Author: admin

  • കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കരട് കരടായി തന്നെ കിടക്കും: മന്ത്രി വി ശിവൻകുട്ടി

    കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കരട് കരടായി തന്നെ കിടക്കും: മന്ത്രി വി ശിവൻകുട്ടി

    കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കരട് കരടായി തന്നെ കിടക്കും: മന്ത്രി വി ശിവൻകുട്ടി

    കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു സംസ്ഥാന തൊഴിൽ മന്ത്രി. തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് പുറമെ സിഐടിയു, ഐഎൻടിയുസി, എഐടിസി, ബിഎംഎസ്, എസ്ടിസി, യുടിയുസി തുടങ്ങിയ സംഘടനാ പ്രതിനിധിക( യോഗത്തിൽ പങ്കെടുത്തു.

    ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും. എല്ലാ ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

    സംസ്ഥാനത്തിന് മാത്രമായി പ്രത്യേക തൊഴിൽ നിയമം ഉണ്ടാക്കുന്നതിനുള്ള സാധ്യത, സംസ്ഥാനത്തിന് പുതിയ ലേബർ കോഡിൽ എത്രത്തോളം ഇടപെടാനാവും എന്നതടക്കം യോഗം ചർച്ച ചെയ്യും. ഇതിൽ നിയമ പണ്ഡിതരുടെയടക്കം അഭിപ്രായം പരിഗണിക്കും. ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഇമെയിൽ അയക്കും. ഡിസംബർ 19 ന് ശേഷം കേന്ദ്രമന്ത്രിയെ കണ്ട് ലേബർ കോഡ് പിൻവലിക്കാൻ നിവേദനം നൽകുമെന്നും മന്ത്രി പറഞ്ഞു.

  • രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി അതിജീവിത; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി: ക്രൈം ബ്രാഞ്ച് നീക്കങ്ങൾ നിർണ്ണായകം

    രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി അതിജീവിത; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി: ക്രൈം ബ്രാഞ്ച് നീക്കങ്ങൾ നിർണ്ണായകം

    രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കിയതായി അതിജീവിത; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി: ക്രൈം ബ്രാഞ്ച് നീക്കങ്ങൾ നിർണ്ണായകം

    ലൈംഗികാരോപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനു തിരിച്ചടി. പെൺകുട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ എത്തി. രാഹുലിനെതിരെ പരാതി നൽകി. പുതിയ ശബ്ദരേഖ ഉൾപ്പടെ പുറത്തു വന്നതിനു പിന്നാലെയാണ് നീക്കം. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തുടർ നീക്കങ്ങൾ നിർണ്ണായകം

    ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേകാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് നൽകും.

    രാഹുലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റും പുറത്ത് വന്നു. കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റാണ് പുറത്ത് വന്നത്. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നാണ് ശബ്ദരേഖ

    എല്ലാം നിന്റെ പ്ലാൻ അല്ലേയെന്ന് പെൺകുട്ടി രാഹുലിനോട് ചോദിക്കുന്നുണ്ട്. നീ ഈ ഡ്രാമ ഒന്ന് നിർത്തെന്ന് രാഹുൽ. ഈ ഒന്നാം മാസത്തിൽ എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാമെന്ന് രാഹുൽ. നിങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്ന് പെൺകുട്ടിയുടെ മറുപടി.

    നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല എന്നാണ് രാഹുൽ പെൺകുട്ടിയോട് പറയുന്നത്. എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്. നിങ്ങക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത് എന്ന് പെൺകുട്ടി രാഹുലിനോട് ചോദിക്കുന്നുണ്ട്.

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് സജന

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് സജന

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് സജന

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു

    സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്ന് മാറ്റണമെന്നും സജന പറയുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെയും എഐസിസിക്ക് പരാതി ലഭിച്ചതായും വിവരം വരുന്നുണ്ട്. ഇതിലൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല

    പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് തന്നെ പരാതിയുമായി എഐസിസിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നും സജന ആവശ്യപ്പെട്ടിരുന്നു.
     

  • ഭർത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പും ചുമത്തി

    ഭർത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പും ചുമത്തി

    ഭർത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പും ചുമത്തി

    തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഷാരോണിനെതിരെ സ്ത്രീധന പീഡന വകുപ്പുകളും ചുമത്തി. യുവതിയുടെ മരണത്തിന് പിന്നാലെ ഷാരോണിനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷാരോണിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി ഇതിനിടെ മരിച്ച അർച്ചനയുടെ കുടുംബം രംഗത്തുവന്നു

    അർച്ചനയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ഹരിദാസ് ആരോപിച്ചു. അർച്ചനയെ ഷാരോൺ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. ഏഴ് മാസം മുമ്പ് വിഷു ദിനത്തിലാണ് അർച്ചന ഷാരോണിനൊപ്പം ഇറങ്ങിപ്പോയത്. പിന്നീട് അർച്ചന നേരിട്ടത് കൊടിയ പീഡനങ്ങളായിരുന്നുവെന്നാണ് വിവരം

    പൊതുസ്ഥലത്ത് വെച്ച് അർച്ചനയെ തല്ലിയതിന് ഷാരോണിനെ നേരത്തെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഷാരോണിന് സംശയരോഗമാണെന്ന് ഹരിദാസ് ആരോപിച്ചു. അതേസമയം മരണത്തിൽ ഷാരോണിന്റെ അമ്മയെ പ്രതി ചേർക്കുന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
     

  • ശബരിമല സന്നിധാനത്ത് ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ മരിച്ചു

    ശബരിമല സന്നിധാനത്ത് ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ മരിച്ചു

    ശബരിമല സന്നിധാനത്ത് ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ മരിച്ചു

    ശബരിമല തീർഥാടകൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. 

    ശബരിമലയിൽ ഇത്തവണ തീർഥാടനം ആരംഭിച്ച ശേഷം 9 പേരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി നവംബർ 17നാണ് ശബരിമല നട തുറന്നത്. 10 ദിവസത്തിനിടെയാണ് ഒമ്പത് പേർ മരിച്ചത്

    ശബരിമലയിൽ രണ്ട് മാസത്തിലേറെ നീണ്ടുനിൽക്കുന്ന തീർഥാടന കാലത്തിനിടക്ക് ഒരോ വർഷവും 150 പേർക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇതിൽ ശരാശരി 40, 42 മരണങ്ങളും സംഭവിക്കാറുണ്ട്.
     

  • സീബ്ര ക്രോസിംഗിൽ അപകടങ്ങൾ വർധിക്കുന്നു; കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി

    സീബ്ര ക്രോസിംഗിൽ അപകടങ്ങൾ വർധിക്കുന്നു; കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി

    സീബ്ര ക്രോസിംഗിൽ അപകടങ്ങൾ വർധിക്കുന്നു; കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി

    സീബ്ര ക്രോസിംഗിൽ അപകടങ്ങൾ വർധിക്കുന്നുവെന്ന് ഹൈക്കോടതി. സീബ്ര ക്രോസിംഗുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത് 901 നിയമലംഘനങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു. 

    സീബ്ര ക്രോസിംഗിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തണം. അത് മോശം ഡ്രൈവിംഗ് സംസ്‌കാരമാണ്. സമയമില്ലെന്ന് പറഞ്ഞാണ് സ്വകാര്യ ബസുകൾ നിയമം ലംഘിക്കുന്നത്. സ്വകാര്യ ബസുകളുടെ നിയമലംഘനം അംഗീകരിക്കാനാകില്ല. 

    ഈ വർഷം ഇതുവരെ 860 കാൽനടയാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയിൽ അറിയിച്ചു. കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
     

  • ആരായാലും പറഞ്ഞ വാക്ക് പാലിക്കണം; പാർട്ടിയാണ് വലുതെന്നും ഡികെ ശിവകുമാർ

    ആരായാലും പറഞ്ഞ വാക്ക് പാലിക്കണം; പാർട്ടിയാണ് വലുതെന്നും ഡികെ ശിവകുമാർ

    ആരായാലും പറഞ്ഞ വാക്ക് പാലിക്കണം; പാർട്ടിയാണ് വലുതെന്നും ഡികെ ശിവകുമാർ

    കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം ശക്തമായിരിക്കെ പ്രതികരണവുമായി ഡി കെ ശിവകുമാർ. നേതാക്കളെക്കാളും വലുതാണ് പാർട്ടി. വാക്കാണ് ലോകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും ഡി കെ ശിവകുമാർ പരാമർശിച്ചു.

    ജഡ്ജിയായാലും പ്രസിഡന്റ് ആയാലും ഞാനടക്കം മറ്റാരായാലും പറഞ്ഞ വാക്ക് പാലിക്കണം. വാക്കാണ് ലോകശക്തി. പുറകിൽ നിൽക്കുന്നവർക്ക് കസേരയുടെ വില അറിയില്ല. ആ കസേരക്ക് എന്ത് വിലയും പ്രധാന്യവുമാണ് ഉള്ളതെന്ന് അവർക്കറിയില്ല. ഒഴിഞ്ഞ കസേര വലിച്ച് അതിലിരിക്കുന്നതിന് പകരം അവർ നിൽക്കുകയാണ്

    എല്ലാ മുതിർന്ന നേതാക്കളും ഇരിക്കുമ്പോൾ അവർ നിൽക്കുന്നു. നിങ്ങൾക്ക് ഒരു കസേരയും കിട്ടിയില്ലെങ്കിൽ നിങ്ങൾ പിന്നിലായിപ്പോകുമെന്നും ശിവകുമാർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഡികെ ശിവകുമാർ പക്ഷം ശക്തമായി വാദിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
     

  • ശബരിമലയിലെ സ്വർണം കട്ടതിന് ജയിലിൽ പോയവർക്കെതിരെ സിപിഎം നടപടിയെടുക്കുന്നില്ല: സതീശൻ

    ശബരിമലയിലെ സ്വർണം കട്ടതിന് ജയിലിൽ പോയവർക്കെതിരെ സിപിഎം നടപടിയെടുക്കുന്നില്ല: സതീശൻ

    ശബരിമലയിലെ സ്വർണം കട്ടതിന് ജയിലിൽ പോയവർക്കെതിരെ സിപിഎം നടപടിയെടുക്കുന്നില്ല: സതീശൻ

    കൊള്ളക്കാരുടെ സർക്കാരാണ് പിണറായി വിജയൻ സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമല സ്വർണക്കൊള്ളയിലൂടെ ഇത് അടിവരയിട്ടു. സ്വർണം കട്ടതിന് ജയിലിൽ പോയവർക്കെതിരെ സിപിഎം നടപടിയെടുക്കുന്നില്ല. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേയുള്ളുവെന്നും വിഡി സതീശൻ പറഞ്ഞു

    സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് എന്ത് ബന്ധമെന്ന് താൻ തെളിയിക്കേണ്ട ആവശ്യമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രനാണ്. ബന്ധമുണ്ടായിരുന്നുവെന്ന് തെളിവ് ഹാജരാക്കാം. തെളിവുകൾ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ട്

    സ്വർണം കട്ടത് പൊളിറ്റിക്കൽ തീരുമാനമായിരുന്നു. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ശബരിമലയിലെ തങ്ക വിഗ്രഹം വരെ അടിച്ചു മാറ്റിയാനെയെന്നും വിഡി സതീശൻ പറഞ്ഞു.
     

  • സ്മൃതി മന്ഥാനക്കൊപ്പം നിൽക്കണം; ജമീമ റോഡ്രിഗസ് ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറി

    സ്മൃതി മന്ഥാനക്കൊപ്പം നിൽക്കണം; ജമീമ റോഡ്രിഗസ് ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറി

    സ്മൃതി മന്ഥാനക്കൊപ്പം നിൽക്കണം; ജമീമ റോഡ്രിഗസ് ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറി

    വനിതാ ബിഗ് ബാഷ് ലീഗിൽ നിന്നും ഇന്ത്യൻ താരം ജമീമ റോഡ്രിഗസ് പിൻമാറി. ജമീമ ഇന്ത്യയിൽ തുടരുമെന്ന് അവരുടെ ടീമായ ബ്രിസ്‌ബേൻ ഹീറ്റ് അറിയിച്ചു. സ്മൃതി മന്ഥാനക്കൊപ്പം തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഫ്രാഞ്ചൈസി അംഗീകരിക്കുകയായിരുന്നു. 

    ജമീമക്കും വെല്ലുവിളികൾ ഏറെയുള്ള സമയമാണെന്നും ജമീമയുടെ ഹൃദയത്തിൽ നിന്നുള്ള തീരുമാനത്തെ മാനിക്കുന്നുവെന്നും ബ്രിസ്‌ബേൻ ഹീറ്റ് വ്യക്തമാക്കി. സ്മൃതിയുടെ വിവാഹം മാറ്റിവെച്ചതിന് പിന്നാലെയാണ് ജമീമ ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറിയത്

    അതേസമയം പലാഷ് മുച്ചലുമായുള്ള വിവാഹത്തിൽ നിന്ന് സ്മൃതി പിൻമാറിയേക്കുമെന്നാണ് വിവരം. വിവാഹം മാറ്റിവെക്കാൻ കാരണമായത് പലാഷിന്റെ വഴിവിട്ട ബന്ധമാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഞായറാഴ്ച വിവാഹ ദിനത്തിൽ സ്മൃതിയുടെ പിതാവ് ശ്രിനിവാസിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതേ തുടർന്ന് വിവാഹം തത്കാലത്തേക്ക് മാറ്റിവെക്കുകയാണെന്നായിരുന്നു ഇരു കുടുംബങ്ങളും അറിയിച്ചിരുന്നത്

    എന്നാൽ ഇതിന് പിന്നാലെയാണ് പലാഷിന്റെ വഴിവിട്ട ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മേരി ഡികോസ്റ്റ എന്ന യുവതിയുമായി പലാഷ് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുത്തുവന്നിരുന്നു. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സമൃതി ഇൻസ്റ്റഗ്രാമിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.
     

  • അഞ്ച് പേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി

    അഞ്ച് പേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി

    അഞ്ച് പേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി

    കൊല്ലം സ്വദേശി രഞ്ജിത്ത് ജോൺസണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ചുപേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി ശരിവെച്ചത്. ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. 

    കണ്ണനല്ലൂർ സ്വദേശി പാമ്പ് മനോജ്, നെടുങ്ങോലം സ്വദേശി കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളം സ്വദേശി കൈതപ്പുഴ ഉണ്ണി, വടക്കേവിള കുക്കു പ്രണവ്, ഡീസന്റ് ജംഗ്ഷൻ സ്വദേശി വിഷ്ണു എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 25 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാതെ ശിക്ഷായിളവ് അനുവദിക്കരുതെന്നും വിധിയിലുണ്ട്. 

    കഠിന തടവിന് പുറമെ എല്ലാ പ്രതികളും കൂടി 35 ലക്ഷം രൂപ പിഴയൊടുക്കണമെന്നും സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിൽ പറയുന്നു. ഒന്നാം പ്രതി പാമ്പ് മനോജിന്റെ ഭാര്യ ജെസിയെ രഞ്ജിത്ത് വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത് എന്നാണ് കണ്ടെത്തൽ. 2018 ഓഗസ്റ്റ് 15നായിരുന്നു കൊലപാതകം.