ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം. കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് ആദ്യ മത്സരം. കഴിഞ്ഞ ആറ് വർഷമായി ടെസ്റ്റ് മത്സരങ്ങൾ ഈഡൻ ഗാർഡനിൽ നടന്നിട്ടില്ല. അതിനാൽ തന്നെ പിച്ചിന്റെ സ്വഭാവം എന്താകുമെന്നതിൽ ഇരു ടീമുകൾക്കും കൂടുതൽ സൂചനകളൊന്നുമില്ല. മത്സരഫലത്തിൽ ഈഡനിലെ പിച്ചും നിർണായക സ്വാധീനം ചെലുത്തും

രാവിലെ 9.30 മുതാലണ് മത്സരം. സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട് സ്റ്റാളിലും ലൈവ് കാണാം. ടെസ്റ്റ് ലോക കിരീടം നേടിയ പെരുമയുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെക്ക് എത്തുന്നത്. എന്നാൽ ഇന്ത്യയിൽ അവർക്ക് അത്ര നല്ല കണക്കുകളല്ല ഉള്ളത്. ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത് 2010ലാണ്

15 വർഷങ്ങൾക്ക് ശേഷം ഒരു ടെസ്റ്റ് വിജയമാണ് പ്രോട്ടീസ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ദക്ഷിണാഫ്രിക്ക അവസാനമായി ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ടുള്ളത് 2000ത്തിലാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക.
 

Comments

Leave a Reply

Your email address will not be published. Required fields are marked *