Author: admin

  • സുപ്രീം കോടതിയെ നയിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്; ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും

    സുപ്രീം കോടതിയെ നയിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്; ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും

    സുപ്രീം കോടതിയെ നയിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്; ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും

    ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാവിലെ 9.15നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ജി20 ഉച്ചകോടിയിൽ ആയതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുത്തേക്കില്ല

    ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ്‌ഐആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.

    നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസാണ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം. 
     

  • തണൽ തേടി: ഭാഗം 50

    തണൽ തേടി: ഭാഗം 50

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ലച്ചൂ ഒരു പാവമാട്ടോ, ഒരുപാട് പ്രോബ്ലംസ് ഫേസ് ചെയ്തിട്ട അവൾ ഇപ്പോൾ ചേട്ടന്റെ വീട്ടിൽ നിൽക്കുന്നത്. ചേട്ടൻ അല്ലാതെ വേറെ ആരാണെങ്കിലും ഒരുപക്ഷേ ഇങ്ങനെ ഒന്നും ചെയ്യില്ല. രാത്രിയിൽ ഒരു പെൺകുട്ടി ഒറ്റപ്പെട്ടുപോകുമ്പോൾ അവളെ സഹായിക്കാനുള്ള ഒരു മനസ്സുണ്ടാവുക എന്ന് പറയുന്നത് ചെറിയ കാര്യമൊന്നുമല്ല. ആ സമയത്ത് അവൾ എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോയേനെ. എങ്കിലും എത്ര ദിവസം എനിക്ക് സംരക്ഷിക്കാൻ പറ്റും. അവളുടെ അച്ഛനും ചെറിയമ്മയൊക്കെ ഓപ്പോസിറ്റ് നിൽക്കുമ്പോൾ എനിക്ക് പരിധികളില്ലേ.? അവൾക്ക് ശരിക്കും വേണ്ടത് ചേട്ടനെപ്പോലെ നട്ടെല്ലുള്ള ഒരു പുരുഷന്റെ സംരക്ഷണമാണ്. ആ വിവേക് ഭൂലോക ഉടായിപ്പ് ആണെന്ന് എനിക്ക് ആദ്യം അറിയാമായിരുന്നു. അർച്ചന പറയുകയാണ് ലക്ഷ്മി നിസ്സഹായമായി അവളെ നോക്കുന്നുണ്ട്. അവളുടെ മുഖം കാണെ സെബാസ്റ്റ്യന് ചിരി വന്നു പോയിരുന്നു. എന്നിട്ട് എന്താ താൻ കൂട്ടുകാരിക്ക് പറഞ്ഞു കൊടുക്കാഞ്ഞത് ആ ബന്ധം വേണ്ടെന്ന്. അവൻ കൈകെട്ടി നിന്ന് ചോദിച്ചു അവളുടെ സിറ്റുവേഷൻ അങ്ങനെയായിരുന്നു ചേട്ടാ. ഇനിയിപ്പോ അവനെ കൊണ്ട് ഇവൾ ആ വീട്ടിൽ നിന്ന് രക്ഷപെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ എന്ന് ഞാനും കരുതി. അവളുടെ വീട്ടിലെ അവസ്ഥ അത് ഭയങ്കര ശോചനീയാമായിരുന്നു. അതിപ്പോ ഞാനെത്ര പറഞ്ഞാലും ചേട്ടനും മനസ്സിലാവില്ല. അനുഭവിച്ചാൽ മാത്രം മനസ്സിലാവുന്ന കാര്യങ്ങൾ. ചേട്ടനോട് എനിക്കൊരു ഒറ്റ റിക്വസ്റ്റ്യൊള്ളൂ. ഒരുപാട് അനുഭവിച്ചതാണ് ഇവൾ. ഒരുപാട് വിഷമിച്ചത് ആണ്. അവളെ വിഷമിപ്പിക്കരുത്. സെബാസ്റ്റ്യൻ തലയാട്ടി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു. പിന്നെ ചേട്ടന്റെ നമ്പരിൽ വിളിച്ചാൽ ഇവളെ കിട്ടില്ലേ..? രാവിലെ ഒരു ആറുമണിക്ക് മുൻപും വൈകിട്ട് ഒരു ഏഴുമണിക്ക് ശേഷവും വിളിച്ചാൽ കിട്ടും. സെബാസ്റ്റ്യൻ പറഞ്ഞു. ഞാൻ ഇടയ്ക്ക് വിളിക്കാം. എന്നാൽ ഞാൻ പോട്ടെ കുറച്ചു കാര്യങ്ങൾ ഉണ്ട്. ഇവളെ ഒന്ന് കാണാൻ വേണ്ടി ഇറങ്ങിയത് ആണ്. പിന്നെ കല്യാണത്തിന് രണ്ടുപേരും കൂടി വന്നു ഇൻവിറ്റേഷൻ തരണം അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി കാണിച്ചു.. എങ്കിൽ പിന്നെ ലച്ചു നീ കയറിയിരുന്നോ? ഞാൻ പോവാ. ഇടയ്ക്ക് വിളിക്കാം. അർച്ചന വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ലക്ഷ്മി അവൾക്ക് നേരെ കൈ വീശി കാണിച്ചു. അവൾ അവിടെ നിന്നും പോയിക്കഴിഞ്ഞപ്പോൾ വണ്ടിയിൽ താനും സെബാസ്റ്റ്യനും മാത്രമേ ഉള്ളൂ എന്ന ബോധം ലക്ഷ്മിക്ക് വന്നു. ആ നിമിഷം അവൾക്ക് ചെറിയൊരു ചമ്മൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്. കൂട്ടുകാരി കൊള്ളാലോ നന്നായി സംസാരിക്കുന്നുണ്ട്. തന്നെ പോലെയല്ല, അവൻ പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. എനിക്ക് നന്നായി സംസാരിക്കുന്ന പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാ… അവളെ നോക്കി അവൻ പറഞ്ഞു. എങ്കിൽ പിന്നെ നന്നായി സംസാരിക്കുന്ന ഏതെങ്കിലും പെൺകുട്ടികളെ നോക്കായിരുന്നില്ലേ.?ഇഷ്ടം പോലെ ഫാൻസ്‌ ഉണ്ടല്ലോ, അവൾ അത് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് അത്ഭുതത്തോടെ നോക്കി. ഇത് ആദ്യമായി ആണ് ഇത്രയും അധികാരത്തിൽ ഒക്കെ സംസാരിക്കുന്നത്. അവൻ മുൻപേ ഇരുന്ന വാതിലിന്റെ അരികിലുള്ള സീറ്റിലേക്ക് ഇരുന്നുകൊണ്ട് അവൾ പുറത്തേ കാഴ്ചകളിലേക്ക് നോട്ടമെത്തിച്ചു. അവനപ്പോഴേക്കും അവളെ പോലും ഞെട്ടിച്ചുകൊണ്ട് അവളുടെ അരികിൽ തന്നെ വന്നിരുന്നു. ഒരു നിമിഷം അവളുടെ ഹൃദയതാളം വല്ലാതെ ഉയരുന്നുണ്ടായിരുന്നു. നോക്കട്ടെ……! നന്നായി സംസാരിക്കുന്ന ഏതെങ്കിലും പെൺകുട്ടിയേ, അവൻ ചോദിച്ചു അവളുടെ തോളിൽ ഉരുമിയാണ് അവൻ ഇരിക്കുന്നത്. അവളുടെ മുഖത്തേക്ക് നോക്കിയാണ് ചോദ്യവും. വല്ലാത്തൊരു പരിഭ്രമം അവളെ മൂടുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകൾ വിറക്കുന്നത് അവന് കാണാം. നോക്കട്ടെ….! ഒരിക്കൽ കൂടി അവൾക്ക് കേൾക്കാൻ പാകത്തിൽ അവളുടെ ചെവിയോരം അവൻ ചോദിച്ചു. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി, ഒപ്പം തന്നേ കൂർപ്പിച്ചു ഒരു നോട്ടവും … അവൻ ചുണ്ടുകൾ കടിച്ചു പിടിച്ചു മീശ ഒന്ന് പിരിച്ചു ചിരിച്ചു ” എങ്കിൽ പിന്നെ ഈ മിണ്ടാപൂച്ചയേ വച്ചു അഡ്ജസ്റ്റ് ചെയ്യാം അല്ലേ.? താടിയിൽ തഴുകി അവളെ നോക്കി അവൻ ചോദിച്ചു. അപ്പോഴേക്കും ബസ്സിലേക്ക് ഒന്ന് രണ്ട് ആളുകളൊക്കെ കേറി തുടങ്ങി. ആ സമയം അവൾക്ക് അരികിൽ നിന്നും അവനെഴുന്നേറ്റു എനിക്ക് ഈ മിണ്ടപെണ്ണിനെയാ ഇഷ്ട്ടം കേട്ടോ..! പോകും വഴി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ കാതോരം പറഞ്ഞവൻ….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ദക്ഷിണാഫ്രിക്കയെ 159 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; ബുമ്രയ്ക്ക് 5 വിക്കറ്റ്

    ദക്ഷിണാഫ്രിക്കയെ 159 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; ബുമ്രയ്ക്ക് 5 വിക്കറ്റ്

    ദക്ഷിണാഫ്രിക്കയെ 159 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; ബുമ്രയ്ക്ക് 5 വിക്കറ്റ്

    കൊൽക്കത്ത ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 159 റൺസിന് ഓൾ ഔട്ടായി. മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് ഇത് മുതലാക്കാനാകാതെ പോയതാണ് ദക്ഷിണാഫ്രിക്കക്ക് വിനയായത്. വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് എന്ന നിലയിൽ നിന്നാണ് 159 റൺസിന് അവർ ഓൾ ഔട്ടായത്

    അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ കൂടുതൽ നാശം വിതച്ചത്. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു. 

    31 റൺസെടുത്ത എയ്ഡൻ മർക്രാമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. വിയാൻ മുൽഡറും ടോണി ഡി സോർസിയും 24 റൺസ് വീതം നേടി. റിയാൻ റിക്കൽറ്റൻ 23 റൺസിനും ട്രിസ്റ്റൻ സ്റ്റബ്‌സ് 15 റൺസിനും കെയ്ൽ വെറൈൻ 16 റൺസിനും വീണു. ക്യാപ്റ്റൻ ടെംബ ബവുമ 3 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 2 റൺസ് എന്ന നിലയിലാണ്‌
     

  • തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരനെ വെട്ടിയ സംഭവം; പിന്നിൽ നിർമാതാവ് റാഫേലെന്ന് പരുക്കേറ്റ സുനിൽ

    തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരനെ വെട്ടിയ സംഭവം; പിന്നിൽ നിർമാതാവ് റാഫേലെന്ന് പരുക്കേറ്റ സുനിൽ

    തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരനെ വെട്ടിയ സംഭവം; പിന്നിൽ നിർമാതാവ് റാഫേലെന്ന് പരുക്കേറ്റ സുനിൽ

    തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരൻ സുനിലിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രവാസി വ്യവസായിയും സിനിമാ നിർമാതാവുമായ റാഫേലിനെതിരെ ക്വട്ടേഷൻ ആരോപണം. ആക്രമിക്കപ്പെട്ട സുനിലാണ് ആരോപണം ഉന്നയിച്ചത്. തന്നെ വെട്ടിക്കൊല്ലാൻ സിജോയ്ക്ക് ക്വട്ടേഷൻ നൽകിയത് റാഫേൽ ആണെന്നാണ് സുനിൽ ആരോപിക്കുന്നത്. 

    സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെ ചൊല്ലി റാഫേലുമായി തർക്കമുണ്ടെന്ന് സുനിൽ പറയുന്നു. ഒരു വർഷം മുമ്പ് സിജോ ഭീഷണിപ്പെടുത്തിയത് റാഫേൽ പറഞ്ഞിട്ടാണെന്നും സുനിൽ പറഞ്ഞു. റാഫേലും സിജോയും ഒരു വർഷം മുമ്പത്തെ കേസിൽ കൂട്ടുപ്രതികളാണ്. ഇരിങ്ങാലക്കുട മാസ് തീയറ്റർ ഉടമയാണ് റാഫേൽ പൊഴേലിപറമ്പിൽ

    സുനിലിനെ വെട്ടിയ രണ്ട് ഗുണ്ടകൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. ക്വട്ടേഷൻ നൽകിയ സിജോ നേരത്തെ പിടിയിലായിരുന്നു.
     

  • അൽ ഫലാഹ് സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടീസ്

    അൽ ഫലാഹ് സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടീസ്

    അൽ ഫലാഹ് സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടീസ്

    ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിൽ സർവകലാശാലയിലെ ഡോക്ടർമാർ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്

    അതേസമയം ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഎ പറയുന്നു. കാശ്മീരിൽ എത്തിയ ഉമർ അൽ ഖ്വയ്ദ അടക്കമുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്ന് കണ്ടെത്തി. വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്ന് പേരാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്

    അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും നീളുന്നതാണ് ഈ കണ്ണികൾ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ നിന്ന് നിർണായക വിവരങ്ങളാണ് പുറത്തുവന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആക്രമണത്തിനുള്ള പദ്ധതിയുടെ ഭാഗമായി പാക് ചാര സംഘടനയുമായും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ
     

  • തണൽ തേടി: ഭാഗം 51

    തണൽ തേടി: ഭാഗം 51

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അപ്പോഴേക്കും ബസ്സിലേക്ക് ഒന്ന് രണ്ട് ആളുകളൊക്കെ കേറി തുടങ്ങി. ആ സമയം അവൾക്ക് അരികിൽ നിന്നും അവനെഴുന്നേറ്റു എനിക്ക് ഈ മിണ്ടപെണ്ണിനെയാ ഇഷ്ട്ടം കേട്ടോ..! പോകും വഴി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ കാതോരം പറഞ്ഞവൻ. അവൾ അവനെ ഒന്ന് പാളി നോക്കി, അപ്പോഴേക്കും അവൻ ടിക്കറ്റ് എടുക്കാനായി പോയിരുന്നു… ഡ്രൈവിംഗ് സീറ്റിൽ കുറച്ചു മുൻപേ അവൻ വിഷ്ണു എന്ന് വിളിച്ച കണ്ടക്ടറാണ്. അവൻ എന്താണ് ഡ്രൈവിംഗ് സീറ്റിൽ കയറാത്തത് എന്ന ഒരു നിമിഷം അവൾ ഓർത്തു. വണ്ടിയിലേ തിരക്ക് കൂടിയതോടെ അവനെ കാണാൻ സാധിക്കാതെയായി. എല്ലാവർക്കും ടിക്കറ്റ് കൊടുക്കുന്ന തിരക്കിലാണ് അവൻ.. ടിക്കറ്റ് കൊടുത്ത് ആൾ ഒന്ന് ഒതുങ്ങിയപ്പോൾ അവൻ വാതിലിന് അരികിലായി വന്ന് നിന്നു ഇടയ്ക്ക് ആള് കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുമ്പോൾ, ഒരുകിളി ചെയ്യുന്ന ജോലി കൂടി ചെയ്യുന്നുണ്ട്. തൻറെ അരികിൽ മറ്റൊരു ചേച്ചി ഇരിപ്പുണ്ട് അതുകൊണ്ടുതന്നെ അവനോട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഇടയ്ക്ക് തന്റെ മുഖത്തേക്ക് നോക്കാൻ അവനും ഒന്നും മറന്നിട്ടില്ല. ഇടയ്ക്ക് ഡ്രൈവറിന്റെ അരികിലേക്ക് പോയവൻ വിഷ്ണുവിനോട് എന്തോ പറഞ്ഞപ്പോൾ സ്റ്റീരിയോയിൽ ഗാനം മുഴങ്ങി. 🎶അറിയാതെ ഇഷ്ടമായി അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി.. അതിലേറെ ഇഷ്ടമായി.. എന്തു പറയണമെന്ന ചിന്തയായി പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ എന്റെ മാത്രം നീ🎶 പാട്ട് വന്നതും കീഴ്ച്ചുണ്ട് അകത്തേക്ക് കൂട്ടി പിടിച്ചു ചിരിച്ചു കാണിക്കുകയും കണ്ണു ചിമ്മി കാണിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ആൾ. അപ്പോഴും ഉള്ളിൽ അവൻ പറഞ്ഞ വാക്കുകൾ മാത്രമാണ് നിറഞ്ഞുനിൽക്കുന്നത്. “എനിക്ക് ഈ മിണ്ടപെണ്ണിനെയാ ഇഷ്ട്ടം കേട്ടോ..! അടുത്ത സ്റ്റോപ്പിൽ ആണെ ഇറങ്ങേണ്ടത്… അവളുടെ മുഖത്തേക്ക് നോക്കി അവൻ കുറച്ച് സ്റ്റോപ്പുകൾ കഴിഞ്ഞപ്പോൾ പറഞ്ഞു. അവൾ തലയാട്ടി സമ്മതിക്കുകയും ചെയ്തിരുന്നു. വണ്ടി സ്റ്റോപ്പിൽ നിർത്തിയപ്പോഴേക്കും ആദ്യം ഇറങ്ങിയത് സെബാസ്റ്റ്യൻ തന്നെയാണ്. ഒപ്പം തന്നെ അവളോട് കണ്ണുകൾ കൊണ്ട് ഇറങ്ങി വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവൾ സ്റ്റോപ്പിലേക്ക് ഇറങ്ങി വന്നപ്പോൾ വിഷ്ണുവിനോട് കൈകൾ കൊണ്ട് എന്തോ ഒരു ആംഗ്യം കാണിച്ച് സെബാസ്റ്റ്യൻ മുൻപേ നടന്നിരുന്നു. ഇതെന്താണെന്ന് അറിയാതെ അവളും അവന്റെ പിന്നാലെ നടന്നു. എന്താ ബസ്സിൽ പോകാഞ്ഞത്..? അവൾ സംശയം തീർക്കാനായി അവനോട് ചോദിച്ചു കഴിക്കണ്ടേ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ മറുപടി പറഞ്ഞപ്പോഴാണ് താൻ കഴിക്കാൻ വരണമെന്ന് പറഞ്ഞതിനാണ് അവൻ ഇപ്പോൾ ഇറങ്ങിയത് എന്ന് മനസ്സിലായത്.. അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. തിരിച്ചുപോണോ.? അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ അവൻ ചോദിച്ചു. അയ്യോ വേണ്ട അവൾ പെട്ടെന്ന് മറുപടി പറഞ്ഞു എങ്കിൽ വേഗം നടന്നോ, വണ്ടി തിരിച്ചു വരുമ്പോഴേക്കും എനിക്ക് പോണ്ടതാ… ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ പിന്നാലെ നടന്നു.. കൂട്ടുകാരി എന്തൊക്കെയാ പറഞ്ഞത്..? പോണ പോക്കിൽ അവൻ ചോദിക്കുന്നുണ്ട്. അവൾ പറഞ്ഞത് മുഴുവൻ ഇദ്ദേഹത്തിന്റെ ഫാൻസിനെ കുറിച്ച് ആണ്. കോളേജിൽ മുഴുവൻ ഇഷ്ടംപോലെ ഫാൻസ് ഉണ്ടെന്നും. എന്റെ ഒരു ഫ്രണ്ടിന് അസ്ഥിക്ക് പിടിച്ച പ്രേമമായിരുന്നു എന്നൊക്കെ. മറ്റെവിടെയോ നോക്കി അവള് പറയുമ്പോൾ ആ മുഖത്ത് മിന്നിമറയുന്ന അസൂയയും കുശുമ്പും ഒക്കെ കാണുകയായിരുന്നു ചെറു ചിരിയോടെ സെബാസ്റ്റ്യൻ. അതേത് ഫ്രണ്ട്..? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. എന്റെ കൂടി പഠിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് വലിയ ഇഷ്ടായിരുന്നു നമ്മളെ കാണാൻ വേണ്ടി ഇടയ്ക്ക് ബസ്സിലൊക്കെ കേറാറുണ്ട്.. ഞാൻ ശ്രദ്ധിച്ചിട്ടില്ല ചെറു ചിരിയോടെ അവൻ പറഞ്ഞു ഇഷ്ടം പോലെ ആൾക്കാരല്ലേ നോക്കുന്നെ, അപ്പോൾ എങ്ങനെയാ ഒരാളെ തന്നെ ശ്രദ്ധിക്കുക അല്ലേ? തെല്ലു കുശുമ്പ് കലർന്ന ഒരു മറുപടിയാണ് അതെന്ന് അവന് തോന്നിയിരുന്നു… അതും ശരിയാ.. കാക്കി ഷർട്ട്‌ ഊരി തോളിൽ ഇട്ട് അവൻ പറഞ്ഞപ്പോൾ അവളൊന്നു കൂർപ്പിച്ചു നോക്കി അതിരിക്കട്ടെ എന്താ കൂട്ടുകാരുടെ പേര്..? അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ അവൻ ചോദിച്ചു.. അവൾ അവനെ കൂർപ്പിച്ചു നോക്കി.. ചുമ്മാ അറിഞ്ഞിരിക്കാലോ എന്ന് കരുതി ചോദിച്ചതാണേ. അവൻ കൈ തൊഴുതു കൊണ്ട് പറഞ്ഞു അങ്ങനെ അറിയണ്ട മറ്റെവിടെയോ നോക്കി പറഞ്ഞവൾ എങ്കിൽ വേണ്ട, ഞാൻ അങ്ങനെ ഈ ബസ്സിൽ കയറുന്ന പെൺകുട്ടികളെ ഒന്നും ശ്രദ്ധിക്കാറില്ല ചെറുചിരിയോട് അവൻ പറഞ്ഞപ്പോൾ ആ മുഖത്ത് നേരിയ ഒരു ആശ്വാസം പടരുന്നത് അവൻ കണ്ടിരുന്നു. അതെ….. അവൾ അവനെ ഒന്നു വിളിച്ചു. തിരിഞ്ഞു നോക്കിയ അതേ സ്പീഡിൽ തന്നെ അവൻ കല്ലിൽ തട്ടി വീഴാൻ തുടങ്ങിയപ്പോൾ. അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു. വീണോ.? ആദിയോടെ അവൾ ചോദിച്ചു. അവളുടെ കൈയിൽ മുറുക്കിപ്പിടിച്ച് കണ്ണിലേക്ക് നോക്കിയാണ് അവൻ മറുപടി പറഞ്ഞത്… വീണു ശരിക്കും വീണു ആ മറുപടിക്ക് ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് ആ നിമിഷം അവൾക്ക് തോന്നി…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ജയ്‌സ്വാൾ പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്

    ജയ്‌സ്വാൾ പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്

    ജയ്‌സ്വാൾ പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്

    കൊൽക്കത്ത ടെസ്റ്റിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ. 12 റൺസെടുത്ത യശസ്വി ജയ്‌സ്വാളാണ് പുറത്തായത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് 159 റൺസിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അമിത പ്രതിരോധത്തിലൂന്നിയാണ് ഇന്നിംഗ്‌സ് കൊണ്ടുപോയത്

    20 ഓവറിലാണ് ഇന്ത്യ 37 റൺസെടുത്തത്. 13 റൺസുമായി കെഎൽ രാഹുലും 6 റൺസുമായി വാഷിംഗ്ടൺ സുന്ദറുമാണ് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനേക്കാൾ 122 റൺസ് പിന്നിലാണ് ഇന്ത്യ. നേരത്തെ ജസ്പ്രീത് ബുമ്രയുടെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്

    വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് എന്ന മികച്ച നിലയിൽ നിന്നുമാണ് ദക്ഷിണാഫ്രിക്ക 159ന് പുറത്തായത്. ബുമ്ര അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു.
     

  • കേരളത്തിൽ നടക്കുന്ന 95 ശതമാനം വികസനവും മോദി സർക്കാരിന്റേത്: രാജീവ് ചന്ദ്രശേഖർ

    കേരളത്തിൽ നടക്കുന്ന 95 ശതമാനം വികസനവും മോദി സർക്കാരിന്റേത്: രാജീവ് ചന്ദ്രശേഖർ

    കേരളത്തിൽ നടക്കുന്ന 95 ശതമാനം വികസനവും മോദി സർക്കാരിന്റേത്: രാജീവ് ചന്ദ്രശേഖർ

    തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത പ്രാതിനിധ്യം ഇത്തവണ ബിജെപിക്കുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. 21,065 വാർഡുകളിൽ ബിജെപി മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിൽ വരും കാലത്ത് മത്സരിക്കും. ഇത് സെമി ഫൈനൽ അല്ല, ഫൈനൽ തന്നെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

    വികസനം ഇല്ലായ്മ ചർച്ച ചെയ്യും. എല്ലാം ശരിയാകും എന്ന് പറഞ്ഞവർ ഒന്നും ശരിയാക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ മാറ്റമല്ല. ഭരണ ശൈലി മാറ്റമാണ് ബിജെപി ലക്ഷ്യം. ഓരോ പ്രദേശത്തും 5 വർഷത്തെ ബ്ലുപ്രിന്റ് പ്ലാൻ ഉണ്ടാക്കും. വീട്ടു പടിക്കൽ ഭരണം എന്നതാണ് ബിജെപി ലക്ഷ്യം. കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെതെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.

    ഭരണഘടന ഞങ്ങളെ നയിക്കുന്നു. ഭരണഘടന കയ്യിൽ പിടിച്ചു വെൽഫെയർ പാർട്ടിക്ക് ഒപ്പം നിൽക്കുന്നത് ബിജെപി എതിർക്കും. ഭരണഘടനക്ക് എതിരെ നിൽക്കുന്ന വെൽഫയർ പാർട്ടിയെ ബിജെപി എതിർക്കും. കേരളത്തിൽ എയിംസ് വരും. സ്ഥലം സർക്കാർ തീരുമാനിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
     

  • ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം; എംഎൽഎമാരുടെ മൂന്നാമത്തെ സംഘവും ഡൽഹിയിൽ

    ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം; എംഎൽഎമാരുടെ മൂന്നാമത്തെ സംഘവും ഡൽഹിയിൽ

    ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം; എംഎൽഎമാരുടെ മൂന്നാമത്തെ സംഘവും ഡൽഹിയിൽ

    കർണാടകയിൽ മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള അധികാര വടംവലി രൂക്ഷമായതോടെ ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തുന്നതിനായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അനുകൂലിക്കുന്ന കോൺഗ്രസ് എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിയലെത്തി. സിദ്ധരാമയ്യയിൽ നിന്ന് മുഖ്യമന്ത്രി പദവി ശിവകുമാറിന് കൈമാറണമെന്നാണ് സംഘത്തിന്റെ ആവശ്യം

    ഹൈക്കമാൻഡുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ട് എട്ട് നിയമസഭാ അംഗങ്ങൾ കൂടിയാണ് ഞായറാഴ്ച രാത്രി ഡൽഹിയിലെത്തിയത്. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലാവധി പകുതി പിന്നിട്ട സാഹചര്യത്തിൽ അധികാര പങ്കിടൽ ഫോർമുല നടപ്പാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞാഴ്ച എംഎൽഎമാരുടെ രണ്ട് സംഘങ്ങളും ഡൽഹിയിലെത്തിയിരുന്നു

    2023 മെയ് മാസത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ രണ്ടര വർഷത്തിന് ശേഷം പദവി ശിവകുമാറിന് കൈമാറാമെന്ന് പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ സിദ്ധരാമയ്യ തള്ളിക്കളഞ്ഞു.
     

  • തണൽ തേടി: ഭാഗം 52

    തണൽ തേടി: ഭാഗം 52

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അവളുടെ ചുണ്ടിലും നാണം നിറഞ്ഞ ഒരു ചിരി വന്നു. എന്തിനാ വിളിച്ചേ..? അവളുടെ മുഖത്തേക്ക് നോക്കി കൈ വിട്ടു കൊണ്ട് അവൻ ചോദിച്ചു. അന്നെന്തോ പറയാൻ വന്നില്ലേ,?പിന്നെ ഓർക്കുമ്പോൾ പറയാം എന്ന് പറഞ്ഞില്ലേ, അത് എന്താണെന്ന് അറിയാൻ വേണ്ടിയായിരുന്നു.. അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. അതിനി ചോദിക്കണമെന്ന് തോന്നുന്നില്ല. അതിനുള്ള ഉത്തരമൊക്കെ എനിക്ക് കിട്ടി. അതെന്താ..? അവള് ചോദിച്ചപ്പോൾ അവൻ ഒന്നും ഇല്ല എന്ന് കണ്ണ് കാണിച്ചു. ചില കാര്യങ്ങൾക്കോക്കെ നമുക്ക് മറുപടി വേണ്ട. അവൻ പറഞ്ഞു. അപ്പോഴേക്കും നടന്നുകൊണ്ട് ഇരുവരും വീട്ടിലേക്ക് എത്തിയിരുന്നു. രണ്ടുപേരും വരുന്നത് കാണെ അനുവിന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. അവൾ ചാടി തുള്ളി അകത്തേക്ക് പോയി നീയെന്താടാ ഈ സമയത്ത്..? അവനെ കണ്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങിവന്ന ആനി ചോദിച്ചു കഴിക്കാൻ വന്നതാ, ചോറായിയാരുന്നോ.? അവൻ ചോദിച്ചു പറഞ്ഞപോലെ നീ ഇന്ന് ചോറ് കൊണ്ടുപോയില്ലല്ലോ ഞാൻ മറന്നു. എല്ലാം ആയി, തോരനു അരപ്പും കൂടെ ചേർത്താൽ മതി. അത് ഞാൻ ഇപ്പോൾ ചേർക്കാം.. നീ വന്നു ഇരിക്ക്. നീയും വാ കഴിക്ക്, രാവിലെ പോയതല്ലേ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആനി പറഞ്ഞു. ചെന്ന് ഡ്രസ്സ് മാറിയിട്ട് വാ കഴിക്കാം, സെബാസ്റ്റ്യൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞാൻ പിന്നെ കഴിച്ചോളാം.. അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞാൻ ഇല്ലാത്ത സമയം ഉണ്ടാക്കി കഴിക്കാൻ വന്നത് എന്തിനാണെന്ന് അറിയാല്ലോ.? അപ്പോ കൂടെ ഇരുന്ന് കഴിക്കാൻ ഒരാൾ വേണ്ടേ.? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവളും വല്ലാതെ ആയിരുന്നു. ആദ്യമായാണ് അവൻ ഇത്രയും തുറന്ന് സംസാരിക്കുന്നത്. ചേട്ടായി വാ കഴിക്കാം… അകത്തുനിന്നും അനു വിളിച്ചപ്പോൾ അവൾക്ക് ദേഷ്യം തോന്നിയിരുന്നു.. ചെന്ന് കഴിക്ക് സ്നേഹത്തോടെ വിളിക്കുന്നു അവൾ മുഖം കൂർപ്പിച്ചു പറഞ്ഞു ഇതെന്ത് എന്ന് അറിയാതെ ലക്ഷ്മിയെ നോക്കി സെബാസ്റ്റ്യൻ. ആരോടോ ഉള്ള ദേഷ്യം ആണ്. പോയി ഡ്രസ്സ് മാറിയിട്ട് വാടോ, ഇല്ലേൽ ഞാൻ പോവാ പരിഭവത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ മുറിയിൽ പോയി വേഷമൊക്കെ മാറി തിരിച്ചു വന്നിരുന്നു. തിരിച്ചു ഡൈനിങ് റൂമിൽ വരുമ്പോൾ അവന് ഭക്ഷണം വിളമ്പി കൊടുക്കുന്ന അനുവിനെയാണ് കണ്ടത്. ദേഷ്യം തോന്നിയെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു. അവൻ തന്നെയാണ് അവന്റെ അരികിലുള്ള കസേര അവൾക്കായി നീക്കിയിട്ടത്. നിങ്ങൾ കഴിക്കുന്നില്ലേ ആനിയോടും അനുവിനോടുമായി അവൻ ചോദിച്ചു. ഞങ്ങൾ പിന്നെ കഴിച്ചോളാം..! സമയമുണ്ടല്ലോ, നിങ്ങൾ കഴിച്ചോ ആനി അങ്ങനെ പറയുമ്പോഴും സെബാസ്റ്റ്യന് ആവശ്യമുള്ളതെല്ലാം അവന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊടുക്കുന്ന അനുവിനെ കാണെ വല്ലാത്ത ഒരു ദേഷ്യം തന്നെ തോന്നിയിട്ടുണ്ടായിരുന്നു ആ നിമിഷം ലക്ഷ്മിക്ക്.. സെബാസ്റ്റ്യൻ ആവട്ടെ പ്ലേറ്റ് അടക്കം എല്ലാം ലക്ഷ്മിയ്ക്ക് നേരെ നീട്ടി കൊടുക്കുകയാണ്.. വെള്ളം എടുത്തോണ്ട് വരാമേ ലക്ഷ്മിയെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അതും പറഞ്ഞ് അനു അകത്തേക്ക് പോയപ്പോഴാണ് ചോറിൽ കയ്യിട്ടു ഇളക്കി കൊണ്ടിരിക്കുന്ന ലക്ഷ്മിയേ അവൻ ശ്രദ്ധിച്ചത്.. കഴിക്കെടോ ഇനി വാരി തരേണ്ടി വരുമോ.? കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നാണം അലതല്ലിയിരുന്നു. തരേണ്ടി വന്നാൽ തരുമോ.? കുസൃതിയോടെ അവൾ ചോദിച്ചു. അവൻ അത്ഭുതത്തോടെ അവളെ നോക്കി. അവന്റെ കാര്യത്തിൽ താൻ വല്ലാതെ സ്വാർത്ഥ ആയി തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായി. അനു അവനോട് കാണിക്കുന്ന അടുപ്പമാണ് തന്നെ അസ്വസ്ഥയാക്കുന്നത്. ഒരുപക്ഷേ അനുവിന് അവനോട് ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ അങ്ങനെയൊരു പ്രശ്നം ഉണ്ടാവില്ല. അവന്റെ മനസ്സിൽ താൻ ഉണ്ട് എന്ന് വ്യക്തമായി അവൻ പറഞ്ഞ വാക്കുകളിൽ വ്യക്തമായ കാര്യം ആണ്. അതോർക്കെ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു. ഇരുന്ന് സ്വപ്നം കാണാതെ കഴിക്കു കൊച്ചേ… അവന്റെ സ്വരം കേട്ടപ്പോഴാണ് അവൾക്ക് ബോധം വന്നത്. അപ്പോഴേക്കും ഒരുരള ചോറ് തന്റെ നേർക്ക് വന്നത് അവൾ കണ്ടു. അത്ഭുതത്തോടെ അവൾ അവനെ നോക്കി… വാരി തരുമോന്ന് ചോദിച്ചിട്ട് കുസൃതിയോടെ അവൻ ചോദിച്ചു…തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…