാലെ നടന്ന ഉപദ്രവിച്ചപ്പോൾ നീ അങ്ങ് സമ്മതിച്ചു എന്നേയുള്ളൂ. അതല്ലേ സത്യം.? അർച്ചന ചോദിച്ചപ്പോൾ അവൾക്ക് മുൻപിൽ അതിനൊന്നും മറുപടിയുണ്ടായിരുന്നില്ല. ഈ ചേട്ടനെ നിനക്കിഷ്ടമാണ് അല്ലേ.? “ഞാൻ അതിനെക്കുറിച്ച് നിന്നോട് എങ്ങനെയാ പറഞ്ഞു തരുന്നത്. എന്റെ സിറ്റുവേഷനും സാഹചര്യങ്ങളും ഒക്കെ നിനക്കറിയാമല്ലോ. അതൊക്കെ വിവേകിനും അറിയാവുന്നതാ. പക്ഷേ വിവേക് അത്രയും വലിയ സിറ്റുവേഷനിൽ എന്നെ ഉപേക്ഷിക്കാ ചെയ്തത്. ഒരു പരിചയം ഇല്ലാഞ്ഞിട്ടും എന്റെ ഒരു കാര്യങ്ങളും അറിയാഞ്ഞിട്ടും അവസാനം നിമിഷം വരെ എന്റെ കൂടെ നിന്ന ആളാണ്. എന്റെ പുറകെ ആദർശ് വന്ന സമയത്ത് ഒക്കെ എനിക്കൊരു കാവല് പോലെ നിന്ന മനുഷ്യന്.. നീ പറഞ്ഞതുപോലെ ഒരുപാട് നാളത്തെ പരിചയം ഒന്നും എനിക്കില്ല. ആളെ കുറിച്ച് ഒന്നും അറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പാ. വിവേകിനെ പോലെ ഇടയ്ക്ക് വെച്ച് ചതിച്ചിട്ട് പോകുന്ന ആളല്ല. അപ്പോ നീ ആളുടെ ഫാനായി എന്ന അർത്ഥം. അപ്പോൾ കല്യാണത്തിന് പൂർണ്ണസമ്മതം ആണ് നിനക്ക് അല്ലേ.? അർച്ചന പറഞ്ഞു ആദ്യം തീരുമാനിച്ച സമയത്ത് എനിക്ക് പൂർണ്ണസമതം ഒന്നും ഉണ്ടായിരുന്നില്ല. സിറ്റുവേഷൻ കൊണ്ട് സമ്മതിച്ചു പോയതാ. എനിക്ക് മറ്റെങ്ങോട്ട് പോകണമെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിൽ അങ്ങനെ എഴുതി വെച്ചിരിക്കുകയും ചെയ്യുന്നു. വീട്ടിലേക്ക് പോയ എന്റെ ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്. എനിക്ക് ഈ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക എന്ന് മാത്രമേ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. വിവേക് കൂടി കൈയൊഴിഞ്ഞതോടെ ഞാൻ വിചാരിച്ചത് മരിച്ചാലോ എന്നാണ്. പക്ഷേ ഇപ്പോൾ എനിക്ക് അങ്ങനെയല്ല. ആൾ! അതൊരു ഭാഗ്യം തന്നെയാണ്. അത്രയ്ക്ക് നല്ല ആളാ. ചെറിയ സമയം കൊണ്ട് എനിക്ക് അത് മനസ്സിലായിട്ടുണ്ട്. അപ്പൊ നിന്റെ മനസ്സിലിപ്പോ ഒരു ഹീറോ പരിവേഷമാണ് ആൾക്ക്. നിനക്ക് സമ്മതമാണെങ്കിൽ എനിക്കെന്താ കുഴപ്പം? പിന്നെ ആൾക്ക് ഇഷ്ടംപോലെ ഫാൻസ് ഉണ്ട് നീ ആള്‍ക്ക് ദൃഷ്ടി ദോഷം ഒന്നും വരാതെ സൂക്ഷിച്ചാൽ മതി. ഒന്ന് പോടീ..! അവള് ചിരിച്ചു ആൾക്ക് നിന്നെ ഇഷ്ടമാണോ.? അർച്ചന ചോദിച്ചു ആവോ എനിക്കറിയില്ല. മട്ടും ഭാവവും ഒക്കെ കാണുമ്പോൾ ഇഷ്ടമുള്ള പോലെയൊക്കെയാ തോന്നുന്നത് എനിക്ക്….. അവൾ ഒന്നും നിർത്തി നിനക്ക്…? അർച്ചന ചോദിച്ചു   എനിക്ക് ആളെ ഇഷ്ടമാണ്..! അത് പ്രേമാണോ എന്നൊന്നും എനിക്കറിയില്ല. ആൾ എനിക്ക് തരുന്ന കെയറിങ്ങും ആളുടെ ശ്രദ്ധയും ഒക്കെ എനിക്കിഷ്ടമാണ്. പിന്നെ കുടുംബത്തോട് ഒക്കെയുള്ള സ്നേഹം. അച്ഛനെയും അമ്മയേയൊക്കെ നന്നായിട്ട് സ്നേഹിക്കുന്ന ഒരാളാണ്. അങ്ങനെയുള്ള ഒരാൾക്ക് ഭാര്യയെ സ്നേഹിക്കാൻ നന്നായിട്ട് സാധിക്കും. കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ആളാ. ലക്ഷ്മി പെട്ടന്ന് വാചാല ആയി നീ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചത് അല്ലേ.? നിനക്ക് സന്തോഷം ഉണ്ടാവണമെന്ന് മാത്രമേ എനിക്ക് ഉള്ളൂ. എന്താണെങ്കിലും വിവേകിന്റെ ഒപ്പം പോയാൽ നിനക്ക് സന്തോഷം ഉണ്ടാവില്ലായിരുന്നു അതെനിക്ക് കുറച്ച് അധികം കാലങ്ങളായി മനസ്സിലായത് ആണ്. ഞാൻ പിന്നെ പറയണ്ടാന്ന് കരുതിയാ പറയാതിരുന്നത്. സമയം പോകുന്നു എനിക്ക് ആ ബസ്സിന് തന്നെ തിരിച്ചു പോണം. ലക്ഷ്മി പറഞ്ഞു ഉവ്വോ…? ഒരു പ്രത്യേക താളത്തിൽ അർച്ചന ചോദിച്ചു കളിയാക്കല്ലേടി അതാവുമ്പോൾ വീടിന് മുമ്പിൽ ഇറങ്ങാം. നമുക്ക് ഇറങ്ങിയാലോ.? ഇറങ്ങിയേക്കാം പിന്നെ ആളുടെ വീട്ടിൽ എല്ലാവർക്കും നിന്നെ ഇഷ്ടമാണോ.? ഇഷ്ടമാണെന്ന് തോന്നുന്നു ആരും മോശമായി ഇടപെട്ടിട്ടില്ല. എന്താണെങ്കിലും എന്റെ വീട്ടിലേക്കാളും സുരക്ഷിതമാണ് ഞാൻ ആളുടെ വീട്ടിൽ. അതുമാത്രം അറിയാം.! എങ്കിൽ പിന്നെ എന്താ പ്രശ്നം നിനക്കാളിനെ ഇഷ്ട്ടം ആണ്, ആൾക്ക് നിന്നെയും ഇഷ്ടമാണ്. വേറൊന്നും നോക്കാനില്ലല്ലോ. അല്ലെങ്കിലും ഈ ആക്സിഡന്റൽ ആയിട്ട് നടക്കുന്ന സ്നേഹത്തിനായിരിക്കും കൂടുതലും ആയുസ്. ഞാൻ ഏതായാലും നിന്റെ ചേട്ടനെ ഒന്ന് പരിചയപ്പെടട്ടെ.. അർച്ചന ചോദിച്ചു നീ പ്രത്യേകിച്ചൊന്നും പറയാൻ നിക്കല്ലേ. പ്രത്യേകിച്ച് എന്തു പറയാൻ.? മനസ്സിലാവാത്ത പോലെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞു എന്നൊന്നും നിനക്കിഷ്ടമാണെന്ന് നീ ഇതുവരെ ആളോട് തുറന്നു പറഞ്ഞിട്ടില്ലേ.? എനിക്ക് കല്യാണത്തിന് സമ്മതമാണെന്ന് ഞാൻ പറഞ്ഞല്ലോ. അപ്പോൾ പിന്നെ പ്രത്യേകിച്ച് എടുത്തു പറയണോ മാത്രമല്ല ആൾക്ക് എന്നേ മനസ്സിലാവും..! വിശ്വാസത്തോടെ പറഞ്ഞു ലക്ഷ്മി അത്ര ആത്മവിശ്വാസമൊക്കെ ആയോ നിനക്ക്.? അവൾ ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു ലക്ഷ്മി…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…